Monday, August 17, 2009

ചിത്രം വിചിത്രം

കേരള രാഷ്ട്രീയത്തിലേ ഇപ്പോഴത്തെ ചില സംഭവവികാസങ്ങൾ നമ്മുടെ ചില സംവിധായകർ നേരത്തെ തന്നെ ഷൂട്ട്‌ ചെയ്തുവെച്ചിട്ടുണ്ട്‌..അത്തരത്തിലുള്ള ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു..ഇന്നത്തെ ഭാഗത്തിൽ കഥാപാത്രങ്ങളായി എത്തുന്നവർ

ഇന്നസന്റ്‌ - മുരളീധരൻ
രേവതി - പത്മജ
തിലകൻ - ഹയ്‌ കമാന്റ്‌

പാർട്ടി വിടുന്നതിന്‌ മുൻപുള്ള ഭാഗം നമുക്കാദ്യം കാണാം..




ഇനി മുരളീധരന്റെ ഇപ്പൊഴത്തെ അവസ്ഥ..

Thursday, July 23, 2009

പ്രണയിച്ചോട്ടെ നിന്നെ..

അസ്തമയ സൂര്യനെ നോക്കി കടൽ തീരത്ത്‌ ഏകാകിയായി ഇരിക്കുമ്പോൾ മനസ്സ്‌ കലുക്ഷിതമായിരുന്നു.തിരിഞ്ഞുനോക്കുമ്പൊ ഒന്നും നേടാതെ പോയ ജീവിതം.ഏകാന്തത്തയ്ക്ക്‌ വശ്യമായ മനോഹാരിതയുണ്ടന്ന്‌ മനസ്സിലാക്കിയത്‌ കുട്ടിക്കാലെത്തെപ്പൊഴോ ആണ്‌.പരാജയത്തിന്റെ കൈപ്പുനീരുകളായിരുന്നു ജീവിതം മുഴുവൻ.പുറമേ എല്ലാമുണ്ടായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ വൻ പരാജയമാണാന്ന്‌ തോന്നലായിരുന്നു.ജീവിതത്തിന്റെ പല കാലഘട്ടെങ്ങളിലും അടിച്ചമർത്തപ്പെട്ടുപോയ ഒരു മനസ്സിന്റെ ഉടമയ്ക്ക്‌ വിജയിക്കാനുള്ള ത്രിഷ്ണ എങ്ങനുണ്ടാവാനാണ്‌?

എന്തിനേയും എതിർക്കാനുള്ള ത്രിഷ്ണയായിരുന്നു മനസ്സുനിറയേ..എവിടയും പരാജയപെടുത്താനായി ഒരു കൂട്ടം ചെകുത്താന്മാർ..ഒറ്റപ്പെടുത്താനും അവഗണിക്കാനും മത്സരബുദ്ധിയോടെ സമീപിക്കുന്നവർ..കഴിവില്ലാത്തവനെന്ന്‌ മുദ്രകുത്താൻ വെമ്പെൽകൊള്ളുന്നവർ..എല്ലാത്തിൽ നിന്നും ഭയത്തോടെയുള്ള ഒരുതരം ഒളിച്ചോട്ടമായിരുന്നു ജീവിതമത്രയും.

അഭയം നൽകാൻ ഈ കടൽതീരം മാത്രം.തീരത്തേയ്ക്ക്‌ വിതുമ്പി വരുന്ന ഒരോ തിരയ്ക്കും ഓരോ കഥ പറയാനുണ്ടാകും..തിരിച്ച്‌ തിരയോടും..നഷ്ടപ്പെടലിന്റെ,സന്തോഷത്തിന്റെ, വഞ്ചനയുടെ, സ്നേഹത്തിന്റെ കഥകൾ..തിരിച്ചുവരില്ലന്നുറപ്പുണ്ടെങ്കിലും വീണ്ടും വരാമെന്ന ഭാവത്തോടെ മന്ദഹസിച്ച്‌ വിടവാങ്ങുന്ന തിര..അടുത്ത ഭാവ്‌അം ഒരു പക്ഷെ രൗദ്രമായിരിക്കാം, അല്ലെങ്കിൽ അമിത സന്തോഷമായിരിക്കാം....തിരയ്ക്ക്‌ എത്രയെത്ര ഭാവങ്ങൾ,എന്തെല്ലാം കഥകൾ..

ഞാൻ നിന്നെ പ്രണയിക്കട്ടെ?
വേദനകൾ മറക്കാൻ...
പരിഭവങ്ങൾ പങ്കുവെയ്ക്കാൻ...
വഴക്കിടാൻ..
സ്വാന്തനിപ്പിക്കാൻ..

പകരം നീ എനിക്കെന്തു തരും?
നിന്റെ ഹൃദയത്തിലേക്ക്‌ എന്നെ കൊണ്ടുപോകുമോ?
നിന്റെ വീട്ടിലേക്ക്‌ എന്നെ ക്ഷണിക്കുമോ?
എന്നയും നിന്നെപ്പോലെ ഒരു തിരയാക്കുമോ?

എന്നാൽ എനിക്കും നിന്നെപ്പോലെ ഒരു മന്ദഹാസമായി വന്ന്‌ തീരത്തെതൊട്ട്‌ വേർപ്പാടുകളുടെ വേദനയിൽ പങ്കുചേരാമല്ലോ...
കമിതാക്കളുടെ ആത്മാവ്‌ തൊട്ടറിയാമെല്ലോ..
വാർദ്ധക്യത്തിന്റെ നിസഹായവസ്ഥ മനസ്സിലാക്കാമെല്ലോ..
അനാഥത്വത്തിന്റെ ബാക്കിപത്രം കണ്ടറിയാമല്ലോ..
ശൈശവവും,ബാല്യവും,കൗമാരവും, യുവ്വനവും, വാർദ്ധക്യവും ഒരു നിമിഷംകൊണ്ട്‌ മനസ്സിലാക്കാമെല്ലോ..

ഞാനും കൂടെ പോരട്ടെ..നിന്റെ കൂടെ...

Wednesday, July 22, 2009

"ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌"

സർ...എനിക്ക്‌ അറിയാന്മേലാഞ്ഞിട്ട്‌ ചോദിക്കുവ..ഇതിലും ഭേദം വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നതല്ലേ!!!!!











ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌...

Tuesday, July 14, 2009

ഒരു ശ്വാന പ്രണയ കാവ്യം

മിക്ക പട്ടികളുടയും പ്രേമം ചില ഇംഗ്ലീഷ്‌ ബ്ലൂ പടം പോലയ..വല്യ ഡയലോഗ്‌ ഒന്നും കാണുകേല്ല..ഫുൾ ആക്ഷ നാരിക്കും.അതിനിപ്പൊ വീടെന്നോ നാടെന്നോ, കുളമെന്നോ നിലമെന്നോ ഒന്നുമില്ല..ഒരു ആഗ്രഹം തോന്നിയ പിന്നെ തകർക്കുകയായി...കുടുംബത്തിൽ പിറന്ന പെൺപട്ടികളുടെ കാര്യമാണ്‌ കഷ്ടം..രാത്രി അഴിച്ചുവിടുന്ന തക്കം നോക്കി ചില ചാവാലികൾ വീടിന്റെ പരിസരത്ത്‌ ആക്ഷന്‌ തയാറായി നിൽക്കും..വീടിന്‌ മതിലുണ്ടങ്കിൽ അതു ചാടികടന്ന്‌ വേണം ഗംഗാ യമുനാ സാഗര സംഗമം നടത്താൻ..മൂന്നാല്‌ മാസം കഴിഞ്ഞ്‌ പെറ്റുകൂട്ടിയിടുന്ന കൊളന്തകളെ കിലോമീറ്റേഴ്സ്‌ ആന്റ്‌ കിലോമീറ്റേഴ്സ്‌ അകലെ കൊണ്ടുകളയുന്ന ഭഗീരതപ്രയത്നം പാവം വീട്ടുകാർക്ക്‌ സ്വന്തം..പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ വീട്ടുടമസ്ഥൻ ഒരു കൂടയിലാക്കി ബൈക്കിലോ കാറിലോ ദൂരെയേതെങ്കിലും സ്ഥലത്ത്‌ കൊണ്ട്‌ കളയുന്നതോടെ പട്ടിയുടെ പ്രണയ പ്രസവ കഥയ്ക്ക്‌ താത്കാലിക വിരാമമാകുന്നു..

പക്ഷെ ഈ കഥ തികച്ചും വത്യസ്ഥമായ ഒരു ശ്വാന പ്രണയ കാവ്യമാണ്‌.ഇതിൽ ത്യാഗമുണ്ട്‌,ആത്മാർത്ഥതയുണ്ട്‌,കരുതലുണ്ട്‌ എല്ലാത്തിലുമുപരി സത്യസന്ധമായ പ്രണയമുണ്ട്‌..

ജിമ്മി എന്നായിരുന്നു അവളുടെ പേര്‌.വാല്‌ ഒരു പ്രത്യേകരീതിയിൽ മടക്കിവെച്ച്‌ നെഞ്ചൊക്കെ ഞെളിച്ച്‌ മീൻ തലയും പഴഞ്ചോറും ഒക്കെ കഴിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്ന അവളെ ഞങ്ങൾക്കെല്ലാവർക്കും വല്യ ഇഷ്ടമായിരുന്നു..അഴിച്ചുവിട്ടാൽ വഴിയേപോന്നവരുടെ മെക്കിട്ടുകയറും എന്ന ചെറിയ ഒരു ന്യൂനത ഉള്ളതുകൊണ്ട്‌ പകൽനേരങ്ങളിൽ കക്ഷി തുടലിലാരിക്കും.രാത്രികാലങ്ങളിൽ കേൾക്കുന്ന ചില ചാട്ടോം ഓട്ടോം ഒക്കെ വെല്ല പൂച്ചയോ എലിയോ അവളുമായി മൽപ്പിടിത്തം നടത്തുന്നതണന്ന്‌ വിചാരിച്ചിരുന്ന ഞാൻ ഒരു ദിവസം രാത്രി ആ കാഴ്ച കണ്ട്‌ ഞെട്ടി..

അവൾ കഴിച്ചതിന്റെ ബാക്കി പഴഞ്ചോർ ഒരു ചാവാലി കഴിക്കുന്നു..അതുനോക്കി അവൾ നിർവൃത്തി അടഞ്ഞിരിക്കുന്നു..കഴിച്ച്ചതിന്റെ ബാക്കി ഏതെങ്കിലും കാക്കയോ പൂച്ചയോ നക്കാൻ വന്നാൽ കടിച്ചോടിക്കുന്ന കക്ഷി,കൂട്ടുകാരൻ കഴിക്കുന്നതു നോക്കി സംത്രിപ്തയായി ഇരിക്കുന്നത്‌ കണ്ട്‌ എന്റെ കണ്ണ്‌ തള്ളി..അവിടെ ഒരു പ്രണയം ഉടലെടുത്ത നഗ്ന സത്യം ഞാൻ ഒരു ഞെട്ടലോടെ മനസ്സിലാക്കി..

പ്രണയം ഈ പോക്കുപോയാൽ ഇവൾ പെറ്റുകൂട്ടിയിടുന്ന സന്തതിപരമ്പകളേ നാടിന്റെ നാനാ ഭാഗങ്ങളിൽ കൊണ്ട്‌ നിക്ഷേപിക്കാനുള്ള ഉത്തരവാദിത്തബോധത്തെ കുറിച്ചോർത്ത്‌ ഇതിൽനിന്ന്‌ എങ്ങനെ അവളെ പിൻ തിരിപ്പിക്കാം എന്ന ചിന്തയിനിന്നും ഒരു ഐഡിയ ഒത്തുകിട്ടി..

പിറ്റേന്ന്‌ മുതൽ ലവളെ വീടിന്റെ ടെറസിൽ മേയാൻ വിട്ടു.പകലായതുകൊണ്ട്‌ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ അവൾ അവിടെ മുഴുവൻ തുള്ളിച്ചാടി നടന്നു.നേരം ഇരുട്ടി തുടങ്ങിയതോടെ സന്തോഷം സങ്കടവും പിന്നിട്‌ ഓലിയിടലുമായി പരിണമിച്ചു...ഏകദേശം പാതിരാത്രിയോടടിപ്പിച്ച്‌ ഓലിയിടൽ അതിന്റെ തീവ്രതയിലെത്തി..പാതിമയക്കത്തിലും രണ്ട്‌ തരത്തിലുള്ള ഓലിയിടൽ എനിക്ക്‌ ശ്രവിക്കാമായിരുന്നു..ഒന്ന്‌ നായിക മുകളിൽ നിന്ന്‌ താഴേക്ക്‌ കൊടുക്കുമ്പോൾ കണവൻ തഴെനിന്ന്‌ മുകളിലേക്ക്‌ അടുത്തത്‌ വിടും.രാത്രിയുടെ ഏതോ യാമത്തിൽ വീടിന്റെ മുകളിൽ നിന്ന്‌ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടെങ്കിലും ഉറക്കം കണ്ണിൽ പിടിച്ചോണ്ട്‌ എഴുന്നേറ്റ്‌ നോക്കാൻ പോയില്ല..

പിറ്റേന്ന്‌ രാവിലെ കതക്‌ തുറന്ന്‌ നോക്കുമ്പോൾ കക്ഷി വാലാട്ടിക്കൊണ്ട്‌ മുൻപിൽ തന്നെയുണ്ട്‌..പ്രണയത്തിന്‌ കണ്ണും മൂക്കും മാത്രമല്ല ടെറസ്സും ഒരു പ്രശ്നമല്ലന്ന്‌ അതോടുകൂടി എനിക്ക്‌ ബോധ്യമായി..അധികം താമസിയാതെ അവൾ ഗർഭിണീയാണന്നുള്ള കാര്യം എനിക്ക്‌ പിടികിട്ടി..പിന്നീടുള്ള രാത്രികൾ നിദ്രാവിഹീനങ്ങളായിരുന്നു..ആണ്ടിലും സംക്രാന്തിക്കും മാത്രം പ്രാർത്ഥിക്കാറുള്ള ഞാൻ പിന്നീടുള്ള നാളുകൾ പ്രാർത്ഥനാനിരതനായിരുന്നു..അണ്ഡകടാകത്തിലുള്ള മുപ്പത്തിമുക്കോടി ദൈവങ്ങളോടും എനിക്കൊരു അപേക്ഷയെ ഉണ്ടായിരുന്നുള്ളു.."പ്ലീസ്‌..പെറ്റോട്ടെ..പക്ഷെ ഒരെണ്ണമെ കാണാവൂ..അതും ആൺ പട്ടിയായിരിക്കണം.." അതാവുമ്പൊ ആരുടെയെങ്കിലും തലയിൽ കെട്ടിവെയ്ക്കാൻ എളുപ്പമാണല്ലോ...?

അങ്ങനെ ഞാൻ കാത്തിരുന്ന ആ ദിവസമെത്തി..അവൾ പെറ്റു..എന്നെ ഞട്ടിച്ചുകൊണ്ട്‌ ഏഴ്‌ കുട്ടികൾ..അഞ്ചു പെണ്ണും രണ്ട്‌ ആണും..രണ്ടാൺപട്ടികളയും അയലത്തുകാരുടെ തലയിൽ കെട്ടിവെച്ചു..ബാക്കിയുള്ളതിനെ എന്തു ചെയ്യുമെന്നാലോചിച്ചിരിക്കുമ്പോഴാണ്‌ മീൻ കാരൻ തങ്കച്ചൻ ആ വഴി വരുന്നത്‌..അമ്മയുടെ തലയിലൂടാണ്‌ ആ ബുദ്ധി പോയത്‌..മീൻ വാങ്ങിച്ചിട്ട്‌ ഒരു പത്ത്‌ രൂപ കൂടുതൽ തങ്കച്ചന്റെ പോക്കറ്റിൽ..കൂടെ ഒരു കൂടയിൽ അഞ്ച്‌ പട്ടികളും അണ്ണന്റെ മീങ്കൊട്ടയിലിരുന്നു..

തങ്കച്ചനെ പിന്നീടതുവഴി കുറേനാളത്തേക്ക്‌ കണ്ടില്ല..അയാൾ ചന്തയിലാണ്‌ മുഴുവൻ സമയവുമെന്ന്‌ ആരോ പറഞ്ഞറിഞ്ഞു...മാസങ്ങൾക്ക്‌ ശേഷം തങ്കച്ചനെ വീണ്ടും കാണാനിടയായി..ഒരു കൗതുകത്തിന്‌ ആ പട്ടികളെ എന്തെടുത്തെന്ന്‌ ചോദിച്ചു. ഒരു കള്ള ചിരിയോടെ തങ്കച്ചൻ ആ കഥ പറഞ്ഞു..
" അഞ്ചെണ്ണവും ഇന്ന്‌ വല്യ നിലയിലാ..നല്ല ഇനത്തിൽപെട്ട പട്ടികളാണന്ന്‌ പറഞ്ഞ്‌ മീൻ വിയ്ക്കാൻ പോകുന്ന വീടുകളിൽ 250-300 രൂപയ്ക്ക്‌ ഓരോന്നിനയും ഞാൻ വിറ്റു.."

അതുങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുകയല്ലന്ന്‌ അറിഞ്ഞപ്പൊ മനസ്സിന്‌ ഒരു ആശ്വാസമായി..വീട്ടിൽ ചെന്ന്‌ ജിമ്മിയെ അടുത്തുവിളിച്ച്‌ മുഖത്തുനോക്കി പറഞ്ഞു..
"നീ വിഷമിക്കണ്ട കേട്ടോ..നിന്റെ മക്കളെല്ലാം വല്യ നിലയിലായി"

പറഞ്ഞത്‌ പട്ടിയ്ക്ക്‌ മനസ്സിലായന്ന്‌ തോന്നി..രണ്ട്‌ മാസം കഴിഞ്ഞ്‌ അവളുടെ വയർ പിന്നയും വീർത്തു വന്നു.. :(

Saturday, July 4, 2009

"നമ്മളെന്താണ്‌ ഇങ്ങനെ?"

നല്ല ഉച്ചയുറക്കത്തിലായിരുന്നു ഞാൻ..ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്നു
"ധ്രിഷ്ടാ..എന്തുണ്ട്‌ വിശേഷം?"..അങ്ങേ തലയ്ക്കൽ നിനും സുഹൃത്തിന്റെ ശബ്ദം
ഞാൻ: "ഓ..എന്ന വിശേഷം..ഒരു അവധിയുള്ളത്‌ ഉറങ്ങി തീർക്കാമെന്ന് വിചാരിച്ചു.."

സുഹൃത്ത്‌: "അതു ശരി..ഞാനും ഉറങ്ങുവാരുന്നു..ഇനിയും ഉറങ്ങിയ ചിലപ്പൊ മരിച്ചുപോകും..അതുകൊണ്ട്‌ഉ ചുമ്മ ഔട്ടിങ്ങിനു പോകാമെന്ന് വിചാരിക്കുന്നു..ധ്രിഷ്ടൻ വരുന്നോ.."
ഞാൻ: "ഹും..ഞാനും വരാം..ഇവിടെ കുത്തിപ്പിടിച്ചിരുന്നിട്ട്‌ എന്നാ ഉണ്ടാക്കാനാ..എപ്പഴാ പോകുന്നതു..?"

സുഹൃത്ത്‌ : "ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ റെഡിയാകും..ഇവിടെ അടുത്ത്‌ നല്ലയൊരു ചൈനീസ്‌ റസ്റ്റോറന്റ്‌ ഉണ്ട്‌..അവിടുന്ന് കഴിച്ചിട്ട്‌ നമുക്കൊരു സിനിമയ്ക്ക്‌ പോയാലോ?"
ഞാൻ:"ഗുഡ്‌ ഐഡിയ! ഒരു സിനിമ കണ്ടിട്ട്‌ കുറേക്കാലമായി!അപ്പൊ എവിടെ വെച്ച്‌ നമ്മൾ മീറ്റ്‌ ചെയ്യും?"

സുഹൃത്ത്‌ :"ഗുദേബിയലുള്ള എൻ ബി ബി ബാങ്കിന്റെ മുന്നിൽ വേയിറ്റ്‌ ചെയ്താൽ മതി..ഞാൻ അവിടെ വരാം..ഓ കെ!"
ഞാൻ: "ഓ ക്കേ; അപ്പോ മീറ്റ്‌ യൂ ദേയർ!" ഫോൺ കട്ട്‌ ചെയ്തു..

മുകളിൽ പറഞ്ഞിരിക്കുന്ന സംഭാഷണങ്ങൾ വായിച്ചിട്ട്‌ എന്തെങ്കിലും തോന്നിയോ? രണ്ട്‌ സുഹൃത്തുക്കൾ വൈകിട്ട്‌ സിനിമയ്ക്ക്‌ പോകുന്നതിന്‌ നമുക്ക്‌ എന്തു തോന്നാണാ..ഇല്ലേ? എന്നേ വിളിച്ചത്‌ ഒരു പെൺ സുഹ്ര്ത്താണങ്കിലോ?
അവിടെ തുടങ്ങുന്നു മലയാളിയുടെ ഭാവനാ സമ്പന്നത..ലവൻ ലവളുമായി സിനിമായ്ക്ക്‌ പോകുവാണല്ലേ? ഹും..ഹും..നടക്കട്ടെ..നടക്കട്ടെ..ഹെന്നാലും അവളേ സമ്മതിക്കണം..പരസ്യമായി ഒരുത്തന്റെ കൂടെ..ഛേ!!സിനിമാ തീയേറ്ററിൽ എന്തല്ലാം പേക്കൂത്തുകൾ കാണിക്കുമ്മെന്ന് നമുക്കറിയാം!! ഇങ്ങനെ പോകുന്നു നമ്മുടെ ചിന്തകൾ..

ഇനിയിപ്പൊ ഒരിമിച്ചു ജോലി ചെയ്യുന്നവരാണങ്കിലോ? എന്നാ പിന്നെ പറയണ്ട..ഒരു സഹപ്രവർത്തകൻ/പ്രവർത്തക യുമായി രണ്ടു ദിവസം ഒരിമിച്ചു നടക്കുന്നതു കണ്ടാൽ..തീർന്നു!ഒരു അവിഹിതം അവിടെ പിറവിയെടുത്തു കഴിഞ്ഞു!!! പലപ്പോഴും അപവാദങ്ങളുടെ മൂർദ്ധന്യത്തിൽ മാത്രമേ ഇരയായവർ അത്‌ മനസ്സിലാക്കുന്നുള്ളൂ..ഒരു പക്ഷെ കുടുംബ ബന്ധങ്ങളിൽ തന്നെ അതിനകം വിള്ളൽ വീണുകഴിഞ്ഞിരിക്കും..

ഈ അടുത്തിടയ്ക്ക്‌ ഒരു സഹപ്രവർത്തകയുമായി റോഡിലൂടെ നടന്നു പോകണ്ടി വന്നു..അറബിപ്പിള്ളേരെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ത്യക്കാർ പ്രത്യേകിച്ചു മലയാളികൾ ആ സ്ത്രീയേ നോക്കിയത്‌..മറ്റു പല രാജ്യക്കാരയും ആ റോഡിൽ കണ്ടെങ്കിലും അവർക്കൊന്നും ഇല്ലാത്ത ഒരു ജിജ്ഞാസ നമ്മൾ മലയാളികൾക്കുള്ളതായി തോന്നി..അത്‌ ഒരു സംരക്ഷണ മനോഭാവത്തിന്റേതല്ലായിരുന്നു..മറിച്ച്‌ പരുന്ത്‌ കോഴിക്കുഞ്ഞിനെ റാഞ്ചാൻ ഉതകുന്ന ഭാവത്തോടെ അവരുടെ ശരീരത്തിലായിരുന്നു അവറ്റകളുടെ ശ്രദ്ധ മുഴുവൻ

വഴിയിൽ വെച്ച്‌ എന്റെ രണ്ട്‌ സുഹ്രുത്തുക്കളയും കണ്ടുമുട്ടി..
"അളിയാ, പുതിയ സെറ്റപ്പാണല്ലേ?നീ ആളുകൊള്ളാല്ലോടാ മോനേ?"
"ഡാ..നാൽപത്‌ കഴിഞ്ഞ സ്ത്രീയാ..അവരെ വെറുതേ വിട്ടേര്‌..." ഞാൻ അൽപം തമാശയും കൂടുതൽ കാര്യവുമായി പറഞ്ഞെങ്കിലും, അവരുടെ മറുപടി കൂടുതൽ അരോചകമായി
"പൊന്നു മോനേ..നീ ആന്റി മാരിൽ സ്പേഷിലൈസ്‌ ചെയ്തിരിക്കുവാ..ഇല്ലേ? കൊച്ചു കള്ളൻ!!"

എന്താണ്‌ നമ്മൾ ഇങ്ങനെ? എന്തിന്‌ പെൺ സൗഹൃദങ്ങളെ മറ്റൊരു കോണിലൂടെ നമ്മൾ വിക്ഷിക്കുന്നു? മറ്റു പലമേഖലകളിലും മലയാളികൾ മുന്നേറിയെങ്കിലും ഈ തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികൾ എന്നാണ്‌ നമ്മൾ ഉപേക്ഷിക്കുക? സാമൂഹിക ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ സത്യത്തിൽ ഭൂലോകത്തെ തന്നെ ഏറ്റവും നികൃഷ്ടമായ ജീവികളല്ലേ..

Thursday, July 2, 2009

പകൽകിനാവനും നിഴൽചിത്രങ്ങളും

കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാ സമാഹാരം സിനിമയാക്കുന്നു..മൂന്ന് സ്ഥലങ്ങളിൽ പ്രകാശനം നടത്തിയ മലയാളത്തിലേ ആദ്യ പുസ്തകം എന്ന നിലയിൽ ഇതിനോടകം തന്നെ പ്രശസ്തമായ ഈ കൃതി ഒരു പ്ലേയിൻ യാത്രക്കിടയിൽ സംവിധായകൻ വിനയൻ വായിക്കാൻ ഇടയാവുകയും തുടർന്ന് സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു..ഈ പുസ്തകത്തിന്റെ ദുബായിലെ വിൽപനയെ സംബന്ധിച്ചുള്ള ചില ഭാഗങ്ങൾ ഇതിനോടകംതന്നെ കേരളത്തിൽ വെച്ചു ഷൂട്ട്‌ ചെയ്തു.ദുബായിലെ വിൽപനയെ പറ്റി നേരത്തെ വന്ന പോസ്റ്റ്‌ ഇവിടെ വായിക്കാവുന്നതാണ്‌. ഷൂട്ട്‌ ചെയ്ത ചില ഭാഗങ്ങൾ ചുവടെ ചേർത്തിരിക്കുന്നു..

കഥാപാത്രങ്ങളായി എത്തുന്നവർ

കാപ്പിലാൻ - ജഗതി ശ്രീകുമർ
പകൽ കിനാവൻ - ഇടി കൊള്ളുന്ന കിളവൻ
അരുൺ കായംകുളം - ദിലീപ്‌


സംഭാഷണത്തിൽ കാസറ്റ്‌ എന്ന് പറയുന്ന ഭാഗങ്ങൾ പുസ്തകം എന്ന് തിരുത്തി എടുക്കുമല്ലൊ..


Thursday, June 11, 2009

ചില കൂട്ടുകാർ

"വീട്ടിലിപ്പൊതന്നെ അളിയനും ചിറ്റപ്പെനും അമ്മാവനും എല്ലാംകൂടെ അഞ്ചാറ്‌ സ്കോടാ കറുണ്ട്‌..ഇനിയിപ്പൊ ഒരെണ്ണം കൂടെ..." ശങ്കു ഒരർത്ഥവിരാമമിട്ടു..

"ഓ..അതു ശരി..ഇനിയൊരു സ്കോടാ കാറൂടിടാൻ വീട്ടിൽ സ്ഥലമില്ലേ?" ഞാൻ സംശയ ഭാവത്തിൽ അവനെ നോക്കി..

"അതല്ലടാ..വേറെ ഏതെങ്കിലും നല്ല ബ്രാന്റ്‌..ഹ്യുണ്ടായുടെ ടക്സൺ എങ്ങനെയുണ്ട്‌?..അതാവുമ്പൊ ഒരു എസ്സ്‌ യു വി യുമായി, എനിക്ക്‌ അവരുടെ മുന്നിൽ ചെറുതാകുകയും വേണ്ട.. എന്താ നിന്റെ അഭിപ്രായം?" ശങ്കു ചോദ്യ ഭാവത്തിൽ എന്നെ നോക്കി..

"എസ്സ്‌ യു വി? ടക്സൺ?? എന്റെ പൊന്നുമോനേ, ഇതിനെപറ്റിയൊന്നും എനിക്കൊരു വിവരവുമില്ല..എനിക്കാകപ്പാടെ അറിയാവുന്ന ഹ്യുണ്ടായി കാർ നമ്മടെ സാന്റ്രോയാ..!"ഞാൻ എന്റെ വിവരമില്ലായ്യ്മ വയ്ക്തമാക്കി

"ഹതു ശരി..ഞാൻ നല്ലാളിനോടാ കാറിന്റെ കാര്യം ചോദിച്ചത്‌? അതിനെത്ര രൂപയാകുമെന്ന് നിനക്ക്‌ വെല്ല പിടിയുമുണ്ടോ?" ശങ്കു എന്റെ പൊതു വിജ്നാനം അളക്കാനാരംഭിച്ചു..

"ഹൊ..അത്രയ്ക്കും വിലയുള്ള വണ്ടിയാണോ അത്‌...ഒരു 7-8 ലക്ഷം വരുമാരിക്കും; അല്ലേ?"..ഞാൻ അറിയാവുന്ന ലക്ഷങ്ങളുടെ കണക്ക്‌ അവന്റെ നേരെ എറിഞ്ഞു..

"ബു.ഹ ഹ ഹ..എടാ മണ്ടാ..7 ലക്ഷം രൂപ്യ്ക്ക്‌ എസ്സ്‌ യു വിയോ?? ഹി ഹി..നീ ഈ നൂറ്റാണ്ടിന്‌ പറ്റിയവനല്ല..മണ്ടങ്കൊണാപ്പി!!.." ശങ്കൂ ചിരിയടക്കാൻ പാടുപെട്ടു..

"പിന്നെയെത്രയാകും?" എനിക്ക്‌ സംശയം മുളപൊട്ടി
"എടാ..ഈ വണ്ടി റോഡിലിറങ്ങുമ്പൊ കുറഞ്ഞത്‌ ഒരു 17-18 ലക്ഷമാകും...മനസ്സിലായോ?" ശങ്കു ചിരി നിർത്തി കാര്യത്തിലേക്ക്‌ കടന്നു..

"അളിയാ നീ വൻ ടീം തന്നെ...സമ്മതിച്ചിരിക്കുന്നു.." രണ്ടു വർഷം മുൻപു വരെ മൂക്കളേം ഒലിപ്പിച്ചോണ്ട്‌ നടന്ന പയ്യാന..വിസിനസ്സൊക്കെ ചെയ്ത്‌ ഗോടീശ്വരാനായി പോയിരിക്കുന്നു..ഓരോന്നാലോചിച്ച്‌ കാടുകയറുന്നതിനിടയിൽ ശങ്കൂന്റെ അടുത്ത ചോദ്യം വന്നു..

"നിന്റെ കാര്യങ്ങളൊക്കെ എങ്ങനെ?"
ഞാൻ: "ഒഹ്‌..അങ്ങനെ പോകുന്നളീയാ.."

ശങ്കു : "അതു ചുമ്മ..നിനക്ക്‌ കിടിലം ജോലിയാണന്നണല്ലോ ഞാൻ അറിഞ്ഞത്‌..ഹും..കുറേ ഉണ്ടാക്കുന്നുണ്ട്‌ അല്ലേ..ഒന്നും പുറത്ത്‌ കാണിക്കാതിരിക്കുകയാ..കള്ളൻ!"
ഞാൻ: "ഒന്നുമില്ലടാ..നിനക്കറിയില്ലേ ഗൾഫിലേ ചിലവൊക്കെ?"

ശങ്കു :"ഹും..ഹും..അത്‌ എന്തെങ്കിലുമാകട്ട്‌..നീ എനിക്ക്‌ ഒരു 4 ലക്ഷം രൂപ കടം തരണം..നിനക്ക്‌ ഇപ്പൊ പൈസായിക്ക്‌ വല്യ അത്യാവശ്യമൊന്നും ഇല്ലല്ലോ?നിനക്ക്‌ ആവശ്യമുള്ളപ്പൊ ഞാൻ മടക്കിത്തരാം."

"നാലു ലക്ഷം രൂപയോ?" ഞാൻ ഒന്ന് ഞട്ടി! "അല്ല അത്‌ പോട്ട്‌..നിനക്കെന്തിനാ ഇപ്പൊ ഇത്രയും രൂപ.." എനിക്ക്‌ സംശയം അടക്കാനായില്ല..
ശങ്കു : "എടാ...വണ്ടി വാങ്ങിക്കാൻ..ഒരു 12 ലക്ഷം ഞാൻ പലടത്തൂന്ന് ഒപ്പിച്ച്‌ വെച്ചിട്ടുണ്ട്‌..ഇനി ബാക്കി നീ തരണം.."

ബു ഹ ഹഹഹഹാ...ഇപ്പൊ ചിരിച്ചത്‌ ഞാനാണ്‌.. "അളിയാ..വീട്ടിൽ അഞ്ചാറ്‌ സ്കോടാ കാറില്ലേ..അതിലൊരണ്ണം വിറ്റാൽ പോരേ..അല്ലെങ്കിൽ വീടു തന്നെ ഈടു കൊടുത്ത്‌ എ സ്സ്‌ യു വി എടുക്കാമല്ലോ? അല്ലെങ്കിൽ ഈ എം ഐ സ്കീമിൽ എടുക്കാമല്ലോ?" ഞാൻ പല പല വഴികൾ അവന്റെ മുന്നിലേക്ക്‌ തുറന്നിട്ടു..

"എടാ..ഈ എം ഐ ഒക്കെ എടുക്കുന്നത്‌ ഞങ്ങളെ പോലുള്ളവർക്ക്‌ കുറച്ചിലല്ലേ..വീട്‌ ഈടു വെയ്കാമെന്ന് വെച്ചാ തന്നെ അത്‌ വച്ചതിന്റെ കടം ഇപ്പൊഴും ബാക്കിയ..തന്നയുമല്ല നിന്നെ പോലുള്ള കൂട്ടുകാരുടെ അടുത്തൂന്ന് കടം വാങ്ങിച്ചാ പലിശകൊടുക്കണ്ടാല്ലോ?" ശങ്കു നയം വക്തമാക്കി..

"എന്റെ പൊന്നളിയാ..നാലു ലക്ഷം പോയിട്ട്‌ നാലായിരം രൂപ തികച്ചെടുക്കാൻ എന്റെ കൈയിലില്ല..നിനക്ക്‌ ഒരു സത്യമറിയുമോ? നാലു ലക്ഷത്തിന്‌ എത്ര പൂജ്യമുണ്ടന്നു പോലും എനിക്കറിയില്ല." ഞാൻ ഉള്ള കാര്യമങ്ങ്‌ പറഞ്ഞു

"അപ്പൊ നിന്റെ കൈയിൽ പൈസയില്ല..എന്ന ഞാൻ വേറൊരു ഐഡിയാ പറയാം..എന്റയൊരു അടുത്ത സുഹൃത്ത്‌ പ്രൈവറ്റ്‌ ബാങ്ക്‌ നടത്തുന്നുണ്ട്‌..അൽപം ബ്ലേഡാണ്‌...എങ്കിലും ആവശ്യത്തിന്‌ പണം കിട്ടും..നമുക്ക്‌ തത്കാലത്തേന്‌ അവന്റടുത്തൂന്ന് കടം വാങ്ങിക്കാം..ചിലപ്പോ ഈടെന്തങ്കിലും ചോദിക്കുമായിരിക്കും..അതിന്‌ നിന്റെ വീടിന്റെ ആധാരമുണ്ടല്ലോ? മാസാ മാസം നീ പൈസ അടച്ചാൽ മതി? എന്തു പറയുന്നു??" ശങ്കു ആകാംഷാപൂർവ്വം എന്നെ നോക്കി..

"കൊള്ളാം..കൊള്ളാം..നല്ല ഐഡിയ..നിനക്ക്‌ ലക്ഷങ്ങളുടെ കാറു വാങ്ങി അറുമാദിക്കാൻ എന്റെ വീട്‌ ഈട്‌ വെച്ച്‌ പലിശയ്ക്ക്‌ പണമെടുത്ത്‌ നിന്നെ സഹായിക്കണം..കൂട്ടുകാരാ..സത്യം പറഞ്ഞാൽ നമ്മളിലാരാ ശരിക്കും പൊട്ടൻ...എന്നെ മൊത്തത്തോടെ വിഴുങ്ങാൻ ശ്രമിക്കുന്ന നീയോ...അതോ നീ പറയുന്ന വിടുവായിത്തരം ഇതുവരെ കേട്ടോണ്ട്‌ നിന്ന ഞാനോ?"

അപ്പോഴാണ്‌ ശങ്കൂന്‌ കാര്യത്തിന്റെ കിടപ്പ്‌ വശം പിടികിട്ടിയത്‌..പിന്നീടധികനേരം അവനവിടെ നിന്നില്ല..കൂട്ടുകാരനെന്ന വ്യാജേന അടുത്ത ഇരയെ തപ്പി നടന്നകന്നു..

Saturday, May 30, 2009

ഞങ്ങള്‍ വിവാഹിതരായി

നമ്മൾ കാത്തിരുന്ന വിവാഹം..ഇന്ന് മേയ്‌ലിൽ കിട്ടിയത്‌..ഏതായാലും ഇത്രയും മനോഹരമായി ഇതു ചെയ്ത്‌ കലാകാരന്‌ അഭിനന്ദനങ്ങൾ..

Wednesday, May 27, 2009

ചൂട് കഥകള്‍

ഒരു നാലുവർഷം മുൻപ്‌ വരെ സൂര്യൻ വെളുപ്പിനെ അഞ്ചുമണിക്ക്‌ ഉദിച്ചുയർന്ന് കുണ്ടിക്ക്‌ ചൂടുപകരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..ഗൾഫിൽ പ്രത്യേകിച്ച്‌ ബഹറിനിൽ വന്നശേഷമാണ്‌ സൂര്യന്റെ ഈ ആത്മാർത്ഥയെ കുറിച്ചുള്ള നഗ്നസത്യം മനസ്സിലാക്കുന്നത്‌..ഉദിക്കുന്നതോ പോട്ടെ,ഒരു ഏഴര- എട്ടുമണിയായൽ പിന്നെ വെളിയിലോട്ടിറങ്ങണ്ട..ഉരുകിയൊലിക്കും.."സർ,ആരെ ബോധിപ്പിക്കാനാണ്‌ താങ്കൾ ഈ കടുംകൈ ഞങ്ങളോട്‌ ചെയ്യുന്നത്‌.താൻ നേരത്തെ ഉദിച്ചോണ്ട്‌ ഇവിടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?..ഒറ്റതന്തയ്ക്ക്‌ പിറന്നവനാണങ്കിൽ നാളെ രാവിലെ പത്തുമണിക്ക്‌ ഉദിച്ച്‌ കാണിക്കടാ.."ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തണമെന്ന് മനസ്സിൽ പലപ്പൊഴും കരുതിയട്ടുണ്ടെങ്കിലും അമർഷം ഉള്ളിലൊതുക്കി അനുഭവിക്കാനല്ലേ പറ്റൂ..

ഹങ്ങനെ ഒരു ദിവസം വെളുപ്പിനെ ഏഴുമണി നേരത്ത്‌ ഞാൻ ഓഫിസിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു..ഫ്ലാറ്റിനു താഴെ കാറു കിടപ്പുണ്ടായിരുന്നെങ്കിലും നടന്ന് പോയേക്കാമെന്നുവെച്ചു..ഇനിയിപ്പൊ കാറിൽ പോകാമെന്ന് വെച്ചാലും അതിന്റെ ഉടമസ്ഥൻ സമ്മതിക്കുമ്മെന്ന് തോന്നുന്നില്ല..പാൻസിനകത്ത്‌ ഷർട്ട്‌ തിരുകികയറ്റി രണ്ടിഞ്ചു ഹീലുള്ള ഷൂസും കഴുത്തിലൊരു ടൈ യും അതിന്റേം പുറത്തൂടെ ഒരു കോട്ടുമിട്ട്‌ 45 ഡിഗ്രി ചൂടിൽ നടുറോഡിലൂടെ നടക്കുമ്പൊ കിട്ടുന്ന ആ ഒരു സുഖം...ഹോ..ഓർത്തിട്ട്‌ കുളിരുകോരുന്നു..ഓഫീസിൽ ചെന്ന് കുറച്ച്‌ വെളിച്ചെണ്ണയും അൽപം മുളകുപൊടിയും ദേഹമാസകലം വാരിവിതറി ബോസിന്റെ ടേബിളിൽ ചെന്നിരിന്നുകൊടുത്താൽ അങ്ങേർക്ക്‌ രാവിലേ ബ്രേക്‌ ഫാസ്റ്റിനുള്ള വകയായി...


റോഡിലൂടെയുള്ള ഈ യാത്രയിൽ മിക്ക ആൾക്കാരും എന്നെതന്നെ രൂക്ഷമായി നോക്കുന്നത്‌ ഞാൻ ശ്രദ്ദിക്കാൻ പോയില്ല..'പല തരത്തിലുള്ള വട്ടന്മാരെ കണ്ടിട്ടുണ്ട്‌..ഇങ്ങനൊരണ്ണം ആദ്യമ' എന്ന ഭാവാമായിരുന്നു അവരുടെ മുഖങ്ങൾക്ക്‌..റോഡിലൂടെ വെച്ചുപിടിക്കുന്ന തിരക്കിൽ ആ കാഴ്ച എന്റെ കണ്ണിൽപെട്ടു..മൂന്നാല്‌ അറബി പയ്യന്മാർ..ടാർപ്പാളിൻ കൊണ്ട്‌ കെട്ടിയിരിക്കുന്ന ഒരു ലൊട്ടുലൊടുക്ക്‌ തട്ടുകടയിലിരുന്ന് അവരെന്തോ കുശുകുശുക്കയാണ്‌..അറബിപയ്യന്മാരെ കുറിച്ച്‌ വക്തിപരമായി എനിക്ക്‌ നല്ലഭിപ്രായമാണ്‌..തങ്കപ്പെട്ട സ്വഭാവം..നമ്മുടെ നാട്ടിലൊക്കെ ഒരു പെണ്ണിനെ പിഴപ്പിക്കാൻ എന്തൊക്കെ ബുദ്ധിമുട്ടുകളാ..ആദ്യം പെണ്ണിനെ വളയ്ക്കണം..പിന്നെ പറ്റിയ സ്ഥലം കണ്ടുപിടിക്കണം..ആരുംകാണാതെ അവളെ അവിടെ കൊണ്ടുപോണം..ഇനിയിപ്പൊ ആരെങ്കിലും പൊക്കിയാ ആകെ നാറ്റക്കേസായി..ഇവിടെ ഈവക പ്രശ്നമൊന്നുമില്ല..ഇവന്മാരൊന്ന് അറിഞ്ഞു നോക്കിയാ മതി..നിന്നനിൽപ്പിൽ ഗർഭിണിയായിക്കോളും..പിന്നെ ശാരീരികമായ ചില കൈക്രിയകളും അണ്ണന്മാരുടെ ഹോബികളിൽ പെടും..ആണുങ്ങടെടുത്ത്‌ വല്യ പരാക്രമങ്ങൾക്കൊന്നും അണ്ണന്മാർ പോകത്തില്ലന്ന് കേട്ടിട്ടുണ്ടെങ്കിലും കോട്ടും സ്യൂട്ടുമിട്ട്‌ പൊരിവെയിലത്തുള്ള നടപ്പുകണ്ടാൽ അറബിയല്ല ഊമകൾവരെ അവരെക്കൊണ്ട്‌ പറ്റുന്നരീതിയിൽ രണ്ടുപറയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

തട്ടുകടയുടെ മുന്നിലെത്തിയതും നടത്തം അൽപം വേഗത്തിലാക്കി.ലവന്മാർ എന്നെ ശ്രദ്ദിക്കുന്നുണ്ടോന്ന് ഒളികണ്ണിട്ടു..ഭാഗ്യം! അവരെന്തോ കൂലംകക്ഷമായ ചർച്ചയിലാണ്‌...രക്ഷപെട്ട ആത്മനിർവ്വ്രിതിയിൽ മുന്നോട്ട്‌ നടക്കുന്നതിനിടയിൽ എന്തോ സംഭവം കാലിൽ തട്ടിയതായി അനുഭവപ്പെട്ടു..ശകുനപിഴയായി വന്ന് കയറിയത്‌ എന്താണാവോ?? കാലിലേക്ക്‌ ഒന്ന് പാളി നോക്കി.. ഒരു ഫുട്‌ ബോൾ..ഇതിപ്പോ എവിടുന്ന ഫുട്‌ ബോൾ വരാൻ? ആദ്യ നോട്ടം ചെന്നത്‌ തട്ട്‌ കടയിലേക്കാണ്‌..ഇപ്പൊ നമ്മടെ അറബികുഞ്ഞുങ്ങളുടെ കൂട്ടത്തോടുള്ള നോട്ടം എന്റെ നേരെയാണ്‌.പെട്ടു മോനേ..ഇനി ഇവന്മാരുടെ വായിലിരിക്കുന്ന മുഴുവൻ സരസ്വതിയും കേൾക്കണമല്ലോ;ദൈവമേ..ഹൊ..അറബി പഠിക്കഞ്ഞത്‌ എത്ര നന്നയി..അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ..പലവക ചിന്തകൾ മനസ്സില്ലൂടെ ഓടിക്കുന്നതിനിടയിൽ പന്ത്‌ തിരിച്ചടിച്ച്‌ കൊടുത്ത്‌ ഇവന്മാരേ കൈയിലെടുക്കാമെന്ന ഐഡിയ തലയിൽ വന്നു..അല്ലേലും അവരിങ്ങോട്ട്‌ വരുന്നതിലും നല്ലത്‌ പന്ത്‌ അങ്ങോട്ട്‌ പോകുന്നതല്ലേ? പിന്നെ ഒട്ടും ആമാന്തിച്ചില്ല..വളരെ മൃദുവായി ഒരു ഷോട്ട്‌..

എങ്ങനുണ്ടടാ മോനേ അച്ചാച്ചന്റെ ഷോട്ട്‌?..എന്ന ചോദ്യഭാവത്തിൽ ഞാൻ പന്തിന്റെ പോക്കിനേയും കുട്ടികളുടെ മുഖത്തേക്കും ഒരേ സമയം ദ്ര്ഷ്ടീ പതിപ്പിച്ചു..എന്റെ സകല കണക്ക്‌ കൂട്ടലുകളും തെറ്റിച്ച്‌ പന്ത്‌ ചെന്ന് പതിച്ചത്‌ ഗ്ലാസുകളിൽ ഒഴിച്ച്‌ വെച്ചിരുന്ന ചായയിൽ..ഉള്ളതുപറയാമല്ലോ ഒരു ഗ്ലാസ്‌ മാത്രം ആ ഡെസ്കിലിരുന്നു.ബാക്കിമുഴുവൻ അതിനോടകം തറയിൽ മൃതിയടഞ്ഞിരുന്നു..
സെൽഫ്‌ ഗോളടിച്ച താരത്തിനെ പോലെ എന്തും ഏറ്റുവാങ്ങാൻ തയാറായി നിൽക്കുന്നതിനിടയിലും കിടാങ്ങൾ എന്തൊക്കയോ കുശുകുശുക്കന്നത്‌ എന്റെ ശ്രദ്ദയിൽപ്പെട്ടു..രാവിലേ ഇറങ്ങിയപ്പൊ എത്ര ബി ഡി (വലിക്കുന്ന ബിഡിയല്ല..ബഹറിൻ ദിനാർ എന്ന ഉദ്ദേശിച്ചത്‌)എടുത്തെന്ന് ആൽചിച്ചുനിൽക്കുമ്പോ കൂട്ടത്തിലെ തടിയൻ എന്റെ നേരെ വന്നു..കഴിഞ്ഞു..എല്ലാം അവസാനിച്ചു..ഇനി രണ്ടുമാസം ആശുപത്രിയിലിരുന്ന് പണിയാം..ഇത്യാതി മാരക ചിന്തകൾ മനസ്സിലൂടെ കടന്നുപോയി..

എന്തും സഹിക്കാനായി തയാറായി നിൽക്കുന്ന എന്റെ തോളിൽ തട്ടി ക്ടാവ്‌ അറബിയിൽ എന്തോ പറഞ്ഞു..ഒന്നും മനസ്സിലായില്ല..മുഖത്തേ ഭാവം ചിരിയായതുകൊണ്ട്‌ പ്രശ്നമൊന്നുമില്ലന്ന് മനസ്സിലായി..ഹൊ! ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ കടമുഴുവൻ പൊളിച്ചെടുക്കാമായിരുന്നു..
പറ്റിയത്‌ എന്താണന്ന് കുട്ടിയോട്‌ ഇങ്ങ്ലിഷിൽപറഞ്ഞ്‌ മനസ്സിലാക്കമെന്ന് വിചാരിച്ച്‌ ഞാൻ തുടങ്ങയതും ഉടൻ തന്നെ മറുപടിയും കിട്ടി

"റുഹ്‌..റുഹ്‌..."

പറഞ്ഞത്‌ എന്താണന്ന് മനസ്സിലായില്ലെങ്കിലും കൂടുതൽ ഇവിടെ നിന്ന് പ്രസംഗിച്ച ചവിട്ട്‌ കിട്ടുമെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു..പിന്നയൊരു പോക്കായിരുന്നു..ഓഫീസിലെത്തിയ നിന്നത്‌.

Monday, May 25, 2009

എന്റെ പൊന്നുമോള്‍

ഈ കഥ ഒന്ന് പ്രസിദ്ദീകരച്ചതാണ്‌..ചുമ്മ ഒന്ന് റീലോഡ്‌ ചെയ്യാമെന്ന് വിചാരിച്ചു..


അവൾ സുന്ദരിയായിരുന്നു.ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്ന എന്റെ മനസ്സിലേക്ക്‌ മുന്നറിയിപ്പൊന്നും കൂടാതെ കടന്ന് വന്ന ഒരു നിഷ്കളങ്ക.വൈകുന്നേരങ്ങളിൽ വേറെങ്ങും കറങ്ങിനടക്കാതെ വീട്ടിൽ തിരിച്ചെത്തുന്നതുതന്നെ അവളോടൊത്ത്‌ സമയം ചിലവഴിക്കാനാരുന്നു.എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുൻപ്‌ അവളുടെ നെറുകയിൽ ഉമ്മ കൊടുക്കുമ്പൊ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കയില്ല.

ഞങ്ങൾ ഒരിമിച്ചിരുന്നാരുന്നു പലപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്‌.അമ്മയുണ്ടാക്കിതരുന്ന സ്വാദുള്ള ഭക്ഷണം ഞാൻ പലപ്പോഴും അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു.ഞങ്ങൾ തമ്മിലുള്ള ഈ അടുപ്പം അമ്മയ്ക്ക്‌ തീരെ ഇഷ്ടമായിരുന്നില്ല.പ്രതേയ്കിച്ചും അവളെന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത്‌..ഒരുപക്ഷെ അവൾക്ക്‌ കുക്കിംഗ്‌ അറിയാത്തതായിരുന്നിരിക്കാം അമ്മയുടെ ദേഷ്യത്തിനു പിന്നിലുള്ള പ്രധാനകാരണം..എല്ലാരാത്രികളിലും അവളെ കെട്ടിപിടിച്ചാരുന്നു ഞാൻ ഉറങ്ങീരുന്നത്‌..ഞാൻ അടുത്തുള്ളപ്പോൾ അവൾ അനുഭവിച്ചിരുന്ന സുരക്ഷിതത്വം എന്നും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്‌.

സുന്ദരവും മനോഹരവുമായ ഞങ്ങളുടെ ജീവിതം ദൈവത്തിനു തീരെ ഇഷ്ടമായില്ലന്നു തോന്നുന്നു.ഒരുദിവസം വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ എന്തോ ദേഷ്യത്തോടെയാണു അക്കാര്യം പറഞ്ഞത്‌.അവൾ ഗർഭിണിയാണു പോലും.അതു കേട്ടപ്പോ എനിക്ക്‌ എന്തു സന്തോഷമായിരുന്നെന്നൊ? അവളെ പൊക്കിയെടുത്ത്‌ കറക്കാൻ തോന്നി.പക്ഷെ അമ്മെക്ക്‌ ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച്‌ ഞാൻ സന്തോഷം ഉള്ളിലൊതിക്കി.ഗർഭിണിയാണെന്നറിഞ്ഞതു മുതൽ അമ്മ അവളോട്‌ ഒട്ടും മയമില്ലാതെ പെരുമാറാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഒരിമിച്ചിരുന്ന് കഴിക്കുന്നതുപോലും അമ്മ വിലക്കി.അമ്മേ നിങ്ങൾക്കെങ്ങനെ ഇത്ര ദുഷ്ട്ത്തിയാകാൻ തോന്നി??

അവളുടെ ജീവിതം ദിവസത്തിനു ദിവസം ദുരിതപൂർണ്ണമായി മാറൂകയാണന്ന് അവൾക്ക്‌ തന്നെ തോന്നിക്കാണും.ഒരു ദിവസം ആരോടും പറയാതെ,ഒരു പരിഭവവും കാണിക്കാതെ,പൂർണ്ണ ഗർഭിണിയായ അവൾ വീടുവിട്ടറങ്ങി.വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ വളരെ സന്തോഷത്തോടെയാണു ആക്കാര്യം അറിയിച്ചത്‌."നിങ്ങൾക്ക്‌ സമാധാനമായല്ലൊ?" ഞാൻ നിയത്രണം വിട്ട്‌ പൊട്ടിത്തെറിച്ചു!!!

ഞാൻ അവളെ നോക്കി നാടിന്റെ പലഭാഗങ്ങളിൽ അലഞ്ഞുനടന്നു.പക്ഷെ കണ്ടെത്താനായില്ല..ഒരാഴ്ചയായിട്ടും എന്റെ വിഷമം കുറയാതിരിക്കുന്നതുകണ്ട്‌ അപ്പൻ അമ്മ അറിയാതെ ആ കടുംകൈ ചെയ്തു..

ഒരു പുതിയ പൂച്ചയെ എനിക്കുകൊണ്ടുതന്നു..അല്ലതെ ഒരു പന്ത്രണ്ട്‌ വയസുകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ??

Saturday, May 23, 2009

"ഡാലിയാ"

വിദ്യനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല..വർഷങ്ങൾക്ക്‌ മുൻപ്‌ താൻ കണ്ടിരുന്ന നിറമുള്ള ഒരു സ്വപ്നം ഇതാ കണ്മുന്നിൽ..ജീവിതം അതിന്റെ അതിർവ്വരമ്പുകൾ തൊടാൻ ആർത്തിയോടെ നിൽക്കുന്ന ഈ സമയത്തും പ്രതീഷയുടെ അവസാന തിരിനാളമായി അവൾ..ഡാലിയ..ഒരു പരിശുദ്ധപ്രണയത്തിന്റെ ബാക്കി പത്രം..മുല്ലപ്പൂ പോലെ നൈർമ്മല്യമായിരുന്നു അവളുടെ ഹൃദയം..കൊച്ചു കൊച്ചു കാര്യങ്ങൾമാത്രം സംസാരിക്കാൻ ഇഷ്ടപെടുന്നവൾ..ഡാലിയയും വിദ്യനും മാത്രമായിരുന്നു അവളുടെ ലോകം..കൂട്ടുകാരിയോട്‌ പിണങ്ങിയതു മുതൽ റ്റീച്ചർ കളിയാക്കിയതു വരെ സംസാരവിഷയമാക്കാൻ ഇഷ്ടപെട്ടവൾ..താൻ ഒന്ന് നോക്കിയില്ലങ്കിൽ..ഒരു ദിവസം ഫോൺ ചെയ്തില്ലങ്കിൽ..മിണ്ടാതെ മുഖംവീർപ്പിച്ചിരുന്ന ഡാലിയാ..താൻ മറ്റു പെൺകുട്ടികളുടെ മുഖത്തുനോക്കുന്നതു പോലും അവൾക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു..ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ താൻ വരുന്നതും കാത്ത്‌ അവളിരിക്കും..പരസ്പരം കറികൾ വെച്ചുമാറുമ്പോഴും,കൂടുതൽ കഴിച്ചാൽ വണ്ണം വെച്ചുപോകും എന്ന് സ്നേഹത്തോടെ തന്നെ ശാസിച്ചിരുന്ന ഡാലിയാ..ഹൃദയത്തിലേക്ക്‌ തുളച്ചുകയറുന്ന അവളുടെ നോട്ടവും,മനസ്സിനെ പിടിച്ചു കുലുക്കുന്ന ചിരിയും ഒരുകാലത്ത്‌ തന്റെ ഹരമായിരുന്നു..

മനസ്സിലടക്കി വെച്ചിരുന്ന സ്നേഹം ഒരിക്കൽ താൻ അവളോട്‌ വെളിപ്പെടുത്തി.."ഡാലിയാ..നിന്നെ എനിക്ക്‌ ഒരുപാടിഷ്ടമാണു..എന്റെ ജീവനേക്കാൾ..നിനക്ക്‌ വേണ്ടി ഞാൻ എന്തും ചെയ്യും..മരണത്തിനു മാത്രമേ എന്നെ നിന്നിൽ നിന്ന് അടർത്തിയെടുക്കാൻ പറ്റൂ.."

നിസംഗമായ ഒരു ചിരിയായിരുന്നു അവളുടെ മറുപടി..
"നീയെന്താ ഒന്നും പറയാത്തത്‌? നിനക്ക്‌ എന്നെ ഇഷ്ടമല്ലേ?ഞാൻ ഇഷ്ടപെടുന്ന പോലെ നി എന്നെ ഇഷ്ടപെടുന്നില്ലേ? നീയെന്റെ ജീവനല്ലേ?" ഒരു ഉൾഭയത്തോടെ താൻ ഒരുപിടി ചോദ്യശരങ്ങൾ അവളിലേക്ക്‌ എയ്തു
വളരെ സൗമ്യതയോടെയായിരുന്നു അവളുടെ മറുപടി..

"വിദ്യാ..ഇതാ നിങ്ങൾ ആണുങ്ങളുടെ കുഴപ്പം..അൽപമൊന്ന് സ്വാതന്ത്രിയത്തോടെ ഇടപെട്ടാൽ ഉടനേ ഇഷ്ടമായി, പ്രേമമായി..വിദ്യനെങ്കിലും കുറച്ച്‌ വത്യസ്ഥനായിരിക്കുമെന്ന് ഞാൻ കരുതി..വിദ്യനെ ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണു കാണുന്നത്‌..അതിൽ കൂടുതൽ ഒരു ഫീലിങ്ങ്സുമെനിക്കില്ല...നമുക്ക്‌ നല്ല കൂട്ടുകാരായിരിക്കാം.."

മനസ്സിലിരുട്ടു കയറിയതുപോലെ വിദ്യനനുഭവപെട്ടു..തന്റെ മനക്കോട്ടകൾ തകർന്ന് വീണിരിക്കുന്നു..താൻ ഒരു പാവം പൊട്ടി പെണ്ണെന്ന് വിചാരിച്ചവൾ തന്നെക്കാൾ ഉയർന്നതലത്തിൽ ചിന്തിച്ചിരിക്കുന്നു..അതോ താൻ വെറും പൊട്ടനായി പോയതാണോ?തനിക്കെവിടയാണു തെറ്റുപറ്റിയത്‌? ദുഖഭാരത്തോടെ തിരിച്ച്‌ ക്ലാസിൽ കയറുമ്പോഴും താൻ ഒരു യാന്ത്രിക ലോകത്തായിരുന്നു..

വിദ്യൻ ഡാലിയേ ഇഷ്ടമാണന്ന് പറഞ്ഞതും,അവളതു തിരസ്കരിച്ചതും കുറച്ചു സമയത്തിനുള്ളിൽ കോളേജ്‌ മുഴുവൻ പാട്ടായി..കൂട്ടുകാരുടെ കളിയാക്കലുകൾ തന്നെ വീണ്ടും തളർത്തി..തനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നത്‌..സമൂഹത്തിൽ നിന്നും ഉൾവലിയാനുള്ള ഒരു ശ്രമമായിരുന്നു പിന്നീട്‌..എന്നിട്ടും കുത്തിനോവിക്കാനായി പലരും ബോധപൂർവ്വം ശ്രമിച്ചു..അത്‌ തന്നിൽ ഒരു വാശിയായി പരിണമിച്ചു..അവളുടെ ഇഷ്ടം സമ്പാദിക്കാനായി പിന്നീടുള്ള ശ്രമം..പരാജമായിരുന്നു ഫലം..അവൾ തന്നോടെന്തോ വൈരാഗ്യത്തോടെ പെറുമാറുന്നപോലെ തനിക്ക്‌ തോന്നി..തന്റെ പ്രണയിനി തന്നിൽ നിന്നും അകന്നു പോകുന്ന യാധാർത്ഥ്യം അവൻ പതിയെ പതിയെ മനസ്സിലാക്കാൻ ശ്രമിച്ചു..എന്നിട്ടും വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല..കാരണം അവളെ അത്രയ്ക്ക്‌ ഇഷ്ടമായിരുന്നു അവനു..

വിദ്യൻ മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നു..അവനു പ്രാർത്ഥിക്കാൻ ഒരു വിഷയമേ ഉണ്ടായിരുന്നുള്ളു..ഡാലിയാ..അവളുടെ സ്നേഹം എന്നും തന്നോടൊപ്പമുണ്ടാകണം..പക്ഷേ, ദൈവങ്ങളും പ്രാർത്ഥന കേട്ടില്ല..എങ്കിലും അവൻ അൽപം പോലും അവളെ വെറുത്തില്ല..സ്നേഹിച്ചുകൊണ്ടേയിരുന്നു..എന്നെങ്കിലും അവൾ തന്റേതാകുമെന്ന പ്രതീക്ഷയിൽ..

വർഷങ്ങൾ കൊഴിഞ്ഞുപോയി..നാൽപത്‌ വർഷങ്ങൾക്കിപ്പുറവും അവളെ ഒറ്റ നോട്ടംകൊണ്ട്‌ താൻ മനസ്സിലാക്കി..അവളൊ? അവൾക്ക്‌ തന്നെ മൻസ്സിലായി കാണുമോ? ജീവിത സായാഹ്ന്നത്തിന്റെ ഈ വേളയിൽ ഒരു തിരിച്ചുപോക്ക്‌ അസാധ്യമാണന്നറിയാം..മക്കൾക്കും സമുഹത്തിനും വേണ്ടാതെ ഇനിയൊരു തിരിച്ചുപോക്കിനിടമില്ലാതെ അനാഥത്വത്തിന്റെ അസ്ഥിവാരത്തിൽ വിശ്രമിക്കുന്ന തനിക്ക്‌ ഈ വൃദ്ധസദനത്തിൽ അവളൊരു തുണയാകുമോ? ഒരു കൂട്ടുകാരനായെട്ടെങ്കിലും..


തന്റെ മുറിയിലേക്ക്‌ കയറുന്നതിനു മുൻപായി ആ വൃദ്ധ തന്നെ നോക്കി നിൽക്കുന്ന രൂപത്തെ തിരിഞ്ഞൊന്ന് നോക്കി..എന്നിട്ട്‌ ഒരു നിസംഗഭാവത്തോടെ അവരുടെ മുറിയിലേക്ക്‌ പോയി..

Thursday, May 21, 2009

ബോസ് ഐ ലവ് യു

ബുഹാ..ഹ ഹ...ആർത്തട്ടഹസിച്ചുള്ള ചിരികേട്ടാണു ഓഫിസിലേക്ക്‌ ചെന്നത്‌..ഹെന്റമ്മോ!! അവിടെങ്ങും സ്ഥലമില്ലാത്തോണ്ട്‌ ഇനി അച്ചുതാനന്തനെങ്ങാണം കേരളത്തീന്ന് പറന്ന് വന്ന് ചിരിക്കുവാണൊ? അതോ കാരാട്ട്‌ വലിയവായിൽ കരയുന്നത്‌ എനിക്ക്‌ ചിരിയായിട്ട്‌ തോന്നുന്നതോ? ഇത്ര വൃത്തികെട്ട ഒരു ചിരി ഇതിനുമുൻപ്‌ കേട്ടിട്ടില്ലാത്തോണ്ട്‌ ആകെ കൺഫൂഷനയി..ചിരിയുടെ ഉറവിടം കണ്ടുപിടിക്കാൻ ചെവിവട്ടം പിടിച്ചു..അതു നീണ്ടു നീണ്ട്‌ പോയത്‌ ബോസിന്റെ കാബിനിലേക്ക്‌..എന്തിനാണാവോ ഇയാളിങ്ങനെ അറുമാദിച്ചു കിടന്ന് ചിരിക്കുന്നെ??..നേരിട്ട്‌ ചോദിച്ച ഇന്നത്തെ ദിവസം പോക്കാ..അതുകൊണ്ടു അദ്യാന്റെ സെക്രട്ടറിയോട്‌ ചോദിക്കാമെന്ന് വെച്ചു..വരവു കണ്ടപ്പൊതന്നെ അവൾക്ക്‌ കാര്യം മനസ്സിലായി..

.."മിസ്റ്റർ ധ്രിഷ്ട..നിങ്ങളറിഞ്ഞോ..ബോസിനു സ്വൈൻ ഫ്ലൂ ആണോന്ന് സംശയം,രാവിലേ തുടങ്ങിയതാ.."

"അതിനു അതിയാനെന്തിനാ വലിയവായിൽ ചിരിക്കുന്നെ?" എനിക്ക്‌ സംശയം ബാക്കിയായി..

"അതു ചിരിക്കുന്നതല്ലാ..ബോസ്‌ ചുമക്കുന്നതാ.."

ഒഹോ ആപ്പ്പ്പോ അറബികൾ ഇങ്ങനയാ ചുമക്കുന്നത്‌ അല്ലേ?മനോഹരമായിരിക്കുന്നു..എന്തായാലും ആ വാർത്ത എന്നെ കൂടുതൽ സന്തോഷവാനാക്കി..സംഗതി സത്യമാണെങ്കിൽ ബഹറിനിലെ ആദ്യത്തെ സ്വൈൻ ഫ്ലൂ കേസാണിത്‌..ഇനി ഇങ്ങേരെങ്ങാണം തട്ടിപ്പോയാൽ..ഹൊ..അതാലോചിച്ചിട്ട്‌ സന്തോഷംകൊണ്ട്‌ എനിക്ക്‌ ഇരിക്കാൻ മേലാ..


ബോസിനെകണ്ട്‌ ഒരു അനുമോദനം അറിയിക്കാമെന്ന് വിചാരിച്ചു
കുരയ്ക്ക്‌ അൽപ്പം ശമനം കിട്ടിയ സന്തോഷത്തിലാരുന്നു കക്ഷി.എങ്കിലും ശൗര്യ ഭാവത്തിനു ഒരു കുറവും കണ്ടില്ല.ഒരു മാതിരി ചൊറിയൻ തവള പാണ്ടിലോറി മറിച്ചിടാനിരിക്കുന്ന ഭാവത്തോടെ എന്നെ രൂക്ഷമായി ഒന്ന് നോക്കി..സന്തോഷം പരമാവധി ഉള്ളിലൊതിക്കി മുഖത്തൊരു ദുഖഭാവമിട്ട്‌ ഞാൻ ചോദിച്ചു..

"ബോസ്‌, പനിയാണോ?"
"ഹും..ഇന്നലെ വൈകുന്നേരേം മുതൽ തുടങ്ങിയ ചുമയാ..ഇപ്പൊഴ ചെറിയ ഒരു ആശ്വാസം കിട്ടിയത്‌" അണ്ണൻ വിഷണ്ണനായി പറഞ്ഞു
"ബോസ്‌..പാത്തുമ്മ പറഞ്ഞു ഇതു സ്വൈൻ ഫ്ലൂന്റെ ആരംഭമാണന്ന്..അങ്ങനെവല്ലതും.." ഒരു അർത്ഥവിരാമമിട്ട്‌ ഞാൻ നിന്നു..

"ഹേയ്‌..ഇത്‌ അതൊന്നുമല്ല..അത്‌ പന്നിയിൽ നിന്ന് പടരുന്ന ഒരു രോഗമല്ലേ? ഞാൻ കുറച്ച്‌ നാളായി പന്നികളുടെ അടുത്തെങ്ങും പോകാറില്ലല്ലോ?"

"അപ്പൊ,കുറച്ചുനാളായി വീട്ടിൽ കയറിയട്ട്‌.." മനസ്സിലിങ്ങെനെ ആലോചിച്ച്‌ അണ്ണനെ ഒന്ന് പേടിപ്പിക്കാനായി അൽപം എരിയും പുളിയും ചേർത്തടിച്ചുവിട്ടു..
"ബോസ്‌..പന്നികളിൽ നിന്ന് മാത്രമല്ല ചിലപ്പൊ മനുഷ്യരിൽ നിന്നും പടരും..പന്നിയിറച്ചിയിൽനിന്ന് വരെ വരാം.."
അത്‌ ഏറ്റു..അണ്ണൻ അൽപനേരം ചിന്താനിമഗ്നനായി..

"ഹ ഹ ഹ ഇല്ല ധ്രിഷ്ടൻ..എന്റെ ഭാര്യ സ്ഥിരം പന്നിയിറച്ചി കഴിക്കുന്നതല്ലെ..അവൾക്ക്‌ കുഴപ്പമൊന്നും ഇല്ലല്ലോ? അപ്പൊ എനിക്കും കാണുകേല്ല"..തലയ്ക്കകത്ത്‌ ഒന്നും ഇല്ലെങ്കിൽ എന്ത, എനിക്ക്‌ നല്ലൊരു കുടവയർ ഉണ്ടല്ലൊ..എന്ന് ഭാവത്തോടെ അങ്ങേരെന്നെ ഒന്ന് നോക്കി..

"അതു ശരിയായിരിക്കും ബോസ്‌..പന്നികളിൽ നിന്ന് പന്നികളിലേക്ക്‌ ഇതു പടരുന്നതായി കണ്ടുപിടിച്ചിട്ടില്ലല്ലൊ.." നാക്കിന്റെതുമ്പത്തേക്ക്‌ ഈ ഡയലോഗ്‌ വന്നെങ്കിലും ആത്മസംയമനം പാലിച്ചുനിന്നു..(യോഗ ചെയ്യുന്നതിന്റെ ഒരോ ഗുണങ്ങളേ..)

ഞങ്ങളുടെ സംസാരം തുടരുന്നതിനിടെ തോമസ്‌ അവിടേക്ക്‌ വന്നു.വെറും തോമസ്‌ അല്ല.മിസ്റ്റർ.തോമസ്‌.മലയാളിയാണു.ഏകദേശം അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യും..ഇവിടുത്തെ അറിയപ്പെടുന്ന ഒരു കോടീശ്വരൻ.ഷേയ്ക്കിന്റെ അടുത്താൾ..ബോസിന്റെ അഭിപ്രായത്തിൽ മിസ്റ്റർ.തോമസ്‌ പറഞ്ഞാലേ ഷേയ്ക്ക്‌ പെടുക്കൂ..(അതെന്താണന്ന് മാത്രം ചോദിക്കരുത്‌..)കമ്പനിയുടെ പുതിയ പ്രോജക്റ്റിനേ കുറിച്ച്‌ സംസാരിക്കാനാണു തോമസ്‌ വന്നത്‌..തോമസ്‌ അധികം ചിരിക്കാറില്ല..(കരയാറുമില്ല)..എപ്പൊഴും ഗൗരവഭാവത്തിലാണിരിക്കുന്നത്‌..തുടർന്ന് ഞങ്ങൾ ഒരു 20 മിനിറ്റ്‌ കൂലംകക്ഷമായ ചർച്ചിയിലായിരുന്നു.ബോസ്‌ പതിവുപോലെ പല വിഡ്ഡിചോദ്യങ്ങൾ എറിയുകയും തോമസ്‌ അതിനെയെല്ലാം മുതലെടുത്ത്‌ പ്രോജക്റ്റിന്റെ ആകമൊത്തം ചിലവുകൾ കൂട്ടിക്കൊണ്ടും ഇരുന്നു..അവസാനം ഈ ഭൂലോകത്തിലില്ലാത്ത ഒരു തുകയ്ക്ക്‌ കരാറുറപ്പിക്കാമെന്ന് ഏറ്റു.

ഞങ്ങൾക്കിരുവർക്കും കൈ തന്ന് തിരിയുന്നതിനിടയിൽ തോമസിനെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാൻ ബോസ്‌ മറന്നില്ല..

"മ്മിസ്റ്റർ. തോമസ്‌..ഷേയ്ക്കിനോട്‌ എന്റെ അന്വേഷണങ്ങൾ അറിയിക്കാൻ മറക്കില്ലല്ലോ?"

"പിന്നെ..എന്നിട്ട്‌ വേണം അങ്ങേരെന്നെ വെടിവെച്ചു കൊല്ലാൻ"
തോമസിന്റെ ഗൗരവത്തോടെ ഉള്ള ആത്മഗതം മലയാളത്തിലാരുന്നു..യോഗചെയ്യാറുള്ളത്‌ ഇവിടെ എന്റെ രക്ഷക്കെത്തിയില്ല..

Monday, May 18, 2009

'സല്യൂട്ട്'

ഇൻഡ്യൻ ജനാധിപത്യത്തിനു ഒരു സല്യൂട്ട്‌.ഒരുപാടുപേർ ഇതിനോടകം തന്നെ പ്രതികരിച്ചതുകൊണ്ട്‌ ഇനി ഒരു അവലോകനത്തിനു സ്കോപ്പില്ലന്നറിയാം..എങ്കിലും എഴുതാതിരിക്കാൻ കഴിയുന്നില്ല..ഈ തിരഞ്ഞെടുപ്പ്‌ ഒരു ചൂണ്ടു പലകയാണു..കേവലം ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം പ്രാതിനിധ്യമുള്ള പ്രാദേശിക പാർട്ടികൾ തങ്ങളുടെ ആശയങ്ങളും നിലപാടുകളുമാണു ഭൂരിപക്ഷ വർഗ്ഗത്തിന്റെ അഭിലാഷമെന്ന് വിചാരിച്ചഹങ്കരിച്ചതിന്റെ ബാക്കി പത്രമാണു ഈ തിരഞ്ഞെടുപ്പ്‌..ഇടതുപക്ഷമൊഴിച്ച്‌ ഇതിലെത്ര പേർ ശക്തമായ നിലപാടുകളും ആശയങ്ങളും അനുവർത്തിക്കുന്നു എന്ന് ചോദിച്ചാൽ പലർക്കും കിട്ടിയ സീറ്റുകൾ അധികമാണന്ന് തോന്നും..അവസരവാദ രാഷ്ട്രിയത്തിനും ശകുനികൾക്കും നേർക്കുള്ള ഒരു ചോദ്യഛിന്നം തന്നെയാണു ഈ തിരഞ്ഞെടുപ്പ്‌..

ഫലമറിയുന്നതിനു മുൻപ്‌ തന്നെ തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്ന് ഇടതുപക്ഷമെടുത്ത തീരുമാനം തികച്ചും അഭിനന്ദനീയം തന്നെ..ഇതുവരെ നടന്ന ഒരു ലോകസഭാ തിരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തിനു അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല..കേരളത്തിലും ബംഗാളിലും ത്രിപുരയിലും കാണുന്ന ഒരു പ്രതിഭാസം അല്ലെങ്കിൽ തന്നെ ഇൻഡ്യാ മഹാരജ്യത്ത്‌ എന്തു മാറ്റം വരുത്താനാണു? ഇനിയിപ്പൊ മൂന്നാമ്മുന്നണി അധികാരത്തിലെത്തിയിരുന്നെങ്കിൽതന്നെ ഇടതുപക്ഷാശയങ്ങൾക്കനുസരിച്ച്‌ എത്രനാൾ അവർക്ക്‌ ഭരിക്കാൻ പറ്റുമായിരുന്നു..?

കേരളത്തിൽ ഈ തിരെഞ്ഞെടുപ്പിലേ മിന്നും താരങ്ങൾ മാധ്യമങ്ങൾ തന്നെയാണു..ഭരിക്കുന്നവന്റെ തോളിൽ കയറിയിരുന്ന് ചെവിതിന്നുക എന്ന മിനുമം അജണ്ട അവർ ഇത്തവണയും ഭംഗിയായി നടപ്പാക്കി..2004, 2006, 2009 തിരഞ്ഞെടുപ്പുകൾ സസൂഷ്മം നിരീക്ഷിച്ചാൽ ഭരണമുന്നണിയിലേ അനയിക്കങ്ങൾ അമിതപ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുവാൻ അവർ മത്സരിച്ച്‌ ശ്രമിച്ചുകൊണ്ടിരുന്നത്‌ മനസ്സിലാക്കാൻ സാധിക്കും..ഊഹാപോഹങ്ങൾ വാർത്താകളാക്കുകയും പിന്നീടത്‌ തെറ്റായിവരുമ്പോൾ വാർത്തകൾ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത പത്ര മുത്തശ്ശി മുതൽ ഇന്നലെ ഇറങ്ങിയ സിറാജു വരെ തന്മയത്തത്തോടെ ചെയ്യുന്നത്‌ നമ്മുടെ കൊച്ചുകേരളത്തിലെ രാഷ്ട്രീയ ചിന്താഗതിക്ക്‌ അഭിലഷണീയമല്ല..ലേഖകരുടെ ചോദ്യങ്ങൾക്ക്‌ മുനവെച്ച്‌ ഉത്തരം പറയുന്ന നേതാക്കന്മാരും ഒരു പരിധി വരെ ഇതിൽ പ്രതികളാണു..

ഈ തിരെഞ്ഞെടുപ്പ്‌ കോൺഗ്രസ്സിന്റേതാണു...അമ്പലം പണി,കുത്തിതിരുപ്പ്‌,കാലഹരണപെട്ട ഉട്ടോപ്പ്യൻ ആശയങ്ങൾ മുതലായ കാര്യങ്ങളെ ജനം മൂടോടെ പിഴുതെറിഞ്ഞു..ഇനി നിങ്ങൾക്ക്‌ സ്വതന്ത്രമായി ഭരിക്കാം..ഞങ്ങൾ പ്രതീക്ഷയിലാണു..വാനോളം..
*******************************************************************************

ഒരുപക്ഷെ കിലുക്കത്തിലെ ഇന്നസന്റിനിനു ലോട്ടറിയടിച്ച അവസ്ഥയിലാരിക്കും ഉമ്മൻ ചാണ്ടി ഇപ്പൊ.."14,15,16...അടിച്ചു മോളേ.."
രണ്ടുദിവസം കഴിഞ്ഞു ജനങ്ങളേ നോക്കി ഇന്നസന്റ്‌ പറയുന്ന പോലെ.."ഇനി നിങ്ങൾ ഇക്ഷ..ഞാ..ഇണ്ണ..ഇട്ട..വരയ്ക്കും.."എന്ന് പറയാതിരുന്നാൽ കൊള്ളാം..

വീരനു പിണറായോടു പറയാനുള്ളത്‌ ഇൻ ഹരി ഹർ നഗറിൽ സിദ്ദിക്ക്‌ ജഗദീശിനോട്‌ പറയുന്ന ഡയലോഗ്‌ ആരിക്കും..
"ഇതിപ്പൊ നീയും വീണു വഴിയെ പോയോരേം വീഴ്ത്തി,നെഞ്ചിൽ കുപ്പിച്ചില്ലും കേറ്റിയപ്പം സമാധാനമായല്ലൊ"

Wednesday, May 13, 2009

ഐഡിയാ സ്റ്റാർ സിങ്ങർ

ഐഡിയാ സ്റ്റാർ സിങ്ങർ സീസൺ 4 ഇന്റെ വിജയിയെ ഏഷ്യാനെറ്റ്‌ മുങ്കൂട്ടി തീരുമാനിച്ചു..ശരത്തും എം.ജി ശ്രീകുമാറും ശ്രീമണ്ടൻ നായരുടെ ഓഫീസിൽ വെച്ചെടുത്ത രഹസ്യ തീരുമാനപ്രകാരമായിരുന്നു മത്സരാർത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ മണ്ടന്മാരക്കി അൽപം പോലും പാടാൻ കഴിവില്ലാത്ത ഒരു മത്സരാർത്ഥിയെ വിജയിപ്പ്ക്കുവാൻ തീരുമാനിച്ചത്‌.വേണു എന്ന മത്സരാർത്ഥി തന്റെ ജോലിസ്ഥലത്തുപോലും ശരത്ത്‌ സംഗീതം ആലപിക്കുന്നതിന്റെ വീഡിയോ ദ്രിശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാം..മലയാളത്തിലെ കുറ്റിച്ചുവരുന്ന ബ്ലോഗർ എന്ന നിലയിൽ ഞാൻ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു..വീഡിയോ കണ്ടതിനുശേഷം നിങ്ങളും പ്രതിഷേധിക്കുവിൻ..
http://www.youtube.com/watch?v=Xj3U6y2dCdM
അല്ലെങ്കില്‍

Monday, May 11, 2009

"കൂട്ടുകാരി"

"എടാ..ഇതൂടെകൂട്ടി നൂറുരൂപയായി...കേട്ടൊ??"..കൈയിലിരുന്ന പത്ത്‌ രൂപ എന്റെ നേരെ നീട്ടി സുഷ ഓർമ്മപ്പെടുത്തി..ഇതൊന്നും ഈ ജന്മത്ത്‌ കിട്ടാൻപോകുന്നില്ലന്ന് എന്നേക്കാൾ നന്നായി അവൾക്ക്‌ അറിയാമായിരുന്നു..അവളെ പരിചയപ്പെടുന്നതുവരെ ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങൾക്ക്‌ രണ്ട്‌ അർത്ഥമെ മനസ്സിലുണ്ടായിരുന്നുള്ളു..പ്രണയം അല്ലെങ്കിൽ ലൈംഗീകത..അവളിലൂടെ സൗഹൃദത്തിന്റെ പുതിയൊരു ഭാവം ഞാൻ അനുഭവിച്ചു..കൊച്ചു കൊച്ചു പരദൂഷണങ്ങളും, മണ്ടത്തരങ്ങളും,സങ്കടങ്ങളും,പിണക്കങ്ങളും പങ്കുവെക്കുവാൻ അവളുമായുള്ള സൗഹ്രുദം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌..

ഒരു ദിവസം പള്ളീലച്ചൻ തന്നതാണന്ന് പറഞ്ഞ്‌ ഒരു കൊന്ത എന്നെ ഏൽപ്പിച്ചു..എന്താഗ്രഹമുണ്ടെങ്കിലും ആ കൊന്ത കൈയിൽ വെച്ച്‌ മൂന്ന് നേരം പത്തുദിവസം പ്രാർത്ഥിച്ചാൽ കാര്യസാധ്യമുണ്ടാകുമത്രെ..വിപ്ലവകാരിയൊന്നുമല്ലങ്കിലും മടികാരണം ഇതിലൊന്നും വല്യ താത്പര്യമില്ലാതിരുന്നതുകൊണ്ട്‌ അവൾ പറഞ്ഞത്‌ കാര്യമായി എടുത്തില്ല..എങ്കിലും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച്‌ അത്‌ വാങ്ങി ഭദ്രമായി എവിടയോ വെച്ചു..

ഇതിനിടയിലെപ്പൊഴോ ഒരു പ്രണയക്കുരുക്കിൽ കക്ഷി അകപ്പെട്ടുപോയിരുന്നു..നായകൻ ഞങ്ങളുടെ ഒരു പൊതുസുഹൃത്താണു..ആദ്യം കേട്ടപ്പൊ ആശ്ചര്യമായിരുന്നു..ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ ഒരു ബന്ധം..എന്താണു നിന്നെ അവനിലേക്ക്‌ ആകർഷിച്ചത്‌ എന്ന എന്റെ ചോദ്യത്തിനു അവൾക്ക്‌ വക്തമായ മറുപടിയുണ്ടായില്ല..എങ്കിലും ഒരു ദിവസം അവൾ മനസ്സുതുറന്നു..

"എടാ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം ഒരു നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്നതിനു തുല്യമാ..എവിടെയെങ്കിലും ഒരു സ്പാർക്ക്‌ വന്ന അത്‌ പ്രണയത്തിലേക്ക്‌ വഴിമാറും..നി ചുമ്മ രണ്ടു ദിവസം എന്നോട്‌ മിണ്ടാതിരുന്ന് നോക്ക്‌..മൂന്നംദിവസം നമ്മുടെ സൗഹൃദം മറ്റൊരു തലത്തിലാരിക്കും..നമുക്ക്‌ അങ്ങനെ പറ്റാത്തടത്തോളം നമ്മൾ നല്ല സുഹൃത്തുക്കളാരിക്കും..." അവൾ പറഞ്ഞതൊന്നും എനിക്ക്‌ മനസ്സിലായില്ല..എങ്കിലും എല്ലത്തിനും തലയാട്ടി..കാരണം ഒരു സ്പാർക്ക്‌ ഞങ്ങളിരുവരും ആഗ്രഹിച്ചിരുന്നില്ല..

സുഖമില്ലതിരുന്നതുകൊണ്ട്‌ അന്ന് പതിവിലും നേരത്തെ ഞാൻ കോളേജിൽനിന്നും ഇറങ്ങി..പനിക്കുള്ള സിറപ്പ്‌ കഴിച്ച്‌ പാതിമയക്കത്തിൽ കിടക്കുമ്പൊ ഒരു ഫോൺ കോൾ..മറുതലക്കൽ വേറൊരു സുഹൃത്താണു..
"ഡാ..നമ്മടെ സുഷയും മനേഷും ഒരു ആക്സിഡന്റിൽ പെട്ടു..ഒരു ബസിനെ ഓവർ ടേക്‌ ചെയ്യുന്നതിനിടക്ക്‌ എതിരെ വന്ന ലോറി ഇടിക്കുവാരുന്നു..സുഷെ ലോറി അൽപം വൽച്ചോണ്ട്‌ പോയന്ന തോന്നുന്നെ..മനേഷ്‌ എതിർ സൈടിലാ വിണത്‌..അവനെ ക്രൈസ്റ്റ്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയതട്ടുണ്ട്‌.."
"ഡാ..അപ്പൊ സുഷെ ഏവിടാ കൊണ്ടുപോയെ?"..നല്ലതു കേൾക്കണെ ഈശ്വരാ എന്ന് മനസ്സിൽ പ്രാർത്ഥിച്ചൊണ്ട്‌ ചോദിച്ചു..
"അവളു പോയടാ.." വിങ്ങിക്കോണ്ടായിരുന്നു അവനതു പറഞ്ഞത്‌..
ഹൃദയം കുത്തി വേദനിക്കുന്നത്‌ അന്നാദ്യമായി ഞാൻ അറിഞ്ഞു...

******************************************************

ബാംഗ്ലൂറിൽ പഠിക്കാൻ പോകുന്ന സമയത്ത്‌ തുണിവെച്ചോണ്ട്‌ പോകാൻ ചേച്ചി ഗൾഫീന്ന് ഒരു ട്രോളീ ബാഗ്‌ അയച്ചുതന്നിരുന്നു..അന്ന് മുതൽ അതെന്റെ സന്തത സഹചാരിയാണു..പിടിയൊക്കെ ഒടിഞ്ഞെങ്കിലും അതിനെ ഉപേക്ഷിക്കാൻ തോന്നിയില്ല..രാവിലെ അൽപം നേരത്തെ എഴുന്നേറ്റോണ്ട്‌ ആ ബാഗ്‌ എടുത്തുവെച്ച്‌ പഴയ കാര്യങ്ങൾ ഒരോന്നാലോചിച്ചു..അധികം തുറക്കാറില്ലാത്ത ഒരു ഉറ ആ ബാഗിനുണ്ടായിരുന്നു..ചുമ്മ അത്‌ തുറന്ന് നോക്കി..പഴയ സുഹൃത്തുക്കൾ തന്ന കുറേ ഗ്രീറ്റിംഗ്‌ കാർഡുകൾക്കൊപ്പം അവൾ തന്ന ആ കൊന്തയും അക്കൂട്ടത്തിലുണ്ടായിരുന്നു..മൂന്ന് നേരം പത്തു ദിവസം പ്രാർത്ഥിച്ചാൽ അവളെ ഒന്നും കൂടെ കാണാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു...

Sunday, May 3, 2009

"അച്ച്ഛനു നല്ല അമ്മയാകാം!"

എന്തിനു ഞാൻ ജനിച്ചു? രാവിലെ കണ്ണാടിയിൽ മോന്ത കണ്ടപ്പൊ അറിയാതെ തോന്നിപോയി..രാവിലെ 7 മണിക്ക്‌ എഴുന്നേൽക്കുന്നു..ആർക്കൊ വേണ്ടി പല്ലുതേക്കുന്നു..കുളിക്കുന്നു..അണിഞ്ഞൊരിങ്ങി ആപ്പീസിൽ പോകുന്നു..ബോസിനെ കാണിക്കാൻ ഞാൻ എന്തോ മലമറിക്കയാണന്ന് തോന്നും വിധം പണിയെടുക്കുന്നു..വൈകിട്ട്‌ തിരികെ വന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്ന് സമയം കളയുന്നു..മണി പത്തടിക്കുമ്പൊ പോയികിടന്നുറങ്ങുന്നു..ഇതാണോ ജീവിതം? ഏയ്‌..ഇതാരിക്കില്ല..മൊത്തത്തിൽ ബോറടി തോന്നിതുടങ്ങിയോണ്ട്‌ കളം അൽപം മാറ്റിചവിട്ടാമെന്ന് വെച്ചു..

അതിരാവിലെ എഴുന്നേറ്റ്‌ നേരെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി മനോരമ ഓൺലയിൻ തുറന്ന് വച്ചു..ഇഷ്ടപെട്ട വിഭവത്തിൽ ക്ലിക്‌ ചെയ്തു.."ആരോഗ്യം"..(ഒരിക്കലെങ്കിലും ഈ ലിങ്ക്‌ തുറന്ന് നോക്കിയട്ടുള്ളവർക്ക്‌ എന്താണു എനിക്ക്‌ ഇതിലിത്ര താത്പര്യമെന്ന് മനസ്സിലാകും).അങ്ങനെ ലിങ്കായ ലിങ്കെല്ലാം തുരന്ന് തുരന്ന് എന്റെ കണ്ൺ അവസാനം പതിവില്ലാതെ മറ്റൊരു ശീർഷകത്തിൽ ഉടക്കി.."അച്ച്ഛനു നല്ല അമ്മയാകം!"

മുലയൂട്ടുന്ന പരിപാടിയൊഴികെ അമ്മമാർ കുഞ്ഞുങ്ങൾക്ക്‌ കൊടുക്കുന്ന പരിലാളനകൾ അച്ച്ഛന്മാർക്കും ചെയ്യാമത്രെ!കുഞ്ഞുങ്ങളെ ആദ്യമായി എടുക്കുമ്പോൾ പരിഭ്രമിക്കെണ്ട പോലും...(സത്യം പറഞ്ഞ ഞാൻ വിചാരിച്ചിരുന്നതു എനിക്ക്‌ മാത്രമെ ഈ പ്രശ്നമുള്ളന്നാ)..നാലുമാസം പ്രായമായ കുഞ്ഞുങ്ങൾക്ക്‌ അച്ച്ഛനുതന്നെ ആഹാരം കൊടുക്കാവുന്നതാണു..പെൺകുഞ്ഞുങ്ങൾക്ക്‌ ആത്മവിശ്വാസം വളരാൻ അച്ച്ഛന്റെ സാമീപ്യം അനിവാര്യമാണന്നും ലേഖനം പറയുന്നു..ചുമതലാബോധം,കുടുംബവുമായുള്ള പങ്കുവയ്ക്കൽ മുതലായകാര്യങ്ങളാണു ആൺകുട്ടികൾക്ക്‌ അച്ച്ഛന്മാരിൽ നിന്ന് പഠിക്കാനുള്ളത്‌..

എന്തായാലും മൊത്തത്തിൽ മാറാൻ തീരുമാനിച്ചു..എന്നാ പിന്നെ ഇന്നു മുതൽ മോനേം മോളെം ഞാൻ തന്നെ നോക്കിയേക്കാമെന്ന് വിചാരിച്ച്‌ ബെഡ്‌ റൂമിൽ ചെന്ന് നോക്കി..ശ്ശെടാ..അതിനു എനിക്ക്‌ ഇതുവരെ പിള്ളേരൊന്നും ആയില്ലല്ലോ?..പിന്നെങ്ങനയ നോക്കുന്നെ..അപ്പൊപിന്നെ ഭാര്യേടടുത്ത്‌ ചെന്ന് കാര്യം അവതരിപ്പിച്ചാലോ? നേരെ അടുക്കളയിലോട്ട്‌ വിട്ടു..ശ്ശൊ..ഈ കൊച്ചുവെളുപ്പാങ്കാലത്ത്‌ അവളിതെവിടെ പോയി? ഇനി ബാത്ത്‌ റൂമിലാണൊ?..ഇല്ല അവിടയുമില്ല..ഓ..പറഞ്ഞപോലെ ഞാൻ കല്യാണം കഴിച്ചിട്ടില്ലല്ലൊ?? പിന്നെങ്ങനയ ഫാര്യെ കാണുന്നെ?ഇനിയിപ്പൊ കല്യാണമൊക്കെ കഴിച്ച്‌ കൊച്ചുങ്ങളൊക്കയായിവരുമ്പൊ കുറഞ്ഞത്‌ രണ്ടുവർഷമെടുക്കും..അതുവരെ ബോറടിയാണങ്കിലും ഈ ജീവിതമാ സുഖം..അതുകൊണ്ട്‌ തത്കാലം ഞാൻ മാറുന്നില്ല..

അപ്പൊ സുലേ..ഞാൻ പോയി പല്ലുതേച്ച്‌ കുളിച്ചൊരുങ്ങട്ടെ..ആപ്പീസിൽ പോകാൻ!കൊച്ചുകുട്ടികളുള്ള ഏതെങ്കിലും അച്ച്ഛന്മാർക്ക്‌ ആ ലേഘനം വായിക്കണമെങ്കിൽ ലിങ്ക്‌ താഴെ കൊടുക്കുന്നു..വിജ്ഞാൻപ്രദമാണു..സത്യം!!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753135&articleType=English&tabId=5&contentId=5420868&BV_ID=@@@

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=5&programId=1073753135&BV_ID=@@@&contentId=5380388&contentType=EDITORIAL&articleType=Malayalam%20News

Saturday, April 25, 2009

പടക്കത്തിന്റെ ഇംഗ്ലീഷ് (ഒരു ഓർമ്മക്കുറുപ്പ്‌)

പടക്കത്തിന്റെ ഇങ്ഗ്ലിഷോ?? അവർ രണ്ടുപേരും മുഖത്തോട്‌ മുഖം നോക്കി..അതുവരെ അതിമനോഹരമായി എഴുതിവന്നതാ..അപ്പൊഴാണു വിഷുവിനു പടക്കം പൊട്ടിക്കുന്ന കാര്യം ഓർമ്മ വന്നത്‌..എന്നാ പിന്നെ അതുംകൂടെയങ്ങ്‌ കാച്ചിയേക്കാമെന്ന്‌ വിചാരിച്ചു..പക്ഷെ എത്ര ആലോചിച്ചിട്ടും പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടുന്നില്ല..സംഭവം നടക്കുന്നത്‌ പരീക്ഷാ ഹാളിലാണു..വിഷയം കമ്മ്യൂണിക്കേറ്റീവ്‌ ഇങ്ഗ്ലിഷ്‌..അവസാനത്തെ ചോദ്യം പത്തുമാർക്കിനുള്ള എസ്സേയാണു..ഏതെങ്കിലും ഉത്സവത്തിനെ കുറിച്ച്‌ രണ്ടു പേജിൽകുറയാതെ കത്തിവയ്ക്കുക..ബൈ ദി ബൈ ഈ സംഭവത്തിലെ കഥാനായകൻ ഞാനല്ല..ഡിഗ്രിക്ക്‌ പഠിക്കുമ്പൊ (ആരു പഠിച്ചു?)ഞങ്ങടെ കൂട്ടത്തിലെ വീർ ശൂർ പരമാക്രിയായിരുന്നു ഈ കക്ഷി..ചില സാങ്കേതിക കാരണങ്ങളാൽ അവന്റെ പേരൊന്ന്‌ പരിഷ്കരിച്ച്‌ ബാബു എന്ന്‌ നമുക്ക്‌ വിളിക്കാം.

ഹാളിലിരുന്ന്‌ നട്ടംതിരിഞ്ഞ ബാബു ചുറ്റുപാടുമൊന്ന്‌ നോക്കി..ഹാൾ മുഴുവനും ഏറക്കുറെ ശൂന്യമാണു..മിക്കവരും പരീക്ഷ കഴിഞ്ഞ്‌ സ്ഥലംവിട്ടിരിക്കുന്നു..തൊട്ട്‌ പുറകിലിരിക്കുന്ന ഷമീം വളരെ വേഗത്തിൽ എന്‌തോ കുത്തിക്കുറിക്കുന്നുണ്ട്‌..അതോടൊപ്പം അക്ഷമനായി എന്‌തോ തിരയുന്നത്‌ അവന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും "ആവശ്യക്കാരനു ഔചത്യബോധം പാടില്ല" എന്ന പോളിസിയിൽ സാറു കാണാതെ ശബ്ദം താഴ്ത്തി ബാബു ഷമീമിനോട്‌..
"എടാ..ഈ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ എന്‌തുവ"
ഷമീം ഒരു നിമിഷം അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു..സ്ഥലകാലബോധം വീണ്ടെടുത്തുടൻ തന്നെ മറുപടിയും കൊടുത്തു.
"മിണ്ടാതിരുന്ന്‌ വെല്ലോം എഴുതിയെട്ട്‌ പോടെ..ഉത്സവത്തിനെ കുറിച്ച്‌ കോപ്പിയെഴുതികൊണ്ടുവന്നത്‌ തിരഞ്ഞോണ്ടിരികുമ്പൊഴ അവന്റെ കോപ്പിലെ പടക്കം!"
തിരയുന്ന സ്ഥലംകണ്ട്‌ ബാബുനു പിന്നേം സംശയം..
ബാബു:"അതിനു നീ എന്‌തിനാ പാൻസിനകത്ത്‌ കൈയിടുന്നേ?"
ഷമീം:"ഡേ,ഞാനത്‌ പാൻസിന്റെ അരേലാരുന്ന്‌ വച്ചേ..ഇപ്പൊ ഊർന്നിറങ്ങി ജട്ടിക്കകത്ത്‌ പോയന്ന തോന്നുന്നെ" വിഷണ്ണനായി അവൻ പറഞ്ഞു..

പിന്നീടവൻ ഷമീമിനെ ശല്യപെടുത്തിയില്ല..അവസാനത്തെ ആളായി ബാബു പേപ്പർ കൊടുത്തിറങ്ങിവരുമ്പൊ ഷമീം നടന്നകാര്യങ്ങൾ ഞങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു..സന്‌തോഷവാനായി നടന്നുവരുന്ന ബാബുനെ കണ്ട്‌ ഷമീമിന്റെ ചോദ്യം
"ഡേ..നിനക്ക്‌ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടിയൊ?"
ബാബു:"നി എന്നെ പറ്റി എന്‌താ വിചാരിച്ചെ? ഞാൻ തകർത്തില്ലേ..?"
ഷമീം:"പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ നീ കണ്ടുപിടിച്ചൊ? നി എങ്ങനെയാട അത്‌ എഴുതിയത്‌?" ഷമീമിനൊപ്പ്പ്പം ഞങ്ങളെല്ലാവരും ആകാംഷയോടേ അവനെ നോക്കി

ബാബു : "We are firing small BOMBS for enjoying vishu"
***************************************************************************
ഒരു സംഭവംകൂടെ പറഞ്ഞ്‌ ഈ കഥ അവസാനിപ്പിക്കാം.അവസാന വർഷ പരീക്ഷ കഴിഞ്ഞ്‌ ഞങ്ങൾ തരികടകളെല്ലാം കൂടെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു..കൂലംകഷമായ ചർച്ചകൾക്കൊടുവിൽ മലമ്പുഴ പോകാൻ തീരുമാനമായി..അങ്ങനെ വെളുപ്പിനെ നാലുമണിക്കുള്ള പാലക്കട്‌ സൂപ്പർ ഫാസ്റ്റിൽ യാത്ര പുറപ്പെട്ടു.പാലക്കട്ടെത്തി ഒരു മുറിയൊക്കെയെടുത്ത്‌ എല്ലാവരും കുളിച്ച്‌ കുട്ടപ്പന്മാരായി വന്നപ്പൊ സമയം 12 മണി.ഫാന്റസി പാർക്ക്‌,മ്മടെ യക്ഷിക്കൊച്ചമ്മ, ഡാം,കോട്ട, ഇതല്ലാം കണ്ടുകഴിഞ്ഞപ്പം സമയം രാത്രി എട്ടുമണി..ആർക്കും ബസ്സേ പോകാനുള്ള ത്രാണിയില്ല..ചുമ്മ ഒരു അഹങ്കാരത്തിനു എറണാകുളം വരെ ബസ്സേലും അവിടുന്നിങ്ങോട്ട്‌ കായംകുളം വരെ റ്റ്രേയിനേലും പോകാമെന്ന് ധാരണയായി.അങ്ങനെ കായംകുളം പിടിച്ചപ്പൊ രാത്രി 2 മണി. സ്റ്റേഷന്റടുത്ത്‌ വീടുള്ളവർ ദൂരെപോകാനുള്ളവരേം കൂട്ടി വീടുകളിലേക്ക്‌ പോയി..ഞങ്ങൾ എത്ര ക്ഷണിച്ചിട്ടും ബാബു ആരുടെകൂടേം വന്നില്ല.."നിയൊക്കെ വിട്ടോ...ഞാൻ പുഷ്പം പോലെ വീട്ടിലെത്തിയിരിക്കും"..അൽപം ജാടെയിൽ കക്ഷി പറഞ്ഞു..പിന്നെ ഞങ്ങൾ കൂടുതൽ നിർബന്ധിക്കാൻ പോയില്ല.

പിറ്റേന്ന് രാവിലെ 10.30 ക്ക്‌ എനിക്കൊരു ഫോൺ കോൾ..മറുതലക്കൽ ബാബു.
ഞാൻ: എടാ.. നിയെവിടുന്നാ
ബാബു: എറണാകുളം
ഞാൻ: നി പിന്നെം എറണാകുളത്ത്‌ പോയോ?
ബാബു:ഇല്ലടെ..എനിക്ക്‌ ചെറിയൊരു അബദ്ധം പറ്റി..
ഞാൻ: എന്തബദ്ധം..
ബാബു: ഇന്നലെ നിങ്ങൾ പോയികഴിഞ്ഞ്‌ ഞാൻ അവിടെ കിടന്ന ഒരു ബോഗിയിൽ കയറികിടന്നുറങ്ങി.രാവിലെ എഴുന്നേൽക്കാൻ അൽപം താമസിച്ചു പോയി..രാവിലെ 5.30ക്ക്‌ കായംകുളം എറണാകുളം പോകുന്ന ഷട്ടിൽ റ്റ്രേയിനാരുന്നത്‌..

ഫോൺ വച്ചാതിനുശേഷം ഒരു 10 മിനിറ്റ്‌ ഞാൻ പൊട്ടിപൊട്ടി ചിരിച്ചു..പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന്നു..

Sunday, April 19, 2009

ഒരു ആനവണ്ടി കഥ

ഹങ്ങനെ ഞാൻ ഒരുദിവസം മാവേലിക്കര കെ.എസ്സ്‌.ആർ.റ്റി.സി. ബസ്‌ സ്റ്റാന്റിലെത്തി.സമയം ഏകദേശം ഒരു മണിയായിക്കാണും.ആകെ ശ്മശാനമൂകത.സ്റ്റാന്റിൽ അനാഥപ്രേതങ്ങളെപോലെ രണ്ടുമൂന്ന് വണ്ടികൾ.അവിടെങ്ങും ഒറ്റ മനുഷ്യരില്ല..ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..ആസ്ബറ്റോസ്‌ ഷീറ്റ്‌ വെച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഒരു കൊച്ച്‌ ഓഫീസ്‌ മുറിയിൽ സ്റ്റേഷൻ മാസ്റ്റർ നല്ല ഉറക്കത്തിലാണു..വല്ലപ്പോഴും വിരുന്നുവരുന്ന യാത്രക്കാർക്കിരിക്കാൻ ആകെപ്പാടെ ഏഴ്‌ കസേരകൾ.പിന്നെ മൂന്ന് സിമന്റ്‌ ബഞ്ചുകളും..അതിലൊന്നിൽ പോയി ഇരിപ്പുറപ്പിച്ചു...നട്ടുച്ചക്കും പാതിരാത്രിക്കും ആളും അനക്കുവും ഇല്ലാതിരിക്കുന്ന ലോകത്തിലെ ഏക ബസ്സ്റ്റാന്റ്‌ ഇതുമാത്രമായിരിക്കും..അതിലെ ഒരു പട്ടിപോലും പോകുന്നില്ലല്ലോ എന്ന ചിന്ത എന്നെ കൂടുതൽ നിരാശനാക്കി..

ചിന്തകൾ കാടുകയറാൻ തുടങ്ങിയ സമയത്താണു നമ്മുടെ നായകന്റെ വരവ്‌..കരുനാഗപ്പള്ളിക്ക്‌ പോകുന്ന ഓർഡിനറി ബസ്സ്‌..മറ്റങ്ങോ പോയി അലഞ്ഞുതിരിഞ്ഞ്‌ വന്നിരിക്കയാണു കക്ഷി.ഞരങ്ങി ഞരങ്ങിയുള്ള ആ വരവുകണ്ടാൽ എടുക്കാവുന്നതിൽ കൂടുതൽ ഭാരോം താങ്ങിയാണു വരുന്നതെന്ന് തോന്നും.ഡ്രൈവറും കണ്ട്രാവിയും പിന്നെ സി സി അടഞ്ഞ ഒരു അമ്മച്ചിയും മാത്രമായിരുന്നു ആ റ്റ്രിപ്പിലെ യാത്രക്കാർ..ഇനി 10 മിനിറ്റ്‌ വിശ്രമം കഴിഞ്ഞ്‌ അടുത്ത റ്റ്രിപ്‌.."രാവിലെ എടുത്ത്‌ വെച്ച്‌ വളയ്ക്കാൻ തുടങ്ങിയത..ഇനി ഇതൊന്ന് ഇറക്കി വയ്ക്കുമ്പൊ പാതിരാത്രിയാകും.." ആരൊടെന്നില്ലാതെ മുറുമുറുതുകൊണ്ട്‌ ഡ്രൈവർ കൗണ്ടറിലേക്ക്‌ പോയി.എനിക്ക്‌ അങ്ങേരോട്‌ അൽപം ദേഷ്യം തോന്നാതിരുന്നില്ല.എടുത്തുവെച്ച്‌ വളയ്ക്കുന്നത്‌ ഇരുമ്പ്‌ കമ്പിയൊന്നുമല്ലല്ലൊ;ഒരു പാവം വണ്ടീടെ സ്റ്റിയറിങ്ങല്ലെ..പിന്നീടാണു അണ്ണൻ പറഞ്ഞതിന്റെ ഗുട്ടൻസ്‌ പിടികിട്ടിയത്‌..മാവേലിക്കരയിൽ നിന്നും കരുനാഗപള്ളിക്ക്‌ മര്യാദക്ക്‌ പോകാൻ 45 മിനിറ്റ്‌ മതി..പക്ഷെ നമ്മുടെ കഥാനായകൻ മാവേലിക്കര താലൂക്ക്‌ മുഴുവൻ കറങ്ങി ഒരോ മുക്കും മൂലയും സ്പർശ്ശിച്ച്‌ കരുനാഗപള്ളി പിടിക്കുമ്പൊ രണ്ട്‌ മണിക്കൂറങ്ങ്‌ പോകും..കുറഞ്ഞത്‌ ഒരു 50 കൊടും വളവുകൾ താണ്ടി വേണം പാവത്തിനു ലക്ഷ്യ സ്ഥാനത്തെത്താൻ.ഭൂമിക്ക്‌ ചന്ദ്രൻ എന്ന പോലെ മാവേലിക്കരയുടെ ഒരു കൊച്ചു ഉപഗ്രഹകമണു താൻ എന്നുള്ള ആഹങ്കാരമൊന്നും പക്ഷെ കക്ഷിക്കില്ല..ബസ്സ്‌ സാധാരണ 20 കി.മി കൂടുതൽ വേഗത്തിൽ പോകാറില്ല..വളവില്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഡ്രൈവർ അൽപം സ്പീഡ്‌ കൂട്ടുമ്പൊ കക്ഷിയുടെ തനി നിറം കാണാൻ സാധിക്കും.ബസ്സിനുള്ളിൽ ആകെപ്പാടെ ഒരു വിറയലാണു..ഇപ്പൊ എല്ലാംകൂടെ പൊട്ടിപൊളിഞ്ഞ്‌ പോകുമെന്ന് തോന്നിപോകും..അകതിരിക്കുന്നതിനേക്കാളും പുറത്ത്‌ നിന്ന് വീക്ഷിക്കാൻ കൂടുതൽ രസമാണു..ചാട്‌ ആറെണ്ണം നേരയും ബോഡി കൃത്യം 60 ഡിഗ്രി തിരിഞ്ഞും.. വീടിന്റെ മുറ്റത്ത്‌ ചെന്നിറങ്ങാം എന്ന ഒറ്റകാരണത്താൽ മാവേലിക്കര വരുന്ന ദിവസങ്ങളിൽ അൽപം താമസമുണ്ടെങ്കിലും ഈ വിദ്വാനെ പതിവായി കാത്ത്‌ നിൽക്കും..

അങ്ങനെ നമ്മുടെ ബസ്സ്‌ പോകാൻ സമയമായി..പതിവുപോലെ ഡ്രൈവറും കണ്ട്രാവിയും (കണ്ടക്ടർ) പിന്നെ ഞാനും..ഡബിൾ ബെല്ല് കൊടുത്തതും അപശകുനം പോലെ ഒരുത്തൻ ഓടിപിടഞ്ഞ്‌ വരുന്നു..കണ്ടാലെ അറിയാം..ആൾ ഒരു ആഡ്യനാണു..കരുനാഗപള്ളി ബോർഡ്‌ കണ്ട്‌ മര്യാദക്ക്‌ പോകുന്ന ഏതോ വണ്ടിയാണന്ന് തെറ്റുധരിച്ച്‌ വന്ന് കയറിയതാണന്ന് കണ്ട്രാവിക്ക്‌ മനസ്സിലായി..ചാടി കയറുന്നതിനു മുൻപേ എവിടെ പോകാനാണന്ന് കക്ഷിയുടെ ചോദ്യം..കരുനാഗപള്ളി വരേയും താൻ ഉണ്ടാകുമെന്ന് ആഡ്യന്റെ മറുപടി..തുടർന്ന് കണ്ട്രാവി ഈ ബസ്സിൽ പ്പൊകുന്നതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച്‌ ആഡ്യനു ഒരു ക്ലാസെടുത്തു..ഭൂലോക കറക്കം, സമയ നഷ്ടം,പണ നഷ്ടം, പക്ഷെ അതൊന്നും കേട്ട്‌ നമ്മുടെ ആഡ്യൻ കുലിങ്ങിയില്ല..അങ്ങേർക്ക്‌ ഈ ബസ്സേതന്നെ പോണം..കണ്ട്രാവി ഒന്നുംകൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആളു വിടുന്ന ഭാവമില്ല..അങ്ങനെ ഞങ്ങൾ നാലുപേർ യാത്ര പുറപ്പെട്ടു..ഇടക്കുവെച്ച്‌ ആ പഞ്ചായത്തിൽതന്നെയിറങ്ങാനായി രണ്ടുമുന്ന് പേരുംകൂടെ കയറി.ബസ്സ്‌ മെയിൻ റോഡിൽനിന്നും പഞ്ചായത്ത്‌ റോഡിലേക്ക്‌ ഇറങ്ങി..ഗ്രാമപ്രദേശ്ശ്ത്തിന്റെ മനോഹാരിതയും,ജനങ്ങളുടെ നിഷ്കളങ്കതയും, ഗൾഫ്‌ ജീവിതവും തുടങ്ങി കെട്ടിയോളയും വീട്ടുകാരേയും പറ്റിയും നമ്മുടെ ആഡ്യൻ കണ്ട്രാവിയോട്‌ വിളമ്പിക്കൊണ്ടിരുന്നു..

ഗ്രമത്തിന്റെ നിഷ്കളങ്കത വിവരിക്കുന്നതിനിടക്ക്‌ എന്തോ ഒരു ശബ്ദം കേട്ടു..പിന്നെ സംസാരിച്ചതു ഡ്രൈവറാണു.."ഓ..ഗിയർ ബോക്സ്‌ പോയന്ന തോന്നുന്നെ"സന്തോഷം പരമാവധി ഉള്ളിലൊതിക്കി അണ്ണൻ മൊഴിഞ്ഞു..ആ സന്തോഷത്തിനു പ്രധാനകാരണം ഇന്നിനി ഇതുപിടിച്ച്‌ വളയ്ക്കണ്ടാലോ എന്ന ചിന്തയിൽനിന്നാണന്ന് ഏതു കൊച്ച്‌ കുട്ടിക്കും മനസ്സിലാകും..രാവിലെ അമ്പലത്തിൽ തേങ്ങയുടച്ചതിനു ഫലമുണ്ടായി എന്ന് അണ്ണന്റെ ആ മുഖം വിളിച്ച്‌ പറയുന്നുണ്ടായിരുന്നു..ആ പഞ്ചായത്തുകാരായതുകൊണ്ടു ഞങ്ങൾക്ക്‌ നടന്നുവേണമെങ്കിലും വീട്‌ പിടിക്കാം..പക്ഷെ നമ്മുടെ ആഡ്യന്റെ ആത്മവിശ്വാസത്തിനു ആ സമയംകൊണ്ട്‌ അൽപം ക്ഷതമേറ്റിരുന്നു..എങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ അണ്ണൻ കണ്ട്രാവിയോട്‌ ചോദിച്ചു

"അടുത്ത ബസ്സ്‌ ഉടനെതന്നെ കാണുമെല്ലൊ;അല്ലെ?"
കണ്ട്രാവി: "ഏയ്‌..ഇതുവഴിയോടുന്ന ഒരേയൊരു ശകടം ഇതാ..ഇനിയിപ്പം ഇതുശരിയാകുന്നവരെ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ഒക്കെക്കണ്ട്‌ നമുക്കിതിനകത്ത്‌ തന്നെ ഇങ്ങനെയിരിക്കാം."

ഏഴുപേരെ ഉള്ളായിരുന്നെങ്കിലും ഞങ്ങളുടെ ആ ചിരി കരുനാഗപള്ളി വരെ എത്തിക്കാണണം..

Friday, April 17, 2009

ലോകസഭാ തിരഞ്ഞെടുപ്പ് : എന്റെ കണക്കുകു‌ട്ടലുകള്‍

ലോകസഭാ തിരഞ്ഞെടുപ്പിലെ എന്റെ കണക്കുകൂട്ടലുകൾ

തിരുവനന്തപുരം - എൽ ഡി എഫ്‌ (സാധ്യത)

ആറ്റിങ്ങൽ - എൽ ഡി എഫ്‌ (ഉറപ്പ്‌)

കൊല്ലം - എൽ ഡി എഫ്‌ (ഉറപ്പ്‌)

പത്തനംതിട്ട - യു ഡി എഫ്‌ (ഉറപ്പ്‌)

മാവേലിക്കര - യു ഡി എഫ്‌ (ഉറപ്പ്‌)

ആലപ്പുഴ - യു ഡി എഫ്‌ (ഉറപ്പ്‌)

കോട്ടയം - യു ഡി എഫ്‌ (ഉറപ്പ്‌)

ഇടുക്കി - യു ഡി എഫ്‌ (ഉറപ്പ്‌)

ഇറണാകുളം - യു ഡി എഫ്‌ ( ഉറപ്പ്‌)

ചാലക്കുടി - യു ഡി എഫ്‌ (ഉറപ്പ്‌)

ത്രിശ്ശൂർ - യു ഡി എഫ്‌ (സാധ്യത)

ആലത്തൂർ - എൽ ഡി എഫ്‌ (ഉറപ്പ്‌)

പാലക്കാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

പൊന്നാനി - യു ഡി എഫ്‌ ( ഉറപ്പ്‌)

മലപ്പുറം - യു ഡി എഫ്‌ (ഉറപ്പ്‌)

കൊഴിക്കോട്‌ - യു ഡി എഫ്‌ (സാധ്യത)

വയനാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

വടകര - എൽ ഡി ഏഫ്‌ ( ഉറപ്പ്‌)

കണ്ണൂർ - യു ഡി എഫ്‌ (സാധ്യത)

കാസർക്കോട്‌ - എൽ ഡി എഫ്‌(ഉറപ്പ്‌)

മൊത്തത്തിൽ മുന്നണികൾക്ക്‌ ഉറപ്പുള്ള സീറ്റുകൾ

എൽ ഡി എഫ്‌ - 05 യു ഡി എഫ്‌ - II

ജയിക്കാൻ സാധ്യതയുള്ള സീറ്റുകൾ

എൽ ഡി എഫ്‌ -01 യു ഡി എഫ്‌ - 3

അടിയൊഴുക്കുകൾ,ഉൾപാർട്ടി പ്രശ്നങ്ങൾ,വോട്ട്‌ മറിക്കലുകൾ,വിമതർ,ജനതാദൾ- മുരളീധരൻ ഫാക്ടറുകൾ, മണ്ടല പുനർനിർണയങ്ങൾ മുതലായ കാര്യങ്ങളെ കുറിച്ച്‌ വെറുതെ സംവദിക്കാമെങ്കിലും ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ രീതി നോക്കിയൽ തെക്കുള്ള നാലു മണ്ടലങ്ങൾ ഒഴിച്ചുള്ള സ്ഥലങ്ങൾ 2004 നെ ഓർമ്മിപ്പിക്കുന്നു.ഇത്തവണ തിരിച്ചായിരുക്കുമെന്ന് മാത്രം.ഇടതുപക്ഷത്തിന്റെ പല സുരക്ഷിത മണ്ടലങ്ങളിലും അവർക്ക്‌ ഭൂരിപക്ഷം കുറയാനാണു സാധ്യത.മധ്യ കേരളത്തിൽ തീർച്ചയായും ഒരു എൽ ഡി എഫ്‌ വിരുദ്ധ തരങ്കമുണ്ട്‌.എന്നിരുന്നാലും 2004 ൽ എൽ ഡി എഫ്‌ രുചിച്ച വിജയം ഇക്കുറി അതേ രീതിയിൽ യു ഡി എഫ്‌ നു കിട്ടുമൊ എന്ന കാര്യം സംശയമാണു. അതുകൊണ്ടുതന്നെ അവരുദ്ദേശ്ശിക്കുന്ന 15 സീറ്റിൽ കുറയുന്ന ഒരോ സീറ്റും ഇടതുമുന്നണിക്ക്‌ 20 സീറ്റും പിടിച്ച ആവേശം പകരും.





Wednesday, April 15, 2009

തിരഞ്ഞെടുപ്പ്: ജയിക്കാന്‍ സാധ്യത ഉള്ളവര്‍...

കുട്ടിക്കാലം മുതലേ അൽപം മാജിക്ക്‌ ഒക്കെ കാണിക്കുന്നത്‌ എന്റെയൊരു ടൈം പാസാണു(ജസ്റ്റ്‌ ഫോർ ഹൊറാർ)..ആരുമറിയാതെ അമ്മ ഒളിപ്പിച്ചുവെയ്ക്കുന്ന അച്ചപ്പം കണ്ടുപിടിക്കുക,അപ്പൻ ഷെൽഫിൽ കൊണ്ടുവെയ്ക്കുന്ന രണ്ടുരൂപാ, അഞ്ചുരൂപ നോട്ടുകൾ ഐസ്‌ ക്രീം കാരന്റെ പെട്ടിയിലേക്ക്‌ മറ്റുക(ഇതിനെ കൂടു വിട്ടു കൂടൂമാറ്റം എന്ന് പറയും ) മുതലായ കാര്യങ്ങളിൽ പ്രാവണ്യം നേടീയതിനുശേഷം ഇനിയെന്ത്‌ എന്ന് ആലോചിച്ചിരിക്കുമ്പോഴാണു മുതുകാടിന്റെ പല ഐറ്റങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടത്‌.അണ്ണന്റെ റ്റ്രാൻസ്ഫൊർമ്മേഷൻ വിദ്യ എനിക്കങ്ങ്‌ പോതിച്ചു..ഇതെങ്ങനെ ജീവിതത്തിൽ പകർത്താം എന്നതായി അടൂത്ത ചിന്ത..

ആസമയത്താണു ഓണപരീക്ഷയുടെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ കൈയിൽകിട്ടുന്നത്‌..സത്യം പറയാമല്ലൊ അതിൽ എഴുതിയിരിക്കുന്ന മാർക്ക്‌ കണ്ട്‌ കണ്ണു തള്ളിപ്പ്പ്പോയി..പേപ്പർ കിട്ടിയപ്പൊ വീട്ടിൽ പറഞ്ഞ മാർക്കും പ്രോഗ്രസ്സ്‌ റിപ്പോർട്ടിലെഴുതിയിരിക്കുന്ന മാർക്കും തമ്മിൽ വീരേന്ദ്ര കുമാറും കൊച്ചു പ്രേമനും പോലുള്ള വത്യാസം..കണക്കിനു വീട്ടിപറഞ്ഞ മാർക്ക്‌ 38..പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ ആ അദ്ധ്യാപകബൂഷ്വകൾ എഴുതിപിടിപ്പിച്ചിരിക്കുന്നത്‌ 18...അതുപോലെതന്നെ സയൻസിനും...എന്നിലെ മജിഷ്യൻ ഞാൻ പോലും അറിയാതെയുണർന്നു..ഇല്ല്യൂഷൻ, വാനിഷിംഗ്‌,റ്റ്രാൻസ്ഫൊർമ്മേഷൻ മുതലായ മാജിക്‌ ഐറ്റംസ്‌ മനസ്സിലൂടെ കടന്നുപോയി..സമ മാർക്കുകാരായ മറ്റു മജിഷ്യന്മാർ ചെയ്യുന്നത്‌ എന്താനന്ന് ഞാൻ അവരുമായി ചർച്ചചെയ്തു..കൂട്ടുകാരനായ രതീഷ്‌ ആണു റ്റ്രാൻസ്ഫൊർമ്മേഷന്റെ അന്തത സാധ്യതകളെ കുറിച്ച്‌ പറഞ്ഞുതന്നത്‌..ലവന്റെ അപ്പന്റെ ഒപ്പ്‌ റ്റ്രാൻസ്ഫോം ചെയ്താണത്രെ അവൻ ഈ കുടുക്കിൽനിന്നും രക്ഷനേടുന്നത്‌..ഒന്നുമില്ലന്നേ!!! അപ്പന്റെ ഒപ്പ്‌ മോൻ ഇടുന്നു..സിമ്പിൾ..എന്തിനാ ഇതിനൊക്കെ വല്യ ജോലിത്തിരക്കൊക്കെയുള്ള അപ്പന്മാരെ മിനക്കെടുത്തുന്നെ???

രാത്രിമുഴുവൻ അപ്പന്റെ ഒപ്പ്‌ വരക്കാൻ ശ്രമം നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്താൻ സാധിച്ചില്ല..അതുകൊണ്ട്‌ പ്രോഗ്രസ്സ്‌ റിപ്പോർട്ട്‌ ബാഗിൽതന്നെ വിശ്രമിച്ചു..ഇതിനിടയിലെപ്പോഴോ വീട്ടിലെ ചാര ഉപഗ്രഹമായ ചേച്ചി ബാഗിലുറങ്ങുകയായിരുന്ന സംഭവത്തെ കണ്ടുപിടിച്ചു..വിവരം നേരെ കേന്ദ്രത്തിലെത്തി..അടുക്കളക്കകത്തിട്ടായിരുന്നെന്നാ ഓർമ്മ..അപ്പന്റെ കൈയിൽ നിന്ന് ഇല്ല്യുഷൻ,റ്റ്രാൻസ്ഫൊർമ്മേഷൻ,കൂടുവിട്ട്‌ കൂടുമാറ്റം പിന്നെ അപ്പന്റെ മാത്രം പ്രത്യേകതയായ ചില സ്പെഷിയൽ നമ്പേഴ്സ്‌ എല്ലാം മൊത്തൊത്തോടെ പഠിക്കാൻ ആ ഒറ്റ രാത്രികൊണ്ട്‌ സാധിച്ചു..

ഇങ്ങനെ ജന്മന മജിഷ്യനായ ഞാൻ തിരഞ്ഞെടുപ്പുകാലത്തെ മാനിച്ച്‌ ഒരു പുതിയ ഐറ്റം അവതരിപ്പിക്കയാണു..ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനർത്തികളുടെ പേരുവിവരം താഴെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌..





സോറി..പെട്ടി ഞാൻ ഇപ്പൊ തുറക്കത്തില്ല...മേയ്‌ 16 ആകട്ടെ..മാജിക്കും, എക്സിറ്റ്‌ പോളും ഒക്കെ നിരോധിച്ചിരിക്കുവല്ലെ?? നിങ്ങളുവേണേ ചുമ്മ ഊഹിച്ചോ!!!
(പെട്ടി ഗൂഗുൾജി തന്നതാ..)

Saturday, April 11, 2009

രമേട്ടന്റെ വാല്മീകി!!!

രാമേട്ടൻ അഗാധ നിദ്രയിലായിരുന്നു..കുറച്ച്‌ മാസങ്ങളായുള്ള അദ്ദേഹത്തിന്റെ വനവാസം ആ ശരീരത്തെ ആകെ തളർത്തിയിരുന്നു..രാത്രിയുടെ ഏതോയാമങ്ങളിൽ ആ ചിന്ത അദ്ദേഹത്തിന്റെ കുണ്ടലീഭാഗത്തൂടെ(എന്നുവെച്ചാ ഏന്തുവ?)കടന്നുപോയി..അതെ!!! ഒരു പുതിയ വാല്മീകി അവതിരിച്ചിരിക്കുന്നു..അല്ലേലും അണ്ണൻ കുറച്ചുകാലം കൊണ്ട്‌ രാമായണം ഒന്ന് മാറ്റിയെഴുതാൻ ഇരിക്കുവായിരുന്നു..പറ്റിയ ആളിനെ കിട്ടാഞ്ഞോണ്ട്‌ ആകെ സങ്കടിച്ചിരിക്കുമ്പൊഴാ കുണ്ടലീഭാഗത്തൂടെ ആ ചിന്ത മഥനം ചെയ്തത്‌ ..

അഗാധ നിദ്രയിലാരുന്നെങ്കിലും മനസ്സിന്റെ അടിത്തട്ടിലിട്ട്‌ അണ്ണൻ പല പ്രാവശ്യം ഹരി ഗുണി ചെയ്തു..പഴയ വാല്മീകി ആദ്യം ചണ്ടാളനായിരുന്നു..ഒരിക്കൽ നാരദമുനി അദ്ദ്യാന്റെ പ്രകടനകണ്ട്‌ ഇഷ്ടപെട്ട്‌ അണ്ണനു ഒരു കോമ്പ്ലിമന്റ്‌ കൊടുത്തു.. കുറച്ച്‌ നാൾ മര..മര..എന്ന് പറഞ്ഞ്‌ ധ്യാനിച്ചോളാൻ..ധ്യാനിച്ച്‌ ധ്യാനിച്ച്‌ ഒരുനാൾ അണ്ണനെ ചിതൽപുറ്റ്‌ മൂടി.. ഒരർദ്ധത്തിൽ അതുതന്നെയല്ലെ ഇവിടേയും സംഭവിച്ചിരിക്കുന്നത്‌..ആവശ്യത്തിനും അനാവശ്യത്തിനും പടക്കം പൊട്ടിച്ചോണ്ട്‌ നടന്ന മ്മടെ പുതിയ വാൽമികിയെ പെറ്റിക്കേസ്ചാർജ്ജ്‌ ചെയ്ത്‌ ജയിലിൽ പിടിച്ചിട്ടു..ആകെ പെട്ടുപോയ അണ്ണനെ കാണാൻ പത്ത്‌ വർഷം മുൻപ്‌ ഒരു അഭിനവ നാരദൻ ജയിലിൽ എത്തി..രക്ഷപെടാനുള്ള അവസാന മാർഗ്ഗം പറഞ്ഞുകൊടുത്തു..കണ്ണൂരൊള്ള ഒരു മൂത്താപ്പായെ മനസ്സിൽ ധ്യാനിച്ച്‌ എരുമ..എരുമ..എന്ന് ഉരുവിട്ടോണ്ടിരുന്നോളാൻ..സത്യത്തിൽ അതുകൊണ്ടല്ലെ അണ്ണൻ ജയിൽ മോചിതനായത്‌..അപ്പൊപിന്നെ അദ്ദേഹംതന്നെയല്ലെ രമായണം റിലോഡ്‌ ചെയ്യാൻ പറ്റിയ അവതാരം..ഹൊ രാമേട്ടനെ സമ്മതിക്കണം..

കട്ടിലീന്ന് ഞെട്ടിയുണർന്ന അദ്ദേഹം തന്റെ കണ്ടുപിടുത്തം ഒരു പ്രസ്താവനയാക്കി പത്രമോഫീസുകളിലേക്ക്‌ അയക്കാൻ ഒരുത്തനെ ഏൽപിച്ചു..പക്ഷെ പുറം ലോകം അതുകണ്ടില്ല..കുതിരവട്ടത്തുനിന്നും ഇറക്കുന്ന പ്രസ്താവനകൾക്ക്‌ സാധാരണ സംഭവിക്കുന്നത്‌ അതിനും സംഭവിച്ചു..പ്രസ്താവന നാലായി കീറി ചവറ്റുകൊട്ടയിൽ..ചവറെടുക്കാൻ വരുന്ന കോപ്പറേഷൻ വണ്ടിയിൽ കയറി പ്രസ്താവന നാടിന്റെ നാന ഭഗങ്ങളിൽ അലഞ്ഞു..ഒരോ ഭാഗവും ഒരോ സ്ഥലങ്ങളിൽ ചെന്നു വീണു..ആ അഴ്ചയിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്ന മാധ്യമ സിന്റിക്കേറ്റങ്ങങ്ങളുടെ മുഖം പാതി സന്തോഷവും മറുപാതി ദുഖവുമായിരുന്നു..ചർച്ച പുരോഗമിക്കുംതോറും അവരുടെ മുഖം കൂടുതൽ പ്രസ്സന്നമായി..അതെ,മുറിഞ്ഞുപോയ കഷണങ്ങൾ എല്ലാം തങ്ങളിൽ പലരുടെ കൈയിൽ തന്നെയുണ്ട്‌..പിന്നെ ആമന്തിച്ചില്ല..നിമിഷനേരം കൊണ്ട്‌ വാർത്ത മലയാളദേശം മുഴുവൻ എത്തി..

വിവരമുള്ള ചിലർ വാർത്തയെ പുച്ഛിച്ച്‌ ചിരിച്ച്‌ തള്ളി.. ചങ്ങലക്കിടണ്ട മറ്റു ചിലരുടെ ഉദ്ദേശ്ശ്ം വേറൊന്നായിരുന്നു..അവരിൽ ചിലർ മലപ്പുറത്തേക്കും മറ്റുചിലർ കാന്തപുരത്തേക്കും ഓടി..
കാന്തപുരത്തേക്ക്‌ ഓടിയവർക്ക്‌ മഹാഭാരതം മാറ്റിയെഴുതണം

മലപ്പുറത്ത്‌ ചെന്നവർക്ക്‌ മാറ്റിയെഴുതണ്ട പുസ്തകം
ബൈബിൾ

Monday, April 6, 2009

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" റീലോഡഡ്‌

അന്തക്കാലം
തമ്പ്രാൻ അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ച്‌ തൊഴുത്‌ ഉമ്മറത്ത്‌ വന്ന് കാര്യസ്ഥൻ കൊടുത്ത വെറ്റില മിശ്രണം ഒന്ന് ആഞ്ഞ്‌ മുറിക്കി എന്നിട്ടൊന്ന് ആഞ്ഞു തുപ്പി ചാരുകസേരയിൽ കുടവയറും തിരുമ്മി കിടക്കുന്നു.കാര്യസ്ഥൻ ഇന്നലെ ചായപീഡികയിൽ നടന്ന സംഭാഷണങ്ങളും തെക്കേലെ ജാനൂന്റെ ചില ചുറ്റിക്കളികളും ഒക്കെ പറഞ്ഞ്‌ തമ്പ്രാനെ സുഖിപ്പിച്ചോണ്ട്‌ ഇരിക്കുമ്പോൾ നമ്മുടെ വേലു കടന്നുവരുന്നു.

തമ്പ്രാൻ: "ഇം..എന്താടാ വേലുവേ??..നി ഈ വഴിയൊക്കെ മറന്നോ?"
വേലു:"ഇല്ലമ്പ്രാ..രണ്ട്‌ ദിവസം പ്ലാമൂട്ടിലെ ലോനപ്പൻ കുഞ്ഞിന്റെയടുത്ത്‌ കുറച്ച്‌ പണിയുണ്ടാർന്ന്..അതുകൊണ്ടാ ഇങ്ങൊട്ട്‌ കാണാഞ്ഞെ..."
നടു അൽപം വളച്ച്‌ കൈ രണ്ടും നെഞ്ചിനു ക്രോസുവെച്ച്‌ വേലു മൊഴിഞ്ഞു..
തമ്പ്രാൻ:"തേങ്ങയിട്ടിട്ട്‌ രണ്ട്‌ മാസമായിരിക്കുണൂ..കഴിഞ്ഞ മീനമാസത്തിലാണന്ന് തോന്നണു.."
കാര്യസ്ഥൻ ഇടക്കുകയറി:"അതെ അതെ..മീനം 10ത്തിനായിരുന്നു.."
തമ്പ്രാൻ:"വേലൂ..നീയൊരു കാര്യംച്ചെയ്യ്‌..നമ്മുടെ തെക്കേ പറമ്പീന്ന് തുടങ്ങിക്കൊ..അവിടെ ഈയടെയായി കള്ളന്മാരുടെ ശല്യമുണ്ടോന്നൊരു സംശയം..ഒള്ളത്‌ ഇങ്ങിട്ടോണ്ട്‌ പോരു.."
വേലു:"ശരിയമ്പ്രാ.." എന്നിട്ട്‌ കാര്യസ്ഥനെ ദയനിയമായി നോക്കുന്നു..
കാര്യസ്ഥൻ: "ഇം..ഇം..നീയങ്ങോട്ട്‌ പൊയ്ക്കൊ..ഞാൻ പുറകെ എത്തിയേക്കാം."

തെക്കേപറമ്പിലെ രണ്ടേക്കറിൽ പരന്ന് കിടക്കുന്ന തെങ്ങിന്തോപ്പ്‌ വേലും കൂട്ടരും കൈയ്യേറുന്നു..അവിടെയും ഇവിടയും വീണുകിടക്കുന്ന ഉണങ്ങിയ കൊതുമ്പും ചൂട്ടും കാര്യസ്ഥൻ ഒരറ്റത്ത്‌ കൂട്ടിയിടുന്നു..വൈകുന്നേരത്തോടെ തെങ്ങായ തെങ്ങെല്ലാം കയറി മൂത്ത തേങ്ങയെല്ലാം വെട്ടിയിട്ട്‌ അതു ചുമെന്ന് ഇല്ലത്ത്‌ കൊണ്ട്‌ കൂട്ടിയിട്ടു..അടുത്താതായി തേങ്ങയെണ്ണുന്ന ജോലീ..എണ്ണുന്ന കൂട്ടത്തിൽ പേഡായത്‌ വേറെ മാറ്റീടുന്നു..ഇരുപെതെണ്ണം എണ്ണുമ്പൊൾ ഒരെണ്ണം വേലുവിന്റെ അക്കോണ്ടിൽ..രണ്ടായിരം തേങ്ങയെണ്ണി അതിൽ നൂറെണ്ണം കൊയ്യാലായി എടുത്ത്‌ വേലു നടന്നകന്നു..വേലും ഹാപ്പി..തമ്പ്രാനും ഹാപ്പി!!!

ഇന്തക്കാലം
സമയം വൈകുനേരം ഏകദേശം 8.30 ആയിക്കാണും.കുട്ടികളോടും കുടുമ്പത്തോടും ഒപ്പം ഐഡിയ സ്റ്റാർ സിംഗർ കാണുന്ന വേലു..അണ്ണാച്ചിടേം ശരത്ത്‌ സാറിന്റേം കോമെടി കേട്ട്‌ രസിച്ചിരിക്കുമ്പൊ പുറത്താരൊ കോളിംഗ്‌ ബെൽ അടിക്കുന്നു..പുറത്ത്‌ വന്നവന്റെ അപ്പനുവിളിച്ചോണ്ട്‌ വേലു കതക്‌ തുറന്നു..മുറ്റത്ത്‌ നമ്മുടെ തമ്പ്രാൻ...

തമ്പ്രാൻ:" വേലൂ..തിരക്കിലാരുന്നൊ?"

വേലു: "ദേണ്ട്‌ ഉണ്ണിയേട്ടാ, എനിക്ക്‌ നേരത്തെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.ഒരു തെങ്ങിക്കയറുന്നതിനു 30 രൂപ..പഴയ കൊയ്യാലുപരുപാടിയൊന്നും ഇനി പറ്റില്ല..അല്ലേൽ തന്നെ ഒരു തെങ്ങെ കയറിയ കിട്ടുന്നത്‌ മൂന്നൊ നാലോ തേങ്ങയ..അതിത്തന്നെ രണ്ടെണ്ണം പേഡായിരിക്കും.."

തമ്പ്രാൻ:"വേലൂ..ഞാൻ എത്ര നാളായി ഇവിടിങ്ങനെ കയറിയെറങ്ങുന്നു..ആറുമാസം മുൻപാ തേങ്ങയിട്ടത്‌..ആകപ്പാടെയുള്ള നാൽപ്പത്‌ സെന്റ്‌ പുരയിടത്തിലുള്ള 25 മൂട്‌ തെങ്ങിൽനിന്ന് കിട്ടുന്നത്‌ 75 തേങ്ങയ..അതിൽത്തന്നെ പകുതിയും മണ്ടരിയാ...കുറേയെണ്ണം ഇപ്പൊ തന്നെ കൊഴിഞ്ഞു പോയി..ബാക്കിയെങ്കിലും കയറിയൊന്ന് ഇട്ട്‌ താ.."

തമ്പ്രാൻ നടു അൽപം വളച്ച്‌ കൈ നെഞ്ചിനു ക്രോസ്സ്‌ വെച്ചില്ലന്നേയുള്ളൂ..ആ സംഭാഷണത്തിൽ അതെല്ലാം അടങ്ങിയിരുന്നു..
വേലു: "ശരി.ഈയൊരു പ്രാവശ്യത്തേനു ഞാൻ വന്ന് തേങ്ങയിട്ടുതരാം.പക്ഷെ ഒരുകാര്യം;തേങ്ങ മാത്രമേ ഇടൂ..ഉണങ്ങിയ ഓല, കൊതുമ്പ്‌ ഒക്കെ വെട്ടിയിടാൻ വേറെ ആളെ നോക്കണം..തേങ്ങ ചുമന്നോണ്ട്‌ പോകാൻ ചുമട്ട്‌ തൊഴിലാളി സഖാക്കളെ ആരെയെങ്കിലും വിളിച്ചാ മതി.."

തമ്പ്രാൻ അൽപം ആശ്വസത്തോടെ അവിടുന്ന് നടന്നകന്നു..പോകുന്ന വഴി റോഡരികിൽക്കണ്ട മണിമാളികയിലേക്ക്‌ നോക്കി..അവിടെ പഴയ കാര്യസ്ഥൻ ചാരുകസേരയിൽ ഇരിപ്പൊണ്ടാരുന്നു..കൂട്ടത്തിൽ ചില ശിങ്കടികളും..കക്ഷിടെ മോൻ ഗൾഫിലായോണ്ട്‌ പൂത്ത കാശുണ്ട്‌..വീട്ടിൽ ചുമ്മാ വരുന്നവർക്ക്‌ വരെ അണ്ണൻ കാശ്‌ വലിച്ചെറിയും...ഒരു തെങ്ങിൽ കയറുന്നതിനു നൂറു രൂപകൊടുക്കുമ്മെന്നാണു കേൾവി.

വരുന്തക്കാലം (വരുന്ന കാലം)
പതിവുപോലെ ഒരു ദിവസം.തമ്പ്രാന്റെ വീട്ടുപടിക്കൽ ചീറിപാഞ്ഞ്‌ ഒരു ഹുൻഡായി ആക്സന്റ്‌ കാർ വന്ന് നിന്നു..പത്രം വായിച്ചോണ്ടിരുന്ന തമ്പ്രാട്ടി ആരാണന്ന് എത്തിനോക്കി.കാറിൽനിന്നും ഷർട്ടും പാൻസും ഇൻ ചെയ്ത്ത വേലു ഇറങ്ങി

വേലു: നാണിയമ്മേ..എവിടാ നിങ്ങടെ കെട്ടിയോൻ?
തമ്പ്രാട്ടി: പറമ്പിലുണ്ട്‌..

വേലു നേരെ പറമ്പിലോട്ട്‌...
തമ്പ്രാൻ ഒരോ തെങ്ങിലും കയറി തേങ്ങ ഇടുകയാണു. തേങ്ങാ മാത്രമല്ല, ഉണങ്ങിയ കൊതുമ്പും ഒലയും എല്ലാം ഇടുന്നുണ്ട്‌..

വേലു: ഡേ..ഉണ്ണീ..എങ്ങനയുണ്ട്‌ ഈ പ്രാവശ്യം...തേങ്ങയൊക്കെ ഉണ്ടൊ??
തമ്പ്രാൻ: കുഴപ്പമില്ലാതെയുണ്ടു വേലുതമ്പ്രാ..
വേലു: ഹാ..പെട്ടന്നാകട്ട്‌..എനിക്ക്‌ ഒരുപാട്‌ പണിയുള്ളാതാ..
തമ്പ്രാൻ വേഗത്തിൽ വെട്ടിയിട്ട തേങ്ങയെല്ലാം എണ്ണാൻ തുടങ്ങി..
തമ്പ്രാൻ: മൊത്തം 100 എണ്ണം ഉണ്ട്‌ തമ്പ്രാ...
വേലു: ശരി.20 എണ്ണത്തിനു ഒരണ്ണം വെച്ച്‌ താൻ എടുത്തോണ്ട്‌ ബാക്കിയെല്ലാം മാറ്റിയിട്‌.വൈകുന്നേരം എന്റെ പിള്ളേർ വന്ന് എടുത്തോളും..

കാറിനെ ലഷ്യമാക്കി നീങ്ങിയ വേലുവിനെ ഉണ്ണിതമ്പ്രാൻ പിറകീന്ന് വിളീച്ചു..തിരിഞ്ഞുനിന്ന വേലുവിന്റെ കഴുത്തിൽ, തമ്പ്രാൻ കൈയിലിരുന്ന വെട്ടുകത്തി ഇറക്കിയെടുത്തു...
തമ്പ്രാട്ടിയോട്‌ ഒരുവാക്കുപോലും ഉരിയാടാതെ തമ്പ്രാൻ ഒളിവിൽ പോയി..

കുറച്ച്‌ നാളിനു ശേഷം...ആ മുക്കിനു ഒരു തെരുവുനാടകം അരങ്ങേറി..നാടകത്തിന്റെ പേരു..

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"

രചന, സംവിധാനം: ഉണ്ണി തമ്പുരാൻ
അരങ്ങത്ത്‌:കാലചക്ക്രം തിരുഞ്ഞുകളിച്ചതിന്റെ ഫലമായി,ബൂർഷ്വാ മുതലാളികളിൽ നിന്നും ചൂഷണപ്പെടുന്ന തൊഴിലാളിവർഗ്ഗമാകേണ്ടി വന്ന ഒരുപറ്റം പാവം തമ്പ്രാക്കന്മാർ!!

Saturday, April 4, 2009

ദൈവമേ ഇനിയെന്കിലും മനസ്സിലാക്കു‌...

പെസ്സഹാ വ്യാഴം, ദുഖ വെള്ളി..ഹും.. മൊത്തത്തിൽ വരുന്ന ആഴ്ച അൽപം കഷ്ടമാണു.വിവരമുള്ള ഏതോ അപ്പച്ചന്മാർ അറിഞ്ഞിട്ട പേരാണു കഷ്ടാനുവാഴ്ചയെന്ന്.ഇനിയിപ്പൊ ദിവസോം സന്ധ്യക്ക്‌ പള്ളീൽ പോണം,പത്തമ്പതു പ്രാവശ്യം ഗു(കു) മ്പിടണം,മനസ്സും ശരീരവും ശോകമൂകമാകണം, നാട്ടിലാരുന്നെങ്കിൽ മീൻ, മുട്ട, ഇറച്ചി മുതലായ ഒരു സംഭവങ്ങളും ഈ ആഴ്ച കിട്ടുമായിരുന്നില്ല.ഒള്ളി പച്ചക്കറി വിത്ത്‌ കഞ്ഞി..എന്നാലും എന്റെ പിതാവേ ഇത്രയൊക്കെ കഷ്ടപാടുകൾ ഞങ്ങൾക്ക്‌ തരാനാരുന്നെങ്കിൽ അങ്ങ്‌ ക്രൂശിൽ തൂങ്ങേണ്ടിയിരുന്നില്ല..

പണ്ടെങ്ങൊ ഒരു ഏപ്രിൽ ഒന്നാം തിയതി അപ്പൻ വളരെ ഗൗരവത്തൊടെ, " ഡാ.. ഈ വർഷം ഈസ്റ്ററും, ദുഖ വെള്ളിയും ഏതു ദിവസമാണന്നു നോക്കിയേ?" എന്ന് ചോദിച്ചതും, 'എല്ലാം മനോരമ കലണ്ടറിലുണ്ട്‌' എന്ന ഭാവത്തോടെ ഓടിച്ചെന്ന് കലണ്ടർ തപ്പി ദിവസം കണ്ടുപിടിച്ച്‌" അപ്പാ, ഈ വർഷം ദുഖ വെള്ളി, വെള്ളിയാഴ്ചയും, ഈസ്റ്റർ ഞായറാഴ്ചയുമാണന്ന് അഭിമാനത്തോടെ പറഞ്ഞതും,"എടാ മണ്ടാ, എല്ലാ വർഷവും അത്‌ അങ്ങനയാ.." എന്ന് പറഞ്ഞു അപ്പൻ കളിയാക്കിയതുമൊക്കയ ഈ ആഴ്ചയെ സംബന്ധിച്ച്‌ മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകൾ..

എങ്കിലും എന്റെ ദൈവമേ..അങ്ങേയ്ക്ക്‌ ആ തല അൽപമെങ്കിലും ഒന്ന് പ്രവർത്തിപ്പിച്ച്‌ കൂടായിരുന്നൊ?? ജീവനുള്ള ആപ്പിൾ തിന്നല്ലെ തിന്നല്ലെ എന്ന് ആവർത്തിച്ച്‌ പറഞ്ഞിട്ടും ആ ഗൊച്ച്‌ ഗള്ളി ആദമിനെ കൊണ്ട്‌ അത്‌ തീറ്റിച്ചു..അവിടെവെച്ചേ മനുഷ്യകുലത്തോടുള്ള സഹവാസം അങ്ങ്‌ നിർത്തണമായിരുന്നു..അതിനുപകരം ചെയ്തതു എന്തോന്നാ..ഞങ്ങളെ കൊണപ്പെടുത്താൻ ഒരു പുത്രനെ അയച്ചു..ഞങ്ങളാര പുള്ളികൾ..മൂന്നിന്റന്ന് അതിയാനെ കുരിശ്ശെ കേറ്റി..മൂന്നാം പക്കം വേറൊരു നമ്പറിരക്കി അണ്ണൻ സ്വർഗ്ഗരാജ്യം പൂകിയെങ്കിലും അതോടെ ഞങ്ങൾക്ക്‌ പുതിയൊരു ഐറ്റം കൂടി കിട്ടി."പീഡനം". അന്ന് തുടങ്ങിയതാ തിരുമേനീ ഞങ്ങൾ..കണ്ണികണ്ടതിനെയെല്ലാം അറുമാദിച്ച്‌ നടന്ന് പീഡിപ്പിച്ചു..സ്ത്രീപീഡനം,മൃഗപീഡനം,ജോലിസ്ഥലത്തെ പീഡനം..ഞങ്ങൾ നന്നാകുകേല പിതാവേ...നന്നാകുകേല..

അതുകൊണ്ട്‌ അങ്ങെയ്ക്ക്‌ ചെയ്യാൻ പറ്റുന്ന ഒരു കാര്യമെയുള്ളു..ഞങ്ങളോ നന്നകുകേല..അങ്ങെങ്കിലും നന്നാകൂ..ഞങ്ങളെ കൊണപ്പെടുത്താൻ പുതിയ നമ്പറുകളൊന്നും ആലോച്ചിക്കാതെ ആ ഏദൻ തോട്ടത്തിൽ തേനും പാലും കഴിച്ച്‌ സുഖമായി ജീവിക്കൂ...അതല്ലാതെ ഇനിയും പുതിയ പുത്രന്മാരെ ഇറക്കാനാണു ഭാവമെങ്കിൽ പിതാവേ..ആദ്യ പുത്രനെ ഇറക്കിയതിന്റെ പുകിൽ ഇതുവരെ തീർന്നിട്ടില്ല..ഓർത്തുഡോക്സ്‌, പാർത്ത്രിയാർക്കീസ്‌, ലത്തീൻ കാതലിക്സ്‌, ചേരമർ ക്രിസ്തിയൻ,റോമൻ കാതലിക്സ്‌,മാർത്തോമ്മാ, സി.എസ്സ്‌.ഐ, പിന്നെ എണ്ണിയാലൊടുങ്ങാത്താ പെന്തക്കോസ്‌ സഭകൾ...ഇവരുടെയെല്ലാം മാർഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്നാണു..പണം ഉണ്ടാക്കുക അല്ലെങ്കിൽ തങ്ങളുടെ കൂടെ കൂടുതൽ കുഞ്ഞാടുകളെ കൂട്ടുക ...അല്ലാതെ അങ്ങയെ കൊണപ്പെടുത്തുകയല്ല..പിതാവേ!! മനസ്സിലായൊ?????
************************************************************************************
ഈ പോസ്റ്റ്‌ ഇവിടുന്ന് ഒന്ന് ഡിലീറ്റ്‌ ചെയ്തത..ഒരു ഡയറിക്കുറുപ്പായി കിടക്കട്ടെയെന്ന് വിചാരിച്ച്‌ സൂക്ഷിച്ച്‌ വെയ്ക്കുന്നു.!!!

Sunday, March 29, 2009

ഏപ്രില്‍ മാസം എനിക്ക് സമ്മാനിച്ചത്

കുട്ടികളെ ഇഷ്ടമല്ലാത്ത പ്രക്രിതമായിരുന്നു പണ്ടേ എനിക്ക്‌.പ്രതേയ്കിച്ചും ജനിച്ച്‌ വീഴുന്നതുമുതൽ ഒന്ന് രണ്ടു വയസ്സകുന്നതു വരെ.എടുത്തു കഴിഞ്ഞാൽ ചിലപ്പൊ പെടുക്കും, തൂറും, ആവശ്യമില്ലതെ കരയും മൊത്തത്തിൽ കുഞ്ഞുങ്ങളെ കാണുമ്പൊഴെ കാലേന്ന് ചൊറിഞ്ഞ്‌ കയറും.എന്നിരുന്നാലും ചില പ്രത്യേക സന്ദർഭങ്ങളിൽ മനസ്സില്ലാ മനസ്സൊടെ ഈ ദൗത്യം ഏറ്റെടുക്കണ്ടി വന്നിട്ടുണ്ട്‌.എടുത്തുകഴിഞ്ഞാൽ പിന്നെ എങ്ങനെ ഈ സാധനം മറ്റുള്ളവന്റെ തോളിൽ കെട്ടിവെയ്ക്കാം എന്നായിരിക്കും മനസ്സിലുള്ള ചിന്ത മുഴുവനും.ചില അപ്പച്ചന്മാരുണ്ട്‌;കുഞ്ഞുങ്ങളെ കാണുമ്പൊ അടുത്തുവന്ന് "മോനെ, ചക്കരെ,ടുട്ടുടു..." എന്നൊക്കെ പറഞ്ഞു കൊഞ്ചിക്കാൻ തുടങ്ങും.ഹൊ!! ഇനിയിപ്പൊ ഇത്‌ അപ്പച്ചൻ ഏറ്റെടുത്തോളും എന്ന് വിചാരിച്ചിരിക്കുമ്പോളാരിക്കും കക്ഷിയുടെ അടുത്ത നമ്പർ.ദൂരെ മാറി നിൽക്കുന്ന ഏതെങ്കിലും കോന്തനെ നോക്കി.."ഹലോ; എടാ തോമാച്ചാ എന്ന ഉണ്ടടാ ഉവ്വേ" എന്ന് ചോദിച്ച്‌ അപ്പച്ചൻ ഒറ്റ പോക്കാണു.കൊച്ച്‌ പിന്നേം നമ്മുടെ കൈയിൽ തന്നെ.

ഇങ്ങനെയൊക്കെ മനസ്ഥിതിയുള്ള എന്റെ ചെവിയിലേക്ക്‌ ഒരു ഏപ്രിൽ മാസം ആ വാർത്തയെത്തി.ഞാൻ അമ്മാവനായിരിക്കുന്നു!!പ്രതേയ്കിച്ചു പരിശ്രമം ഒന്നും കൂടാതെ നമ്മളിൽ വന്നു ചേരുന്ന പേരുകളാണല്ലൊ അമ്മാവൻ, ആങ്ങള, ഉപ്പാപ്പൻ,കൊച്ചഛൻ മുതലായവ. അതുകൊണ്ട്‌ അമ്മാവനായി എന്ന് അറിഞ്ഞപ്പൊൾ വലിയ സന്തോഷമൊന്നും തോന്നിയില്ല.പകരം അൽപം മനപ്രയാസം തോന്നുകയും ചെയ്തും.പിന്നീടുള്ള രാത്രികളിൽ എങ്ങനെ കൊച്ചിന്റെ ശത്രുവാകാം എന്നതിനെ കുറിച്ച്‌ ചിന്തിച്ചായിരുന്നു നേരം വെളിപ്പിച്ചിരുന്നത്‌.അതെന്തായാലും കുറച്ചുനാളത്തെ പരിശ്രമത്തിനു ശേഷം ചെകുത്താൻ കുരുശ്ശ്‌ കണ്ടിട്ടെന്നപോലെ കുഞ്ഞ്‌ എന്റെ തലവട്ടം കാണുമ്പൊഴെ കരയാൻ തുടങ്ങും.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ഡയപ്പർ എന്ന് നമ്മളും വൈപ്പർ എന്ന് ചില അമ്മച്ചിമാരും പറയുന്ന സാധനം കുഞ്ഞിനെ ഉടിപ്പിച്ചിരുന്നതുകൊണ്ട്‌ എടുത്താലും കുഴപ്പമില്ല എന്ന തിരിച്ചറിവ്‌ എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി.അവളുടെ ചിരിയും,കളിപ്പാട്ടം കാണുമ്പോൾ താത്പര്യത്തോടു കൂടെയുള്ള നോട്ടവും,എല്ലാവർക്കും ചക്കര ഉമ്മയും പഞ്ചാരയുമ്മയും ഒക്കെ കൊടുക്കുന്നതും എന്നെ അവളിലേക്ക്‌ കൂടുതലടിപ്പിച്ചു.എന്റെ മനസ്സ്‌ മാറിയെങ്കിലും കുഞ്ഞിന്റെ മനസ്സ്‌ മാറിയില്ല.ഞാൻ അടുത്തെത്തുമ്പോഴെ അവൾ കരച്ചിൽ തുടങ്ങും.മനസ്സിൽ സങ്കടവും കുറ്റബോധവും ഒക്കെ തോന്നിയ ദിവസങ്ങളായിരുന്നു അത്‌.അധികം താമസ്സിയാതെ അവൾ അച്ഛനമ്മമാരോടൊപ്പം വിദേശ്ശ്ത്തേക്ക്‌ പറന്നു...എന്റെ മനസ്സിൽ കുറച്ച്‌ നൊമ്പരം മാത്രം ബാക്കിയാക്കി..

വർഷങ്ങൾ കടന്ന് പോയി..വീണ്ടുമൊരു ഏപ്രിൽ..ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ഒരു വാർത്ത എന്നെ തേടിയെത്തി.ഞാൻ വീണ്ടും അമ്മവനായിരിക്കുന്നു.(ഹൊ!!!എന്നെ സമ്മതിക്കണം.)ഇത്തവണ എനിക്ക്‌ ഭയങ്കര സന്തോഷമായിരിന്നു.പിറന്നിരിക്കുന്നത്‌ ഒരു സുന്ദരകുട്ടനാണു...അവൻ വീട്ടിൽ വരുന്നതും കാത്ത്‌ ഇരിപ്പായി...അവനെ കൊഞ്ചിച്ചും സ്നേഹിച്ചും ഞാൻ പഴയ സങ്കടങ്ങളൊക്കെ മറന്നു..മാസങ്ങൾ കഴിഞ്ഞു..അവൻ കുസൃതിത്തരങ്ങൾ ഓരോന്നായി ആരംഭിച്ചു.. രണ്ടും മൂന്നും ദിവസമായ ഡയപ്പർ ഊരാൻ സമ്മതിക്കില്ല.ഇനി സമ്മതിച്ചാൽ തന്നെ അത്‌ ഊരി ഫുട്‌ ബോൾ തട്ടി കളിക്കാനായിരുന്നു അവനു താത്പര്യം.ഭിത്തി മുഴുവൻ കുത്തിവരക്കുന്നത്‌ അവന്റെ ചില ക്രൂര വിനോദങ്ങളിൽ ഒന്നു മാത്രം.ചേച്ചിയുടെ മുടിയിൽ പിടിച്ച്‌ വലിക്കുക,ബാറ്റ്‌ മാനേ പോലെ അവളെ ഇടിക്കുക തുടങ്ങിയവയൊക്കയാണു കക്ഷിയുടെ സ്ഥിരം ടൈം പാസ്‌ ..കളിപ്പാട്ടങ്ങളും വീട്ടുസാധനങ്ങളും കിട്ടിയാൽ നിമിഷനേരംകൊണ്ട്‌ എങ്ങനെ അത്‌ പല ഭാഗങ്ങളാക്കാം എന്ന് അവനിൽ നിന്നും നമുക്ക്‌ പഠിച്ചെടുക്കാം...ഞാൻ കുഞ്ഞുങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു....അവനിലൂടെ...

ഏപ്രിൽ മാസം അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ, അവനോടൊപ്പം ഞാൻ ഇല്ല എന്ന തോന്നലിൽ നിന്ന്, മിസ്‌ ചെയ്യുക എന്ന് പറയുന്നതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാകുന്നു..

*************************************************************************

മൂന്ന് വയസ്‌ തികഞ്ഞപ്പൊ വീട്ടിലെ അക്ക്രമണം സഹിക്കാൻ വയ്യാതെ അപ്പൻ അവനെ പ്ലേ സ്കൂളിൽ കൊണ്ട്‌ ചേർത്തു..അവിടയും തകർക്കാം എന്ന് തെറ്റുധരിച്ചു ആദ്യത്തെ രണ്ടാഴ്ച വലിയ വഴക്കൊന്നും കൂടാതെ സ്കൂളിൽ പോയി..പിന്നെ മുതൽ വയറ്റിൽ തലവേദന,കാലിൽ വേദന മുതലായ സാങ്ക്രമികരോഗങ്ങൾ കുഞ്ഞിനെ പിടികൂടി..എന്നാ പിന്നെ ദൈവവചനം പറഞ്ഞു നന്നാക്കാം എന്ന് അപ്പന്റെ ദുഷ്ടമനസ്സിലൂടെ ഒരു ചിന്ത കടന്ന് പോയി...അങ്ങനെ ഒരു ദിവസം പ്രാർത്ഥനാ സമയം അവനോട്‌ "ഞാൻ നിന്നെ ഇന്ന് പ്രാർത്ഥിക്കാൻ പഠിപ്പിക്കാം" എന്ന് പറഞ്ഞ്‌ മടിയിൽപിടിച്ചിരുത്തി.
അപ്പൻ: മോനെ, ഞാൻ പറയുന്നപോലെ പ്രാർത്ഥികണം, കേട്ടൊ
കുഞ്ഞ്‌:ഇം
അപ്പൻ: കർത്താവേ, അപ്പനെം അമ്മെം രക്ഷിച്ചൊണെ
കുഞ്ഞ്‌: കർത്തവേ, അപ്പേം അമ്മേം രക്ഷിച്ചൊ
അപ്പൻ:ഞങ്ങളെ ആപത്തൊന്നും കൂടാതെ നോക്കികോണെ
കുഞ്ഞ്‌: ഞങ്ങലെ ആപത്തൊന്നും കൂടാതെ നോക്കണെ
അപ്പൻ: കർത്താവെ, ഞാൻ നാളെ...
കുഞ്ഞ്‌: കർത്താവെ, ഞാൻ നാളെ ...(അപ്പന്റെ മുഖം സന്തോഷഭരിതമായി,മോൻ വഴിക്ക്‌ വരുന്നുണ്ട്‌)
അപ്പൻ: വഴക്കൊന്നും ഉണ്ടാക്കാതെ...
കുഞ്ഞ്‌: വഴക്കൊന്നും ഉണ്ടാക്കാതെ... ഞാൻ സ്കൂളിൽ പോകത്തില്ലേ!!!
പ്രാർത്ഥനാമുറി അൽപ സമയം സ്ഥബ്ധമായി...പിന്നെ ഒരു കൂട്ടച്ചിരിയായിരുന്നു..ബുദ്ദിമാനായ അപ്പന്റെ മുഖത്തെ ആ മ്ലേഛത രണ്ടാഴ്ചകൂടെ അവിടെ തന്നെയിരുന്നു..

Thursday, March 26, 2009

മഴ

മഴ ഒരുനുഭവമാണു.പെയ്തൊഴിയുന്ന ഓരോ മഴയ്ക്കും ഓരോ കഥ പറയാനുണ്ടാകും.വളരെക്കാലത്തിനു ശേഷമാണു നാട്ടിലെ പ്രതീതിയിൽ ഗൾഫിൽ ഒരു മഴ അനുഭവിക്കാൻ സാധിക്കുന്നത്‌.കറുത്തിരുണ്ടുകൂടി നിൽക്കുന്ന കാർമ്മേഘങ്ങളിൽനിന്നും പൊട്ടി പുറത്തുവരാൻ വിതുമ്പി നിൽക്കുന്ന മഴത്തുള്ളികളെ പേടിച്ച്‌ ലക്ഷ്യസ്ഥാനെത്തെത്താൻ കുതിക്കുന്ന നാട്ടിൻപുറത്തെ ഓർമ്മകൾ അറിയാതെ മനസ്സിൽ ഓടിയെത്തുന്നു.

മഴയെ ശരിക്കും പ്രണയിച്ചിരുന്നത്‌ കുട്ടിക്കാലത്തായിരുന്നു.നാട്ടിൻപുറത്തേയും നഗരത്തേയും ബന്ധിപ്പിച്ചിരുന്ന ഒരേയൊരു ബസ്സ്‌ നിർത്തലാക്കിയത്‌ ഏറ്റവും കൂടുതൽ ബാധിച്ചത്‌ ഞങ്ങൾ രണ്ടു കൂട്ടുകാരെയായിരുന്നു.ബസ്സ്‌ നിർത്തിയതിനു ശേഷം വീട്ടിൽനിന്നും ഏകദേശം മൂന്ന് കിലോമിറ്ററോളം നടന്നു മെയിൻ റോഡിലെത്തണം.അവിടുന്ന് ബസ്സ്‌ കയറിവേണം സ്കൂൾ പിടിക്കാൻ.നടക്കുന്ന ദൂരമത്രയും ഞങ്ങൾ ചർച്ച ചെയ്യാത്ത കാര്യങ്ങൾ നന്നേകുറവായിരുന്നു.പഴത്തൊലിയിട്ടാൽ റ്റ്രേയിൻ പാളം തെറ്റും എന്നതുമുതൽ അപകടത്തിൽ പെട്ടുന്ന അമേരിക്കൻ കുട്ടികളെ സ്ഥിരമായി രക്ഷിക്കാൻ പോകുന്നത്‌ സൂപ്പർ മാൻ ആണെന്നതുവരെ ഈ യാത്രകളിൽ ഞങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണു.യാത്രകളിൽ ചിലപ്പ്പ്പോഴെങ്കിലും വിളിക്കാത്ത അഥിതിയായി അവളെത്തും..മഴ..മേഘം ഇരുണ്ടുകൂടുന്നതു കാണുമ്പോഴെ പ്രദേശം ചലനാത്മകമാകും..പിന്നീട്‌ എല്ലാത്തിനും വേഗതയാണു..പച്ചക്കറിക്കാരൻ,മീങ്കാരൻ,ചട്ടി/കലം വിൽപ്പനക്കാരൻ, ഉദ്ദോഗസ്ഥർ എല്ലാ ശ്രേണിയിൽ പെട്ടവരും ഒരു തുള്ളിപോലും ദേഹത്തുപറ്റാതെ കൂടണയാൻ ശ്രമിക്കുന്ന കാഴ്ച..

ഞങ്ങൾ കുട്ടികൾക്ക്‌ പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല..തകർത്തടിച്ചു പെയ്യുന്നതിനു മുൻപുള്ള ആ ആദ്യതുള്ളി ദേഹത്തു വീഴാൻ കാത്തിരിക്കും..അതു ദേഹത്തു വീഴുമ്പൊ കിട്ടുന്ന തണുപ്പും,തരിപ്പും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.മഴ വീണു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാണു..അതു വീട്ടിൽ ചെന്നേ അവസാനിക്കൂ.."എവിടെയെങ്കിലും കയറി നിൽക്കാൻ വയ്യാരുന്നൊ, നിനക്ക്‌?" തലതോർത്തിത്തരുന്നതിനിടയിൽ അമ്മയുടെ ചോദ്യത്തിന്നു സ്ഥിരമായി ഒരു ഉത്തരം കണ്ടുവെച്ചിട്ടുണ്ടായിരുന്നു."ഇവിടെ അടുത്തെതിയപ്പൊഴ അമ്മെ മഴ പെയ്തത്‌."

രാവിലെ മഴയിൽ കുളിച്ചുവന്ന എന്നെ നോക്കി ബോസിനും ചോദിക്കാനുണ്ടായിരുന്നത്‌ അതെ ചോദ്യം തന്നെയായിരുന്നു."തനിക്ക്‌ എവിടെയെങ്കിലും കയറി നിൽക്കാൻ മേലാരുന്നൊ?" വളരെക്കാലത്തിനുശേഷം ആ സ്ഥിരം ഉത്തരം ഞാൻ ഓർമ്മയിൽ നിന്നും ചികെൻഞ്ഞെടുത്തു.

അമേരിക്കയിലുള്ള എന്റെ പ്രിയകൂട്ടുകാരനും ഇതുതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ടു..കുറഞ്ഞപക്ഷം അവന്റെ ഭാര്യേടടുത്തെങ്കിലും...അമേരിക്കയിലൊക്കെ മഴ പെയ്യാറുണ്ടോ ആവൊ???

Monday, March 23, 2009

പണികൊടുക്കുന്നവരുടെ ശ്രദ്ധക്ക്

സത്യം പറയാമെല്ലൊ..ഇപ്പൊ എന്തോ സമ്പ്ത്രിപ്തി തോന്നുന്നു.അത്‌ അല്ലേലും അങ്ങനയാ..ആർക്കെങ്കിലും ഇട്ട്‌ ഒരു പണി കൊടുത്താൽ പിന്നെ മനസ്സിനകത്ത്‌ എന്തോ ഒരു കുളിർമ്മയാ..അവൻ അതിനകത്തുനിന്നും ഊരാൻ പെടുന്ന പാടുകാണുമ്പൊ മനസ്സിന്റെ ഉള്ളിൽ ഒരു സന്തോഷവും ഞാൻ വിജയിച്ചു എന്ന ഭാവവും..പണികൊടുത്താതു നമ്മളാണെന്ന് അറിഞ്ഞാൽപിന്നെ എങ്ങനെ നമ്മുക്കിട്ട്‌ പണിയാം എന്നായിരിക്കും ലവന്റെ ചിന്ത..

ഒരു ഉദാഹരണം: നമ്മൾ കമ്പനിയിൽ ഉള്ള ഒരാളെ ഒരുകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നു.രണ്ടുമൂന്ന് ദിവസത്തിനകം സംഭവം ചെയ്യ്തിട്ടില്ലന്നുറപ്പാക്കിയശേഷം ഒരാഴ്ചകൂടെ നമ്മൾ മിണ്ടാതിരിക്കുന്നു.അതുകഴിഞ്ഞാണു കളിതുടങ്ങുന്നത്‌.തുറന്നുവെച്ച കമ്പ്യൂട്ടറിലെ ഔട്ട്‌ ലുക്ക്‌ ഓപ്പൺ ചെയ്യുന്നു.ലവനു ഒരു യമാണ്ടൻ മേയിൽ ഡ്രാഫ്റ്റ്‌ ചെയ്യുന്നു.നമ്മുടെ ബോസിനും ലവന്റെ ബോസിനും കോപ്പി വെയ്ക്കുന്നു..സംഗ്തി ശുഭം.എന്നുപറയാൻ വരട്ടെ.മെയിൽ കിട്ടിയ ലവന്റെ കാര്യമൊന്ന് ആലോചിച്ചു നോക്കിക്കെ? കക്ഷി ഇപ്പൊ മെയിലിനു മറുപടി അയക്കാൻ ബാധ്യസ്ഥനായിരിക്കുകയാണു.ഞാൻ മലന്നുപോയടെ എന്ന് പറയാനും വയ്യ.ബോസിനു കോപ്പി വെച്ചിട്ടുള്ളോണ്ട്‌ നല്ല കാരണം സഹിതം മറുപടി അയക്കണം.പറ്റുമെങ്കിൽ മറുപടി മെയിലിൽ തന്നെ മറ്റവനിട്ട്‌ ഒരുപണി കൊടുക്കയും വേണം.

എന്റെ മാഷെ ഞാൻ ആ പണി ചെയ്തില്ലെങ്കിൽ എന്നെ ഒന്ന് ഓർമ്മപ്പെടുത്തിക്കൂടാരുന്നൊ? എന്നാണു നിങ്ങളുടെ ചോദ്യമെങ്കിൽ..കഥയിൽ ചോദ്യമില്ല മോനേ..നമ്മെളെന്താണിങ്ങനെ? ഒരാവശ്യോമില്ലാതെ നമ്മൾ അനുഭവിക്കുന്ന ഈ ടെൻഷനും സ്റ്റ്രസ്സും അവസാനം പല മാറാരോഗങ്ങളിലേക്കും നമ്മളെ നയിക്കും എന്നതാണു സത്യം..ഇങ്ങനെ പരസ്പരം ചെളി വാരി എറിയുന്നാതുകൊണ്ട്‌ മാസാ മാസം ശമ്പളം തരുന്ന കമ്പനിക്കെന്താണു കൊണം??? ഒരു കൊണോം ഇല്ല..

അപ്പൊ പിന്നെ കമ്പനിയെ കൊണപ്പെടുത്താൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ ചെയ്യാവുന്നതാണു.രാവിലെ എട്ട്‌ മണിക്ക്‌ വരുക.അര മണിക്കൂർ സഹപ്രവർത്തകർ/കൾ ളുമായി സൊള്ളുക. നേരെ കാബിനിൽ പോയിയിരിക്കുക.8.30 മുതൽ 1.00 മണിവരെ ഉള്ള സമയം ചിന്താനിമഗ്നനാകുക.ആൾക്കാരെ കാണിക്കാൻ നമ്മളെന്തോ ഫയങ്കര ജോലിത്തിരക്കിലാണെന്ന് ഭാവിച്ചഭിനയിക്കുക.ഓവറാക്റ്റ്‌ ചെയ്ത്‌ ചളമാക്കരുത്‌.ഒരു മണി വരെ ആലോചിച്ച ശേഷം വെല്ലതും ഞണ്ണാൻ(കഴിക്കാൻ)പോവുക.ഭക്ഷണം കഴിച്ച ശേഷം കമ്പ്യൂട്ടെറിന്റെ മുന്നിൽ വരുക.അഞ്ചെലി ഓൾഡ്‌ ലിപി ഓപൺ ചെയ്യുക.ആലോചിച്ചു വെച്ചതെല്ലാം അങ്ങോട്ട്‌ പടച്ചു വിടൂ..എന്നിട്ടതു ബ്ലോഗിൽ പബ്ബ്ലിഷ്‌ ചെയ്യൂ..വേറെ ആരു അംഗീകരിച്ചില്ലങ്കിലും നിങ്ങളുടെ കമ്പനി നിങ്ങളെ അംഗീകരിക്കും..മാസാദ്യം നിങ്ങൾ ചെയ്യ്തതിന്റെ കൂലി നിങ്ങൾക്ക്‌ കിട്ടും..

എല്ലാ ദിവസവും ബ്ലോഗൂ..ജീവിതം സന്തോഷഭരിതമാക്കൂൂ....

Saturday, March 21, 2009

ചവര്‍

ഒരു മഹാകവിയാകണം എന്നുള്ളത്‌ എന്റെ ജീവിതാഭിലാഷമായിരുന്നു.ംഹാകവി പി, മഹാകവി കു (ഐ മീൻ കുമാരനാശാൻ), മഹാകവി ഊ (ഉള്ളൂർ) എന്നിവർക്ക്‌ ശേഷം ഞാൻ നിങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നു..മഹാകവി ധ്രി (ഞാൻ തന്നെ)..പനിക്കുള്ള സിറപ്പ്‌ അൽപം ഡോസ്‌ കൂട്ടിയടിച്ചാൽ ഞാനല്ല, ഏതവനായാലും ഗവിത എഴുതിപ്പോകും..ഇന്നത്തെ എന്റെ കവിതയുടെ പേരു "ചവർ". പേരുപോലെതന്നെ കവിതയും ചാവറാരിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്‌ തുടങ്ങട്ടെ..

ആർക്കും വേണ്ടാതെ
എന്തിനെന്നറിയാതെ
എവിടയോ പോകാനായി
ആരയോ കാത്ത്‌
അരികിൽ കിടക്കുന്നു..
ചവർ.

(ഹൊ! എന്തൊരു ഭാവന. എന്നെ സമ്മതിക്കണം.ആ അഞ്ചു വരിയിൽനിന്നും എന്തല്ലാം നമ്മൾക്ക്‌ ഊഹിച്ചെടുക്കാം. ഗവി ഇവിടെ ചവർ എന്ന് ഉദ്ദേശിച്ചത്‌ ബോർഡ്‌ വെയ്ക്കാതെ സ്റ്റാണ്ടിൽ പിടിച്ചിട്ടിരിക്കുന്ന ആനവണ്ടിയേയാണൊ? അതോ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടാതെ മരണമെന്ന ലക്ഷ്യത്തിലേക്ക്‌ പോകാനായി ആരയോകാത്ത്‌ കിടക്കുന്ന അമ്മച്ചിയേയൊ? ഇതേതലങ്കാരം അപ്പീ???)

മന്ദ മാരുതൻ തഴുകി-
ത്തലോടി ദൂരത്തുനിന്നൊരു
പാവമാം വൃദ്ധയേ
തൻ ആലിങ്കനത്താൽ
ബന്ധനസ്ഥയാക്കി

ബന്ധനോന്മുക്തയാക-
നായി വൃദ്ധ, തൻ-
ഭണ്ടാരക്കെട്ടിലൊളിപ്പിച്ച്‌
വെച്ചൊരു പഴംതുണി-
വൃത്തമാം നാസിക
ദ്വാരത്തിൽ തള്ളികയറ്റി..

(ഇവിടെ ഗവി ശരിക്കും ചവർ എന്നതുകൊണ്ട്‌ എന്താണുദ്ദേശിച്ചതെന്ന് നമ്മൾക്ക്‌ മനസ്സിലാകുന്നു.മാസങ്ങളായി കഴുകാതിട്ടിരിക്കുന്ന ആനവണ്ടിയെ തഴുകി, മന്ദ മാരുതൻ(കാറ്റേ കാറ്റ്‌)കുറച്ചപുറത്ത്‌ മാറിനിന്ന കിളവി തള്ളയുടെ മൂക്കിൽ ആ അനുഭവം കയറ്റിവിടാൻ ശ്രമിക്കുന്നത്‌, തൾസ്‌ ഭണ്ടാരക്കെട്ടിലൊളിപ്പിച്ച്‌ വെച്ച പഴംതുണി വൃത്താകൃതിയിലിരിക്കുന്ന നാസികദ്വാരത്തിൽ തള്ളികയറ്റി പ്രധിരോധിക്കാൻ ശ്രമിക്കുന്നതായിട്ടാണു മഹാഗവി ധ്രി ഇവിടെ വർണ്ണിക്കുന്നത്‌.)

ശ്ശെ!!!സിറപ്പിന്റെ കെട്ട്‌ വിട്ട്‌ തുടങ്ങി..കാവ്യം നാളെ പൂർത്തിയാക്കാം..


Thursday, March 19, 2009

കാമ രാജു

അറുമാദിക്കൽ അതിന്റെ പാരമ്യത്തിൽ എത്തി നിന്ന ഒരു പ്രിഡിഗ്രി കാലം.കോളേജിനു പുറത്തുള്ള ഒരു കൊച്ചു വീട്ടിൽ ഞങ്ങൾ പന്ത്രണ്ട്‌ പേർ.കുളി, നന,ജപം മുതലായ കാര്യങ്ങളിൽ ഞങ്ങൾ ഒറ്റകെട്ടാരുന്നു.എന്നുവച്ചാ ഇതൊന്നും ഞങ്ങൾ ചെയ്യാറില്ലാരുന്നു.വീട്ടുടമസ്ഥ മുറ്റത്തുതന്നയാണു താമസമെങ്കിലും പണികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌ ഞങ്ങടടുത്ത്‌ അധികം കളിക്കാൻ വരില്ല.

കോളേജിൽ അങ്ങനെ പോകാറില്ല.പോയാ ക്ലാസിൽ കയറാറില്ല.ഇനിയിപ്പൊ കയറിയ സാറു പത്തുമിനിട്ടിക്കൂടുതൽ ഇരുത്താറില്ല.മൊത്തത്തിൽ നല്ല സെറ്റപ്പ്‌.ആകപ്പാടെ ഉള്ള ഒരു വിഷമം പെൺകൊച്ചുങ്ങൾ ഇല്ലാരുന്നു എന്നതാണു. ആ വിഷമം തീർക്കാൻ ഞങ്ങൾ പന്ത്രണ്ടുപേരും രാവിലകളിൽ കൃത്യം 9.00 മുതൽ 9.50 വരേയും വൈകുമ്ന്നേരങ്ങളിൽ 4.00 - 5.00 വരേയും വീടിന്റെ മതിലിൽ സ്ഥാനം പിടിക്കും.വിമൻസ്‌ കോളേജിലേക്കുള്ള പ്രധാനറോഡ്‌ ഞങ്ങടെ വീടിന്റെ മുന്നിൽ കൊണ്ട്‌ വെച്ച കർത്താവിന്റെ ഓരോ കളിയേ..തരുണികളെ കമന്റടിക്കുന്നതിൽ പ്രധാനി റോഷനായിരിന്നു.തൊരപ്പൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇവൻ കൊള്ളാവുന്ന പെൺപിള്ളാരെ ദൂരെകാണുമ്പോഴെ അനൗൺസ്‌മന്റ്‌ തുടങ്ങും."ആ നീല ചുരിദാറിട്ടുവരുന്ന..." പുറകാലെ ഞങ്ങടെ കോറസ്‌.."ആ ആ" "നീളൻ മുടിയുള്ള".."ആ..ആ".."പൊട്ടുതൊട്ട".."ആ..ആ" "ആ കൊച്ച്‌ സുന്ദരിയാണേ...." "ഹൂ..ഹു.."..ഇങ്ങനെയാണു കമന്റടിയുടെ ഒരുപോക്ക്‌.

ഇങ്ങനെയുള്ള ഞങ്ങടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി അവൻ കടന്നു വന്നു. പതിമൂന്നാമൻ..വൈകി അട്മിഷൻ എടുത്തതുകൊണ്ട്‌ കോളേജ്‌ ഹോസ്റ്റലിൽ അവനു മുറികിട്ടിയില്ല..അതുകൊണ്ട്‌ തൽകാലത്തേക്ക്‌ തല ചായിക്കാൻ അവന്റെ അപ്പൻ കണ്ടുപിടിച്ച മാർഗ്ഗം..പൈസ കിട്ടുന്നതുകൊണ്ട്‌ നമ്മുടെ ഉടമസ്ഥ രണ്ടുകൈയും നീട്ടി ലവനെ സ്വർഗ്ഗരാജ്യത്തേക്ക്‌ സ്വഗതം ചെയ്തു..അവന്റെ പേരു രാജു..കുളിക്കും,തുണി നനക്കും,പല്ലുതേക്കും..മൊത്തത്തിൽ ഞങ്ങളുമായി ഒത്തുപോരാത്ത പ്രക്രിതം.രാവിലെ 9.30ക്ക്‌ കോളേജിൽ പോകും.ക്ലാസ്സിലെല്ലാം കയറും,വൈകുന്നേരം കൃത്യമായി മുറിയിലെത്തും.പിന്നെ മുറിയടച്ചിട്ടിരുന്ന് പുസ്തകവായനയാണു.ഞങ്ങൾക്കും പുസ്തകംവായന ഇഷ്ടമായിരുന്നു.കൊച്ചു പുസ്തകങ്ങളായിരുന്നെന്നു മാത്രം.രണ്ടുമൂന്ന് ദിവസത്തിനകം അവന്റെ പേരുകേൾക്കുന്നതെ ഞങ്ങൾക്ക്‌ ചൊറിച്ചിലായി.പ്രത്യേകിച്ചും അവന്റെ പത്താം ക്ലാസിലെ മാർക്ക്‌ ഞങ്ങളിൽ ചോരത്തിളപ്പുണ്ടാക്കി.ഞങ്ങളിൽ രണ്ടുപേരുടെ മാർക്ക്‌ കൂട്ടിയാലും അവനു കിട്ടിയ മാർക്കിന്റത്ര വരുത്തില്ല.

തൊരപ്പനായിരുന്നു ആ ജോലിയേറ്റടുത്തത്‌.പണ്ട്‌ ഹൗവ ആദാമിനെ കൊണ്ട്‌ ആപ്പിൾ തീറ്റിച്ചപോലെ തൊരപ്പൻ ഒരോ ലൗകീകകാര്യങ്ങൾ പറഞ്ഞ്‌ അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.കമന്റടിക്കുമ്പൊ കിട്ടുന്ന സമ്പ്ത്രിപ്തി, എ പടം കാണുമ്പൊ തോന്നുന്ന നിർവ്വ്രിതി മുതലായ കാര്യങ്ങളിൽ ഒരു സെമിനാർ തന്നെ കക്ഷി എടുത്തു.പക്ഷെ കേട്ടുകൊണ്ടിരുന്നതല്ലാതെ ലവൻ കുലിങ്ങിയില്ല.തന്നയുമല്ല തൊരപ്പനു അവൻ ഒരു ഉപദേശം കൊടുക്കയും ചെയ്തു."റോഷൻ, നമ്മൾ ഇവിടെ വന്നത്‌ പഠിക്കാനണു.അല്ലാതെ പെമ്പിള്ളാരെ വായിനോക്കാനും,എ പടം കാണനുമൊന്നുമല്ല." ലവന്റെ കവലപ്രസഗം കേട്ട്‌ ഉള്ള ദ്ദുശ്ശീലംകൂടെ ഇല്ലാതാകുമൊ എന്ന് പേടിച്ച്‌ തൊരപ്പൻ ഡാവിൽ അവിടുന്ന് മുങ്ങി.

അങ്ങനെ പതിവുപോലെ ഒരു സമരക്കാലം.സമരമുള്ള ദിവസങ്ങളിൽ ഏ പടമോടുന്ന തീയേറ്ററുകളിൽ ടിക്കറ്റ്‌ കിട്ടാൻ ഭയങ്കര പാടാണു.അതിനു അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.ഒരു കോളേജിനെ മുഴുവൻ 150-175 സീറ്റുള്ള അവരെങ്ങനെ ഉൾക്കൊള്ളാനാ? കൗണ്ടറിൽ നിന്നു ടിക്കറ്റ്‌ തരുന്നതും, പടം ഓടിക്കുന്നതും ഓണറായ അപ്പച്ചൻ തന്നയാണു.കൗണ്ടറിന്റെ ദ്വാരത്തിലൂടെ കൈയിട്ട്‌ അപ്പച്ചന്റെ കൈയിൽ പന്ത്രണ്ട്‌ പേർക്കുള്ള കാശ്‌ കൊടുത്തു.സ്ഥിരാങ്കങ്ങൾ ആയതുകൊണ്ടും ഞങ്ങടെ സ്വഭാവം നല്ലപോലെ അറിയാവുന്നതുകൊണ്ടും അപ്പച്ചൻ ടിക്കറ്റ്‌ തരുമ്പോ ഒരു കാര്യം പ്രതേയ്കം അഭ്യർത്തിച്ചു."രണ്ട്‌ സീനെയുള്ളു. കട്ടു ചെയ്തു,ഒന്നും കാണിക്കുന്നില്ല എന്നൊന്നും പറഞ്ഞ്‌ സീറ്റ്‌ തല്ലിപ്പൊളിക്കയൊ, കൂവുകയൊ ചെയ്യരുത്‌." പടം പുരോഗമിക്കുന്നതിന്റെയിടെയിൽ ആ അരണ്ട വെളിച്ചത്തിൽ റോഷനാണു ആ കാര്യം കണ്ടു പിടിച്ചത്‌.നമ്മുടെ രാജൂന്റെ കൂട്ടിരിക്കുന്ന ഒരാൾ.ഞങ്ങൾ അറിയാതെതന്നെ തൊണ്ടയിൽ നിന്ന് ഒരു ആഘ്രോശമായി അത്‌ പുറത്തേക്ക്‌ വന്നു."എടാ രാജൂ!!!!!" തിയേറ്ററിൽ ലൈറ്റുകൾ തെളിഞ്ഞു.നോക്കുമ്പൊ രാജു എഴുന്നേറ്റ്‌ നിൽക്കുകയാണു.ഞങ്ങളുടെ ആഘ്രോശ്ശത്തിൽ കക്ഷി വിയർത്ത്കുളിച്ച്‌ ആകെ നാശമായി.അന്നുമുതൽ രാജു എന്ന പേരിന്റെ മുന്നിൽ ഞങ്ങൾ അതുംകൂടെ അങ്ങു പിടിപ്പിച്ചു. "കാമ രാജൂ".

ആകെ നാറ്റക്കേസായങ്കിലും അവന്റെ അടിസ്ഥാന സ്വഭാവത്തിനു പ്രെത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടായില്ല.അതുകൊണ്ടുതന്നെ ഞങ്ങൾ വിരിച്ച പല കെണികളിലും അവൻ വീണു.ഒരു ദിവസം തൊരപ്പൻ പതിവുപോലെ അവന്റെ വഴിപിഴച്ച ജീവിതത്തിന്റെ കെട്ടുകൾ അഴിച്ചു.ഗുണ്ടാണന്നറിയാമെങ്കിലും കേൾക്കാൻ സുഖമുള്ളതുകൊണ്ട്‌ പറഞ്ഞുതീരുന്നതുവരെ മിണ്ടാതിരുന്ന ശേഷം അവനെ കുനിച്ചുനിർത്തി ഇടിതുടങ്ങും.പറഞ്ഞതുമുഴുവൻ കള്ളമാണന്നു പറയുന്നതു വരെ ഇതു തുടരും.അന്നത്തെ അവന്റെ കഥയിലെ നായിക ഞങ്ങടെ വീടിന്റെ കുറച്ചു അപ്പുറത്തുമാറി വീട്ടിൽ ബ്യൂട്ടീപാർലർ നടത്തുന്ന ചേച്ചിയായിരുന്നു.ലവൻ സ്ഥിരമവിടെ പോകാറുണ്ടന്നും രാത്രികാലങ്ങളിൽ ഏകദേശം പന്ത്രണ്ടുമണിയടിപ്പിച്ച്‌ ചെന്നാ ച്ചേച്ചി കുളിക്കുന്നത്‌ ഒളിഞ്ഞുനിന്നു കാണാമെന്നുമൊക്കെ കക്ഷി അടിച്ചുവിട്ടു.തൊരപ്പന്റെ വീട്ടിൽനിന്നും എന്തോ ആവശ്യതിനു ഫോൺ വന്നതിനാൽ പതിവിനു വിപരീതമായി അവനെ ഇടിക്കുന്ന പരിപാടി ഞങ്ങളന്നൊഴുവാക്കി.

എല്ലാ ദിവസവും അവസാനം മാത്രം എഴുന്നേൽക്കാറുള്ള തുരപ്പൻ അന്ന് ഓടിപിടച്ച്‌ വന്ന് ഞങ്ങളെയെല്ലവരയും കുത്തിപൊക്കി."എടാ..നിങ്ങളറിഞ്ഞൊ? നമ്മുടെ കാമ രാജുനെ പോലിസ്‌ പൊക്കി". ഞങ്ങൾക്ക്‌ ആദ്യമത്‌ വിശ്വസിക്കാൻ സാധിച്ചില്ല."ഇന്നലെ നമ്മടെ കൂടെയുണ്ടാരുന്ന കാമുനെ ഒരു കാര്യവുമില്ലാതെ എന്തിനു പൊക്കി?" ഞാൻ അവനോടു ചോദിച്ചു."ഇവിടുത്തെ അമ്മച്ചി ഇപ്പൊ എന്നെ വിളിച്ചു കാര്യം പറഞ്ഞതെ ഉള്ളു.നമ്മുടെ അപ്പുറത്തെ ബ്യൂട്ടീപാർലർ ച്ചേചിടെ വീട്ടിൽ അവനിന്നലെ മോട്ടിക്കാൻ കയറിയെന്ന്..." ഞങ്ങൾക്ക്‌ തീരെ വിശ്വാസമായില്ല..പക്ഷെ പോലീസ്‌ പിടിച്ചു എന്നുള്ളത്‌ ഒരു യാഥർദ്ധ്യമാണല്ലൊ.

അന്ന് വൈകുന്നേരത്തോടെ ഒരു കാർ വീടിന്റെ മുന്നിൽ വന്നു നിന്നു.കാറിൽനിന്നും വിഷാദ ഭാവത്തോടെ രാജു ഇറങ്ങി.കൂടെ അവന്റെ അപ്പനും അമ്മാവന്മാരും ഉണ്ടായിരുന്നു."എടുക്കാനുള്ളതെല്ലാം എടുത്തൊ.."അപ്പൻ മുരണ്ടു.അവൻ തനിച്ചാരുന്നു മുറിയിൽ കയറിയത്‌.അവനെ അവിടുന്ന് കൊണ്ടുപോകുവാണന്ന് ഞങ്ങൾക്ക്‌ മനസ്സിലായി.ഞങ്ങൾ ഓരോരുത്തരായി അവന്റെ മുറിയിലേക്ക്‌ ചെന്നു.എല്ലാവരും എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അവൻ ഓടി ചെന്ന് മുറിയടച്ച്‌ കുറ്റിയിട്ടു.നിറകണ്ണുകളോടെ അവൻ തുരപ്പന്റെ കോളറിൽ പിടിച്ച്‌ ഇങ്ങനെ ആഘ്രോശിച്ചു."ഇവൻ പറഞ്ഞതു മുഴുവൻ നുണയായിരുന്നടാ!!ആ ച്ചേചി പന്ത്രണ്ട്‌ മണിക്കൊന്നും കുളിക്കാറില്ലടാ..കുളി കാണാൻ ചെന്ന എന്നെ കള്ളനാണന്ന് പറഞ്ഞ്‌ അവരും ഭർത്താവും കൂടെ പോലീസിലേപ്പിച്ചടാ"..ചിരിക്കാണൊ കരയണൊ എന്നറിയാതെ ഞങ്ങളെല്ലാവരുകൂടെ അവനെ യാത്രയാക്കി.

Wednesday, March 18, 2009

എന്റെ പൊന്നുമോള്‍

അവൾ സുന്ദരിയായിരുന്നു.ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്ന എന്റെ മനസ്സിലേക്ക്‌ മുന്നറിയിപ്പൊന്നും കൂടാതെ കടന്ന് വന്ന ഒരു നിഷ്കളങ്ക.വൈകുന്നേരങ്ങളിൽ വേറെങ്ങും കറങ്ങിനടക്കാതെ വീട്ടിൽ തിരിച്ചെത്തുന്നതുതന്നെ അവളോടൊത്ത്‌ സമയം ചിലവഴിക്കാനാരുന്നു.എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുൻപ്‌ അവളുടെ നെറുകയിൽ ഉമ്മ കൊടുക്കുമ്പൊ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കയില്ല.

ഞങ്ങൾ ഒരിമിച്ചിരുന്നാരുന്നു പലപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്‌.അമ്മയുണ്ടാക്കിതരുന്ന സ്വാദുള്ള ഭക്ഷണം ഞാൻ പലപ്പോഴും അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു.ഞങ്ങൾ തമ്മിലുള്ള ഈ അടുപ്പം അമ്മയ്ക്ക്‌ തീരെ ഇഷ്ടമായിരുന്നില്ല.പ്രതേയ്കിച്ചും അവളെന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത്‌..ഒരുപക്ഷെ അവൾക്ക്‌ കുക്കിംഗ്‌ അറിയാത്തതായിരുന്നിരിക്കാം അമ്മയുടെ ദേഷ്യത്തിനു പിന്നിലുള്ള പ്രധാനകാരണം..എല്ലാരാത്രികളിലും അവളെ കെട്ടിപിടിച്ചാരുന്നു ഞാൻ ഉറങ്ങീരുന്നത്‌..ഞാൻ അടുത്തുള്ളപ്പോൾ അവൾ അനുഭവിച്ചിരുന്ന സുരക്ഷിതത്വം എന്നും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്‌.

സുന്ദരവും മനോഹരവുമായ ഞങ്ങളുടെ ജീവിതം ദൈവത്തിനു തീരെ ഇഷ്ടമായില്ലന്നു തോന്നുന്നു.ഒരുദിവസം വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ എന്തോ ദേഷ്യത്തോടെയാണു അക്കാര്യം പറഞ്ഞത്‌.അവൾ ഗർഭിണിയാണു പോലും.അതു കേട്ടപ്പോ എനിക്ക്‌ എന്തു സന്തോഷമായിരുന്നെന്നൊ? അവളെ പൊക്കിയെടുത്ത്‌ കറക്കാൻ തോന്നി.പക്ഷെ അമ്മെക്ക്‌ ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച്‌ ഞാൻ സന്തോഷം ഉള്ളിലൊതിക്കി.ഗർഭിണിയാണെന്നറിഞ്ഞതു മുതൽ അമ്മ അവളോട്‌ ഒട്ടും മയമില്ലാതെ പെരുമാറാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഒരിമിച്ചിരുന്ന് കഴിക്കുന്നതുപോലും അമ്മ വിലക്കി.അമ്മേ നിങ്ങൾക്കെങ്ങനെ ഇത്ര ദുഷ്ട്ത്തിയാകാൻ തോന്നി??

അവളുടെ ജീവിതം ദിവസത്തിനു ദിവസം ദുരിതപൂർണ്ണമായി മാറൂകയാണന്ന് അവൾക്ക്‌ തന്നെ തോന്നിക്കാണും.ഒരു ദിവസം ആരോടും പറയാതെ,ഒരു പരിഭവവും കാണിക്കാതെ,പൂർണ്ണ ഗർഭിണിയായ അവൾ വീടുവിട്ടറങ്ങി.വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ വളരെ സന്തോഷത്തോടെയാണു ആക്കാര്യം അറിയിച്ചത്‌."നിങ്ങൾക്ക്‌ സമാധാനമായല്ലൊ?" ഞാൻ നിയത്രണം വിട്ട്‌ പൊട്ടിത്തെറിച്ചു!!!

ഞാൻ അവളെ നോക്കി നാടിന്റെ പലഭാഗങ്ങളിൽ അലഞ്ഞുനടന്നു.പക്ഷെ കണ്ടെത്താനായില്ല..ഒരാഴ്ചയായിട്ടും എന്റെ വിഷമം കുറയാതിരിക്കുന്നതുകണ്ട്‌ അപ്പൻ അമ്മ അറിയാതെ ആ കടുംകൈ ചെയ്തു..

ഒരു പുതിയ പൂച്ചയെ എനിക്കുകൊണ്ടുതന്നു..അല്ലതെ ഒരു പന്ത്രണ്ട്‌ വയസുകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ??

Saturday, March 14, 2009

ഓഫിസ് വിശേഷങ്ങള്‍

എന്തെങ്കിലും ഒന്നു കുത്തികുറിക്കാം എന്ന് വെച്ചാ ഇങ്ങേരു സമ്മതിക്കേല്ല..അന്നേരം ഒരോ മീറ്റിങ്ങും പൊക്കിയെടുത്തോണ്ട്‌ വരും..ഇന്നത്തെ മീറ്റിംഗ്‌ ഒരുമണിക്കൂർ നീണ്ടുനിന്നു..ഒളിച്ചുവച്ചിരിക്കുന്ന മണ്ടത്തരങ്ങൾ ചോദ്യശരങ്ങളായി പടച്ചുവിടാൻ അങ്ങേരും അതിനു വല്യ യമാണ്ടൻ തിരുമണ്ടൻ മറുപടികൾ പറയാൻ ഞാനും..

"മിസ്റ്റർ. ധ്രിഷ്ടൻ..നമ്മൾക്ക്‌ ഈ പ്രോജക്റ്റ്‌ മറ്റതിന്റെ അടിയിലൂടെ കേറ്റി മേളിലൂടെ എടുത്തു താഴക്കുടെ ചാടിച്ചു മേൽപ്പോട്ട്‌ എറിഞ്ഞാലൊ? വാട്ട്‌ യു തിങ്ക്‌?

"ഹൊ!! ഈ ബോസിന്റെ ഒരു ചോദ്യം!!! സമ്മതിച്ചുതന്നിരിക്കുന്നു..ഒരു കവിളൻ മടൽ കിട്ടിയിരുന്നെങ്കിൽ ഇങ്ങേരുടെ താടിക്കിട്ട്‌ ഒന്ന് ചാമ്പാരുന്നു എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും ബോസ്‌ താങ്കൾ ഒരു പുലിയാണു എന്ന് തൊന്നിപ്പിക്കും വിധം മുഖത്തു ഭാവവത്യാസം വരുത്തി മൂന്നാലു നിമിഷം ഞാൻ ആലോചനാനിമഗ്നനായി..

"ബോസ്‌..നമ്മൾ അങ്ങനെ ചെയ്താൽ ദേണ്ട്‌..ദിവിടെ കിടക്കുന്ന ദി സംഭവം മേൽപ്പോട്ട്‌ പോകില്ലെ? ഹൊ!! അതെങ്ങാണം മേൽപ്പോട്ട്‌ പോയാൽ!!!

കക്ഷി അൽപനേരം എന്നെ തന്നെ നോക്കിയിരുന്നു..മണ്ടത്തരം എഴുന്നള്ളിച്ചതിനു ഇപ്പൊ വാങ്ങിച്ചുകൂട്ടും എന്ന് മനസ്സിൽ വിചാരിച്ച്‌ ഒരു വളിച്ച പുഞ്ചിരിയുമായി അദ്യാന്റെ ആനമുഖത്തേക്കുതന്നെ ഞാൻ ദ്രിഷ്ടി പതിപിച്ചു..

"ഹെം...ധ്രിഷ്ടൻ യൂ ആർ കറക്ട്‌!!..അബ്സൊല്യൂറ്റിലി കറക്ട്‌.."തലയാട്ടികൊണ്ട്‌ അണ്ണൻ ഉരിയാടി.വളിച്ച പുഞ്ചിരി കൂടുതൽ വിവർണ്ണമാക്കി ഞാനും തലയാട്ടി.അണ്ണൻ പറഞ്ഞത്‌ എനിക്കും ഞാൻ പറഞ്ഞത്‌ അണ്ണനും മനസ്സിലായിലെങ്കിലും അണ്ണന്റെ ആ ഒടുക്കത്തെ സംശയം ദൂലീകരിച്ച്‌ കൊടുത്തതിന്റെ അഹംഭാവം ഞാൻ മുഖത്തു പ്രദശിപ്പിച്ചു..

ബോസിന്റെ കാബിനു പുറത്തിറങ്ങി നേരെ ചെന്നുപെട്ടത്‌ ഫാത്തിമേടെ മുന്നിലാണു.ബോസിന്റെ സെക്രട്ടറി..ലോക്കൽ അറബി..ഓഫീസിൽ വരുമ്പൊ മാത്രം അവൾ മുഖം കാണിക്കും..ബാക്കി ഫുൾ ടൈം മൂടിക്കൊണ്ട നടക്കുന്നത്‌..ഇവളുമാരുടെ തലയുടെ പുറകുവശം പലകുറി ഞാൻ പഠനവിധേയമാക്കിയട്ടുണ്ടങ്കിലും തലഭാഗം കഴിഞ്ഞ്‌ അൽപം ഉയരത്തിൽ മുഴച്ചുനിൽക്കുന്ന സാധനം എന്താണന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.ചില അവളുമാർ ശൂപ്പാണ്ടി തല സ്റ്റ്യെലിലും ചിലതു തലയിൽനിന്നും അൽപം മേപ്പോട്ടും ഒക്കെ വച്ചു അലങ്കരിച്ചുകാണാറുണ്ട്‌.ഒരുപക്ഷെ മുടി ആ സ്റ്റ്യെലിൽ കെട്ടിവെച്ചിരിക്കുന്നതുമാകാം.അതിനുള്ളിൽ എന്താണന്നറിയണമെങ്കിൽ തുണി പൊക്കി നോക്കി മനസ്സിലാക്കാനെ സാധിക്കയുളൂ.ബി എസ്‌ എൻ എൽ ല്ലുകാരെങ്ങാണം കണ്ടാൽ അപ്പത്തന്നെ ഇവളുമാരെ കൊത്തിയെടുത്തോണ്ടു പോകും. ഇതുങ്ങടെ തലയിൽ കൊണ്ടു ഓരൊ ടവർ വച്ചാൽ പിന്നെ ഒടുക്കത്തെ റേയ്ഞ്ചാരിക്കും.അതെന്തായാലും ഇതൊക്കെ അലങ്കരിച്ചു വെച്ചു പറുദയൊക്കെ ഇട്ടോണ്ടുപോകുന്നത്‌ കാണാൻ നല്ല ചന്തിയാ..സോറി..ചന്തമാ..

തുണി എന്നെങ്കിലും പൊക്കിനോക്കാം എന്ന ദുരാഗ്രഹത്തൊടെ പാത്തൂനു ഒരു ഗുഡ്‌ മോർണ്ണിംഗ്‌ വിട്ട്‌ ഞാൻ ആപ്പീസിലേക്ക്‌ പോയി.ഓഫീസ്‌ എന്നു പറയുന്നതിനെക്കളും ആപ്പീസ്‌ എന്നു പറയുന്നതാണെനിക്കിഷ്ടം. ആ പീസിനെ കാണാനല്ലെ എന്നും ഓഫീസിൽ പോകുന്നെ..അപ്പൊ ആപ്പീസ്‌ തന്നാ ശരി..

അപ്പൊ സുലേ!!! ശേഷം അടുത്തതിൽ..

Tuesday, March 10, 2009

എല്ലാ അവളുമാരോടും...അച്ചാച്ചന്റെ പ്രസ്താവന!!

ചില കാര്യങ്ങൾ ഇങ്ങനൊക്കെയാണു.നമ്മൾ വിചാരിക്കുന്നത്‌ ഒന്ന് അവസാനം നടന്ന് വരുന്നത്‌ മറ്റൊന്ന്.ഒരു പെണ്ൺ കെട്ടാൻ 2-3 വർഷമായി തെക്കുവടക്ക്‌ നടക്കയാണു.ഇതുവരെ കുറഞ്ഞപക്ഷം ഒരു 20 -25 എണ്ണത്തിനെയെങ്കിലും നേരിൽ കണ്ടുകാണും.
എന്റെ പ്രിയപെട്ട പെൺകുട്ടികളേ നിങ്ങളിൽ നാലുപേരുടെയെങ്കിലും മുക്ഖങ്ങൾ ദിവസവും ഞാൻ ഓർക്കാറുണ്ട്‌..മോളേ കുണ്ടറക്കാരി നിഷേ... നിന്നേ ആദ്യ കാഴ്ചയിൽ തന്നെ അച്ചാചനു ഇഷ്ടപെട്ടുപോയിരുന്നു!!!അമ്മയ്ക്കും ചേച്ചിക്കും നിന്നെ തരിമ്പും പിടിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണു ഞാൻ നിന്റേതാകാഞ്ഞത്‌..നിനക്ക്‌ വണ്ണം തീരെ കുറവാണു പോലും..നിനക്ക്‌ ഇങ്ങനെ ഒരു പെണ്ണിനെയല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്‌...എന്ന അവരുടെ പ്രലോഭനത്തിൽ ഞാൻ വീണു പോയി മോളെ..ഞാൻ വീണു പോയി..നി അച്ചാചനോടു ക്ഷമിക്കില്ലെ കുട്ടാ..ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ എന്റെ പതിനൊന്നാം ജന്മത്തിൽ ഞാൻ നിന്റേതു മാത്രമായിരിക്കും എന്നു ഈ അവസരത്തിൽ ഞാൻ കർത്താവായ ഈശോമിശിഹായുടെ നാമത്തിൽ സത്യപ്രതിജ്ന ചെയ്തുകൊള്ളുന്നു..ആദ്യത്തെ പത്തു ജന്മം പൂർവകാമുകി ലിസ്സിക്കു തീറെഴുതികൊടുത്തിരിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നി ഊഹിച്ചിരിക്കുമല്ലൊ..

മോളേ മുണ്ടക്ക്കയത്തുകാരി ദിവ്യേ...നിന്നെ എന്തിനാണു അച്ചാചൻ വേണ്ടാന്നു വച്ചതു???? ഹൊ!!! എന്തായിരുന്നു നിന്റെ സൗന്തര്യം??ഐശ്വര്യമുള്ള മുഖം...നല്ല അളവുകോലുകൾ..നല്ല പെരുമാറ്റം..നിന്നെ എനിക്കു മൊത്തത്തിൽ അങ്ങു പിടിച്ചുപോയിരുന്നു..അന്നേരമാണു അപ്പനൊരു ആശങ്ക."വീട്ടുകാരത്ര കൊണവല്ല!!!" ദുട്ടു കിട്ടുകേല്ലടാ മോനെ എന്നാണു ആ പറഞ്ഞതിന്റെ അർദ്ധമെന്നു എനിക്കുമനസ്സിലായെങ്കിലും ആകപ്പാടെയുള്ള ഒരേയൊരു തന്തയെ ഇതിനുംകൂടെ പിണക്കെണ്ട എന്നുകരുതി ഞാൻ നിന്നയും വേണ്ടന്നുവച്ചു കുട്ടീ...വേണ്ടന്നു വെച്ചൂ...എനിക്കൊരു പന്ത്രണ്ടാം ജന്മം ഉണ്ടെങ്കിൽ അത്‌ നിന്നോടൊപ്പം മാത്രമായിരിക്കുമെന്നു ഞാൻ ഇതിനാൽ പ്രക്യാപിച്ചുകൊള്ളുന്നു..
മോളെ മാവേലിക്കരക്കാരി സൗമ്യേ..27 വയസുള്ള നിന്റെ പതിനഞ്ചാം വയസിലേ ഫോട്ടോ അയച്ചുതന്നു അച്ചാചനെ മയക്കിയ സുന്ദരികുട്ടിയെ എനിക്കെങ്ങനെ മറക്കാൻ പറ്റും??.നിന്റെ കിളിനാദം ദാ ഇപ്പൊഴും എന്റെ ചെവിയിൽ കുളിരുകോരിയിടുന്നു..നിന്റെ വർത്തമാനകാല രൂപം കാണാനുള്ള ആക്രാന്തം അതിരുകടന്ന ഒരുദിവസം എന്റെ കൂട്ടുകാരനെ കൊണ്ടു നിയറിയാതെ നിന്റെ ഫോട്ടൊ എടിപിച്ച്‌ അവനത്‌ ഇ മെയിൽ അയച്ചുതരുന്നതും കാത്തു ഉറക്കമളച്ചിരുന്നതും നിന്റെ പടം കണ്ടു ഒരാഴ്ച എന്റെ ഉറക്കം നഷ്ടപെട്ടതും ഞാൻ എങ്ങനെ മറക്കും..നിന്റെ പ്രൊപോസൽ വേണ്ടാന്നു വയ്ക്കാൻ കേരളാ മാറ്റ്രിമോണി വഴി ഞാൻ മെസ്സേജയച്ചതും അതിനു മറുപടിയായി നിന്റെ ചേട്ടൻ അയച്ചുതന്ന ഒരുപറ്റം നല്ല തെറിക്കൂട്ടുകൾ ഇന്നലെകൂടെ കണ്ണാടീൽ എന്റെ മുഖത്തു കണ്ടതും ഞാൻ ഈ അവസരത്തിൽ സ്മരിക്കുകയാണു.അതിനുശേഷമുള്ള ഒരോ രാത്രിയും ഞാൻ മനസറിഞ്ഞു പ്രാർത്ഥിക്കുന്നത്‌ എന്നതാണന്ന് നിനക്കറിയാമൊ?? പതിമൂന്നാം ജന്മത്തിൽ എന്നെ ഒരു മൂർഗ്ഘനായി ജനിപ്പിക്കണെ ദൈവമേയെന്ന്!! അവനെ ഞാൻ കൊത്തി കൊത്തി കൊല്ലുമടീ..കർത്താവെ മൂർഗ്ഘനാക്കിയില്ലങ്കിലും അണലിയെങ്കിലുമാക്കണേ...

മോളേ ദുഫായിക്കാരി മഞ്ചൂ...നിന്നേം അച്ചാചനു നഷ്ട്ടപെട്ടുപോയല്ലോടാ..സത്യം പറഞ്ഞാൽ നിനക്കൊരു കുറവും ഉണ്ടായിരുന്നില്ല..നല്ല വീട്ടുകാർ...നല്ല പെണ്ൺ..ഒരു ബാധ്യതയുമില്ല..അപ്പൊഴാണു അളിയൻ ആ കാര്യം കണ്ടുപിടിച്ചത്‌..പെണ്ൺ ഒരു ബി എ കാരിയ..ഇത്രയും പടിപ്പുള്ള നിനക്ക്‌ ഒരു ബി എ കാരിയോ??? നോ..നോ..ഞാൻ സമ്മതിക്കേലാ..കക്ഷി വാശി പിടിച്ചു..ഓ.കെ..അളിയൻ പറഞ്ഞതല്ലെ..എല്ലാം തികഞ്ഞ ഒന്നുവരുമാരിക്കും..നിന്നെം ഉപേക്ഷിക്കാൻ എനിക്ക്‌ രണ്ടാമതൊന്നു ആലോചിക്കണ്ടി വന്നില്ല..പക്ഷെ ഇപ്പൊ തിരിച്ചാലോചിക്കുമ്പൊ മനസ്സിന്റെ മറ്റേ കോർണ്ണെറിലൊരു വേദന..സോ എന്റെ പതിനാലാം ജന്മം നിന്നോടൊപ്പം മാത്രമായിരിക്കും..

എന്റെ സൂസൻ മോളെ..നിയും ദുഫായിൽ നിന്നരുന്നല്ലൊ..അപ്പ്ന്റെം അമ്മെടെം ഒരേരു മോൾ..ആവശ്യത്തിൽ കൂടുതൽ പണം(പിന്നെന്തു വേണം) സുന്ദരി..നല്ല വിദ്യാഭ്യാസം..ഹൊ..ആലോചിക്കുമ്പോൾ തന്നെ ദേഹത്തു കുളിരുകോരിയിടുന്നതു പോലെ...പക്ഷെ എന്തു ചെയ്യാൻ?? അവൾക്കുകൂടെ തോന്നണ്ടെ????? എനിക്കു അവളുടെ കൂടെ നടക്കാനുള്ള സാറ്റസ്‌ ഇല്ല പോലും..എന്റീശോയേ..അടുത്ത പതിനാലു ജന്മം അവളെ ഏതെങ്കിലും മഷ്കുണാപ്പന്റെ കൂടെ ജീവിപ്പിക്കണേ...നി അനുഭവിക്കുവടീ..അനുഭവിക്കും..എന്റെ പതിനഞ്ചാം ജന്മത്തിൽ നിന്നെ കെട്ടുന്നതിനെ പറ്റി ഞാൻ കൂലംകക്ഷമായി ചിന്തിക്കാം..ഹിം!!!

സോ..മയ്‌ ഡിയർ ഗേൾസ്‌..എല്ലാ ബന്ധുമിത്രാദികളും കൂടെ എനിക്കു പറ്റിയ ഒരു കിടിലൻ പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്‌..എല്ലവരും പ്രതീക്ഷിക്കുന്നതുപോലെ ഒരു പെണ്ൺ..നല്ല വിദ്യാഭ്യാസം,സുന്ദരി..നല്ല വീട്ടുകാർ..നല്ല സ്വഭാവം..എല്ലം കൊണ്ടും തികഞ്ഞത്‌..പക്ഷെ ഒരു ചിന്ന പ്രോബ്സ്‌..അവളുടെ പോട്ടം തിരിച്ചും മറിച്ചും നോക്കിയട്ടും എനിക്കൊരു ഇഷ്ടോം തോന്നുന്നില്ലാ..മഹാനായ മനോജ്‌ ഗിന്നസ്‌ ഒരിക്കൽ ഒരു സ്റ്റേജ്‌ ഷോയിൽ പറഞ്ഞത്‌ സത്യമായി ഭവിക്കുന്നു എന്ന് എനിക്ക്‌ തൊന്നി പോകുന്നു.."വിവാഹം എന്നു പറയുന്നതു ഒരു ഇറുക്കമുള്ള ബനിയൻ പോലയാണു..ആദ്യം അതെടുത്തു ഇടാൻ ഭയങ്കര പാടാണു..ഇട്ടു കഴിഞ്ഞാലൊ..ഒന്നു ഊരണമെന്നു വിചാരിച്ചാ..അതൊട്ടു പറ്റുകേമില്ല..പിന്നെ ചെയ്യാവുന്ന ഒരുകാര്യമെയുള്ളൂ..അതിട്ടങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യുകാ""" ഹിം!!!

Saturday, February 14, 2009

എന്നാലും എന്റെ പി ബി !!!!!!!

അങ്ങനെ പവനായി ശവമായി. എന്തോക്കെ പുകിലാരുന്നു..പ്രണയ ദിനത്തിൽ പാർട്ടി രണ്ടാകൂം, നവകേരളം നയിക്കാൻ പുതിയ സക്ഖാവ്‌ ലവിടെ തയാറായി നിൽക്കുന്നു, വി എസ്സ്‌ പക്ഷത്തിന്റെ രഹസ്യ യോഗം,പിണറായി പക്ഷത്തിന്റെ രഹസ്യ നിരീക്ഷണം..ഉലക്കേടെ മൂഡ്‌എന്നാലും എന്റെ മനൊരമേ ഇങ്ങനെ കൊതിപ്പിക്കണമാരുന്നോ?? ഇങ്ങനെ പോയാൽ ഞങ്ങൽ കുറച്ചു കോൺഗ്രസുകാരെക്കുടെ നിങ്ങൾ കമ്യൂണിസ്റ്റാക്കും. എന്തല്ലാം പ്രതീക്ഷകളാരുന്നു.. ഇന്നു വി എസ്സ്‌ രാജിവെക്കും,നാളെ പാർട്ടീന്നു പുറത്താക്കും, വിമതരുടെ കൂടെ കൂടി പുതിയ പാർട്ടി..അവസാനം ലോകസഭ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക്‌ 20-20. ഹും...ഇനി ഇപ്പൊ നാളത്തെ പത്ര റിപോർട്ട്‌ വായിച്ച്‌ വായിൽ വെള്ളോം ഇറക്കി ഇരിക്കാം.

****************************************************************************************************

ദില്ലീന്നു തിരിച്ച്‌ വരുമ്പൊ സെക്രട്ടറി സ്താനത്തു തന്നെ ആരിക്കുമൊ? എന്ന മാധ്യമ സുഹൃത്തിന്റെ ചോദ്യത്തിനു "ഇങ്ങൊട്ടു മാറി നിൽക്ക്‌; പറഞ്ഞുതരാം എന്നു പിണറായി!!ഞങ്ങടെ മുരളിയേട്ടന്റെ അടുതെങ്ങാണം ആരുന്നെരിക്കണം..കാണിച്ചു കൊടുത്തേനേം!!!!


ഏന്തോന്നാാ????....മുണ്ടേ..മുണ്ട്‌..അതങ്ങൊട്ടു പൊക്കി..സെക്രട്ടറി സ്താനം!!!!!!
Get This 4 Column Template Here
Get More Templates Here