Thursday, April 19, 2012

വികട വാര്ത്തകള്‍ 2

അഗ്നി 5 വിജയകരമായി പരീക്ഷിച്ചു പോലും.. ഏകദേശം 5000 കി.മീ വരെ ദൂരെ പോയി പണി കൊടുക്കാന്‍ പറ്റിയ സാമാനമാണ് നമ്മടെ ശാസ്ത്രക്കാരന്മാര്‍ വികസിപ്പിച്ചു വെച്ചിരിക്കുന്നത്. 50 കി.മീ ദൂരപരിധിക്കുള്ളില്‍ പണിയാനാണങ്കില് പി.സി. ജോര്ജി്നെ വിട്ടാമതിയായിരുന്നു.. ഇന്നലെ കാലാവസ്ഥ മോശമായത് മൂലം ഇന്നാണ് സംഭവം വിട്ടിരിക്കുന്നത് .. ഒരു യുദ്ധമുണ്ടാകുമ്പോ കാലാവസ്ഥ മോശമായത് കൊണ്ട് ഈ പണ്ടാരം ഇവന്മാര്ക്ക് ചീറ്റിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ എന്നാ കോപ്പെടുത്തു യുദ്ധം ചെയ്യുവോ എന്തോ? ആണ്പിള്ളര് വന്ന്‍ അണ്ടന്‍ കീറിയതുതന്നെ..


യു ഡി എഫിലെ പ്രശ്നങ്ങള്‍ ഇതുവരെ തീര്ന്നിട്ടില്ലന്നു സുകുവേട്ടന്‍ മൊഴിഞ്ഞു. രമേശും ചാണ്ടിയും രണ്ടു ധ്രുവത്തിലാണന്നാണു ആദ്യാന്‍ പുതുതായി പ്രസ്ഥാവിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ ധ്രുവം സിനിമ കണ്ടതിന് ശേഷമാണ് സാറിന് ഇങ്ങനെ ഒക്കെ തോന്നിത്തുടങ്ങിയതെന്ന് ഒരു കിംവദന്തി പരന്നിട്ടുണ്ട്.. ഈ കണക്കിനു പോയാല്‍ ഹൈ കമാണ്ട് സുകുവേട്ടനെ പിടിച്ച് യു ഡി എഫ്ഫ് കണ്‍വീനര്‍ ആക്കുന്ന കാലം വിദൂരമല്ല..വെള്ളാപ്പള്ളി കെ പി സി സി പ്രസിഡെന്റ് , കാന്തപുരം ജനറല്‍ സെക്രറ്ററി, മാര്‍ ജോര്ജ് അല്ലെഞ്ചേരി യൂത്ത് കോണ്ഗ്രസ് പ്രസിഡെന്റ് പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റ് സാമുദായിക നേതാക്കന്മാരെ പല സ്ഥാനങ്ങളില്‍ കൊണ്ടിരുത്തിയാല്‍ സന്തുലിതാവസ്ഥ നടപ്പാക്കാന്‍ ഒരു പ്രയാസവും കാണില്ല.. ആ അസുലഭ സുന്ദര കേരളത്തിനായി നമുക്ക് കാതോര്ക്കാം കൂട്ടരേ..


സി പി എമ്മിന്റെ ഗര്ജിക്കുന്ന സിംകം സുധാകരേട്ടന്‍ ഇന്ന് ഒരു വെടി വഴിപാടു നടത്തി.. താന്‍ സംസ്ഥാന സെക്രറ്റേറിയറ്റിലേക്ക് ഇല്ല..തന്റെ വിരാജ കേന്ത്രമായ ആലപ്പുഴയില്‍ തന്നെ പിടിപ്പതു പണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഹം ഈ ലൈഫ് ടൈം ഓഫര്‍ നിരസിച്ചത്. വേറെ ഒരു പണിയും ഇല്ലാതെ ഈച്ചേ ആട്ടിക്കൊണ്ടിരിക്കുന്ന കൊഞ്ഞണന്‍മാരാണ്സംസ്ഥാന സെക്രടറിയേറ്റിലേക്ക് പോകുന്നതെന്ന് അദ്ദേഹം പറയാതെ പറഞ്ഞു വെച്ചു..അദേഹത്തിന്റെ പ്രതികരണം കേട്ടു വിജയന്‍ പിണറായി മുഖം വക്രിച്ചു കാണിച്ചെന്നും, പിന്നീട് രഹസ്യമായി മുറിക്ക് പുറത്തു കൊണ്ടുപോയി ഇഞ്ചി മിട്ടായി വാങ്ങിച്ചു തരാമെന്നും പറഞ്ഞു ആ ലോലഹൃദയനെ വരുതിയില്‍ വരുത്തന്‍ ശ്രമിച്ചെങ്കിലും അണ്ണാന്റെ പ്രതികരണം ഇങ്ങനെ ആരുന്നു..

“ഇല്ല, ചുഥാകാരന്‍ വരില്ല.. ഞാന്‍ പിണക്കാ.. ഇത്രയും നാളായിട്ട് എന്നെ കയറ്റിയില്ലല്ലോ..ഇനി ചുഥാകാരന് ഒന്നും വേണ്ട.. മീ..മീ..ഹീ..ഹീ//..”
ഇത് കേട്ടു വിജയന്‍ പിണറായി ആകെ ചമ്മി പോയി.. ചമ്മിയ പിണറായുടെ ഫോട്ടോ നാളെ മനോരമയില്‍ വരും.. തലക്കെട്ട് ഇങ്ങനെ..


“സുധാകരന്റെ രോക്ഷം കണ്ടു തരിച്ചിരിക്കുന്ന പിണറായി.”
Get This 4 Column Template Here
Get More Templates Here