Wednesday, April 18, 2012

തെറ്റുധാരണ നീങ്ങിയെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും..വികട വാര്ത്തകള്‍

തങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന തെറ്റ് ധാരണ നീങ്ങിയതായി കെ പി സി സി പ്രസിഡെന്റ്ന ചെന്നിത്തലയും മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്ന്ന് അറിയിച്ചു..അര മണിക്കൂര്‍ നേരം അടച്ചിട്ട മുറിയില്‍ ഇരുന്നാണ് അവര്‍ തെറ്റുധാരണയെ നീക്കിയത്.. ആദ്യം ചാണ്ടി ഇത് വെറും അരണ മാത്രമാണെന്ന് പറഞ്ഞെങ്കിലും അരണയല്ല, ഇടയില്‍ ഉള്ളത് നല്ല ഒന്നാംതരം തെറ്റുധാരണയാണന്നു രമേശ് കാണിച്ചു കൊടുക്കുകയായിരുന്നു.. ഏതാണ്ട് രണ്ടു രണ്ടര മീറ്റര്‍ നീളമുള്ള തെറ്റുധാരണ ആദ്യം പറിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടിയെന്നും കെ പി സി സി പ്രസിഡന്റ്് മുഖ്യമന്ത്രിക്ക് മുകളിലാണന്നു മനസ്സിലാക്കികൊടുത്തത്തിന് ശേഷം മാത്രമാണു തെറ്റുധാരണ പുറത്തേക്ക് വന്നതെന്നും തിരോന്ത്തോരത്ത് നടത്തിയ വാര്ത്താ സമ്മേളനത്തില്‍ രമേശ് പ്രസ്താവിച്ചു.. പറിച്ചെടുത്ത തെറ്റുധാരണയെ മാധ്യമപ്രവര്ത്തകര്ക്ക് കാണിച്ചു കൊടുത്ത ഉമ്മന്‍ ചാണ്ടി വരുന്ന നെയ്യാറ്റിങ്കര തീരെഞ്ഞെടുപ്പില്‍ സെല്‍വരാജിന് ജയിക്കാന്‍ ഈ തെറ്റുധാരണ വളരെ ഉപകാരപ്പെടുമെന്നും പറഞ്ഞു..

അതിനടയില്‍ തെറ്റുധാരണ നീങ്ങായതറിഞ്ഞു സുകുമാരന്‍ നായര്‍ ആകെ വിഷണ്ണനാണന്നു ചങ്ങനാശ്ശേരിയില്‍ നിന്നുള്ള റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നു.. പുറത്തു വന്ന ധാരണ നായരാണോ ക്രിസ്ത്യാനിയാണോ എന്നതും നായരാണെങ്കില്‍ അതിനെ മന്ത്രി ആക്കുമോ എന്നതും ആദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നു എന്നാണ് റിപ്പോര്ടുോകള്‍..


അതിനിടയില്‍ തെറ്റുധാരണയുടെ നീളം എത്ര എന്നതിനെ കുറിച്ചായിരിക്കും തന്റെ ഇന്നത്തെ മൊണ്ണണന്‍ ചോദ്യം എന്നു 'നിങ്ങളെ ഞാന്‍ കോഴീശ്വരന്‍ ആക്കും' പരിപാടിയുടെ അവതാരകന്‍ സുരേഷ് ഗോപിയേട്ടന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ സിനിമകള്‍ എല്ലാം കോഴീശ്വരന്റെ ബ്രേക് പോലെ 'ഥേ വന്നു .. ഥാ പോയി' എന്ന പോലെയാണങ്കിലും കോഴീശ്വരന്‍ ഒരു നിലയില്‍ എത്തിച്ചെ ആദ്യാന് വിശ്രമം ഉള്ളൂ എന്നാണ് കേട്ടത്.
പുതിയ ഒരു വാര്ത്തയുമായി അടുത്ത തവണ കാണുന്ന വരെ വികട വാര്ത്തകള്‍ വിടവാങ്ങുന്നു.. നന്ദി..നമക്കാരം!!

No comments:

Get This 4 Column Template Here
Get More Templates Here