Monday, September 22, 2008

ചില പഞ്ചാര വിശേഷങ്ങള്‍ (1)

കഥ നടക്കുന്നത് ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാഗ്ലൂര്‍ എന്ന പൂക്കളുടെ നഗരത്തില്‍.കഥാനായകന്‍ തീര്‍ച്ചയായും ഞാന്‍ അല്ല. എന്റെ ഒരു ആത്മര്‍ത്ഥ സുഹൃത്. ആള്‍ ഒരു പഞ്ചാര കുട്ടന്‍. പോരാത്തതിന് ബാംഗ്ലുരും. മലപുറത്തെ പേരുകേട്ട തറവാട്ട്‌കാരും ആ കുടുംബത്തിലെ തന്നെ വലിയോരു പണക്കാരനായ ഡോക്ടറുടെ ഒരേ ഒരു മോനും . ആള് നല്ലപോലെ കറുത്തിട്ടാണ്. അതിന്റെ ഒരു കോമ്പ്ലെക്സ് ഉണ്ടെങ്കിലും പുള്ളിക്കാരന്‍ അതൊന്നും പുറത്തു കാണിക്കാറില്ല. എന്ജിനിയരിങ്ങിന്റെ ആദ്യ വര്‍ഷം രണ്ടു പേപ്പറില്‍ കുടുതല്‍ കിട്ടനുള്ളതുകൊണ്ട് ആവര്‍ഷം കക്ഷി ഇയര്‍ ഔട്ട് ആയി നില്ക്കുകയാണ്. പോയ വിഷയങ്ങള്‍ എഴുതി എടുക്കാതെ അടുത്ത വര്‍ഷത്തെ ക്ലാസില്‍ ഇരിക്കാന്‍ പറ്റില്ല . പുള്ളികരനെ സംബധിച്ചടത്തോളം അതൊരു വലിയ കാര്യമല്ല. കോളേജില്‍ പോകുമയിരുന്നെങ്കിലും ക്ലാസില്‍ കയറുന്ന പതിവു കക്ഷിക്ക് പണ്ടെ ഇല്ലാരുന്നു. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കോഫി ഹൌസ് എന്ന കാപ്പികടയില്‍ കൂട്ടുകാരുമായി അടിച്ച് പൊളിക്കുകയാണ് ഇഷ്ടന്റെ വിനോദം. മറ്റാരയും കിട്ടാതിരുന്ന ഒരു ദിവസം കക്ഷി എന്നെയും അന്നത്തെ കോഫിഹൌസ് സവാരിക്ക് ക്ഷണിച്ചു .താത്പര്യമില്ലാതിരുന്നിട്ടും അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളതില്‍ നല്ല ഒരു ഷര്‍ട്ടും ജീന്‍സും ധരിച്ചു ഞാനും കൂടെ പോയി .ചെലവ് അവന്റെ വകയണന്നു പ്രതെയ്കം പറയണ്ടതില്ലല്ലോ "അണ്ണാ ടര്‍കിഷ് കഫെ കുടിച്ചിട്ടുണ്ടോ? അടിപൊളി സാധനമാ!" വേണ്ടടാ എനിക്ക് ഒരു സാദാ കാപി മതി എന്ന് പറഞ്ഞെന്കിലും കക്ഷി സമ്മതിച്ചില്ല! എനിക്ക് ഒരു ടര്‍കിഷ് കോഫിയും അവന് ഒരു കോള്‍ഡ് കോഫിയും ഓര്‍ഡര്‍ ചെയ്തു. ജീവിതത്തില്‍ ആദ്യമായി ടര്‍കിഷ് കഫെ കുടിക്കുന്ന ഞാന്‍ അവിടെ വച്ചു ഒരു ശപധം എടുത്തു. ടര്‍കിഷ് കൊണ്ടു തുടങ്ങുന്ന ഒരു സാധനവും ഇനി മേല്‍ കയ്കൊണ്ട്‌ തൊടില്ല. കൈപുനീര് കുടിക്കുക എന്ന് കേട്ടിട്ടെ ഉണ്ടായിരുന്നുല്ലു‌ . അന്ന അതും അനുഭവിച്ചു.. എന്റെ മുഖഭാവം കണ്ടു സുഹ്രത്ത് അഭിമാനത്തോടെ മൊഴിഞ്ഞു " ആദ്യമായിടാട്ടാ , ശീലമായാല്‍ പിന്നെ നീ വേറെ ഒന്നും കുടിക്കത്തില്ല ! മുമ്പിലിരിക്കുന്ന കൈപുനീര്‍ എടുത്തു അവന്റെ മുഖത്തേയ്ക്ക് ഒഴിക്കനമെന്നുണ്ടയിരുന്നെങ്കിലും ഞാന്‍ ആത്മ സംയമനം പാലിച്ച്. അവന്‍ കോള്‍ഡ് കോഫിയുടെ സുഖവും ഞാന്‍ മറ്റു ഗദ്ദ്യന്തരമില്ലതെ എന്റെ കൈപുനീരും കുടിചിരിക്കുംപോഴാണ് അത് സംഭവിച്ചത് !

അളിയാ... എന്നലറിക്കൊണ്ട് കക്ഷി എതിര്‍വശത്തുള്ള ടെബിലിലേക്ക് കുതിച്ചു. അവിടയിരുന്ന ഒരു ആജാനുബാഹൂനെ കെട്ടി പിടിച്ചു എന്തോക്കൊയോ അങ്ങോട്ടും ഇങ്ങോട്ടും ആക്രോശിച്ചു! അവരുടെ സംഭാഷണത്തില്‍ നിന്നും വളരകാലമായി ( രണ്ടാഴ്ച) കാണാതിരുന്ന ഒരു സുഹ്രത്താനന്നും എന്റെ സുഹ്രത്തിന്റെ ആക്രാന്തവും അമിതാഭിനയവും അവനോടുള്ള സ്നേഹം കൊണ്ടല്ല അടുത്തിരിക്കുന്ന തരുണിമണിയെ കാണിക്കാന്‍ വേണ്ടി ആയിരുന്നു എന്നും നിമിഷ നേരം കൊണ്ടു എനിക്ക് മനസിലായി. പുരുഷ സഹജമായ വാസന കൊണ്ടു അവളെ ഞാന്‍ ഒളികണ്‍ഇട്ടു നോക്കി. സാമാന്യം സൌന്ദര്യം ഇല്ലാത്ത മുഖം.ഫിഗരാനനന്ങില്‍ പറയുകയെ വേണ്ട... എന്റെ ടര്‍കിഷ് കഫെ തന്നെ ഭേദം എന്ന് മനസിലാക്കി ഞാന്‍ അത് മൊത്തമായി തീര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രികരിച്ച്. കാപ്പി കുടിക്കുന്നതിനിടയിലും അവന്റെ ആക്രാന്തത്തിന്ടെയും അമിതാവേശത്തിന്റെയും പൊരുള്‍ തേടുകയായിരുന്നു ഞാന്‍. കൂടികാഴ്ച യുടെ ഒടുവില്‍ സുഹ്രത്ത് അവന്റെ ചെങ്ങതിയേം പുതിയ കൂട്ടുകാരിയെ പ്രതെയ്കിച്ചും പരിചയ പെടുത്താന്‍ മറന്നില്ല. കോഫി ഹൌസില്‍ നിന്നും റുമിലെക്കുള്ള വഴി അവന്റെ വായ മുഴുവനും അവളെ കുറിച്ചുള്ള വര്‍ണന മാത്രമായിരുന്നു. അവളുടെ പേരു സുപ്രധ എന്നാനന്നും മുംബൈ നിവാസി ആനന്നും അവളുടെ അച്ഛനും അമ്മയും പിരിഞു താമസിക്കുകയനനും താമസസ്ഥലം, മൊബൈല് ഫോണ്‍ നമ്പര്‍ എല്ലാം താന്‍ ചുളിവില്‍ മനസിലാക്കി എടുത്തന്നും സുഹ്രത്‌ ആവേശത്തോടെ പറഞ്ഞു നിര്‍ത്തിയപ്പോ ഞാന്‍ ഇടക്ക് കയറി ചോദിച്ചു." അപ്പൊ എന്താ നിന്റെ ഉദ്ദേശം?" .

തിളങ്ങുന്ന കണ്ണും വായില്‍ കപ്പലോടിക്കാവുന്ന വെള്ളവുമായി അല്പം ശബ്ദം താഴ്ത്തി ധ്രിടതയോടെ അവന്‍ പറഞ്ഞു." അളിയാ ഞാന്‍ ഇതൊരു സെറ്റ് അപ് ആക്കും. അപ്പനും അമ്മയും വഴകിട്ടു പിരിഞ്ഞു താമസിക്കുന്നു . അവളാനന്കില്‍ ബംഗ്ലൂരില്‍ ഒരു മുറിയില്‍ ഒറ്റയ്ക്കും. ഞാന്‍ സെന്റിമെന്‍സില്‍ പിടിച്ചു പിടിച്ചു ഒരു ദിവസം അവളുടെ റൂമിനകത്തു കയറും മോനേ." വല്യ മാന്യന്‍ ഒന്നും അല്ലെങ്കിലും എനിക്ക് അവനോടു ഒരു തരം പുച്ഛം തോന്നി. ഒന്നു നിസ്ന്ഗമായി ചിരിച്ചിട്ട് ഞാന്‍ ഏകാന്തയിലേക്ക് നോക്കി ബസ്സിനുള്ളില്‍ ഇരുന്നു.ഹോസ്റ്റലില്‍ എത്തിയതും സ്ടയര്‍കേസ് ലക്ഷ്യമാക്കി കുതിക്കുന്ന അവനെ നോക്കി ഞാന്‍ ചോദിച്ചു?" നി ഈ രാത്രില്‍ അങ്ങോട്ട് എവിടെ കേറി പോവാ?" ഒരു പഞ്ചാര ചിരിയോടെ അവന്‍ മൊഴിഞ്ഞു." അളിയാ കുറച്ചു സെറ്റ് അപ് ഡയലോഗ് ഒക്കെ ഓര്‍ത്ത് വച്ചിട്ടുണ്ട് ..മുകളിലാനന്ങില്‍ ഇരുട്ടത്ത് ആരും കാണത്തില്ല ..റുമില്‍ ആനന്കില്‍ അവന്മാരുടെ കൂടെ ഒന്നും ശരിയാകത്തില്ല . ഇടക്കിട്ടു പാര വെക്കും .ഞങ്ങടെ രണ്ടു പെരുടയും ഒരേ കണക്ഷന്‍ ആയതുകൊണ്ട് മൊബൈല് ടൂ മൊബൈല് ഫ്രിയ ." അവനൊരു ശുഭാശംസ അര്പിച്ചു ഞാന്‍ റൂമിലേക്ക്‌ പോയി.

ആ ബന്ധം ധ്രിടമായി വളരുന്നതിനിടക്ക് എന്റെ പഠനം തീരുകയും ഞാന്‍ നാട്ടിലേക്ക് പോരുകയും ചെയ്തു. എന്റെ സുഹ്രതു ഒരു ആഡംബര പ്രിയനും ഞാന്‍ ഒരു സാധാരണക്കാരനും ആയതുകൊണ്ട് ഞങ്ങളുടെ ബന്ധം ദിവസത്തിന് ദിവസം നേര്‍ത്തു നേര്‍ത്തു വന്നു. അവസാനം ഓര്‍കുട്ട് സ്ക്രപ്ബൂകില്‍ വല്ലപ്പോഴും ഒരു മെസെജായി വന്നു നിന്നു. കുറെ നാളിനു ശേഷം അതും ഇല്ലാതായി.ഏകദേശം രണ്ടു മാസങ്ങള്‍ക്ക് മുന്പ് എന്റെ മറ്റൊരു ബാന്‍ഗ്ലൂര്‍ സുഹ്രത്തിനെ അവിചാരിതമായി കാണാന്‍ ഇടവന്നു. വിശേഷങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ എന്റെ തട്ടുപൊളിപ്പന്‍ സുഹ്രതിനെ കുറിച്ചു ആരാഞ്ഞു. " അപ്പൊ നി ഒന്നും അറിഞ്ഞില്ലെ എന്ന് ആശര്യത്തോടെ അവന്‍ പറഞ്ഞു ‍ തുടങ്ങി...തുടര്‍ച്ചയായ രണ്ടാം വര്ഷവും ഇയര്‍ ഔട്ട് ആയ അവനെ ഉപ്പ നേരെ ഇന്ഗ്ല്ണ്ടിലെക്കയച്ചു. തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകത്തില്ല എന്ന് ഉള്ള ലൈനിലാരുന്നു കക്ഷി. നാല് വര്‍ഷത്തെ ഇന്ഗ്ലിഷ് ജീവിതത്തിനു ശേഷം കക്ഷി മുംബൈ വഴി കഴിഞ്ഞ മാസം മലപ്പുറത്ത്‌ ലാണ്ട് ചെയ്തു." എന്തിനാനവന്‍ ‍ മുംബൈ വഴി തന്നെ വന്നതെന്ന് നിനക്കു മനസ്സിലായോ?" എന്ന സുഹൃത്തിന്റെ ചോദ്യത്തില്‍ അതിനുള്ള ഉത്തരവും ഉണ്ടാരുന്നു. പഴയ കാമുകിയോടോപം കക്ഷി മു‌ന്നാല് ദിവസം മുംബൈ നഗരം തിരിച്ചുവെച്ചു! വീട്ടില്‍ വന്നതിന്റെ മൂന്നാം ദിവസം ഒരു കാള്‍. മറു തലക്കല്‍ അവളുടെ ശബ്ദമായിരുന്നു ." എനിക്ക് നിന്നെ കല്യാണം കഴിക്കണം!" കക്ഷി ഞെട്ടി പോയി ! "ചക്കരെ നമ്മള്‍ ഫ്രെന്സല്ലെ ?.. ഞാന്‍ ആദ്യമെ പറഞ്ഞിട്ടില്ലെ? പിന്നെന്താ നി ഇപ്പൊ ഇങ്ങനെ ? " സുഹ്രതു ആവുന്നത്ര പഞ്ചാര കലര്‍ത്തി സംസാരിക്കാന്‍ ശ്രമിച്ചങ്ങിലും അവള്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. പതുക്കെ പതുക്കെ അവന്റെ സംസാര രീതി മാറി.വായില്‍ തോന്നിയതെല്ലാം വിളമ്പി ഫോണ്‍ കട്ട് ചെയ്തു.

അവളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. ഒന്നു രണ്ടു ദിവസിതിനു ശേഷം വീട്ടിലെ ലാന്ഡ് ലൈനില് ‍ ഒരു കോള് വന്നു. ഉപ്പ ആരുന്നു ഫോണ്‍ എടുത്തത്‌. മറുതലക്കല്‍ നിന്നു സ്ത്രീ സബ്ദം. എന്റെ പേരു സ്രിപ്രധ. അന്ഗ്ലിന്ടെ മോനുമായി എനിക്ക് അഞ്ചു വര്‍ഷത്തെ പരിചയം ഉണ്ട്. നാല് വര്ഷം മുമ്പ് അവന്‍ മൂലം ഞാന്‍ ഗര്ഭിനിയായിട്ടുണ്ട് . കുഞ്ഞിനെ ഞാന്‍ അബോര്റ്റ് ചെയ്തു. അതിന് മുന്പ് ഡി എന്‍ എ ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് എന്റെ കയില്‍ ഉണ്ട്. എനിക്ക് ഒരു ജീവിതം ഉണ്ടാന്കില്‍ അവന്റെ കൂടെ മാത്രമായിരിക്കും. ഈ അവിധിക്ക് നിങ്ങളുടെ അടുത്ത് വരുന്നതിനു മുന്പ് നാല് ദിവസം അവന്‍ എന്റെ കൂടെ ആരുന്നു.മുംബൈ നഗരത്തില്‍! ആ കുടുംബത്തിലെ സമാധാനം തകരാന് ‍അധികം സമയം വേണ്ടി വന്നില്ല. ഉപ്പാക്ക് എന്ത് ചെയ്യനമെന്നരിയന്‍ വയ്യതവസ്ഥ. വീട്ടിലെ ഒരേ ഒരു ആണ്‍ തരി. അല്പം മനസമാധനത്തിനായി ഉറ്റ ബന്ധുക്കലോടായി ആ പാവം ഒരു ഉള്ള്കിടിലതോടെ കാര്യങ്ങള്‍ വിശിദീകരിച്ചു . അതുവഴി നാട്ടുകാരില്‍ പലരും കാര്യങ്ങള്‍ അറിഞ്ഞു. മൊത്തത്തില്‍ ആ കുടുംബം മുഴുവന്‍ നാട്ടുകാരുടെ മുന്നിലെ പരിഹാസ പാത്രങ്ങളായി.ആ പെണ്കുട്ടി ചില ബന്ധുക്കളെ അവന്റെ വീട്ടിലേക്ക് വിട്ടതായും വിവാഹത്തില്‍ കുറഞ്ഞ ഒരു ഡിമാണ്ടും അവര്ക്കു സ്വീകര്യമല്ലന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

അവസാനം കിട്ടിയത് : പെന്‍ കുട്ടി അറിയാതെ അവനെ ഇന്ഗ്ലാണ്ടിലേക്ക് തന്നെ കടത്താന്‍ വീട്ടുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുംബൈ വഴി ആകാതിരുന്നാല്‍ മതിയായിരുന്നു.

ടൈം പാസ് കാമുകന്മാര്‍ ജാഗ്രതൈ !!!!

5 comments:

smitha adharsh said...

അപ്പൊ,പെണ്‍ ബുദ്ധി,പിന്‍ ബുദ്ധിയല്ല....അവളുമാര്‍ക്കും വിവരം വച്ചു തുടങ്ങി..

അനില്‍ശ്രീ... said...

ഈ പ്രൊഫൈലില്‍ കാണുന്ന, ബൂലോകര്‍ക്ക് പരിചിതനായ സാക്ഷി ആണെന്ന് കരുതിയാണ് വേഗം വന്നത്. അപ്പോഴല്ലേ മനസ്സിലായത്, ഇത് വേറെ സാക്ഷി ആണെന്ന്. എത്ര സാക്ഷികളാ...

siva // ശിവ said...

ഇങ്ങനെ ചെയ്യുന്നവന്മാര്‍ക്ക് ഇതു തന്നെയാ നല്ലത്...

PIN said...

പെണ്ണൊരുമ്പെട്ടാൽ..

അപ്പു ആദ്യാക്ഷരി said...

ഹലോ... അനുഭവം കൊള്ളാം.
എഴുതുമ്പോള്‍ പാരഗ്രാഫ് തിരിച്ച്, അക്ഷരത്തെറ്റില്ലാതെ എഴുതൂ..

Get This 4 Column Template Here
Get More Templates Here