Saturday, September 25, 2010

Orkut Scam Warning: Bom Sabado!, Don’t Open Orkut Now.

DO NOT OPEN YOUR ORKUT ACCOUNT TEMPORARILY AND IF YOU HAVE THEN IMMEDIATELY CLEAR COOKIES AND CACHE OF YOUR BROWSER IMMEDIATELY.

Orkut is affected by scraps titled Bom Sabado!. Heard it is a bug/virus and affecting profiles of many.

I suggest everyone to close your orkut tab for this time until this script get disabled from orkut. Bom Sabado (means Good Friday) is an orkut virus. The same virus has hit Orkut last Feb also. When the a user is affected by this virus it automatically send scraps to user’s friends titled Bom Sabado!

Bom Sabado is a cookie stealing virus. Those who are affected by this virus try to change their password as soon as possible and also clean your browser cookies.

Orkut officials havn’t given out any details of the scrap virus. Its safe to keep away from opening your orkut until orkut official give out the status of the attack.

Thursday, March 18, 2010

കെ പി എല്‍

ഐ പി എല്‍ മാതൃകയില്‍ കേരളത്തിലും 20-20 മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ചില പ്രമുഖ വ്യവസായികളുടെ ആഭിമുഖ്യത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു..കെ പി എല്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംരഭത്തിന്‌ ഇതിനോടകം തന്നെ പല
വന്‍താരങ്ങളെയും കരാറാക്കിയട്ടുണ്ടന്നാണ്‌ സൂചന.ആദ്യ പടിയായി പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ച്‌ ആറു ടീമുകള്‍ രൂപികരിക്കാനാണ്‌ ആലോചന.വ്യവസായികളായ മണ്ണുപോയ മാര്‍ട്ടിന്‍,രക്ഷകന്‍ മനുഷ്യന്‍ മാത്തന്‍,ദുബായി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മിടുക്കന്‍ സിറ്റി ഗ്രൂപ്പ്‌,കാനഡ ആസ്ഥാനമായുള്ള ലാവയുള്ള ഗ്രൂപ്പ്‌,തിരുവനന്തപുരത്തുള്ള ലീഡര്‍ പന എണ്ണ ഗ്രൂപ്പ്‌,മലപുറത്തു നിന്നും വാഹിദിക്ക ഗ്രൂപ്‌ എന്നിവരാണ്‌ ടീമിനായി ചുക്കാന്‍ പിടിക്കുന്ന പ്രമുഖര്‍.


അമ്പലപുഴ,തിരൂരങ്ങാടി,തളിപ്പറമ്പ്‌,പാലാ,തമ്പാനൂര്‍,കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ തുടക്കത്തില്‍
ടീമുകള്‍ ‍രൂപീകരിക്കുക്ക.ജനപങ്കാളിത്തം ഉറപ്പാക്കാന്‍ അതതു സ്ഥലങ്ങിളിലെ സൂപ്പര്‍ താരങ്ങളെ ഓരോ ടീമിന്റയും ഐക്കന്‍ താരം കം ക്യാപ്റ്റന്‍ ആക്കും.ഇതുവഴി ചുളുവില്‍ ക്യാപറ്റ്ന്‍ സ്ഥാനം കിട്ടാന്‍ സാധ്യതയുള്ള പ്രമുഖര്‍ ഇവരാണ്‌..

അമ്പലപുഴ - അച്ചു എഞ്ചോയന്‍
തിരൂരങ്ങാടി - ചൈല്‍ഡ്‌ അലി കിഡ്‌
തളിപ്പറമ്പ്‌ - ലൈറ്റനിംഗ്‌ വിന്നര്‍ (കാനഡ)
പാലാ - എം. എ. ണി (പാലാഴി)
തമ്പാനൂര്‍ - ഫ്ലൂട്ട്‌ ധരന്‍
കഞ്ഞിക്കുഴി - കിസ്സന്‍ ചാ അന്‍ഡി

ആരാധകരെ കിടിലന്‍ കൊള്ളിക്കാന്‍ തകര്‍പ്പന്‍ പേരുകളുമായാണ്‌ ടീമുകള്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്‌. അച്ചു എഞ്ചോയന്‍ നയിച്ചു വരുന്ന ടീം അമ്പലപ്പുഴ ജെ സി ബി കോബ്രാസ്‌ എന്നപേരില്‍ അറിയപ്പെടും.ലൈറ്റനിംഗ്‌ വിന്നര്‍ നയിച്ചു വരുന്ന സൂപ്പര്‍ ടീം തളിപ്പറമ്പ്‌ റെയര്‍ ഡെവിള്‍സ്‌ എന്ന പേരിലാകും അറിയപ്പെടുക.കഞ്ഞിക്കുഴി ആസ്ഥാനമായി കിസ്സന്‍ ചാ അന്‍ഡി നയിക്കുന്ന ടീമിനു മ്യൂള്‍സ്‌ ഇലവന്‍ കേരള എന്ന പേര്‌ ഇടാനാണ്‌ സാധ്യത.തിരൂരങ്ങാടി ടീമിന്‌ പല പേരുകളും സംഘാടകര്‍ ആലോചിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ ഐസ്‌ ക്രീം റൈഡേഴ്സ്‌ എന്ന പേരു നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്‌.ബാക്കി രണ്ടു ടീമുകളുടെ പേരുവിവരം കുറച്ചു ദിവസങ്ങൾക്കകം തീരുമാനമാകും.

അതിനിടയില്‍ ഗാലറിയിലിരിന്ന്‌ ടീമുകള്‍ക്ക്‌ ആവേശം പകരാന്‍ ചിയര്‍ ഗേള്‍സിനെ ഇറക്കുന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്‌.തളിപ്പറമ്പില്‍ നിന്നുള്ള റെയര്‍ ഡെവിള്‍സിനു വേണ്ടി ആരോഗ്യ ശ്രീമതിയേയും തമ്പാനൂര്‍ കേന്ദ്രീകരിച്ചുള്ള ടീമിനു വേണ്ടി ചെങ്ങന്നുര്‍ യക്ഷിയേയും ഇതിനോടകം തന്നെ കരാറാക്കിയട്ടുണ്ടന്നാണ്‌ സൂചന.ഇതിനിടയില്‍ തിലകനെ ക്യാപ്റ്റനാക്കി സുകുമാര്‍ അഴിക്കോടീന്റെ കോചിങ്ങില്‍ വിഗ്ഗേഴ്സ്‌ ഇലവന്‍ എന്ന പേരില്‍ ഒരു ടീം ഉണ്ടാക്കാന്‍ മോഹന്‍ ലാലും ഇന്നസന്റും കൂടി ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

ഐ പി എല്‍ പോലെ തന്നെ ഒരോ ടീമിലും ആറു സംസ്ഥാന താരങ്ങളയും അഞ്ചു അന്തര്‍ദ്ദേശ്ശീയ താരങ്ങളേയും ഉള്‍പ്പെടുത്താം.താരലേലത്തിന്റയും ടീമുകളുടേയും കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത ലക്കം..

Tuesday, March 9, 2010

കൗതുക വാർത്തകൾ

ആദ്യത്തെ കളി കഴിഞ്ഞപ്പൊ പറഞ്ഞു...ഞങ്ങൾ ഇക്കൊല്ലം കൊണ്ടേ പോകൂ...രണ്ടാമത്തെ കളി കഴിഞ്ഞപ്പൊ കുറച്ചൊന്ന്
അയഞ്ഞു...സെമി ഫൈനൽ തീർച്ചയായിട്ടും കാണും..മൂന്നാമത്തെ കളി കഴിഞ്ഞു...ഇനി ഞങ്ങൾ അഞ്ചും ആറും സ്ഥാനത്തിന്നായി പൊരുതും എന്ന നിലയിലായി കാര്യങ്ങൾ...അങ്ങനെ കളിയായ കളിയെല്ലാം കഴിഞ്ഞു..ഇനി ബാക്കിയുള്ള സ്ഥാനങ്ങൾ പതിനൊന്നും, പന്ത്രണ്ടും..യോദ്ധയിലേ അപ്പുക്കുട്ടെന്റെ കൂട്ട്‌ അടുത്തതിൽ പിടിക്കാൻ ഇന്ത്യൻ ഹോക്കിക്ക്‌ ബാല്യങ്ങൾ ബാക്കികിടക്കുന്നു...

കേരളത്തിലെ റവല്യൂഷനറി സോഷ്യലിസ്റ്റ്‌ പാർട്ടിയും മറിച്ചൊരു അവസ്ഥയിലല്ല..നിയമസഭയിൽ മത്സരിക്കാൻ സീറ്റ്‌ കുറച്ചപ്പൊ പറഞ്ഞു..ലോകസഭയിൽ നോക്കാമെന്നു...ലോകസഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സീറ്റ്‌ നിർണ്ണയിച്ചപ്പൊ റവ പാർട്ടി അവിടയും ഇല്ല..കൊച്ചനെ മന്ത്രി സഭയിൽ വിടില്ലന്ന് പറഞ്ഞ്‌ ഡാഡി മീശ പിരിച്ചപ്പൊ മിഠായികൊടുത്ത്‌ സുഖിപ്പിക്കുന്നത്‌ പോലെ അടുത്ത്‌ രാജ്യസഭാ സീറ്റ്‌ ഡാഡിക്ക്‌ തന്നെ എന്നൊരു വാഗ്ദാനവും..ഇപ്പൊ രാജ്യ സഭാ തിരഞ്ഞെടുപ്പും വന്നു..ഇതിലും കൂടെ സീറ്റ്‌ കിട്ടിയില്ലെങ്കിൽ പാർട്ടിക്ക്‌ ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്‌..
ഹോക്കി കളിക്കാൻ പോവ്വാ..അവരും ചെയ്യുന്നത്‌ ഇതൊക്കത്തന്നെയാണന്നേ...

Sunday, January 31, 2010

വിധി

അയാൾ ആകെ വിഷണ്ണനായിരുന്നു...
കൈയിൽ ഇരുന്ന മദ്യം നിറച്ച കുപ്പിയുമായി ബാറിന്റെ മുന്നിലേ പോസ്റ്റിൽ അലോചനാനിമഗ്നായി നിന്ന അയാളുടെ അരികിലേക്ക്‌ ഒരു ലോറി വന്നുനിന്നു..
ലോറിയിൽ നിന്ന് ഇറങ്ങിയ ഡ്രൈവർ ബാബുമോന്‌ അയാളുടെ നിൽപ്പ്‌ കണ്ട്‌ ഒരു ഉൾവിളി ഉണ്ടായി..അയാളുടെ കൈയിൽ ഇരുന്ന മദ്യം തട്ടിപറിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ചു തിർത്തു..എന്നിട്ട്‌ അയാളെ നോക്കി ആർത്തട്ടഹസിച്ചൂ..
അയാൾക്ക്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്‌..ഏങ്ങലടിച്ചു കരയാൻ തുടങ്ങിയ അയാളെ കണ്ട്‌ ബാബുമോന്റെ മനസലിഞ്ഞു..
"കരയണ്ട സുഹൃതേ...ഞാൻ ഒരു തമാശ ചെയ്തത്തല്ലേ....തനിക്ക്‌ ഞാൻ ഒരു ഫുൾ ബോട്ടിൽ റം ഇപ്പൊ തന്നെ വാങ്ങിച്ചു തരാം..പോരെ?" ബാബു അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
"അതുകൊണ്ട്‌ അല്ല സുഹ്രുത്തേ"..സങ്കടം കടിച്ചമർത്തി അയാൾ പറയാൻ തുടങ്ങി..
"ഇന്നെനിക്ക്‌ വളരെ മോശം ദിവസമായിരുന്നു..ആപീസിൽ താമസിച്ചു ചെന്നതിനു ബോസ്‌ ഒരുപാട്‌ ചീത്ത പറഞ്ഞു..സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ലീവ്‌ എടുത്ത്‌ തിരിച്ചു വീട്ടിൽ എത്തിയപ്പോ ഭാര്യ തോട്ടക്കരനുമായി മുറിയിൽ കിടന്നുറങ്ങുന്നു..ഹൃദയം തകർന്ന് പോയ ഞാൻ ഒരു ഫുൾ ബോട്ടിൽ റം വാങ്ങിച്ചു തിരിച്ചു വരുന്ന വഴിക്കു ആരോ പോക്കറ്റ്‌ അടിച്ചു..കൈയിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു വിഷോം ചേർത്തു ഈ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാ നിങ്ങൾ വന്ന് അതും കുടിച്ചു തീർത്തത്‌!!!

അയാൾ കരച്ചിൽ തുടർ ന്നുകൊണ്ടേ ഇരുന്നു..കേൾക്കാൻ ബാബുമോൻ ഇല്ലാരുന്നു...


Get This 4 Column Template Here
Get More Templates Here