പെസ്സഹാ വ്യാഴം, ദുഖ വെള്ളി..ഹും.. മൊത്തത്തിൽ വരുന്ന ആഴ്ച അൽപം കഷ്ടമാണു.വിവരമുള്ള ഏതോ അപ്പച്ചന്മാർ അറിഞ്ഞിട്ട പേരാണു കഷ്ടാനുവാഴ്ചയെന്ന്.ഇനിയിപ്പൊ ദിവസോം സന്ധ്യക്ക് പള്ളീൽ പോണം,പത്തമ്പതു പ്രാവശ്യം ഗു(കു) മ്പിടണം,മനസ്സും ശരീരവും ശോകമൂകമാകണം, നാട്ടിലാരുന്നെങ്കിൽ മീൻ, മുട്ട, ഇറച്ചി മുതലായ ഒരു സംഭവങ്ങളും ഈ ആഴ്ച കിട്ടുമായിരുന്നില്ല.ഒള്ളി പച്ചക്കറി വിത്ത് കഞ്ഞി..എന്നാലും എന്റെ പിതാവേ ഇത്രയൊക്കെ കഷ്ടപാടുകൾ ഞങ്ങൾക്ക് തരാനാരുന്നെങ്കിൽ അങ്ങ് ക്രൂശിൽ തൂങ്ങേണ്ടിയിരുന്നില്ല..
പണ്ടെങ്ങൊ ഒരു ഏപ്രിൽ ഒന്നാം തിയതി അപ്പൻ വളരെ ഗൗരവത്തൊടെ, " ഡാ.. ഈ വർഷം ഈസ്റ്ററും, ദുഖ വെള്ളിയും ഏതു ദിവസമാണന്നു നോക്കിയേ?" എന്ന് ചോദിച്ചതും, 'എല്ലാം മനോരമ കലണ്ടറിലുണ്ട്' എന്ന ഭാവത്തോടെ ഓടിച്ചെന്ന് കലണ്ടർ തപ്പി ദിവസം കണ്ടുപിടിച്ച്" അപ്പാ, ഈ വർഷം ദുഖ വെള്ളി, വെള്ളിയാഴ്ചയും, ഈസ്റ്റർ ഞായറാഴ്ചയുമാണന്ന് അഭിമാനത്തോടെ പറഞ്ഞതും,"എടാ മണ്ടാ, എല്ലാ വർഷവും അത് അങ്ങനയാ.." എന്ന് പറഞ്ഞു അപ്പൻ കളിയാക്കിയതുമൊക്കയ ഈ ആഴ്ചയെ സംബന്ധിച്ച് മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകൾ..
എങ്കിലും എന്റെ ദൈവമേ..അങ്ങേയ്ക്ക് ആ തല അൽപമെങ്കിലും ഒന്ന് പ്രവർത്തിപ്പിച്ച് കൂടായിരുന്നൊ?? ജീവനുള്ള ആപ്പിൾ തിന്നല്ലെ തിന്നല്ലെ എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ആ ഗൊച്ച് ഗള്ളി ആദമിനെ കൊണ്ട് അത് തീറ്റിച്ചു..അവിടെവെച്ചേ മനുഷ്യകുലത്തോടുള്ള സഹവാസം അങ്ങ് നിർത്തണമായിരുന്നു..അതിനുപകരം ചെയ്തതു എന്തോന്നാ..ഞങ്ങളെ കൊണപ്പെടുത്താൻ ഒരു പുത്രനെ അയച്ചു..ഞങ്ങളാര പുള്ളികൾ..മൂന്നിന്റന്ന് അതിയാനെ കുരിശ്ശെ കേറ്റി..മൂന്നാം പക്കം വേറൊരു നമ്പറിരക്കി അണ്ണൻ സ്വർഗ്ഗരാജ്യം പൂകിയെങ്കിലും അതോടെ ഞങ്ങൾക്ക് പുതിയൊരു ഐറ്റം കൂടി കിട്ടി."പീഡനം". അന്ന് തുടങ്ങിയതാ തിരുമേനീ ഞങ്ങൾ..കണ്ണികണ്ടതിനെയെല്ലാം അറുമാദിച്ച് നടന്ന് പീഡിപ്പിച്ചു..സ്ത്രീപീഡനം,മൃഗപീഡനം,ജോലിസ്ഥലത്തെ പീഡനം..ഞങ്ങൾ നന്നാകുകേല പിതാവേ...നന്നാകുകേല..
അതുകൊണ്ട് അങ്ങെയ്ക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമെയുള്ളു..ഞങ്ങളോ നന്നകുകേല..അങ്ങെങ്കിലും നന്നാകൂ..ഞങ്ങളെ കൊണപ്പെടുത്താൻ പുതിയ നമ്പറുകളൊന്നും ആലോച്ചിക്കാതെ ആ ഏദൻ തോട്ടത്തിൽ തേനും പാലും കഴിച്ച് സുഖമായി ജീവിക്കൂ...അതല്ലാതെ ഇനിയും പുതിയ പുത്രന്മാരെ ഇറക്കാനാണു ഭാവമെങ്കിൽ പിതാവേ..ആദ്യ പുത്രനെ ഇറക്കിയതിന്റെ പുകിൽ ഇതുവരെ തീർന്നിട്ടില്ല..ഓർത്തുഡോക്സ്, പാർത്ത്രിയാർക്കീസ്, ലത്തീൻ കാതലിക്സ്, ചേരമർ ക്രിസ്തിയൻ,റോമൻ കാതലിക്സ്,മാർത്തോമ്മാ, സി.എസ്സ്.ഐ, പിന്നെ എണ്ണിയാലൊടുങ്ങാത്താ പെന്തക്കോസ് സഭകൾ...ഇവരുടെയെല്ലാം മാർഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്നാണു..പണം ഉണ്ടാക്കുക അല്ലെങ്കിൽ തങ്ങളുടെ കൂടെ കൂടുതൽ കുഞ്ഞാടുകളെ കൂട്ടുക ...അല്ലാതെ അങ്ങയെ കൊണപ്പെടുത്തുകയല്ല..പിതാവേ!! മനസ്സിലായൊ?????
************************************************************************************
ഈ പോസ്റ്റ് ഇവിടുന്ന് ഒന്ന് ഡിലീറ്റ് ചെയ്തത..ഒരു ഡയറിക്കുറുപ്പായി കിടക്കട്ടെയെന്ന് വിചാരിച്ച് സൂക്ഷിച്ച് വെയ്ക്കുന്നു.!!!
Saturday, April 4, 2009
Subscribe to:
Post Comments (Atom)
6 comments:
ചിലതിനോടെല്ലാം യോജിക്കുന്നു ......ഉദേശ്യം നല്ലതെന്കില് കൊള്ളാം .
:)
അടി വാങ്ങിക്കും...
:D
നന്നായിരിക്കുന്നു ആശംസകള്
ഇനിയും വരാം
pleas remove this word verification
thanks for your support..
word verification has been removed...
why r u deleted this post there is no need to delete this post
പ്രിയ സജി,
നമ്മൾ ചിന്തിക്കുന്നത് ഒരുപോലായതുകൊണ്ടും,നമ്മൾ ഏകദേശം സമപ്രായക്കാരായതുകൊണ്ടും,ഞാൻ എഴുതിയനെ ആ അർദ്ധത്തത്തിൽ കാണാൻ സജിക്കൊ അതുപോലെ "വേവ് ലെന്ത്" ഉള്ളവർക്കൊ സാധിക്കും.എന്റെ മറ്റു ചില ബ്ലോഗുകളിൽ ഇത് പ്രസിദ്ദീകരിച്ചതിനു കിട്ടിയ മോശമായ പ്രതികരണം കണക്കിലെടുത്താണു ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തത്."എന്റെ ബ്ലോഗിൽ എനിക്ക് ഇഷ്ടമുള്ളത് ഞാൻ എഴുതും,നിയൊക്കെ വേണമെങ്കിൽ വായിച്ചിട്ട് പോടേ"..എന്നൊക്കെ പറഞ്ഞു പിന്നയും ഇതിന്റെയൊക്കെ പുറകിൽ തൂങ്ങാൻ പോയാൽ നമ്മുടെ വിലപ്പെട്ട സമയം, റ്റെൻഷനും ദേഷ്യുവും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ...അല്ലേൽ തന്നെ എന്തെൻല്ലാം വേറെ പ്രശ്നങ്ങൾ ഉണ്ട്...
Post a Comment