Monday, April 6, 2009

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" റീലോഡഡ്‌

അന്തക്കാലം
തമ്പ്രാൻ അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ച്‌ തൊഴുത്‌ ഉമ്മറത്ത്‌ വന്ന് കാര്യസ്ഥൻ കൊടുത്ത വെറ്റില മിശ്രണം ഒന്ന് ആഞ്ഞ്‌ മുറിക്കി എന്നിട്ടൊന്ന് ആഞ്ഞു തുപ്പി ചാരുകസേരയിൽ കുടവയറും തിരുമ്മി കിടക്കുന്നു.കാര്യസ്ഥൻ ഇന്നലെ ചായപീഡികയിൽ നടന്ന സംഭാഷണങ്ങളും തെക്കേലെ ജാനൂന്റെ ചില ചുറ്റിക്കളികളും ഒക്കെ പറഞ്ഞ്‌ തമ്പ്രാനെ സുഖിപ്പിച്ചോണ്ട്‌ ഇരിക്കുമ്പോൾ നമ്മുടെ വേലു കടന്നുവരുന്നു.

തമ്പ്രാൻ: "ഇം..എന്താടാ വേലുവേ??..നി ഈ വഴിയൊക്കെ മറന്നോ?"
വേലു:"ഇല്ലമ്പ്രാ..രണ്ട്‌ ദിവസം പ്ലാമൂട്ടിലെ ലോനപ്പൻ കുഞ്ഞിന്റെയടുത്ത്‌ കുറച്ച്‌ പണിയുണ്ടാർന്ന്..അതുകൊണ്ടാ ഇങ്ങൊട്ട്‌ കാണാഞ്ഞെ..."
നടു അൽപം വളച്ച്‌ കൈ രണ്ടും നെഞ്ചിനു ക്രോസുവെച്ച്‌ വേലു മൊഴിഞ്ഞു..
തമ്പ്രാൻ:"തേങ്ങയിട്ടിട്ട്‌ രണ്ട്‌ മാസമായിരിക്കുണൂ..കഴിഞ്ഞ മീനമാസത്തിലാണന്ന് തോന്നണു.."
കാര്യസ്ഥൻ ഇടക്കുകയറി:"അതെ അതെ..മീനം 10ത്തിനായിരുന്നു.."
തമ്പ്രാൻ:"വേലൂ..നീയൊരു കാര്യംച്ചെയ്യ്‌..നമ്മുടെ തെക്കേ പറമ്പീന്ന് തുടങ്ങിക്കൊ..അവിടെ ഈയടെയായി കള്ളന്മാരുടെ ശല്യമുണ്ടോന്നൊരു സംശയം..ഒള്ളത്‌ ഇങ്ങിട്ടോണ്ട്‌ പോരു.."
വേലു:"ശരിയമ്പ്രാ.." എന്നിട്ട്‌ കാര്യസ്ഥനെ ദയനിയമായി നോക്കുന്നു..
കാര്യസ്ഥൻ: "ഇം..ഇം..നീയങ്ങോട്ട്‌ പൊയ്ക്കൊ..ഞാൻ പുറകെ എത്തിയേക്കാം."

തെക്കേപറമ്പിലെ രണ്ടേക്കറിൽ പരന്ന് കിടക്കുന്ന തെങ്ങിന്തോപ്പ്‌ വേലും കൂട്ടരും കൈയ്യേറുന്നു..അവിടെയും ഇവിടയും വീണുകിടക്കുന്ന ഉണങ്ങിയ കൊതുമ്പും ചൂട്ടും കാര്യസ്ഥൻ ഒരറ്റത്ത്‌ കൂട്ടിയിടുന്നു..വൈകുന്നേരത്തോടെ തെങ്ങായ തെങ്ങെല്ലാം കയറി മൂത്ത തേങ്ങയെല്ലാം വെട്ടിയിട്ട്‌ അതു ചുമെന്ന് ഇല്ലത്ത്‌ കൊണ്ട്‌ കൂട്ടിയിട്ടു..അടുത്താതായി തേങ്ങയെണ്ണുന്ന ജോലീ..എണ്ണുന്ന കൂട്ടത്തിൽ പേഡായത്‌ വേറെ മാറ്റീടുന്നു..ഇരുപെതെണ്ണം എണ്ണുമ്പൊൾ ഒരെണ്ണം വേലുവിന്റെ അക്കോണ്ടിൽ..രണ്ടായിരം തേങ്ങയെണ്ണി അതിൽ നൂറെണ്ണം കൊയ്യാലായി എടുത്ത്‌ വേലു നടന്നകന്നു..വേലും ഹാപ്പി..തമ്പ്രാനും ഹാപ്പി!!!

ഇന്തക്കാലം
സമയം വൈകുനേരം ഏകദേശം 8.30 ആയിക്കാണും.കുട്ടികളോടും കുടുമ്പത്തോടും ഒപ്പം ഐഡിയ സ്റ്റാർ സിംഗർ കാണുന്ന വേലു..അണ്ണാച്ചിടേം ശരത്ത്‌ സാറിന്റേം കോമെടി കേട്ട്‌ രസിച്ചിരിക്കുമ്പൊ പുറത്താരൊ കോളിംഗ്‌ ബെൽ അടിക്കുന്നു..പുറത്ത്‌ വന്നവന്റെ അപ്പനുവിളിച്ചോണ്ട്‌ വേലു കതക്‌ തുറന്നു..മുറ്റത്ത്‌ നമ്മുടെ തമ്പ്രാൻ...

തമ്പ്രാൻ:" വേലൂ..തിരക്കിലാരുന്നൊ?"

വേലു: "ദേണ്ട്‌ ഉണ്ണിയേട്ടാ, എനിക്ക്‌ നേരത്തെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.ഒരു തെങ്ങിക്കയറുന്നതിനു 30 രൂപ..പഴയ കൊയ്യാലുപരുപാടിയൊന്നും ഇനി പറ്റില്ല..അല്ലേൽ തന്നെ ഒരു തെങ്ങെ കയറിയ കിട്ടുന്നത്‌ മൂന്നൊ നാലോ തേങ്ങയ..അതിത്തന്നെ രണ്ടെണ്ണം പേഡായിരിക്കും.."

തമ്പ്രാൻ:"വേലൂ..ഞാൻ എത്ര നാളായി ഇവിടിങ്ങനെ കയറിയെറങ്ങുന്നു..ആറുമാസം മുൻപാ തേങ്ങയിട്ടത്‌..ആകപ്പാടെയുള്ള നാൽപ്പത്‌ സെന്റ്‌ പുരയിടത്തിലുള്ള 25 മൂട്‌ തെങ്ങിൽനിന്ന് കിട്ടുന്നത്‌ 75 തേങ്ങയ..അതിൽത്തന്നെ പകുതിയും മണ്ടരിയാ...കുറേയെണ്ണം ഇപ്പൊ തന്നെ കൊഴിഞ്ഞു പോയി..ബാക്കിയെങ്കിലും കയറിയൊന്ന് ഇട്ട്‌ താ.."

തമ്പ്രാൻ നടു അൽപം വളച്ച്‌ കൈ നെഞ്ചിനു ക്രോസ്സ്‌ വെച്ചില്ലന്നേയുള്ളൂ..ആ സംഭാഷണത്തിൽ അതെല്ലാം അടങ്ങിയിരുന്നു..
വേലു: "ശരി.ഈയൊരു പ്രാവശ്യത്തേനു ഞാൻ വന്ന് തേങ്ങയിട്ടുതരാം.പക്ഷെ ഒരുകാര്യം;തേങ്ങ മാത്രമേ ഇടൂ..ഉണങ്ങിയ ഓല, കൊതുമ്പ്‌ ഒക്കെ വെട്ടിയിടാൻ വേറെ ആളെ നോക്കണം..തേങ്ങ ചുമന്നോണ്ട്‌ പോകാൻ ചുമട്ട്‌ തൊഴിലാളി സഖാക്കളെ ആരെയെങ്കിലും വിളിച്ചാ മതി.."

തമ്പ്രാൻ അൽപം ആശ്വസത്തോടെ അവിടുന്ന് നടന്നകന്നു..പോകുന്ന വഴി റോഡരികിൽക്കണ്ട മണിമാളികയിലേക്ക്‌ നോക്കി..അവിടെ പഴയ കാര്യസ്ഥൻ ചാരുകസേരയിൽ ഇരിപ്പൊണ്ടാരുന്നു..കൂട്ടത്തിൽ ചില ശിങ്കടികളും..കക്ഷിടെ മോൻ ഗൾഫിലായോണ്ട്‌ പൂത്ത കാശുണ്ട്‌..വീട്ടിൽ ചുമ്മാ വരുന്നവർക്ക്‌ വരെ അണ്ണൻ കാശ്‌ വലിച്ചെറിയും...ഒരു തെങ്ങിൽ കയറുന്നതിനു നൂറു രൂപകൊടുക്കുമ്മെന്നാണു കേൾവി.

വരുന്തക്കാലം (വരുന്ന കാലം)
പതിവുപോലെ ഒരു ദിവസം.തമ്പ്രാന്റെ വീട്ടുപടിക്കൽ ചീറിപാഞ്ഞ്‌ ഒരു ഹുൻഡായി ആക്സന്റ്‌ കാർ വന്ന് നിന്നു..പത്രം വായിച്ചോണ്ടിരുന്ന തമ്പ്രാട്ടി ആരാണന്ന് എത്തിനോക്കി.കാറിൽനിന്നും ഷർട്ടും പാൻസും ഇൻ ചെയ്ത്ത വേലു ഇറങ്ങി

വേലു: നാണിയമ്മേ..എവിടാ നിങ്ങടെ കെട്ടിയോൻ?
തമ്പ്രാട്ടി: പറമ്പിലുണ്ട്‌..

വേലു നേരെ പറമ്പിലോട്ട്‌...
തമ്പ്രാൻ ഒരോ തെങ്ങിലും കയറി തേങ്ങ ഇടുകയാണു. തേങ്ങാ മാത്രമല്ല, ഉണങ്ങിയ കൊതുമ്പും ഒലയും എല്ലാം ഇടുന്നുണ്ട്‌..

വേലു: ഡേ..ഉണ്ണീ..എങ്ങനയുണ്ട്‌ ഈ പ്രാവശ്യം...തേങ്ങയൊക്കെ ഉണ്ടൊ??
തമ്പ്രാൻ: കുഴപ്പമില്ലാതെയുണ്ടു വേലുതമ്പ്രാ..
വേലു: ഹാ..പെട്ടന്നാകട്ട്‌..എനിക്ക്‌ ഒരുപാട്‌ പണിയുള്ളാതാ..
തമ്പ്രാൻ വേഗത്തിൽ വെട്ടിയിട്ട തേങ്ങയെല്ലാം എണ്ണാൻ തുടങ്ങി..
തമ്പ്രാൻ: മൊത്തം 100 എണ്ണം ഉണ്ട്‌ തമ്പ്രാ...
വേലു: ശരി.20 എണ്ണത്തിനു ഒരണ്ണം വെച്ച്‌ താൻ എടുത്തോണ്ട്‌ ബാക്കിയെല്ലാം മാറ്റിയിട്‌.വൈകുന്നേരം എന്റെ പിള്ളേർ വന്ന് എടുത്തോളും..

കാറിനെ ലഷ്യമാക്കി നീങ്ങിയ വേലുവിനെ ഉണ്ണിതമ്പ്രാൻ പിറകീന്ന് വിളീച്ചു..തിരിഞ്ഞുനിന്ന വേലുവിന്റെ കഴുത്തിൽ, തമ്പ്രാൻ കൈയിലിരുന്ന വെട്ടുകത്തി ഇറക്കിയെടുത്തു...
തമ്പ്രാട്ടിയോട്‌ ഒരുവാക്കുപോലും ഉരിയാടാതെ തമ്പ്രാൻ ഒളിവിൽ പോയി..

കുറച്ച്‌ നാളിനു ശേഷം...ആ മുക്കിനു ഒരു തെരുവുനാടകം അരങ്ങേറി..നാടകത്തിന്റെ പേരു..

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"

രചന, സംവിധാനം: ഉണ്ണി തമ്പുരാൻ
അരങ്ങത്ത്‌:കാലചക്ക്രം തിരുഞ്ഞുകളിച്ചതിന്റെ ഫലമായി,ബൂർഷ്വാ മുതലാളികളിൽ നിന്നും ചൂഷണപ്പെടുന്ന തൊഴിലാളിവർഗ്ഗമാകേണ്ടി വന്ന ഒരുപറ്റം പാവം തമ്പ്രാക്കന്മാർ!!

11 comments:

പാവപ്പെട്ടവൻ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Suvi Nadakuzhackal said...

അങ്ങനെ ഇപ്പോള്‍ തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ ആയി! ഈ കൂലി മേടിച്ചിട്ടും കേരളത്തില്‍ BPL കാര്‍ ഉണ്ടാകുന്നത് എങ്ങനെയാണു?

ധൃഷ്ടദ്യുമ്നന്‍ said...

സുവി,
ഏതെങ്കിലും ഒരു ബി പി എല്ലുകാരനെ ഒരാഴ്ച പറമ്പിലെ പണിക്ക്‌ വിളീച്ച്‌ നോക്കൂ..ദിവസം 500 രൂപ കൊടുക്കാമെന്ന് പറഞ്ഞാലും ഒരുപക്ഷെ ആദ്യത്തെ 2 ദിവസം അവർ വരും..പിന്നെ പൊടിപോലും കാണുകേലാ..സൗജന്യ നിരക്കിൽ ഭക്ഷണം, പാർപ്പിടം ഒക്കെ കിട്ടുമ്പൊ അവരെന്തിനാ പണിക്ക്‌ പോകുന്നെ..എനിക്ക്‌ മനസ്സിലാകാത്ത മറ്റൊരുകാര്യം,നാട്ടിലെ ഈ സുഖസൗകര്യങ്ങൾ ഒക്കെ കളഞ്ഞ്‌ 70000-80000 രൂപ മുടക്കി ഗൾഫിൽ വന്ന് 7000 ഓം 8000ഓം രൂപക്ക്‌ പൊരിവെയിലത്ത്‌ പണിയെടുക്കുന്നതിന്റെ കാര്യം എന്താണന്നാണു? ഇതിന്റെ പകുതി അധ്വാനം നാട്ടിൽ ചെയ്താൽ ഇവർക്ക്‌ എത്ര സുഖമായി ജീവിക്കാം?

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ.. എനിക്കങ്ങു പോതിച്ചു... ഗലക്കന്‍ ഗഡീ...

Anonymous said...

Entammo.
Aparam , super. veetile thengu kayatta thozilalikku thengu kayaran vayya. vere areyengilum vilichal pazhaya aalude permission ellathe varilla. eppo thengu kayariyittu 6 masam. eni future ningal ezuthiyathu pole aavathirikkate.

Anonymous said...

ഞാൻ ഇന്നത്തെ നോമൻ ക്ലേച്ചറിൽ ഒരു സവർണ്ണ ബൂർഷ്വാ ആണ്.പക്ഷേ വയൽ‌പ്പണിമുതൽ തെങ്ങിൽക്കയറി തേങ്ങായിടുന്ന പണിവരെ ചെയ്യാൻ വശമുണ്ട്.എന്റെ അച്ഛനും മുത്തച്ഛനും ഈ പണിയുക്കെ വശമുള്ളവരായിരുന്നു.(വയൽ‌പ്പണിക്ക്കു ആളു തികഞ്ഞാലും കൂടാറുണ്ട്- തേങ്ങവലിക്കുന്ന അച്ചുവിന് വണ്ടിമുട്ടിപരിക്കേറ്റ കാലത്തു ഞാൻ തന്നെയാണു തേങ്ങയിട്ടിരുന്നത്- പക്ഷേ അതൊന്നും തൊഴിലാക്കിയില്ല; ആ തൊഴിൽ മാത്രംചെയ്തുജീവിക്കുന്ന ആൾക്കാരുള്ളപ്പോൾ ഞാനതു ചെയ്യേണ്ടതില്ലല്ലോ!
തൊഴിലിനോടുള്ള എന്റെ കാഴ്ചപ്പാട് -പരമ്പരയായി കിട്ടുയത്-വളരെ ആരോഗ്യകരമാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഇതു സ്കൂളിൽനിന്നു കിട്ടിയതല്ല.

Anonymous said...

ധൃഷ്ടദ്യു മ്നൻഎന്നാണു ശരി.dhR^shTadyu mnan

ധൃഷ്ടദ്യുമ്നന്‍ said...

തെറ്റ്‌ ചൂണ്ടി കാണിച്ചതിനു നന്ദി..മൊത്തത്തിൽ അക്ഷരത്തെറ്റാ..മലയാളം ടൈപ്പ്‌ ചെയ്യാൻ പഠിച്ച്‌ വരുന്നേയുള്ളൂ..

അരങ്ങ്‌ said...

ആരാണിന്നു കമ്മ്യൂണിസ്റ്റല്ലാത്തത്‌? എല്ലാവരും സഖാക്കളാ. കാരണം അതിന്റെ അര്‍ത്ഥവും ആഴവും ഇന്നില്ല.
ഈ റീലോഡഡ്‌ നാടകം സൂപ്പര്‍ ഹിറ്റാവും.

Appu Adyakshari said...

ധൃഷ്ടദ്യുംനാ..

ഈ പേരിന്റെ സ്പെല്ലിംഗ് മിസ്റ്റേക്ക് എത്രപ്രാവശ്യം ബാക്കിയൊള്ളോര് പറഞ്ഞതന്നതാ... എന്നിട്ടും കേട്ടില്ല. ഇപ്പോ നേരെയായല്ലോ

കമ്യൂണിസ്റ്റ് നാടകം കലക്കീട്ടൊണ്ട്..

ഷിജു said...

ധൃഷ്ടദ്യുംനാ,
കൊള്ളാമല്ലോ ഈ ഭൂതം.വര്‍ത്തമാനം,ഭാവികാലങ്ങള്‍. :)
നന്നായിരിക്കുന്നു.

Get This 4 Column Template Here
Get More Templates Here