രാമേട്ടൻ അഗാധ നിദ്രയിലായിരുന്നു..കുറച്ച് മാസങ്ങളായുള്ള അദ്ദേഹത്തിന്റെ വനവാസം ആ ശരീരത്തെ ആകെ തളർത്തിയിരുന്നു..രാത്രിയുടെ ഏതോയാമങ്ങളിൽ ആ ചിന്ത അദ്ദേഹത്തിന്റെ കുണ്ടലീഭാഗത്തൂടെ(എന്നുവെച്ചാ ഏന്തുവ?)കടന്നുപോയി..അതെ!!! ഒരു പുതിയ വാല്മീകി അവതിരിച്ചിരിക്കുന്നു..അല്ലേലും അണ്ണൻ കുറച്ചുകാലം കൊണ്ട് രാമായണം ഒന്ന് മാറ്റിയെഴുതാൻ ഇരിക്കുവായിരുന്നു..പറ്റിയ ആളിനെ കിട്ടാഞ്ഞോണ്ട് ആകെ സങ്കടിച്ചിരിക്കുമ്പൊഴാ കുണ്ടലീഭാഗത്തൂടെ ആ ചിന്ത മഥനം ചെയ്തത് ..
അഗാധ നിദ്രയിലാരുന്നെങ്കിലും മനസ്സിന്റെ അടിത്തട്ടിലിട്ട് അണ്ണൻ പല പ്രാവശ്യം ഹരി ഗുണി ചെയ്തു..പഴയ വാല്മീകി ആദ്യം ചണ്ടാളനായിരുന്നു..ഒരിക്കൽ നാരദമുനി അദ്ദ്യാന്റെ പ്രകടനകണ്ട് ഇഷ്ടപെട്ട് അണ്ണനു ഒരു കോമ്പ്ലിമന്റ് കൊടുത്തു.. കുറച്ച് നാൾ മര..മര..എന്ന് പറഞ്ഞ് ധ്യാനിച്ചോളാൻ..ധ്യാനിച്ച് ധ്യാനിച്ച് ഒരുനാൾ അണ്ണനെ ചിതൽപുറ്റ് മൂടി.. ഒരർദ്ധത്തിൽ അതുതന്നെയല്ലെ ഇവിടേയും സംഭവിച്ചിരിക്കുന്നത്..ആവശ്യത്തിനും അനാവശ്യത്തിനും പടക്കം പൊട്ടിച്ചോണ്ട് നടന്ന മ്മടെ പുതിയ വാൽമികിയെ പെറ്റിക്കേസ്ചാർജ്ജ് ചെയ്ത് ജയിലിൽ പിടിച്ചിട്ടു..ആകെ പെട്ടുപോയ അണ്ണനെ കാണാൻ പത്ത് വർഷം മുൻപ് ഒരു അഭിനവ നാരദൻ ജയിലിൽ എത്തി..രക്ഷപെടാനുള്ള അവസാന മാർഗ്ഗം പറഞ്ഞുകൊടുത്തു..കണ്ണൂരൊള്ള ഒരു മൂത്താപ്പായെ മനസ്സിൽ ധ്യാനിച്ച് എരുമ..എരുമ..എന്ന് ഉരുവിട്ടോണ്ടിരുന്നോളാൻ..സത്യത്തിൽ അതുകൊണ്ടല്ലെ അണ്ണൻ ജയിൽ മോചിതനായത്..അപ്പൊപിന്നെ അദ്ദേഹംതന്നെയല്ലെ രമായണം റിലോഡ് ചെയ്യാൻ പറ്റിയ അവതാരം..ഹൊ രാമേട്ടനെ സമ്മതിക്കണം..
കട്ടിലീന്ന് ഞെട്ടിയുണർന്ന അദ്ദേഹം തന്റെ കണ്ടുപിടുത്തം ഒരു പ്രസ്താവനയാക്കി പത്രമോഫീസുകളിലേക്ക് അയക്കാൻ ഒരുത്തനെ ഏൽപിച്ചു..പക്ഷെ പുറം ലോകം അതുകണ്ടില്ല..കുതിരവട്ടത്തുനിന്നും ഇറക്കുന്ന പ്രസ്താവനകൾക്ക് സാധാരണ സംഭവിക്കുന്നത് അതിനും സംഭവിച്ചു..പ്രസ്താവന നാലായി കീറി ചവറ്റുകൊട്ടയിൽ..ചവറെടുക്കാൻ വരുന്ന കോപ്പറേഷൻ വണ്ടിയിൽ കയറി പ്രസ്താവന നാടിന്റെ നാന ഭഗങ്ങളിൽ അലഞ്ഞു..ഒരോ ഭാഗവും ഒരോ സ്ഥലങ്ങളിൽ ചെന്നു വീണു..ആ അഴ്ചയിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്ന മാധ്യമ സിന്റിക്കേറ്റങ്ങങ്ങളുടെ മുഖം പാതി സന്തോഷവും മറുപാതി ദുഖവുമായിരുന്നു..ചർച്ച പുരോഗമിക്കുംതോറും അവരുടെ മുഖം കൂടുതൽ പ്രസ്സന്നമായി..അതെ,മുറിഞ്ഞുപോയ കഷണങ്ങൾ എല്ലാം തങ്ങളിൽ പലരുടെ കൈയിൽ തന്നെയുണ്ട്..പിന്നെ ആമന്തിച്ചില്ല..നിമിഷനേരം കൊണ്ട് വാർത്ത മലയാളദേശം മുഴുവൻ എത്തി..
വിവരമുള്ള ചിലർ വാർത്തയെ പുച്ഛിച്ച് ചിരിച്ച് തള്ളി.. ചങ്ങലക്കിടണ്ട മറ്റു ചിലരുടെ ഉദ്ദേശ്ശ്ം വേറൊന്നായിരുന്നു..അവരിൽ ചിലർ മലപ്പുറത്തേക്കും മറ്റുചിലർ കാന്തപുരത്തേക്കും ഓടി..
കാന്തപുരത്തേക്ക് ഓടിയവർക്ക് മഹാഭാരതം മാറ്റിയെഴുതണം
മലപ്പുറത്ത് ചെന്നവർക്ക് മാറ്റിയെഴുതണ്ട പുസ്തകം
ബൈബിൾ
Saturday, April 11, 2009
Subscribe to:
Post Comments (Atom)
3 comments:
:)
അയ്യോ എനിക്കൊന്നും അറിയില്ല....ഞാനാ ടൈപ്പേ അല്ല.
:) :)
Post a Comment