Wednesday, April 15, 2009

തിരഞ്ഞെടുപ്പ്: ജയിക്കാന്‍ സാധ്യത ഉള്ളവര്‍...

കുട്ടിക്കാലം മുതലേ അൽപം മാജിക്ക്‌ ഒക്കെ കാണിക്കുന്നത്‌ എന്റെയൊരു ടൈം പാസാണു(ജസ്റ്റ്‌ ഫോർ ഹൊറാർ)..ആരുമറിയാതെ അമ്മ ഒളിപ്പിച്ചുവെയ്ക്കുന്ന അച്ചപ്പം കണ്ടുപിടിക്കുക,അപ്പൻ ഷെൽഫിൽ കൊണ്ടുവെയ്ക്കുന്ന രണ്ടുരൂപാ, അഞ്ചുരൂപ നോട്ടുകൾ ഐസ്‌ ക്രീം കാരന്റെ പെട്ടിയിലേക്ക്‌ മറ്റുക(ഇതിനെ കൂടു വിട്ടു കൂടൂമാറ്റം എന്ന് പറയും ) മുതലായ കാര്യങ്ങളിൽ പ്രാവണ്യം നേടീയതിനുശേഷം ഇനിയെന്ത്‌ എന്ന് ആലോചിച്ചിരിക്കുമ്പോഴാണു മുതുകാടിന്റെ പല ഐറ്റങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടത്‌.അണ്ണന്റെ റ്റ്രാൻസ്ഫൊർമ്മേഷൻ വിദ്യ എനിക്കങ്ങ്‌ പോതിച്ചു..ഇതെങ്ങനെ ജീവിതത്തിൽ പകർത്താം എന്നതായി അടൂത്ത ചിന്ത..

ആസമയത്താണു ഓണപരീക്ഷയുടെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ കൈയിൽകിട്ടുന്നത്‌..സത്യം പറയാമല്ലൊ അതിൽ എഴുതിയിരിക്കുന്ന മാർക്ക്‌ കണ്ട്‌ കണ്ണു തള്ളിപ്പ്പ്പോയി..പേപ്പർ കിട്ടിയപ്പൊ വീട്ടിൽ പറഞ്ഞ മാർക്കും പ്രോഗ്രസ്സ്‌ റിപ്പോർട്ടിലെഴുതിയിരിക്കുന്ന മാർക്കും തമ്മിൽ വീരേന്ദ്ര കുമാറും കൊച്ചു പ്രേമനും പോലുള്ള വത്യാസം..കണക്കിനു വീട്ടിപറഞ്ഞ മാർക്ക്‌ 38..പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ ആ അദ്ധ്യാപകബൂഷ്വകൾ എഴുതിപിടിപ്പിച്ചിരിക്കുന്നത്‌ 18...അതുപോലെതന്നെ സയൻസിനും...എന്നിലെ മജിഷ്യൻ ഞാൻ പോലും അറിയാതെയുണർന്നു..ഇല്ല്യൂഷൻ, വാനിഷിംഗ്‌,റ്റ്രാൻസ്ഫൊർമ്മേഷൻ മുതലായ മാജിക്‌ ഐറ്റംസ്‌ മനസ്സിലൂടെ കടന്നുപോയി..സമ മാർക്കുകാരായ മറ്റു മജിഷ്യന്മാർ ചെയ്യുന്നത്‌ എന്താനന്ന് ഞാൻ അവരുമായി ചർച്ചചെയ്തു..കൂട്ടുകാരനായ രതീഷ്‌ ആണു റ്റ്രാൻസ്ഫൊർമ്മേഷന്റെ അന്തത സാധ്യതകളെ കുറിച്ച്‌ പറഞ്ഞുതന്നത്‌..ലവന്റെ അപ്പന്റെ ഒപ്പ്‌ റ്റ്രാൻസ്ഫോം ചെയ്താണത്രെ അവൻ ഈ കുടുക്കിൽനിന്നും രക്ഷനേടുന്നത്‌..ഒന്നുമില്ലന്നേ!!! അപ്പന്റെ ഒപ്പ്‌ മോൻ ഇടുന്നു..സിമ്പിൾ..എന്തിനാ ഇതിനൊക്കെ വല്യ ജോലിത്തിരക്കൊക്കെയുള്ള അപ്പന്മാരെ മിനക്കെടുത്തുന്നെ???

രാത്രിമുഴുവൻ അപ്പന്റെ ഒപ്പ്‌ വരക്കാൻ ശ്രമം നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്താൻ സാധിച്ചില്ല..അതുകൊണ്ട്‌ പ്രോഗ്രസ്സ്‌ റിപ്പോർട്ട്‌ ബാഗിൽതന്നെ വിശ്രമിച്ചു..ഇതിനിടയിലെപ്പോഴോ വീട്ടിലെ ചാര ഉപഗ്രഹമായ ചേച്ചി ബാഗിലുറങ്ങുകയായിരുന്ന സംഭവത്തെ കണ്ടുപിടിച്ചു..വിവരം നേരെ കേന്ദ്രത്തിലെത്തി..അടുക്കളക്കകത്തിട്ടായിരുന്നെന്നാ ഓർമ്മ..അപ്പന്റെ കൈയിൽ നിന്ന് ഇല്ല്യുഷൻ,റ്റ്രാൻസ്ഫൊർമ്മേഷൻ,കൂടുവിട്ട്‌ കൂടുമാറ്റം പിന്നെ അപ്പന്റെ മാത്രം പ്രത്യേകതയായ ചില സ്പെഷിയൽ നമ്പേഴ്സ്‌ എല്ലാം മൊത്തൊത്തോടെ പഠിക്കാൻ ആ ഒറ്റ രാത്രികൊണ്ട്‌ സാധിച്ചു..

ഇങ്ങനെ ജന്മന മജിഷ്യനായ ഞാൻ തിരഞ്ഞെടുപ്പുകാലത്തെ മാനിച്ച്‌ ഒരു പുതിയ ഐറ്റം അവതരിപ്പിക്കയാണു..ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനർത്തികളുടെ പേരുവിവരം താഴെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌..





സോറി..പെട്ടി ഞാൻ ഇപ്പൊ തുറക്കത്തില്ല...മേയ്‌ 16 ആകട്ടെ..മാജിക്കും, എക്സിറ്റ്‌ പോളും ഒക്കെ നിരോധിച്ചിരിക്കുവല്ലെ?? നിങ്ങളുവേണേ ചുമ്മ ഊഹിച്ചോ!!!
(പെട്ടി ഗൂഗുൾജി തന്നതാ..)

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ കലക്കി മോനെ ഈ ബോസ്റ്റ്..

എന്തായാലും അപ്പന്‍ പഠിപ്പിച്ച മാജിക്കുകള്‍ മക്കള്‍ക്കും പകര്‍ന്നു കൊടുക്കണേ.. അവരും അതൊരു പോസ്റ്റാക്കട്ടെ... :D

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പ്രവചനം എന്നേ നടത്തി. ഞാന്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനരെ ഏല്പ്പിചിരിക്കുവാ. കൃത്യം അതിന്റെ സമയത്ത് കിറു കൃത്യമായി അവര്‍ പറഞ്ഞു തരും! ആഹാ അത്രക്കായോ? കലക്കീ മോനെ!

മുക്കുവന്‍ said...

എന്തിനാ ഇതിനൊക്കെ വല്യ ജോലിത്തിരക്കൊക്കെയുള്ള അപ്പന്മാരെ മിനക്കെടുത്തുന്നെ???

thats a greatfull thought.. share the fathers work load :)

Appu Adyakshari said...

:)

ഉപഗ്രഹം അന്നു ശേഖരിച്ച ഡേറ്റ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടോന്ന് ഒന്നു നോക്കട്ടെ.....

ധൃഷ്ടദ്യുമ്നന്‍ said...

പകലേട്ടാാ...നന്ദി..ആദ്യം പെണ്ൺ കെട്ടട്ടെ..പിന്നയല്ലെ കുട്ടികൾ ;)

വഴക്കോടാ..വാഴേട്ടാാ എന്ന് വിളിക്കുന്നതാ സുഖം...ഹി..ഹി..കമന്റിനു നന്ദി..

മുക്കുവ,എന്താണന്നറിയതില്ല;പണ്ട്‌ മുതലേ അപ്പനെ ബുദ്ധിമുട്ടിക്കുന്നത്‌ എനിക്ക്‌ ഇഷ്ടമല്ല..കമന്റിനു നന്ദി

അപ്പുവെ,ഉപഗ്രഹം ഹാർഡ്‌ ഡിസ്ക്‌ തുറന്നാൽ ഒരു 5 സൂപ്പർ ഹിറ്റ്‌ കഥക്കുള്ള സ്കോപ്പ്‌ കിട്ടും..

Anonymous said...

poda thendi.

Get This 4 Column Template Here
Get More Templates Here