Friday, April 17, 2009

ലോകസഭാ തിരഞ്ഞെടുപ്പ് : എന്റെ കണക്കുകു‌ട്ടലുകള്‍

ലോകസഭാ തിരഞ്ഞെടുപ്പിലെ എന്റെ കണക്കുകൂട്ടലുകൾ

തിരുവനന്തപുരം - എൽ ഡി എഫ്‌ (സാധ്യത)

ആറ്റിങ്ങൽ - എൽ ഡി എഫ്‌ (ഉറപ്പ്‌)

കൊല്ലം - എൽ ഡി എഫ്‌ (ഉറപ്പ്‌)

പത്തനംതിട്ട - യു ഡി എഫ്‌ (ഉറപ്പ്‌)

മാവേലിക്കര - യു ഡി എഫ്‌ (ഉറപ്പ്‌)

ആലപ്പുഴ - യു ഡി എഫ്‌ (ഉറപ്പ്‌)

കോട്ടയം - യു ഡി എഫ്‌ (ഉറപ്പ്‌)

ഇടുക്കി - യു ഡി എഫ്‌ (ഉറപ്പ്‌)

ഇറണാകുളം - യു ഡി എഫ്‌ ( ഉറപ്പ്‌)

ചാലക്കുടി - യു ഡി എഫ്‌ (ഉറപ്പ്‌)

ത്രിശ്ശൂർ - യു ഡി എഫ്‌ (സാധ്യത)

ആലത്തൂർ - എൽ ഡി എഫ്‌ (ഉറപ്പ്‌)

പാലക്കാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

പൊന്നാനി - യു ഡി എഫ്‌ ( ഉറപ്പ്‌)

മലപ്പുറം - യു ഡി എഫ്‌ (ഉറപ്പ്‌)

കൊഴിക്കോട്‌ - യു ഡി എഫ്‌ (സാധ്യത)

വയനാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

വടകര - എൽ ഡി ഏഫ്‌ ( ഉറപ്പ്‌)

കണ്ണൂർ - യു ഡി എഫ്‌ (സാധ്യത)

കാസർക്കോട്‌ - എൽ ഡി എഫ്‌(ഉറപ്പ്‌)

മൊത്തത്തിൽ മുന്നണികൾക്ക്‌ ഉറപ്പുള്ള സീറ്റുകൾ

എൽ ഡി എഫ്‌ - 05 യു ഡി എഫ്‌ - II

ജയിക്കാൻ സാധ്യതയുള്ള സീറ്റുകൾ

എൽ ഡി എഫ്‌ -01 യു ഡി എഫ്‌ - 3

അടിയൊഴുക്കുകൾ,ഉൾപാർട്ടി പ്രശ്നങ്ങൾ,വോട്ട്‌ മറിക്കലുകൾ,വിമതർ,ജനതാദൾ- മുരളീധരൻ ഫാക്ടറുകൾ, മണ്ടല പുനർനിർണയങ്ങൾ മുതലായ കാര്യങ്ങളെ കുറിച്ച്‌ വെറുതെ സംവദിക്കാമെങ്കിലും ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ രീതി നോക്കിയൽ തെക്കുള്ള നാലു മണ്ടലങ്ങൾ ഒഴിച്ചുള്ള സ്ഥലങ്ങൾ 2004 നെ ഓർമ്മിപ്പിക്കുന്നു.ഇത്തവണ തിരിച്ചായിരുക്കുമെന്ന് മാത്രം.ഇടതുപക്ഷത്തിന്റെ പല സുരക്ഷിത മണ്ടലങ്ങളിലും അവർക്ക്‌ ഭൂരിപക്ഷം കുറയാനാണു സാധ്യത.മധ്യ കേരളത്തിൽ തീർച്ചയായും ഒരു എൽ ഡി എഫ്‌ വിരുദ്ധ തരങ്കമുണ്ട്‌.എന്നിരുന്നാലും 2004 ൽ എൽ ഡി എഫ്‌ രുചിച്ച വിജയം ഇക്കുറി അതേ രീതിയിൽ യു ഡി എഫ്‌ നു കിട്ടുമൊ എന്ന കാര്യം സംശയമാണു. അതുകൊണ്ടുതന്നെ അവരുദ്ദേശ്ശിക്കുന്ന 15 സീറ്റിൽ കുറയുന്ന ഒരോ സീറ്റും ഇടതുമുന്നണിക്ക്‌ 20 സീറ്റും പിടിച്ച ആവേശം പകരും.





14 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വപ്നം കാണുമ്പോൾ എന്തിനു പിച്ചക്കാരനായി കാണണം..രാജാവായി തന്നെ കണ്ടോളൂ..ഒരു മാസം മനപ്പായസം ഉണ്ട് കഴിയാമല്ലോ?
ആ 5 എണ്ണം കൂടി യു.ഡി.എഫിനു കൊടുക്കാൻ മേലായിരുന്നോ?

വ്

ധൃഷ്ടദ്യുമ്നന്‍ said...

സുനിലേ,
സ്വപ്നം കാണാൻ വേറെ എന്തല്ലാം കാര്യങ്ങൾ ഉണ്ട്‌?
യാഥാർദ്ധ്യങ്ങളിമായി പൊരുത്തപെടാൻ ആദ്യം അൽപം ബുദ്ദിമുട്ടായിരിക്കും..താങ്കൾക്ക്‌ ഒരു മാസം സമയമുണ്ടു..തയാറായിക്കോളൂ..ഞാൻ ഇവിടെ തന്നെ കാണും..
ഞാൻ ഒരു പാർട്ടിയുടെയും വക്താവല്ലന്നുകൂടി അറിയിച്ചുകൊള്ളട്ടെ..

roopadarsakan said...

കാലോചിതമായ പോസ്റ്റ്‌

Anonymous said...

സുനില്‍ കൃഷ്ണനെ പോലുള്ള ചിലര്‍ ഇവിടെ മനപായസമുണ്ടറപ്പിക്കുന്നതു കാണുമ്പോള്‍ അതിശയമാണ്‌. ഒരു മാസം കൂടി കഴിയുമ്പോള്‍ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ ല്ലേ?

Anonymous said...

സുനില്‍ കൃഷ്ണനെ പോലുള്ള ചിലര്‍ ഇവിടെ മനപായസമുണ്ടറപ്പിക്കുന്നതു കാണുമ്പോള്‍ അതിശയമാണ്‌. ഒരു മാസം കൂടി കഴിയുമ്പോള്‍ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ ല്ലേ?

ധനേഷ് said...

വിലയിരുത്തല്‍ കൊള്ളാം.. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് താനും..

ഇടുക്കി,തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രവചനങ്ങളോട് എനിക്ക് എതിരഭിപ്രായമുണ്ട്...

ഒരു 13(UDF) -7(LDF) ആണ് ഞാ‍ന്‍ പ്രതീക്ഷിക്കുന്നത്..

(ചെറിയോരു സംശയം: മണ്ടലത്തിന്റെ ‘ണ്ട’ ഇതാണോ.. ‘ണ്ഡ‘ അല്ലേ?)

ധൃഷ്ടദ്യുമ്നന്‍ said...

നന്ദി മഹേഷ്‌..താങ്കൾ പറഞ്ഞത്‌ ശരിയാണു..എവിടയോ ഒരു സ്പെല്ലിംഗ്‌ മിസ്ടേക്ക്‌ എനിക്ക്‌ ഫീൽ ചെയ്തിരുന്നു :-)ഇടുക്കിയിലെ ഉയർന്ന പോളിംഗ്‌ മണ്ഡലം വലത്തോട്ട്‌ തിരിയുന്നതിന്റെ സാധ്യതയായാണു ഞാൻ കാണുന്നത്‌..കണ്ണൂർ,തൃശ്ശൂര് ‍എന്നിവിടങ്ങൾ പ്രവചനാതീതം തന്നെയാണു.വെള്ളാപ്പള്ളിയുടെ നിഗമനം ശ്രദ്ധിച്ചുകാണുമെല്ലൊ..12 -6 നു യു ഡി എഫ്‌ നേടുമെന്ന്..ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ കാര്യത്തിൽ പുള്ളിക്കും വല്യ പിടിയില്ല

ധനേഷ് said...

വീണ്ടും സ്പെല്ലിങ്ങ് മിസ്റ്റേയ്ക്..
മഹേഷ് അല്ല ധനേഷ്..
ഡി എച് എ നേ നേ ശൂ ശൂ.. ധനേഷ്.. :)

Anonymous said...

ഒരു അനോണിയുടെ കണക്കുകു‌ട്ടലുകളള്‍

തിരുവനന്തപുരം - യൂ ഡി എഫ്‌

ആറ്റിങ്ങൽ - എൽ ഡി എഫ്‌

കൊല്ലം - എൽ ഡി എഫ്‌

പത്തനംതിട്ട - യു ഡി എഫ്‌

മാവേലിക്കര - യു ഡി എഫ്‌

ആലപ്പുഴ - യു ഡി എഫ്‌

കോട്ടയം - യു ഡി എഫ്‌

ഇടുക്കി - യു ഡി എഫ്‌

ഇറണാകുളം - യു ഡി എഫ്‌

ചാലക്കുടി - യു ഡി എഫ്‌

ത്രിശ്ശൂർ - യു ഡി എഫ്‌

ആലത്തൂർ - യൂ ഡി എഫ്‌

പാലക്കാട്‌ - യു ഡി എഫ്‌

പൊന്നാനി - യു ഡി എഫ്‌

മലപ്പുറം - യു ഡി എഫ്‌

കൊഴിക്കോട്‌ - യു ഡി എഫ്‌

വയനാട്‌ - യു ഡി എഫ്‌

വടകര - എൽ ഡി ഏഫ്‌ (

കണ്ണൂർ - എല്‍ ഡി എഫ്‌

കാസർക്കോട്‌ - എൽ ഡി എഫ്‌



മൊത്തത്തിൽ മുന്നണികൾക്ക്‌ സീറ്റുകൾ

എൽ ഡി എഫ്‌ - 05 യു ഡി എഫ്‌ - I5

ഇത് കൃത്യമായാലും ഇല്ലെങ്കിലും ഈ അനൊണിയാരാണെന്നു അടുത്ത 16 കഴിയുമ്പോള്‍ വന്നു പറയാം.

vahab said...

പൊന്നാനിയില്‍ എല്‍.ഡി.എഫ്‌ ആയിരിക്കും വിജയിക്കുക. കഴിഞ്ഞ പ്രാവശ്യത്തെ മഞ്ചേരിക്കാറ്റ്‌ പൊന്നാനിയിലാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ധൃഷ്ടദ്യുമ്നന്‍ said...

വഹാബേ, കഴിഞ്ഞ തവണ മഞ്ചേരിയിൽ ലീഗിനുള്ളിൽതന്നെയുള്ള ചില പ്രശ്നങ്ങളും വിമത പ്രവർത്തനവുമാണു അവർക്ക്‌ വിനയായത്‌.ഇത്തവണ പരസ്യമായി അങ്ങനെ ഒരു നിലപാട്‌ ആരിൽനിന്നും ഉണ്ടായികണ്ടില്ല..അതുകൊണ്ടുതന്നെ പി ഡി പി ഫാക്ടർ മൂലമുള്ള അടിയൊഴുക്കുകൾ ഉണ്ടായാലും അതിനെ അതിജീവിക്കാൻ കഴിയുമാരിക്കും.

അനോണി,ഈ നൂറ്റാണ്ടിലെ തിരെഞ്ഞെടുപ്പുകൾ എടുത്തുനോക്കിയാൽ ഏതെങ്കിലും ഒരു രാഷ്ട്രിയപാർട്ടിക്ക്‌ വക്തമായ സന്ദേശമൊ,താക്കീതോ കൊടുക്കാൻ മലയാളി ബോധപൂർവ്വം ശ്രമിച്ചിട്ടുള്ളതായി കാണാൻ സാധിക്കും..ഇത്തവണ അത്‌ ഇടതുപക്ഷത്തിനെ ആയിരിക്കും പ്രതികൂലമായി ബാധിക്കുക..കുറഞ്ഞപക്ഷം മധ്യകേരളത്തിലെങ്കിലും ..മലബാർ ബൽറ്റിൽ എൽ ഡി എഫിനു പ്രതികൂലമായി വരിക ജനതാ ദളും വിമത സി പി എമ്മുമാണു.എന്നിരുന്നാലും വടകരയിൽ അതിനെ കഷ്ടിച്ച്‌ അതിജീവിക്കാനുള്ള വോട്ടിംഗ്‌ ശതമാനം സി പി എമ്മിനുണ്ടന്നുതന്നെയാണു എന്റെ വിലയിരുത്തൽ..ഉത്തര മേഖലയിൽ ഒരു തരംഗമുണ്ടെങ്കിൽ ത്രിശ്ശൂരും കണ്ണൂരും യു ഡി എഫിലേക്ക്‌ ചായും..പിന്നെ തിരുവനന്തപുരത്തിന്റെ കാര്യം..അത്‌ ശംഭോ..മഹാദേവ..

t.k. formerly known as thomman said...

വോട്ടിംഗിന് ശേഷമുള്ള വളരെ പ്രസക്തമായ പോസ്റ്റ്.

തിരുവനന്തപുരത്തെ വോട്ടിംഗ് ശതമാനം കുറഞ്ഞത് എന്‍.ജി.ഒ. യുണിയന്‍‌കാര്‍ വോട്ടുചെയ്യാഞ്ഞിട്ടാണോ? എന്തായാലും കുറഞ്ഞ വോട്ടിംഗ് ശശി തരൂരിന്റെ സാധ്യതയെത്തന്നെ ബാധിക്കാണാണ് സാധ്യത. ഞാന്‍ വോട്ടെടുപ്പിന് മുന്‍പ് 16 സീറ്റുകള്‍ ആണ് യുഡി‌എഫിന് പ്രവചിച്ചിരുന്നത്. തിരുവനന്തപുരം എല്‍‌ഡി‌എഫ് പിടിക്കുകയാണെങ്കില്‍ അത് 15 ആവും; 5 സീറ്റിലപ്പുറം എല്‍‌ഡീഫ് പോകില്ല.

ധൃഷ്ടദ്യുമ്നന്‍ said...

ടി കെ,
അവിടെ സ്ഥാനാർത്ഥി സി പി എമ്മിന്റെ ആളായുരുന്നെങ്കിൽ ഈ വോട്ടിംഗ്‌ ശതമാനത്തിൽ അവർക്ക്‌ സീറ്റ്‌ ഉറപ്പിക്കാമായിരുന്നു..വോട്ടിംഗ്‌ 70% ശതമാനത്തിനു മുകളിലാരുന്നെങ്കിൽ തരൂരിനും..ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളിൽ വരാനിടയുള്ള നെഗറ്റീവ്‌ വോട്ടിങ്ങും,നീലെന്റെ നാടാർ വോട്ടും ബി ജെ പിയുടെ സാനിധ്യയവും തിരുവനന്തപുരത്തിന്റെ വിധി നിർണ്ണയിക്കും..

Kannapi said...

Vayanad for K. Muralidharan

Get This 4 Column Template Here
Get More Templates Here