"വീട്ടിലിപ്പൊതന്നെ അളിയനും ചിറ്റപ്പെനും അമ്മാവനും എല്ലാംകൂടെ അഞ്ചാറ് സ്കോടാ കറുണ്ട്..ഇനിയിപ്പൊ ഒരെണ്ണം കൂടെ..." ശങ്കു ഒരർത്ഥവിരാമമിട്ടു..
"ഓ..അതു ശരി..ഇനിയൊരു സ്കോടാ കാറൂടിടാൻ വീട്ടിൽ സ്ഥലമില്ലേ?" ഞാൻ സംശയ ഭാവത്തിൽ അവനെ നോക്കി..
"അതല്ലടാ..വേറെ ഏതെങ്കിലും നല്ല ബ്രാന്റ്..ഹ്യുണ്ടായുടെ ടക്സൺ എങ്ങനെയുണ്ട്?..അതാവുമ്പൊ ഒരു എസ്സ് യു വി യുമായി, എനിക്ക് അവരുടെ മുന്നിൽ ചെറുതാകുകയും വേണ്ട.. എന്താ നിന്റെ അഭിപ്രായം?" ശങ്കു ചോദ്യ ഭാവത്തിൽ എന്നെ നോക്കി..
"എസ്സ് യു വി? ടക്സൺ?? എന്റെ പൊന്നുമോനേ, ഇതിനെപറ്റിയൊന്നും എനിക്കൊരു വിവരവുമില്ല..എനിക്കാകപ്പാടെ അറിയാവുന്ന ഹ്യുണ്ടായി കാർ നമ്മടെ സാന്റ്രോയാ..!"ഞാൻ എന്റെ വിവരമില്ലായ്യ്മ വയ്ക്തമാക്കി
"ഹതു ശരി..ഞാൻ നല്ലാളിനോടാ കാറിന്റെ കാര്യം ചോദിച്ചത്? അതിനെത്ര രൂപയാകുമെന്ന് നിനക്ക് വെല്ല പിടിയുമുണ്ടോ?" ശങ്കു എന്റെ പൊതു വിജ്നാനം അളക്കാനാരംഭിച്ചു..
"ഹൊ..അത്രയ്ക്കും വിലയുള്ള വണ്ടിയാണോ അത്...ഒരു 7-8 ലക്ഷം വരുമാരിക്കും; അല്ലേ?"..ഞാൻ അറിയാവുന്ന ലക്ഷങ്ങളുടെ കണക്ക് അവന്റെ നേരെ എറിഞ്ഞു..
"ബു.ഹ ഹ ഹ..എടാ മണ്ടാ..7 ലക്ഷം രൂപ്യ്ക്ക് എസ്സ് യു വിയോ?? ഹി ഹി..നീ ഈ നൂറ്റാണ്ടിന് പറ്റിയവനല്ല..മണ്ടങ്കൊണാപ്പി!!.." ശങ്കൂ ചിരിയടക്കാൻ പാടുപെട്ടു..
"പിന്നെയെത്രയാകും?" എനിക്ക് സംശയം മുളപൊട്ടി
"എടാ..ഈ വണ്ടി റോഡിലിറങ്ങുമ്പൊ കുറഞ്ഞത് ഒരു 17-18 ലക്ഷമാകും...മനസ്സിലായോ?" ശങ്കു ചിരി നിർത്തി കാര്യത്തിലേക്ക് കടന്നു..
"അളിയാ നീ വൻ ടീം തന്നെ...സമ്മതിച്ചിരിക്കുന്നു.." രണ്ടു വർഷം മുൻപു വരെ മൂക്കളേം ഒലിപ്പിച്ചോണ്ട് നടന്ന പയ്യാന..വിസിനസ്സൊക്കെ ചെയ്ത് ഗോടീശ്വരാനായി പോയിരിക്കുന്നു..ഓരോന്നാലോചിച്ച് കാടുകയറുന്നതിനിടയിൽ ശങ്കൂന്റെ അടുത്ത ചോദ്യം വന്നു..
"നിന്റെ കാര്യങ്ങളൊക്കെ എങ്ങനെ?"
ഞാൻ: "ഒഹ്..അങ്ങനെ പോകുന്നളീയാ.."
ശങ്കു : "അതു ചുമ്മ..നിനക്ക് കിടിലം ജോലിയാണന്നണല്ലോ ഞാൻ അറിഞ്ഞത്..ഹും..കുറേ ഉണ്ടാക്കുന്നുണ്ട് അല്ലേ..ഒന്നും പുറത്ത് കാണിക്കാതിരിക്കുകയാ..കള്ളൻ!"
ഞാൻ: "ഒന്നുമില്ലടാ..നിനക്കറിയില്ലേ ഗൾഫിലേ ചിലവൊക്കെ?"
ശങ്കു :"ഹും..ഹും..അത് എന്തെങ്കിലുമാകട്ട്..നീ എനിക്ക് ഒരു 4 ലക്ഷം രൂപ കടം തരണം..നിനക്ക് ഇപ്പൊ പൈസായിക്ക് വല്യ അത്യാവശ്യമൊന്നും ഇല്ലല്ലോ?നിനക്ക് ആവശ്യമുള്ളപ്പൊ ഞാൻ മടക്കിത്തരാം."
"നാലു ലക്ഷം രൂപയോ?" ഞാൻ ഒന്ന് ഞട്ടി! "അല്ല അത് പോട്ട്..നിനക്കെന്തിനാ ഇപ്പൊ ഇത്രയും രൂപ.." എനിക്ക് സംശയം അടക്കാനായില്ല..
ശങ്കു : "എടാ...വണ്ടി വാങ്ങിക്കാൻ..ഒരു 12 ലക്ഷം ഞാൻ പലടത്തൂന്ന് ഒപ്പിച്ച് വെച്ചിട്ടുണ്ട്..ഇനി ബാക്കി നീ തരണം.."
ബു ഹ ഹഹഹഹാ...ഇപ്പൊ ചിരിച്ചത് ഞാനാണ്.. "അളിയാ..വീട്ടിൽ അഞ്ചാറ് സ്കോടാ കാറില്ലേ..അതിലൊരണ്ണം വിറ്റാൽ പോരേ..അല്ലെങ്കിൽ വീടു തന്നെ ഈടു കൊടുത്ത് എ സ്സ് യു വി എടുക്കാമല്ലോ? അല്ലെങ്കിൽ ഈ എം ഐ സ്കീമിൽ എടുക്കാമല്ലോ?" ഞാൻ പല പല വഴികൾ അവന്റെ മുന്നിലേക്ക് തുറന്നിട്ടു..
"എടാ..ഈ എം ഐ ഒക്കെ എടുക്കുന്നത് ഞങ്ങളെ പോലുള്ളവർക്ക് കുറച്ചിലല്ലേ..വീട് ഈടു വെയ്കാമെന്ന് വെച്ചാ തന്നെ അത് വച്ചതിന്റെ കടം ഇപ്പൊഴും ബാക്കിയ..തന്നയുമല്ല നിന്നെ പോലുള്ള കൂട്ടുകാരുടെ അടുത്തൂന്ന് കടം വാങ്ങിച്ചാ പലിശകൊടുക്കണ്ടാല്ലോ?" ശങ്കു നയം വക്തമാക്കി..
"എന്റെ പൊന്നളിയാ..നാലു ലക്ഷം പോയിട്ട് നാലായിരം രൂപ തികച്ചെടുക്കാൻ എന്റെ കൈയിലില്ല..നിനക്ക് ഒരു സത്യമറിയുമോ? നാലു ലക്ഷത്തിന് എത്ര പൂജ്യമുണ്ടന്നു പോലും എനിക്കറിയില്ല." ഞാൻ ഉള്ള കാര്യമങ്ങ് പറഞ്ഞു
"അപ്പൊ നിന്റെ കൈയിൽ പൈസയില്ല..എന്ന ഞാൻ വേറൊരു ഐഡിയാ പറയാം..എന്റയൊരു അടുത്ത സുഹൃത്ത് പ്രൈവറ്റ് ബാങ്ക് നടത്തുന്നുണ്ട്..അൽപം ബ്ലേഡാണ്...എങ്കിലും ആവശ്യത്തിന് പണം കിട്ടും..നമുക്ക് തത്കാലത്തേന് അവന്റടുത്തൂന്ന് കടം വാങ്ങിക്കാം..ചിലപ്പോ ഈടെന്തങ്കിലും ചോദിക്കുമായിരിക്കും..അതിന് നിന്റെ വീടിന്റെ ആധാരമുണ്ടല്ലോ? മാസാ മാസം നീ പൈസ അടച്ചാൽ മതി? എന്തു പറയുന്നു??" ശങ്കു ആകാംഷാപൂർവ്വം എന്നെ നോക്കി..
"കൊള്ളാം..കൊള്ളാം..നല്ല ഐഡിയ..നിനക്ക് ലക്ഷങ്ങളുടെ കാറു വാങ്ങി അറുമാദിക്കാൻ എന്റെ വീട് ഈട് വെച്ച് പലിശയ്ക്ക് പണമെടുത്ത് നിന്നെ സഹായിക്കണം..കൂട്ടുകാരാ..സത്യം പറഞ്ഞാൽ നമ്മളിലാരാ ശരിക്കും പൊട്ടൻ...എന്നെ മൊത്തത്തോടെ വിഴുങ്ങാൻ ശ്രമിക്കുന്ന നീയോ...അതോ നീ പറയുന്ന വിടുവായിത്തരം ഇതുവരെ കേട്ടോണ്ട് നിന്ന ഞാനോ?"
അപ്പോഴാണ് ശങ്കൂന് കാര്യത്തിന്റെ കിടപ്പ് വശം പിടികിട്ടിയത്..പിന്നീടധികനേരം അവനവിടെ നിന്നില്ല..കൂട്ടുകാരനെന്ന വ്യാജേന അടുത്ത ഇരയെ തപ്പി നടന്നകന്നു..
Thursday, June 11, 2009
Subscribe to:
Post Comments (Atom)
12 comments:
ഇങ്ങിനെ ഫ്രന്റിന് ഈടുനിന്ന് കടുങ്ങിയ ഒരുബന്ധുവുണ്ടെനിക്ക്.വളരെ പരോപകാരി...ഈത്തവണ നാട്ടില്‍ പോയപ്പോള്‍ കയ്യില്‍ സമന്‍സും വെച്ച് അന്തം വിട്ടിരിക്കുന്നുണ്ടായിരുന്നു.
വസ്തു ഈട് വച്ച് കാശു കൊടുക്കാത്തത് നന്നായി
ഇല്ലെങ്കില്‍ ജപ്തി നോടിസും നടപടിയുമായി നീങ്ങിയേനെ !
ഇതൊക്കെ നടപ്പ് ഒള്ളത് തന്നെയോ ?
കലക്കീടാ മോനെ നീയാണ് ആണ്‍കുട്ടി ,ആ കയ്യൊന്നു നീട്ടിക്കെ ഒരു ഷെയ്ക്ക് ഹാന്‍ഡ് തരാം .
അപ്പോള്‍ ഇങ്ങനെയും കൂട്ടുകാര്‍ ഉണ്ടല്ലേ!
ഇത്തരക്കാരെ ധാരാളം കാണാം നമ്മുടെ നാട്ടില്‍.
അഭിനന്ദനങ്ങള്‍; ഈ വിവേകത്തിന്....ഒരുത്തനും അനാവശ്യമായി ആര്‍മ്മാദിക്കാന്‍ നാമൊരു നിമിത്തമാകരുത്....
കലക്കീടാ...കുട്ടാ....
:):):):):)
ഇങ്ങനേം കൂട്ടുകാരോ, എന്റീശ്വരാ.. !!
എന്തിനാ ശത്രുക്കള്‍?
ഇതേ പോലുള്ള സുഹൃത്തുക്കള്‍ പോരേ
പിന്നേ മേലാല്‍ കാറ് വാങ്ങണം എന്നും പറഞ്ഞോണ്ട് ഈ വഴിക്കൊന്നും വന്നേക്കരുത് പറഞ്ഞേക്കാം ഹാ! :)
ഹ ഹ ഹ ഹ .. നല്ലകുട്ടുകാര്
"ചങ്ങാതി നന്നായാൽ ഹെൽമറ്റ് വേണം"
നല്ല കുറിപ്പ്.
Post a Comment