Thursday, July 2, 2009

പകൽകിനാവനും നിഴൽചിത്രങ്ങളും

കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാ സമാഹാരം സിനിമയാക്കുന്നു..മൂന്ന് സ്ഥലങ്ങളിൽ പ്രകാശനം നടത്തിയ മലയാളത്തിലേ ആദ്യ പുസ്തകം എന്ന നിലയിൽ ഇതിനോടകം തന്നെ പ്രശസ്തമായ ഈ കൃതി ഒരു പ്ലേയിൻ യാത്രക്കിടയിൽ സംവിധായകൻ വിനയൻ വായിക്കാൻ ഇടയാവുകയും തുടർന്ന് സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു..ഈ പുസ്തകത്തിന്റെ ദുബായിലെ വിൽപനയെ സംബന്ധിച്ചുള്ള ചില ഭാഗങ്ങൾ ഇതിനോടകംതന്നെ കേരളത്തിൽ വെച്ചു ഷൂട്ട്‌ ചെയ്തു.ദുബായിലെ വിൽപനയെ പറ്റി നേരത്തെ വന്ന പോസ്റ്റ്‌ ഇവിടെ വായിക്കാവുന്നതാണ്‌. ഷൂട്ട്‌ ചെയ്ത ചില ഭാഗങ്ങൾ ചുവടെ ചേർത്തിരിക്കുന്നു..

കഥാപാത്രങ്ങളായി എത്തുന്നവർ

കാപ്പിലാൻ - ജഗതി ശ്രീകുമർ
പകൽ കിനാവൻ - ഇടി കൊള്ളുന്ന കിളവൻ
അരുൺ കായംകുളം - ദിലീപ്‌


സംഭാഷണത്തിൽ കാസറ്റ്‌ എന്ന് പറയുന്ന ഭാഗങ്ങൾ പുസ്തകം എന്ന് തിരുത്തി എടുക്കുമല്ലൊ..


9 comments:

ധൃഷ്ടദ്യുമ്നന്‍ said...

എന്റെ ബ്ലോഗനാർക്കാവിലമ്മേ..................... തമാശയാണേ!!!!!!!!!!!!!!!!!!!!

Rejeesh Sanathanan said...

ഈ പടം ഹിറ്റ് .....സൂപ്പര്‍ഹിറ്റ്.........:)

ബോണ്‍സ് said...

ഹി ഹി ഹി....

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ
സംഭവം സത്യം ആണെങ്കിലും
ഈ കാപ്പിലാന്റെ ഇടി ഇത്തിരി കടുത്തു പോയില്ലേ.. :) :)

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
എന്നെ തൂക്കി എടുത്തോണ്ട് വന്നത് കണ്ടില്ലേ?
ഞാനെന്ത് പിഴച്ചു??

എന്നാലും അവസാനത്തെ കാപ്പുവിന്‍റെ വാക്കുകള്‍ ബോധിച്ചു:

"ഞാനൊരു മാടപ്രാവാണ്"
മാടിന്‍റെ ശരീരവും പ്രാവിന്‍റെ ഹൃദയവുമോ??
അതോ പ്രാവിന്‍റെ ശരീരവും മാടിന്‍റെ ഹൃദയവുമോ??

"ഞാനൊരു പുലിയാണ്"
സിംഹപുലിയോ??
അതോ കഴുതപുലിയോ??

ഒരു സംശയം കൂടി..
ഇടികിട്ടിയ പകലു പറഞ്ഞതാണോ സത്യം:
"മൊത്തം 1000 എണ്ണം തന്നു, അതില്‍ 4 എണ്ണമേ വിറ്റ് പോയുള്ളു!!"
ഹ..ഹ..ഹ

കാപ്പിലാന്‍ said...

ഹഹ അടിപൊളി :)

രഘുനാഥന്‍ said...

അതില്‍ ദിലീപിനെ പിടിച്ചിരിക്കുന്ന പോലീസ്സുകാരന്‍ ഞാനാ....എന്തൊരു ഗെറ്റപ്പ്

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കിടിലം സിനിമ.
:)

Parukutty said...

very nice....

Get This 4 Column Template Here
Get More Templates Here