അസ്തമയ സൂര്യനെ നോക്കി കടൽ തീരത്ത് ഏകാകിയായി ഇരിക്കുമ്പോൾ മനസ്സ് കലുക്ഷിതമായിരുന്നു.തിരിഞ്ഞുനോക്കുമ്പൊ ഒന്നും നേടാതെ പോയ ജീവിതം.ഏകാന്തത്തയ്ക്ക് വശ്യമായ മനോഹാരിതയുണ്ടന്ന് മനസ്സിലാക്കിയത് കുട്ടിക്കാലെത്തെപ്പൊഴോ ആണ്.പരാജയത്തിന്റെ കൈപ്പുനീരുകളായിരുന്നു ജീവിതം മുഴുവൻ.പുറമേ എല്ലാമുണ്ടായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ വൻ പരാജയമാണാന്ന് തോന്നലായിരുന്നു.ജീവിതത്തിന്റെ പല കാലഘട്ടെങ്ങളിലും അടിച്ചമർത്തപ്പെട്ടുപോയ ഒരു മനസ്സിന്റെ ഉടമയ്ക്ക് വിജയിക്കാനുള്ള ത്രിഷ്ണ എങ്ങനുണ്ടാവാനാണ്?
എന്തിനേയും എതിർക്കാനുള്ള ത്രിഷ്ണയായിരുന്നു മനസ്സുനിറയേ..എവിടയും പരാജയപെടുത്താനായി ഒരു കൂട്ടം ചെകുത്താന്മാർ..ഒറ്റപ്പെടുത്താനും അവഗണിക്കാനും മത്സരബുദ്ധിയോടെ സമീപിക്കുന്നവർ..കഴിവില്ലാത്തവനെന്ന് മുദ്രകുത്താൻ വെമ്പെൽകൊള്ളുന്നവർ..എല്ലാത്തിൽ നിന്നും ഭയത്തോടെയുള്ള ഒരുതരം ഒളിച്ചോട്ടമായിരുന്നു ജീവിതമത്രയും.
അഭയം നൽകാൻ ഈ കടൽതീരം മാത്രം.തീരത്തേയ്ക്ക് വിതുമ്പി വരുന്ന ഒരോ തിരയ്ക്കും ഓരോ കഥ പറയാനുണ്ടാകും..തിരിച്ച് തിരയോടും..നഷ്ടപ്പെടലിന്റെ,സന്തോഷത്തിന്റെ, വഞ്ചനയുടെ, സ്നേഹത്തിന്റെ കഥകൾ..തിരിച്ചുവരില്ലന്നുറപ്പുണ്ടെങ്കിലും വീണ്ടും വരാമെന്ന ഭാവത്തോടെ മന്ദഹസിച്ച് വിടവാങ്ങുന്ന തിര..അടുത്ത ഭാവ്അം ഒരു പക്ഷെ രൗദ്രമായിരിക്കാം, അല്ലെങ്കിൽ അമിത സന്തോഷമായിരിക്കാം....തിരയ്ക്ക് എത്രയെത്ര ഭാവങ്ങൾ,എന്തെല്ലാം കഥകൾ..
ഞാൻ നിന്നെ പ്രണയിക്കട്ടെ?
വേദനകൾ മറക്കാൻ...
പരിഭവങ്ങൾ പങ്കുവെയ്ക്കാൻ...
വഴക്കിടാൻ..
സ്വാന്തനിപ്പിക്കാൻ..
പകരം നീ എനിക്കെന്തു തരും?
നിന്റെ ഹൃദയത്തിലേക്ക് എന്നെ കൊണ്ടുപോകുമോ?
നിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുമോ?
എന്നയും നിന്നെപ്പോലെ ഒരു തിരയാക്കുമോ?
എന്നാൽ എനിക്കും നിന്നെപ്പോലെ ഒരു മന്ദഹാസമായി വന്ന് തീരത്തെതൊട്ട് വേർപ്പാടുകളുടെ വേദനയിൽ പങ്കുചേരാമല്ലോ...
കമിതാക്കളുടെ ആത്മാവ് തൊട്ടറിയാമെല്ലോ..
വാർദ്ധക്യത്തിന്റെ നിസഹായവസ്ഥ മനസ്സിലാക്കാമെല്ലോ..
അനാഥത്വത്തിന്റെ ബാക്കിപത്രം കണ്ടറിയാമല്ലോ..
ശൈശവവും,ബാല്യവും,കൗമാരവും, യുവ്വനവും, വാർദ്ധക്യവും ഒരു നിമിഷംകൊണ്ട് മനസ്സിലാക്കാമെല്ലോ..
ഞാനും കൂടെ പോരട്ടെ..നിന്റെ കൂടെ...
Thursday, July 23, 2009
Subscribe to:
Post Comments (Atom)
3 comments:
pranayikkoo..
:)
Nice to read...
എന്തിന് സംശയിയ്ക്കണം...?
Post a Comment