Saturday, July 4, 2009

"നമ്മളെന്താണ്‌ ഇങ്ങനെ?"

നല്ല ഉച്ചയുറക്കത്തിലായിരുന്നു ഞാൻ..ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്നു
"ധ്രിഷ്ടാ..എന്തുണ്ട്‌ വിശേഷം?"..അങ്ങേ തലയ്ക്കൽ നിനും സുഹൃത്തിന്റെ ശബ്ദം
ഞാൻ: "ഓ..എന്ന വിശേഷം..ഒരു അവധിയുള്ളത്‌ ഉറങ്ങി തീർക്കാമെന്ന് വിചാരിച്ചു.."

സുഹൃത്ത്‌: "അതു ശരി..ഞാനും ഉറങ്ങുവാരുന്നു..ഇനിയും ഉറങ്ങിയ ചിലപ്പൊ മരിച്ചുപോകും..അതുകൊണ്ട്‌ഉ ചുമ്മ ഔട്ടിങ്ങിനു പോകാമെന്ന് വിചാരിക്കുന്നു..ധ്രിഷ്ടൻ വരുന്നോ.."
ഞാൻ: "ഹും..ഞാനും വരാം..ഇവിടെ കുത്തിപ്പിടിച്ചിരുന്നിട്ട്‌ എന്നാ ഉണ്ടാക്കാനാ..എപ്പഴാ പോകുന്നതു..?"

സുഹൃത്ത്‌ : "ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ റെഡിയാകും..ഇവിടെ അടുത്ത്‌ നല്ലയൊരു ചൈനീസ്‌ റസ്റ്റോറന്റ്‌ ഉണ്ട്‌..അവിടുന്ന് കഴിച്ചിട്ട്‌ നമുക്കൊരു സിനിമയ്ക്ക്‌ പോയാലോ?"
ഞാൻ:"ഗുഡ്‌ ഐഡിയ! ഒരു സിനിമ കണ്ടിട്ട്‌ കുറേക്കാലമായി!അപ്പൊ എവിടെ വെച്ച്‌ നമ്മൾ മീറ്റ്‌ ചെയ്യും?"

സുഹൃത്ത്‌ :"ഗുദേബിയലുള്ള എൻ ബി ബി ബാങ്കിന്റെ മുന്നിൽ വേയിറ്റ്‌ ചെയ്താൽ മതി..ഞാൻ അവിടെ വരാം..ഓ കെ!"
ഞാൻ: "ഓ ക്കേ; അപ്പോ മീറ്റ്‌ യൂ ദേയർ!" ഫോൺ കട്ട്‌ ചെയ്തു..

മുകളിൽ പറഞ്ഞിരിക്കുന്ന സംഭാഷണങ്ങൾ വായിച്ചിട്ട്‌ എന്തെങ്കിലും തോന്നിയോ? രണ്ട്‌ സുഹൃത്തുക്കൾ വൈകിട്ട്‌ സിനിമയ്ക്ക്‌ പോകുന്നതിന്‌ നമുക്ക്‌ എന്തു തോന്നാണാ..ഇല്ലേ? എന്നേ വിളിച്ചത്‌ ഒരു പെൺ സുഹ്ര്ത്താണങ്കിലോ?
അവിടെ തുടങ്ങുന്നു മലയാളിയുടെ ഭാവനാ സമ്പന്നത..ലവൻ ലവളുമായി സിനിമായ്ക്ക്‌ പോകുവാണല്ലേ? ഹും..ഹും..നടക്കട്ടെ..നടക്കട്ടെ..ഹെന്നാലും അവളേ സമ്മതിക്കണം..പരസ്യമായി ഒരുത്തന്റെ കൂടെ..ഛേ!!സിനിമാ തീയേറ്ററിൽ എന്തല്ലാം പേക്കൂത്തുകൾ കാണിക്കുമ്മെന്ന് നമുക്കറിയാം!! ഇങ്ങനെ പോകുന്നു നമ്മുടെ ചിന്തകൾ..

ഇനിയിപ്പൊ ഒരിമിച്ചു ജോലി ചെയ്യുന്നവരാണങ്കിലോ? എന്നാ പിന്നെ പറയണ്ട..ഒരു സഹപ്രവർത്തകൻ/പ്രവർത്തക യുമായി രണ്ടു ദിവസം ഒരിമിച്ചു നടക്കുന്നതു കണ്ടാൽ..തീർന്നു!ഒരു അവിഹിതം അവിടെ പിറവിയെടുത്തു കഴിഞ്ഞു!!! പലപ്പോഴും അപവാദങ്ങളുടെ മൂർദ്ധന്യത്തിൽ മാത്രമേ ഇരയായവർ അത്‌ മനസ്സിലാക്കുന്നുള്ളൂ..ഒരു പക്ഷെ കുടുംബ ബന്ധങ്ങളിൽ തന്നെ അതിനകം വിള്ളൽ വീണുകഴിഞ്ഞിരിക്കും..

ഈ അടുത്തിടയ്ക്ക്‌ ഒരു സഹപ്രവർത്തകയുമായി റോഡിലൂടെ നടന്നു പോകണ്ടി വന്നു..അറബിപ്പിള്ളേരെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ത്യക്കാർ പ്രത്യേകിച്ചു മലയാളികൾ ആ സ്ത്രീയേ നോക്കിയത്‌..മറ്റു പല രാജ്യക്കാരയും ആ റോഡിൽ കണ്ടെങ്കിലും അവർക്കൊന്നും ഇല്ലാത്ത ഒരു ജിജ്ഞാസ നമ്മൾ മലയാളികൾക്കുള്ളതായി തോന്നി..അത്‌ ഒരു സംരക്ഷണ മനോഭാവത്തിന്റേതല്ലായിരുന്നു..മറിച്ച്‌ പരുന്ത്‌ കോഴിക്കുഞ്ഞിനെ റാഞ്ചാൻ ഉതകുന്ന ഭാവത്തോടെ അവരുടെ ശരീരത്തിലായിരുന്നു അവറ്റകളുടെ ശ്രദ്ധ മുഴുവൻ

വഴിയിൽ വെച്ച്‌ എന്റെ രണ്ട്‌ സുഹ്രുത്തുക്കളയും കണ്ടുമുട്ടി..
"അളിയാ, പുതിയ സെറ്റപ്പാണല്ലേ?നീ ആളുകൊള്ളാല്ലോടാ മോനേ?"
"ഡാ..നാൽപത്‌ കഴിഞ്ഞ സ്ത്രീയാ..അവരെ വെറുതേ വിട്ടേര്‌..." ഞാൻ അൽപം തമാശയും കൂടുതൽ കാര്യവുമായി പറഞ്ഞെങ്കിലും, അവരുടെ മറുപടി കൂടുതൽ അരോചകമായി
"പൊന്നു മോനേ..നീ ആന്റി മാരിൽ സ്പേഷിലൈസ്‌ ചെയ്തിരിക്കുവാ..ഇല്ലേ? കൊച്ചു കള്ളൻ!!"

എന്താണ്‌ നമ്മൾ ഇങ്ങനെ? എന്തിന്‌ പെൺ സൗഹൃദങ്ങളെ മറ്റൊരു കോണിലൂടെ നമ്മൾ വിക്ഷിക്കുന്നു? മറ്റു പലമേഖലകളിലും മലയാളികൾ മുന്നേറിയെങ്കിലും ഈ തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികൾ എന്നാണ്‌ നമ്മൾ ഉപേക്ഷിക്കുക? സാമൂഹിക ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ സത്യത്തിൽ ഭൂലോകത്തെ തന്നെ ഏറ്റവും നികൃഷ്ടമായ ജീവികളല്ലേ..

10 comments:

ധൃഷ്ടദ്യുമ്നന്‍ said...

സാമൂഹിക ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ സത്യത്തിൽ ഭൂലോകത്തെ തന്നെ ഏറ്റവും നികൃഷ്ടമായ ജീവികളല്ലേ..

വാഴക്കോടന്‍ ‍// vazhakodan said...

സദാചാരം അത് കപടമെന്നോ മറ്റോ പറയുമ്പോഴും പലരും പല കാര്യങ്ങളിലും അമിതമായി വ്യാകുലപ്പെടാറുണ്ട്. എല്ലാം നിന്റെ നല്ലതിന് വേണ്ടി പറയുന്നതാണെന്ന് മനസ്സിലാക്കെടാ മോനെ... :)
അല്ല ഗെഡീ അവരുടെ ഒരു ഫോട്ടോ പോലും ഇട്ടില്ല ദുഷ്ടന്‍ :)

അരുണ്‍ കരിമുട്ടം said...

"സാമൂഹിക ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ സത്യത്തിൽ ഭൂലോകത്തെ തന്നെ ഏറ്റവും നികൃഷ്ടമായ ജീവികളല്ലേ.."

തന്നെ, തന്നെ..
എവിടുന്നെങ്കിലും പണി കിട്ടിയോ?
ഹ..ഹ..ഹ

ധൃഷ്ടദ്യുമ്നന്‍ said...

ന്റിക്കാ..എന്നെയൊരു സാമൂഹിക പരഷ്കർത്താവാകാൻ ങ്ങൾ സമ്മതിക്കൂല്ല..ല്ലേ?? ദുഷ്ടൻ... :(
@
മോനേ അരുണേ..ഇവരൊന്നും ഒരുകാലത്തും നന്നാകുകേല്ല.. :D

Appu Adyakshari said...

മലയാളിയെന്നു ചുമ്മാ പറഞ്ഞാല്‍ ഇതൊന്നും മാറുകയില്ല മകനേ... അതിനു സെന്‍സ് വേണം, സെന്‍സിബിലിറ്റിവേണം, കുറഞ്ഞത് സാമാന്യബോധമെങ്കിലും വേണം.

താരകൻ said...

മനസ്സിൽ ദുരുദ്ദേശത്തിന്റെ കറയില്ലെങ്കിൽ,സമൂഹമെന്ന കടൽ കിഴവന്റെ പല്ലിളിച്ചു കാട്ടലിനെ പേടിക്കേണ്ടതില്ല ,സുഹൃത്തേ...

ടിന്റുമോന്‍ said...

ധ്ര് ധ്ര് ധ്രഷ്ട.. അല്ലേല്‍ വേണ്ട. മാഷേ .. ഇതല്ലേ മാഷേ മലയാളിത്തം എന്നു പറയുന്നത്. അങ്ങനെ ഞങ്ങള്‍ വാപൊളിച് നോക്കിനിന്നതു കൊണ്ടല്ലേ മാഷിനു ഞങ്ങള്‍ മലയാളികളാണെന്ന് മനസ്സിലായത്‌.

സൂത്രന്‍..!! said...

ആണും പെണ്ണും ഒന്ന് സംസാരിച്ചാല്‍ .. ഒരു മിച്ച് ഒരു ചായകുടിച്ചാല്‍ എന്ത് സംഭവിക്കും മലയാളി ഒരു കാലത്തും മാറത്തില്ല ഇത്തരം ഇടുങ്ങിയ ചിന്തകള്‍ അവന്റെ മനസ്സില്‍ പതിഞ്ഞു പോയി ...നന്നാവൂല മാഷെ .. പറഞ്ഞിട്ടും കാര്യമില്ല ..എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല ...

പകല്‍കിനാവന്‍ | daYdreaMer said...

'മല' പോലെ വരുന്നൊരു 'വാളി' തന്നെ മലയാളി.. അല്ലെങ്കില്‍ പെന്നെന്തു മലയാളി മോനെ ദുഷ്ടാ,, ഛെ.. ധ്രിഷ്ടാ :)

Faizal Kondotty said...

ഇങ്ങിനത്തെ ചില കുന്നായ്മകള്‍ ഒഴിച്ചാല്‍ മലയാളി ആകെ മൊത്തം ടോട്ടല്‍ അല്പം നല്ലവന്‍ തന്നെയല്ലേ ..?

Get This 4 Column Template Here
Get More Templates Here