Tuesday, July 14, 2009

ഒരു ശ്വാന പ്രണയ കാവ്യം

മിക്ക പട്ടികളുടയും പ്രേമം ചില ഇംഗ്ലീഷ്‌ ബ്ലൂ പടം പോലയ..വല്യ ഡയലോഗ്‌ ഒന്നും കാണുകേല്ല..ഫുൾ ആക്ഷ നാരിക്കും.അതിനിപ്പൊ വീടെന്നോ നാടെന്നോ, കുളമെന്നോ നിലമെന്നോ ഒന്നുമില്ല..ഒരു ആഗ്രഹം തോന്നിയ പിന്നെ തകർക്കുകയായി...കുടുംബത്തിൽ പിറന്ന പെൺപട്ടികളുടെ കാര്യമാണ്‌ കഷ്ടം..രാത്രി അഴിച്ചുവിടുന്ന തക്കം നോക്കി ചില ചാവാലികൾ വീടിന്റെ പരിസരത്ത്‌ ആക്ഷന്‌ തയാറായി നിൽക്കും..വീടിന്‌ മതിലുണ്ടങ്കിൽ അതു ചാടികടന്ന്‌ വേണം ഗംഗാ യമുനാ സാഗര സംഗമം നടത്താൻ..മൂന്നാല്‌ മാസം കഴിഞ്ഞ്‌ പെറ്റുകൂട്ടിയിടുന്ന കൊളന്തകളെ കിലോമീറ്റേഴ്സ്‌ ആന്റ്‌ കിലോമീറ്റേഴ്സ്‌ അകലെ കൊണ്ടുകളയുന്ന ഭഗീരതപ്രയത്നം പാവം വീട്ടുകാർക്ക്‌ സ്വന്തം..പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ വീട്ടുടമസ്ഥൻ ഒരു കൂടയിലാക്കി ബൈക്കിലോ കാറിലോ ദൂരെയേതെങ്കിലും സ്ഥലത്ത്‌ കൊണ്ട്‌ കളയുന്നതോടെ പട്ടിയുടെ പ്രണയ പ്രസവ കഥയ്ക്ക്‌ താത്കാലിക വിരാമമാകുന്നു..

പക്ഷെ ഈ കഥ തികച്ചും വത്യസ്ഥമായ ഒരു ശ്വാന പ്രണയ കാവ്യമാണ്‌.ഇതിൽ ത്യാഗമുണ്ട്‌,ആത്മാർത്ഥതയുണ്ട്‌,കരുതലുണ്ട്‌ എല്ലാത്തിലുമുപരി സത്യസന്ധമായ പ്രണയമുണ്ട്‌..

ജിമ്മി എന്നായിരുന്നു അവളുടെ പേര്‌.വാല്‌ ഒരു പ്രത്യേകരീതിയിൽ മടക്കിവെച്ച്‌ നെഞ്ചൊക്കെ ഞെളിച്ച്‌ മീൻ തലയും പഴഞ്ചോറും ഒക്കെ കഴിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്ന അവളെ ഞങ്ങൾക്കെല്ലാവർക്കും വല്യ ഇഷ്ടമായിരുന്നു..അഴിച്ചുവിട്ടാൽ വഴിയേപോന്നവരുടെ മെക്കിട്ടുകയറും എന്ന ചെറിയ ഒരു ന്യൂനത ഉള്ളതുകൊണ്ട്‌ പകൽനേരങ്ങളിൽ കക്ഷി തുടലിലാരിക്കും.രാത്രികാലങ്ങളിൽ കേൾക്കുന്ന ചില ചാട്ടോം ഓട്ടോം ഒക്കെ വെല്ല പൂച്ചയോ എലിയോ അവളുമായി മൽപ്പിടിത്തം നടത്തുന്നതണന്ന്‌ വിചാരിച്ചിരുന്ന ഞാൻ ഒരു ദിവസം രാത്രി ആ കാഴ്ച കണ്ട്‌ ഞെട്ടി..

അവൾ കഴിച്ചതിന്റെ ബാക്കി പഴഞ്ചോർ ഒരു ചാവാലി കഴിക്കുന്നു..അതുനോക്കി അവൾ നിർവൃത്തി അടഞ്ഞിരിക്കുന്നു..കഴിച്ച്ചതിന്റെ ബാക്കി ഏതെങ്കിലും കാക്കയോ പൂച്ചയോ നക്കാൻ വന്നാൽ കടിച്ചോടിക്കുന്ന കക്ഷി,കൂട്ടുകാരൻ കഴിക്കുന്നതു നോക്കി സംത്രിപ്തയായി ഇരിക്കുന്നത്‌ കണ്ട്‌ എന്റെ കണ്ണ്‌ തള്ളി..അവിടെ ഒരു പ്രണയം ഉടലെടുത്ത നഗ്ന സത്യം ഞാൻ ഒരു ഞെട്ടലോടെ മനസ്സിലാക്കി..

പ്രണയം ഈ പോക്കുപോയാൽ ഇവൾ പെറ്റുകൂട്ടിയിടുന്ന സന്തതിപരമ്പകളേ നാടിന്റെ നാനാ ഭാഗങ്ങളിൽ കൊണ്ട്‌ നിക്ഷേപിക്കാനുള്ള ഉത്തരവാദിത്തബോധത്തെ കുറിച്ചോർത്ത്‌ ഇതിൽനിന്ന്‌ എങ്ങനെ അവളെ പിൻ തിരിപ്പിക്കാം എന്ന ചിന്തയിനിന്നും ഒരു ഐഡിയ ഒത്തുകിട്ടി..

പിറ്റേന്ന്‌ മുതൽ ലവളെ വീടിന്റെ ടെറസിൽ മേയാൻ വിട്ടു.പകലായതുകൊണ്ട്‌ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ അവൾ അവിടെ മുഴുവൻ തുള്ളിച്ചാടി നടന്നു.നേരം ഇരുട്ടി തുടങ്ങിയതോടെ സന്തോഷം സങ്കടവും പിന്നിട്‌ ഓലിയിടലുമായി പരിണമിച്ചു...ഏകദേശം പാതിരാത്രിയോടടിപ്പിച്ച്‌ ഓലിയിടൽ അതിന്റെ തീവ്രതയിലെത്തി..പാതിമയക്കത്തിലും രണ്ട്‌ തരത്തിലുള്ള ഓലിയിടൽ എനിക്ക്‌ ശ്രവിക്കാമായിരുന്നു..ഒന്ന്‌ നായിക മുകളിൽ നിന്ന്‌ താഴേക്ക്‌ കൊടുക്കുമ്പോൾ കണവൻ തഴെനിന്ന്‌ മുകളിലേക്ക്‌ അടുത്തത്‌ വിടും.രാത്രിയുടെ ഏതോ യാമത്തിൽ വീടിന്റെ മുകളിൽ നിന്ന്‌ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടെങ്കിലും ഉറക്കം കണ്ണിൽ പിടിച്ചോണ്ട്‌ എഴുന്നേറ്റ്‌ നോക്കാൻ പോയില്ല..

പിറ്റേന്ന്‌ രാവിലെ കതക്‌ തുറന്ന്‌ നോക്കുമ്പോൾ കക്ഷി വാലാട്ടിക്കൊണ്ട്‌ മുൻപിൽ തന്നെയുണ്ട്‌..പ്രണയത്തിന്‌ കണ്ണും മൂക്കും മാത്രമല്ല ടെറസ്സും ഒരു പ്രശ്നമല്ലന്ന്‌ അതോടുകൂടി എനിക്ക്‌ ബോധ്യമായി..അധികം താമസിയാതെ അവൾ ഗർഭിണീയാണന്നുള്ള കാര്യം എനിക്ക്‌ പിടികിട്ടി..പിന്നീടുള്ള രാത്രികൾ നിദ്രാവിഹീനങ്ങളായിരുന്നു..ആണ്ടിലും സംക്രാന്തിക്കും മാത്രം പ്രാർത്ഥിക്കാറുള്ള ഞാൻ പിന്നീടുള്ള നാളുകൾ പ്രാർത്ഥനാനിരതനായിരുന്നു..അണ്ഡകടാകത്തിലുള്ള മുപ്പത്തിമുക്കോടി ദൈവങ്ങളോടും എനിക്കൊരു അപേക്ഷയെ ഉണ്ടായിരുന്നുള്ളു.."പ്ലീസ്‌..പെറ്റോട്ടെ..പക്ഷെ ഒരെണ്ണമെ കാണാവൂ..അതും ആൺ പട്ടിയായിരിക്കണം.." അതാവുമ്പൊ ആരുടെയെങ്കിലും തലയിൽ കെട്ടിവെയ്ക്കാൻ എളുപ്പമാണല്ലോ...?

അങ്ങനെ ഞാൻ കാത്തിരുന്ന ആ ദിവസമെത്തി..അവൾ പെറ്റു..എന്നെ ഞട്ടിച്ചുകൊണ്ട്‌ ഏഴ്‌ കുട്ടികൾ..അഞ്ചു പെണ്ണും രണ്ട്‌ ആണും..രണ്ടാൺപട്ടികളയും അയലത്തുകാരുടെ തലയിൽ കെട്ടിവെച്ചു..ബാക്കിയുള്ളതിനെ എന്തു ചെയ്യുമെന്നാലോചിച്ചിരിക്കുമ്പോഴാണ്‌ മീൻ കാരൻ തങ്കച്ചൻ ആ വഴി വരുന്നത്‌..അമ്മയുടെ തലയിലൂടാണ്‌ ആ ബുദ്ധി പോയത്‌..മീൻ വാങ്ങിച്ചിട്ട്‌ ഒരു പത്ത്‌ രൂപ കൂടുതൽ തങ്കച്ചന്റെ പോക്കറ്റിൽ..കൂടെ ഒരു കൂടയിൽ അഞ്ച്‌ പട്ടികളും അണ്ണന്റെ മീങ്കൊട്ടയിലിരുന്നു..

തങ്കച്ചനെ പിന്നീടതുവഴി കുറേനാളത്തേക്ക്‌ കണ്ടില്ല..അയാൾ ചന്തയിലാണ്‌ മുഴുവൻ സമയവുമെന്ന്‌ ആരോ പറഞ്ഞറിഞ്ഞു...മാസങ്ങൾക്ക്‌ ശേഷം തങ്കച്ചനെ വീണ്ടും കാണാനിടയായി..ഒരു കൗതുകത്തിന്‌ ആ പട്ടികളെ എന്തെടുത്തെന്ന്‌ ചോദിച്ചു. ഒരു കള്ള ചിരിയോടെ തങ്കച്ചൻ ആ കഥ പറഞ്ഞു..
" അഞ്ചെണ്ണവും ഇന്ന്‌ വല്യ നിലയിലാ..നല്ല ഇനത്തിൽപെട്ട പട്ടികളാണന്ന്‌ പറഞ്ഞ്‌ മീൻ വിയ്ക്കാൻ പോകുന്ന വീടുകളിൽ 250-300 രൂപയ്ക്ക്‌ ഓരോന്നിനയും ഞാൻ വിറ്റു.."

അതുങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുകയല്ലന്ന്‌ അറിഞ്ഞപ്പൊ മനസ്സിന്‌ ഒരു ആശ്വാസമായി..വീട്ടിൽ ചെന്ന്‌ ജിമ്മിയെ അടുത്തുവിളിച്ച്‌ മുഖത്തുനോക്കി പറഞ്ഞു..
"നീ വിഷമിക്കണ്ട കേട്ടോ..നിന്റെ മക്കളെല്ലാം വല്യ നിലയിലായി"

പറഞ്ഞത്‌ പട്ടിയ്ക്ക്‌ മനസ്സിലായന്ന്‌ തോന്നി..രണ്ട്‌ മാസം കഴിഞ്ഞ്‌ അവളുടെ വയർ പിന്നയും വീർത്തു വന്നു.. :(

16 comments:

ശ്രീ said...

"പറഞ്ഞത്‌ പട്ടിയ്ക്ക്‌ മനസ്സിലായന്ന്‌ തോന്നി..രണ്ട്‌ മാസം കഴിഞ്ഞ്‌ അവളുടെ വയർ പിന്നയും വീർത്തു വന്നു.. :( "

ഹ ഹ, പ്രണയകാവ്യം കലക്കി കേട്ടോ. എഴുത്തും കിടിലന്‍!

രഘുനാഥന്‍ said...

ദുഷ്ട ....അയ്യോ ...ദൃഷ്.. ട..ദ്യു...മ്നാ ....(എന്റമ്മച്ചീ ...എന്തൊരു പേരാ ...??)

എന്തെങ്കിലുമാവട്ടെ... പട്ടി പ്രേമം കലക്കി...ആശംസകള്‍

ദീപക് രാജ്|Deepak Raj said...

പേര് എഴുതുമ്പോള്‍ കോപി പേസ്റ്റ്‌ ചെയ്യാം. പക്ഷെ വിളിക്കുമ്പോള്‍ കഷ്ടമാണ്.

ആശംസകള്‍

കണ്ണനുണ്ണി said...

ജിമ്മ്യ്ക്ക് ഇതൊരു ഹോബി ആണോ അപ്പൊ....

അരുണ്‍ കരിമുട്ടം said...

തുടക്കം കണ്ടപ്പോല്‍ വഴി പിഴച്ച് പോയെന്നാ കരുതിയത്.അവസാനം പറഞ്ഞ ഡയലോഗ് അങ്ങ് ബോധിച്ചു:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!

ഓ.ടോ.
ഈ ബ്ലോഗില്‍ കയറുമ്പോള്‍ എന്തൊക്കെയോ പോപ്പപ്പ് ചെയ്തു വരുന്നുണ്ടല്ലോ, കഴിഞ്ഞ തവണയും ഉണ്ടായി.

ധൃഷ്ടദ്യുമ്നന്‍ said...

ശ്രീ, രഘു, ദീപക്‌, കണ്ണനുണ്ണി, അരുൺ....അഭിപ്രായങ്ങൾക്ക്‌ നന്ദി...
അനിലേട്ടാ..വിട്ജെറ്റിന്റെ കുഴപ്പമായിരുന്നു..മാറ്റിയട്ടുണ്ട്‌..:)

kaalidaasan said...

ജിമ്മി എന്നായിരുന്നു അവളുടെ പേര്‌

ജിമ്മി എന്ന് പെണ്‍പട്ടിക്ക് പേരിട്ടത് ആരാണെന്നറിയാന്‍ ഒരാഗ്രഹം.

ധൃഷ്ടദ്യുമ്നന്‍ said...

@
കാളിദാസൻ
ഞാൻ തന്നെ...എല്ലാം ഞാൻ തന്നെ !!!
അല്ലേലും ഒരു പേരിലെന്തിരിക്കുന്നു...:)

Anil cheleri kumaran said...

നല്ല എഴുത്താണു മാഷേ.

കൂട്ടുകാരൻ said...

കിടിലന്‍ പ്രണയ കാവ്യം.....എഴുത്തും കൊള്ളാം...:)

Anonymous said...

വെല്യേ വെല്യേ പേരു ഒക്കെ വെക്കുന്നത് ശരി.. ബാബൂ ന്നു വിളിച്ചാ വിളി കേട്ടോളണം ..

ധൃഷ്ടദ്യുമ്നന്‍ said...

കുമാരാ..കൂട്ടുകാരാ..അഭിപ്രായം പറഞ്ഞതിന്‌ നന്ദി... :D
വിനു..ഹ ഹ ഹ..എന്തുവേണേലും വിളിച്ചോ..തെറി മാത്രം വിളിക്കാതിരുന്നാമതി..:)

വാഴക്കോടന്‍ ‍// vazhakodan said...

ഹി ഹി ഇത് കൊള്ളാലോ മോനെ.....
ഇപ്പോഴാ കണ്ടത്.കലക്കീ മച്ചൂ....

Unknown said...

മച്ചൂ അനിൽ പറഞ്ഞ പോലെ പോപ് അപ് പേടിച്ചായിരുന്നു ഞാൻ ഈ വഴി വരാതിരുന്നതു .
ആ എന്തായാലും പിള്ളേരു വല്ല്യ നിലയിലായല്ലൊ സന്തൊഷം

saju john said...

Very nice to read your all posts.....

Keep posting.....

With regards.

Get This 4 Column Template Here
Get More Templates Here