ഐ പി എല്‍ മാതൃകയില്‍ കേരളത്തിലും 20-20 മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ ചില പ്രമുഖ വ്യവസായികളുടെ ആഭിമുഖ്യത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു..കെ പി എല്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംരഭത്തിന് ഇതിനോടകം തന്നെ പല
വന്‍താരങ്ങളെയും കരാറാക്കിയട്ടുണ്ടന്നാണ് സൂചന.ആദ്യ പടിയായി പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ച് ആറു ടീമുകള്‍ രൂപികരിക്കാനാണ് ആലോചന.വ്യവസായികളായ മണ്ണുപോയ മാര്‍ട്ടിന്‍,രക്ഷകന്‍ മനുഷ്യന്‍ മാത്തന്‍,ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിടുക്കന്‍ സിറ്റി ഗ്രൂപ്പ്,കാനഡ ആസ്ഥാനമായുള്ള ലാവയുള്ള ഗ്രൂപ്പ്,തിരുവനന്തപുരത്തുള്ള ലീഡര്‍ പന എണ്ണ ഗ്രൂപ്പ്,മലപുറത്തു നിന്നും വാഹിദിക്ക ഗ്രൂപ് എന്നിവരാണ് ടീമിനായി ചുക്കാന്‍ പിടിക്കുന്ന പ്രമുഖര്‍.
അമ്പലപുഴ,തിരൂരങ്ങാടി,തളിപ്പറമ്പ്,പാലാ,തമ്പാനൂര്‍,കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍
ടീമുകള്‍ രൂപീകരിക്കുക്ക.ജനപങ്കാളിത്തം ഉറപ്പാക്കാന്‍ അതതു സ്ഥലങ്ങിളിലെ സൂപ്പര്‍ താരങ്ങളെ ഓരോ ടീമിന്റയും ഐക്കന്‍ താരം കം ക്യാപ്റ്റന്‍ ആക്കും.ഇതുവഴി ചുളുവില്‍ ക്യാപറ്റ്ന്‍ സ്ഥാനം കിട്ടാന്‍ സാധ്യതയുള്ള പ്രമുഖര്‍ ഇവരാണ്..
അമ്പലപുഴ - അച്ചു എഞ്ചോയന്‍
തിരൂരങ്ങാടി - ചൈല്‍ഡ് അലി കിഡ്
തളിപ്പറമ്പ് - ലൈറ്റനിംഗ് വിന്നര്‍ (കാനഡ)
പാലാ - എം. എ. ണി (പാലാഴി)
തമ്പാനൂര്‍ - ഫ്ലൂട്ട് ധരന്‍
കഞ്ഞിക്കുഴി - കിസ്സന്‍ ചാ അന്‍ഡി
ആരാധകരെ കിടിലന്‍ കൊള്ളിക്കാന്‍ തകര്‍പ്പന്‍ പേരുകളുമായാണ് ടീമുകള്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. അച്ചു എഞ്ചോയന്‍ നയിച്ചു വരുന്ന ടീം അമ്പലപ്പുഴ ജെ സി ബി കോബ്രാസ് എന്നപേരില്‍ അറിയപ്പെടും.ലൈറ്റനിംഗ് വിന്നര്‍ നയിച്ചു വരുന്ന സൂപ്പര്‍ ടീം തളിപ്പറമ്പ് റെയര്‍ ഡെവിള്‍സ് എന്ന പേരിലാകും അറിയപ്പെടുക.കഞ്ഞിക്കുഴി ആസ്ഥാനമായി കിസ്സന്‍ ചാ അന്‍ഡി നയിക്കുന്ന ടീമിനു മ്യൂള്‍സ് ഇലവന്‍ കേരള എന്ന പേര് ഇടാനാണ് സാധ്യത.തിരൂരങ്ങാടി ടീമിന് പല പേരുകളും സംഘാടകര്‍ ആലോചിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഐസ് ക്രീം റൈഡേഴ്സ് എന്ന പേരു നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.ബാക്കി രണ്ടു ടീമുകളുടെ പേരുവിവരം കുറച്ചു ദിവസങ്ങൾക്കകം തീരുമാനമാകും.
അതിനിടയില്‍ ഗാലറിയിലിരിന്ന് ടീമുകള്‍ക്ക് ആവേശം പകരാന്‍ ചിയര്‍ ഗേള്‍സിനെ ഇറക്കുന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.തളിപ്പറമ്പില്‍ നിന്നുള്ള റെയര്‍ ഡെവിള്‍സിനു വേണ്ടി ആരോഗ്യ ശ്രീമതിയേയും തമ്പാനൂര്‍ കേന്ദ്രീകരിച്ചുള്ള ടീമിനു വേണ്ടി ചെങ്ങന്നുര്‍ യക്ഷിയേയും ഇതിനോടകം തന്നെ കരാറാക്കിയട്ടുണ്ടന്നാണ് സൂചന.ഇതിനിടയില്‍ തിലകനെ ക്യാപ്റ്റനാക്കി സുകുമാര്‍ അഴിക്കോടീന്റെ കോചിങ്ങില്‍ വിഗ്ഗേഴ്സ് ഇലവന്‍ എന്ന പേരില്‍ ഒരു ടീം ഉണ്ടാക്കാന്‍ മോഹന്‍ ലാലും ഇന്നസന്റും കൂടി ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഐ പി എല്‍ പോലെ തന്നെ ഒരോ ടീമിലും ആറു സംസ്ഥാന താരങ്ങളയും അഞ്ചു അന്തര്‍ദ്ദേശ്ശീയ താരങ്ങളേയും ഉള്‍പ്പെടുത്താം.താരലേലത്തിന്റയും ടീമുകളുടേയും കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത ലക്കം..
Thursday, March 18, 2010
Subscribe to:
Post Comments (Atom)
4 comments:
:):)
ഹിഹി
വളരെ വളരെ ബോര്‍! ഇനി ഇങ്ങനെ എഴുതല്ലേ... നന്നാക്കാന്‍ ശ്രമിക്കൂ... അല്ലെങ്കില്‍ നര്‍മ്മം എന്നാ ലാബില്‍ എങ്കിലും ഒഴിവാക്കൂ.. ചിരിപ്പിചില്ലെന്നു മാത്രമല്ല, വളരെ അരോചകമായി തോന്നി... വ്യക്തിപരമായാ ആരോപണം ആയി കരുതല്ലേ...
Post a Comment