ആദ്യത്തെ കളി കഴിഞ്ഞപ്പൊ പറഞ്ഞു...ഞങ്ങൾ ഇക്കൊല്ലം കൊണ്ടേ പോകൂ...രണ്ടാമത്തെ കളി കഴിഞ്ഞപ്പൊ കുറച്ചൊന്ന്
അയഞ്ഞു...സെമി ഫൈനൽ തീർച്ചയായിട്ടും കാണും..മൂന്നാമത്തെ കളി കഴിഞ്ഞു...ഇനി ഞങ്ങൾ അഞ്ചും ആറും സ്ഥാനത്തിന്നായി പൊരുതും എന്ന നിലയിലായി കാര്യങ്ങൾ...അങ്ങനെ കളിയായ കളിയെല്ലാം കഴിഞ്ഞു..ഇനി ബാക്കിയുള്ള സ്ഥാനങ്ങൾ പതിനൊന്നും, പന്ത്രണ്ടും..യോദ്ധയിലേ അപ്പുക്കുട്ടെന്റെ കൂട്ട് അടുത്തതിൽ പിടിക്കാൻ ഇന്ത്യൻ ഹോക്കിക്ക് ബാല്യങ്ങൾ ബാക്കികിടക്കുന്നു...
കേരളത്തിലെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയും മറിച്ചൊരു അവസ്ഥയിലല്ല..നിയമസഭയിൽ മത്സരിക്കാൻ സീറ്റ് കുറച്ചപ്പൊ പറഞ്ഞു..ലോകസഭയിൽ നോക്കാമെന്നു...ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് നിർണ്ണയിച്ചപ്പൊ റവ പാർട്ടി അവിടയും ഇല്ല..കൊച്ചനെ മന്ത്രി സഭയിൽ വിടില്ലന്ന് പറഞ്ഞ് ഡാഡി മീശ പിരിച്ചപ്പൊ മിഠായികൊടുത്ത് സുഖിപ്പിക്കുന്നത് പോലെ അടുത്ത് രാജ്യസഭാ സീറ്റ് ഡാഡിക്ക് തന്നെ എന്നൊരു വാഗ്ദാനവും..ഇപ്പൊ രാജ്യ സഭാ തിരഞ്ഞെടുപ്പും വന്നു..ഇതിലും കൂടെ സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്..
ഹോക്കി കളിക്കാൻ പോവ്വാ..അവരും ചെയ്യുന്നത് ഇതൊക്കത്തന്നെയാണന്നേ...
Tuesday, March 9, 2010
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment