Saturday, April 25, 2009

പടക്കത്തിന്റെ ഇംഗ്ലീഷ് (ഒരു ഓർമ്മക്കുറുപ്പ്‌)

പടക്കത്തിന്റെ ഇങ്ഗ്ലിഷോ?? അവർ രണ്ടുപേരും മുഖത്തോട്‌ മുഖം നോക്കി..അതുവരെ അതിമനോഹരമായി എഴുതിവന്നതാ..അപ്പൊഴാണു വിഷുവിനു പടക്കം പൊട്ടിക്കുന്ന കാര്യം ഓർമ്മ വന്നത്‌..എന്നാ പിന്നെ അതുംകൂടെയങ്ങ്‌ കാച്ചിയേക്കാമെന്ന്‌ വിചാരിച്ചു..പക്ഷെ എത്ര ആലോചിച്ചിട്ടും പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടുന്നില്ല..സംഭവം നടക്കുന്നത്‌ പരീക്ഷാ ഹാളിലാണു..വിഷയം കമ്മ്യൂണിക്കേറ്റീവ്‌ ഇങ്ഗ്ലിഷ്‌..അവസാനത്തെ ചോദ്യം പത്തുമാർക്കിനുള്ള എസ്സേയാണു..ഏതെങ്കിലും ഉത്സവത്തിനെ കുറിച്ച്‌ രണ്ടു പേജിൽകുറയാതെ കത്തിവയ്ക്കുക..ബൈ ദി ബൈ ഈ സംഭവത്തിലെ കഥാനായകൻ ഞാനല്ല..ഡിഗ്രിക്ക്‌ പഠിക്കുമ്പൊ (ആരു പഠിച്ചു?)ഞങ്ങടെ കൂട്ടത്തിലെ വീർ ശൂർ പരമാക്രിയായിരുന്നു ഈ കക്ഷി..ചില സാങ്കേതിക കാരണങ്ങളാൽ അവന്റെ പേരൊന്ന്‌ പരിഷ്കരിച്ച്‌ ബാബു എന്ന്‌ നമുക്ക്‌ വിളിക്കാം.

ഹാളിലിരുന്ന്‌ നട്ടംതിരിഞ്ഞ ബാബു ചുറ്റുപാടുമൊന്ന്‌ നോക്കി..ഹാൾ മുഴുവനും ഏറക്കുറെ ശൂന്യമാണു..മിക്കവരും പരീക്ഷ കഴിഞ്ഞ്‌ സ്ഥലംവിട്ടിരിക്കുന്നു..തൊട്ട്‌ പുറകിലിരിക്കുന്ന ഷമീം വളരെ വേഗത്തിൽ എന്‌തോ കുത്തിക്കുറിക്കുന്നുണ്ട്‌..അതോടൊപ്പം അക്ഷമനായി എന്‌തോ തിരയുന്നത്‌ അവന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും "ആവശ്യക്കാരനു ഔചത്യബോധം പാടില്ല" എന്ന പോളിസിയിൽ സാറു കാണാതെ ശബ്ദം താഴ്ത്തി ബാബു ഷമീമിനോട്‌..
"എടാ..ഈ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ എന്‌തുവ"
ഷമീം ഒരു നിമിഷം അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു..സ്ഥലകാലബോധം വീണ്ടെടുത്തുടൻ തന്നെ മറുപടിയും കൊടുത്തു.
"മിണ്ടാതിരുന്ന്‌ വെല്ലോം എഴുതിയെട്ട്‌ പോടെ..ഉത്സവത്തിനെ കുറിച്ച്‌ കോപ്പിയെഴുതികൊണ്ടുവന്നത്‌ തിരഞ്ഞോണ്ടിരികുമ്പൊഴ അവന്റെ കോപ്പിലെ പടക്കം!"
തിരയുന്ന സ്ഥലംകണ്ട്‌ ബാബുനു പിന്നേം സംശയം..
ബാബു:"അതിനു നീ എന്‌തിനാ പാൻസിനകത്ത്‌ കൈയിടുന്നേ?"
ഷമീം:"ഡേ,ഞാനത്‌ പാൻസിന്റെ അരേലാരുന്ന്‌ വച്ചേ..ഇപ്പൊ ഊർന്നിറങ്ങി ജട്ടിക്കകത്ത്‌ പോയന്ന തോന്നുന്നെ" വിഷണ്ണനായി അവൻ പറഞ്ഞു..

പിന്നീടവൻ ഷമീമിനെ ശല്യപെടുത്തിയില്ല..അവസാനത്തെ ആളായി ബാബു പേപ്പർ കൊടുത്തിറങ്ങിവരുമ്പൊ ഷമീം നടന്നകാര്യങ്ങൾ ഞങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു..സന്‌തോഷവാനായി നടന്നുവരുന്ന ബാബുനെ കണ്ട്‌ ഷമീമിന്റെ ചോദ്യം
"ഡേ..നിനക്ക്‌ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടിയൊ?"
ബാബു:"നി എന്നെ പറ്റി എന്‌താ വിചാരിച്ചെ? ഞാൻ തകർത്തില്ലേ..?"
ഷമീം:"പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ നീ കണ്ടുപിടിച്ചൊ? നി എങ്ങനെയാട അത്‌ എഴുതിയത്‌?" ഷമീമിനൊപ്പ്പ്പം ഞങ്ങളെല്ലാവരും ആകാംഷയോടേ അവനെ നോക്കി

ബാബു : "We are firing small BOMBS for enjoying vishu"
***************************************************************************
ഒരു സംഭവംകൂടെ പറഞ്ഞ്‌ ഈ കഥ അവസാനിപ്പിക്കാം.അവസാന വർഷ പരീക്ഷ കഴിഞ്ഞ്‌ ഞങ്ങൾ തരികടകളെല്ലാം കൂടെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു..കൂലംകഷമായ ചർച്ചകൾക്കൊടുവിൽ മലമ്പുഴ പോകാൻ തീരുമാനമായി..അങ്ങനെ വെളുപ്പിനെ നാലുമണിക്കുള്ള പാലക്കട്‌ സൂപ്പർ ഫാസ്റ്റിൽ യാത്ര പുറപ്പെട്ടു.പാലക്കട്ടെത്തി ഒരു മുറിയൊക്കെയെടുത്ത്‌ എല്ലാവരും കുളിച്ച്‌ കുട്ടപ്പന്മാരായി വന്നപ്പൊ സമയം 12 മണി.ഫാന്റസി പാർക്ക്‌,മ്മടെ യക്ഷിക്കൊച്ചമ്മ, ഡാം,കോട്ട, ഇതല്ലാം കണ്ടുകഴിഞ്ഞപ്പം സമയം രാത്രി എട്ടുമണി..ആർക്കും ബസ്സേ പോകാനുള്ള ത്രാണിയില്ല..ചുമ്മ ഒരു അഹങ്കാരത്തിനു എറണാകുളം വരെ ബസ്സേലും അവിടുന്നിങ്ങോട്ട്‌ കായംകുളം വരെ റ്റ്രേയിനേലും പോകാമെന്ന് ധാരണയായി.അങ്ങനെ കായംകുളം പിടിച്ചപ്പൊ രാത്രി 2 മണി. സ്റ്റേഷന്റടുത്ത്‌ വീടുള്ളവർ ദൂരെപോകാനുള്ളവരേം കൂട്ടി വീടുകളിലേക്ക്‌ പോയി..ഞങ്ങൾ എത്ര ക്ഷണിച്ചിട്ടും ബാബു ആരുടെകൂടേം വന്നില്ല.."നിയൊക്കെ വിട്ടോ...ഞാൻ പുഷ്പം പോലെ വീട്ടിലെത്തിയിരിക്കും"..അൽപം ജാടെയിൽ കക്ഷി പറഞ്ഞു..പിന്നെ ഞങ്ങൾ കൂടുതൽ നിർബന്ധിക്കാൻ പോയില്ല.

പിറ്റേന്ന് രാവിലെ 10.30 ക്ക്‌ എനിക്കൊരു ഫോൺ കോൾ..മറുതലക്കൽ ബാബു.
ഞാൻ: എടാ.. നിയെവിടുന്നാ
ബാബു: എറണാകുളം
ഞാൻ: നി പിന്നെം എറണാകുളത്ത്‌ പോയോ?
ബാബു:ഇല്ലടെ..എനിക്ക്‌ ചെറിയൊരു അബദ്ധം പറ്റി..
ഞാൻ: എന്തബദ്ധം..
ബാബു: ഇന്നലെ നിങ്ങൾ പോയികഴിഞ്ഞ്‌ ഞാൻ അവിടെ കിടന്ന ഒരു ബോഗിയിൽ കയറികിടന്നുറങ്ങി.രാവിലെ എഴുന്നേൽക്കാൻ അൽപം താമസിച്ചു പോയി..രാവിലെ 5.30ക്ക്‌ കായംകുളം എറണാകുളം പോകുന്ന ഷട്ടിൽ റ്റ്രേയിനാരുന്നത്‌..

ഫോൺ വച്ചാതിനുശേഷം ഒരു 10 മിനിറ്റ്‌ ഞാൻ പൊട്ടിപൊട്ടി ചിരിച്ചു..പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന്നു..

11 comments:

Unknown said...

പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന്നു..ഗൊച്ചു ഗള്ളന്‍ എല്ലാരേം ഫോണ്‍ ചെയ്തു അറീച്ചു അല്ലെ പോരാഞ്ഞ് ദേ ബ്ലോഗ്ഗ് എഴുതിയും ബാബുവിനിട്ടു പണി കൊടുക്കുന്നു .

Anonymous said...

"ബാബു : "We are firing small BOMBS for enjoying vishu"
അളിയാ,കലക്കി .ചിരിച്ച്‌ ചിരിച്ച്‌ ഒരു വഴിക്കായി.അഭിനന്ദനങ്ങൾ.

പകല്‍കിനാവന്‍ | daYdreaMer said...

:):)ഹഹഹഹ
" ധൃഷ്ടദ്യുമ്നൻ.. " മോനെ ഈ പേര് മാറ്റി "ബാബു" എന്നാക്കാമോ..ഒരു വെടിക്കു രണ്ടു പച്ചി.. പറയാനും എളുപ്പം ഉണ്ടല്ലോ.. ഹഹ

വാഴക്കോടന്‍ ‍// vazhakodan said...

ബാബു : "We are firing small BOMBS for enjoying vishu"
***************************************************************************
ഹി ഹി ഹീ കലക്കീ ബാബുവേ...ബാബു മതി അതാ സുഖം!

Rani said...

ബാബു ആളു കൊള്ളാമല്ലോ ..പേര് ധൃഷ്ടദ്യുമ്നന്‍ എന്ന് തന്നെ മതിയാരുന്നു കേട്ടോ...
ഇതു പോലെ ഒരു അബദ്ധം എനിക്കും പറ്റിയിട്ടുണ്ട് ...
Coimbator ബോംബ് സ്പോടനം നടന്ന സമയത്ത് വിഷു വിനു പടക്കം വാങ്ങാന്‍ coimbator ഒരു കടയില്‍ പോയി.കടയില്‍ ചെന്നപ്പോള്‍ പടക്കത്തിന്റെ തമിഴ് അറിയില്ല എന്നാ സത്യം മനസിലാകിയത് , അവര്‍ക്കനെന്കില്‍ ഇംഗ്ലീഷും വശമില്ല . വായില്‍ വന്ന വാക്ക് 'ഗുണ്ട്' ആണ് . കടക്കാര്‍ മുഖാ മുഖം നോക്കുന്നു . ഭാഗ്യത്തിന് അതില്‍ ഒരു മലയാളി ഉണ്ടായിരുന്നു .അയാള്‍ എന്നെ രക്ഷിച്ചു .അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ജയിലില്‍ ഗോതമുണ്ട കഴിച്ചു കിടന്നേനെ ..

ധൃഷ്ടദ്യുമ്നന്‍ said...

സജി, തുമ്പാ..കമന്റിനു നന്ദി..

എന്നെ ബാബു എന്ന് വിളിക്കാൻ വെമ്പൽകൊണ്ടുനടക്കുന്ന കശ്മലന്മാരോട്‌..സോറീീീീീ ബ്രദേഴ്സ്സ്‌..റാണിയുടെ അഭ്യർദ്ധനയെ മാനിച്ച്‌ ഞാൻ തത്കാലം പേരു മാറ്റുന്നില്ല...ഹും.. ;)

റാണി..പോസ്റ്റ്‌ ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..കമന്റിനു നന്ദി..:)

കെ.കെ.എസ് said...

കൊള്ളാം...വളരെ രസകരമായി എഴുതിയിരിക്കുന്നു..ചിരിയുടെ ഒരു small bomb

ജോബിന്‍ said...

ഹഹഹ കൊള്ളാം.. ഇത് പോലെ എക്സാം ഹാളില്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകള്‍ കിട്ടാതെ ഞാന്‍ ഇംഗ്ലീഷ് ഭാഷക്ക് ഒത്തിരി വാക്കുകള്‍ സംഭാവന ചെയ്തിട്ടുണ്ട്...അത് പോലെ രാഷ്ട്രഭാഷ ഹിന്ദിക്കും...

Jayasree Lakshmy Kumar said...

കൊള്ളാം :)

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ് . ഇതു കലക്കി."We are firing small BOMBS for enjoying vishu"

ധൃഷ്ടദ്യുമ്നന്‍ said...

പ്രിയ കെ കെ എസ്‌, ജോബിൻ, ലക്ഷ്മി, പ്രദീപ്‌...എഴുതിയത്‌ ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരുമല്ലൊ..

Get This 4 Column Template Here
Get More Templates Here