Sunday, January 31, 2010

വിധി

അയാൾ ആകെ വിഷണ്ണനായിരുന്നു...
കൈയിൽ ഇരുന്ന മദ്യം നിറച്ച കുപ്പിയുമായി ബാറിന്റെ മുന്നിലേ പോസ്റ്റിൽ അലോചനാനിമഗ്നായി നിന്ന അയാളുടെ അരികിലേക്ക്‌ ഒരു ലോറി വന്നുനിന്നു..
ലോറിയിൽ നിന്ന് ഇറങ്ങിയ ഡ്രൈവർ ബാബുമോന്‌ അയാളുടെ നിൽപ്പ്‌ കണ്ട്‌ ഒരു ഉൾവിളി ഉണ്ടായി..അയാളുടെ കൈയിൽ ഇരുന്ന മദ്യം തട്ടിപറിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ചു തിർത്തു..എന്നിട്ട്‌ അയാളെ നോക്കി ആർത്തട്ടഹസിച്ചൂ..
അയാൾക്ക്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്‌..ഏങ്ങലടിച്ചു കരയാൻ തുടങ്ങിയ അയാളെ കണ്ട്‌ ബാബുമോന്റെ മനസലിഞ്ഞു..
"കരയണ്ട സുഹൃതേ...ഞാൻ ഒരു തമാശ ചെയ്തത്തല്ലേ....തനിക്ക്‌ ഞാൻ ഒരു ഫുൾ ബോട്ടിൽ റം ഇപ്പൊ തന്നെ വാങ്ങിച്ചു തരാം..പോരെ?" ബാബു അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
"അതുകൊണ്ട്‌ അല്ല സുഹ്രുത്തേ"..സങ്കടം കടിച്ചമർത്തി അയാൾ പറയാൻ തുടങ്ങി..
"ഇന്നെനിക്ക്‌ വളരെ മോശം ദിവസമായിരുന്നു..ആപീസിൽ താമസിച്ചു ചെന്നതിനു ബോസ്‌ ഒരുപാട്‌ ചീത്ത പറഞ്ഞു..സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ലീവ്‌ എടുത്ത്‌ തിരിച്ചു വീട്ടിൽ എത്തിയപ്പോ ഭാര്യ തോട്ടക്കരനുമായി മുറിയിൽ കിടന്നുറങ്ങുന്നു..ഹൃദയം തകർന്ന് പോയ ഞാൻ ഒരു ഫുൾ ബോട്ടിൽ റം വാങ്ങിച്ചു തിരിച്ചു വരുന്ന വഴിക്കു ആരോ പോക്കറ്റ്‌ അടിച്ചു..കൈയിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു വിഷോം ചേർത്തു ഈ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാ നിങ്ങൾ വന്ന് അതും കുടിച്ചു തീർത്തത്‌!!!

അയാൾ കരച്ചിൽ തുടർ ന്നുകൊണ്ടേ ഇരുന്നു..കേൾക്കാൻ ബാബുമോൻ ഇല്ലാരുന്നു...


4 comments:

അരുണ്‍ കരിമുട്ടം said...

ഇതാണ്‌ വിധി
:)

വീകെ said...

സമയം ആയിക്കഴിഞ്ഞാൽ പിന്നെ അങ്ങനാ...!!
നമ്മൾക്ക് നിന്നുകൊടുക്കാനേ ആവൂ...!!?

അലസ്സൻ said...

കുറേ നാളുകളായി കാണാതിരുന്ന് പ്രത്യക്ഷപ്പെട്ടപ്പോൾ എഴുത്തിന് ഒരു നിരാശാ നിഴൽ! എന്തു പറ്റി?

അലസ്സൻ said...

മനുഷ്യൻ കൊതിക്കുന്നു, ദൈവം വിധിക്കുന്നു.

Get This 4 Column Template Here
Get More Templates Here