ഒരു മഹാകവിയാകണം എന്നുള്ളത് എന്റെ ജീവിതാഭിലാഷമായിരുന്നു.ംഹാകവി പി, മഹാകവി കു (ഐ മീൻ കുമാരനാശാൻ), മഹാകവി ഊ (ഉള്ളൂർ) എന്നിവർക്ക് ശേഷം ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു..മഹാകവി ധ്രി (ഞാൻ തന്നെ)..പനിക്കുള്ള സിറപ്പ് അൽപം ഡോസ് കൂട്ടിയടിച്ചാൽ ഞാനല്ല, ഏതവനായാലും ഗവിത എഴുതിപ്പോകും..ഇന്നത്തെ എന്റെ കവിതയുടെ പേരു "ചവർ". പേരുപോലെതന്നെ കവിതയും ചാവറാരിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങട്ടെ..
ആർക്കും വേണ്ടാതെ
എന്തിനെന്നറിയാതെ
എവിടയോ പോകാനായി
ആരയോ കാത്ത്
അരികിൽ കിടക്കുന്നു..
ചവർ.
(ഹൊ! എന്തൊരു ഭാവന. എന്നെ സമ്മതിക്കണം.ആ അഞ്ചു വരിയിൽനിന്നും എന്തല്ലാം നമ്മൾക്ക് ഊഹിച്ചെടുക്കാം. ഗവി ഇവിടെ ചവർ എന്ന് ഉദ്ദേശിച്ചത് ബോർഡ് വെയ്ക്കാതെ സ്റ്റാണ്ടിൽ പിടിച്ചിട്ടിരിക്കുന്ന ആനവണ്ടിയേയാണൊ? അതോ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടാതെ മരണമെന്ന ലക്ഷ്യത്തിലേക്ക് പോകാനായി ആരയോകാത്ത് കിടക്കുന്ന അമ്മച്ചിയേയൊ? ഇതേതലങ്കാരം അപ്പീ???)
മന്ദ മാരുതൻ തഴുകി-
ത്തലോടി ദൂരത്തുനിന്നൊരു
പാവമാം വൃദ്ധയേ
തൻ ആലിങ്കനത്താൽ
ബന്ധനസ്ഥയാക്കി
ബന്ധനോന്മുക്തയാക-
നായി വൃദ്ധ, തൻ-
ഭണ്ടാരക്കെട്ടിലൊളിപ്പിച്ച്
വെച്ചൊരു പഴംതുണി-
വൃത്തമാം നാസിക
ദ്വാരത്തിൽ തള്ളികയറ്റി..
(ഇവിടെ ഗവി ശരിക്കും ചവർ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് നമ്മൾക്ക് മനസ്സിലാകുന്നു.മാസങ്ങളായി കഴുകാതിട്ടിരിക്കുന്ന ആനവണ്ടിയെ തഴുകി, മന്ദ മാരുതൻ(കാറ്റേ കാറ്റ്)കുറച്ചപുറത്ത് മാറിനിന്ന കിളവി തള്ളയുടെ മൂക്കിൽ ആ അനുഭവം കയറ്റിവിടാൻ ശ്രമിക്കുന്നത്, തൾസ് ഭണ്ടാരക്കെട്ടിലൊളിപ്പിച്ച് വെച്ച പഴംതുണി വൃത്താകൃതിയിലിരിക്കുന്ന നാസികദ്വാരത്തിൽ തള്ളികയറ്റി പ്രധിരോധിക്കാൻ ശ്രമിക്കുന്നതായിട്ടാണു മഹാഗവി ധ്രി ഇവിടെ വർണ്ണിക്കുന്നത്.)
ശ്ശെ!!!സിറപ്പിന്റെ കെട്ട് വിട്ട് തുടങ്ങി..കാവ്യം നാളെ പൂർത്തിയാക്കാം..
Subscribe to:
Post Comments (Atom)
2 comments:
മഹാ ഗവേ.. സുന്ദര്‍ ..
നാളെ കാണാം.
കാണണം....
all the best:)
Post a Comment