Monday, March 23, 2009

പണികൊടുക്കുന്നവരുടെ ശ്രദ്ധക്ക്

സത്യം പറയാമെല്ലൊ..ഇപ്പൊ എന്തോ സമ്പ്ത്രിപ്തി തോന്നുന്നു.അത്‌ അല്ലേലും അങ്ങനയാ..ആർക്കെങ്കിലും ഇട്ട്‌ ഒരു പണി കൊടുത്താൽ പിന്നെ മനസ്സിനകത്ത്‌ എന്തോ ഒരു കുളിർമ്മയാ..അവൻ അതിനകത്തുനിന്നും ഊരാൻ പെടുന്ന പാടുകാണുമ്പൊ മനസ്സിന്റെ ഉള്ളിൽ ഒരു സന്തോഷവും ഞാൻ വിജയിച്ചു എന്ന ഭാവവും..പണികൊടുത്താതു നമ്മളാണെന്ന് അറിഞ്ഞാൽപിന്നെ എങ്ങനെ നമ്മുക്കിട്ട്‌ പണിയാം എന്നായിരിക്കും ലവന്റെ ചിന്ത..

ഒരു ഉദാഹരണം: നമ്മൾ കമ്പനിയിൽ ഉള്ള ഒരാളെ ഒരുകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നു.രണ്ടുമൂന്ന് ദിവസത്തിനകം സംഭവം ചെയ്യ്തിട്ടില്ലന്നുറപ്പാക്കിയശേഷം ഒരാഴ്ചകൂടെ നമ്മൾ മിണ്ടാതിരിക്കുന്നു.അതുകഴിഞ്ഞാണു കളിതുടങ്ങുന്നത്‌.തുറന്നുവെച്ച കമ്പ്യൂട്ടറിലെ ഔട്ട്‌ ലുക്ക്‌ ഓപ്പൺ ചെയ്യുന്നു.ലവനു ഒരു യമാണ്ടൻ മേയിൽ ഡ്രാഫ്റ്റ്‌ ചെയ്യുന്നു.നമ്മുടെ ബോസിനും ലവന്റെ ബോസിനും കോപ്പി വെയ്ക്കുന്നു..സംഗ്തി ശുഭം.എന്നുപറയാൻ വരട്ടെ.മെയിൽ കിട്ടിയ ലവന്റെ കാര്യമൊന്ന് ആലോചിച്ചു നോക്കിക്കെ? കക്ഷി ഇപ്പൊ മെയിലിനു മറുപടി അയക്കാൻ ബാധ്യസ്ഥനായിരിക്കുകയാണു.ഞാൻ മലന്നുപോയടെ എന്ന് പറയാനും വയ്യ.ബോസിനു കോപ്പി വെച്ചിട്ടുള്ളോണ്ട്‌ നല്ല കാരണം സഹിതം മറുപടി അയക്കണം.പറ്റുമെങ്കിൽ മറുപടി മെയിലിൽ തന്നെ മറ്റവനിട്ട്‌ ഒരുപണി കൊടുക്കയും വേണം.

എന്റെ മാഷെ ഞാൻ ആ പണി ചെയ്തില്ലെങ്കിൽ എന്നെ ഒന്ന് ഓർമ്മപ്പെടുത്തിക്കൂടാരുന്നൊ? എന്നാണു നിങ്ങളുടെ ചോദ്യമെങ്കിൽ..കഥയിൽ ചോദ്യമില്ല മോനേ..നമ്മെളെന്താണിങ്ങനെ? ഒരാവശ്യോമില്ലാതെ നമ്മൾ അനുഭവിക്കുന്ന ഈ ടെൻഷനും സ്റ്റ്രസ്സും അവസാനം പല മാറാരോഗങ്ങളിലേക്കും നമ്മളെ നയിക്കും എന്നതാണു സത്യം..ഇങ്ങനെ പരസ്പരം ചെളി വാരി എറിയുന്നാതുകൊണ്ട്‌ മാസാ മാസം ശമ്പളം തരുന്ന കമ്പനിക്കെന്താണു കൊണം??? ഒരു കൊണോം ഇല്ല..

അപ്പൊ പിന്നെ കമ്പനിയെ കൊണപ്പെടുത്താൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ ചെയ്യാവുന്നതാണു.രാവിലെ എട്ട്‌ മണിക്ക്‌ വരുക.അര മണിക്കൂർ സഹപ്രവർത്തകർ/കൾ ളുമായി സൊള്ളുക. നേരെ കാബിനിൽ പോയിയിരിക്കുക.8.30 മുതൽ 1.00 മണിവരെ ഉള്ള സമയം ചിന്താനിമഗ്നനാകുക.ആൾക്കാരെ കാണിക്കാൻ നമ്മളെന്തോ ഫയങ്കര ജോലിത്തിരക്കിലാണെന്ന് ഭാവിച്ചഭിനയിക്കുക.ഓവറാക്റ്റ്‌ ചെയ്ത്‌ ചളമാക്കരുത്‌.ഒരു മണി വരെ ആലോചിച്ച ശേഷം വെല്ലതും ഞണ്ണാൻ(കഴിക്കാൻ)പോവുക.ഭക്ഷണം കഴിച്ച ശേഷം കമ്പ്യൂട്ടെറിന്റെ മുന്നിൽ വരുക.അഞ്ചെലി ഓൾഡ്‌ ലിപി ഓപൺ ചെയ്യുക.ആലോചിച്ചു വെച്ചതെല്ലാം അങ്ങോട്ട്‌ പടച്ചു വിടൂ..എന്നിട്ടതു ബ്ലോഗിൽ പബ്ബ്ലിഷ്‌ ചെയ്യൂ..വേറെ ആരു അംഗീകരിച്ചില്ലങ്കിലും നിങ്ങളുടെ കമ്പനി നിങ്ങളെ അംഗീകരിക്കും..മാസാദ്യം നിങ്ങൾ ചെയ്യ്തതിന്റെ കൂലി നിങ്ങൾക്ക്‌ കിട്ടും..

എല്ലാ ദിവസവും ബ്ലോഗൂ..ജീവിതം സന്തോഷഭരിതമാക്കൂൂ....

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

:)
ഏതാ ഈ അളിയന്‍ പുലി... ??
:D

ധൃഷ്ടദ്യുമ്നന്‍ said...

ഹ.ഹ..പുള്ളി എന്നെങ്കിലും എന്റെ ശത്രു ആകട്ടെ..അപ്പൊ പറയാം..

നിരക്ഷരൻ said...

ഇപ്പറഞ്ഞതുപോലെയൊക്കെ ചെയ്താല്‍ ചിലപ്പോള്‍ പണികിട്ടിയതു തന്നെ. മാന്ദ്യകാലമായിട്ട് ഉള്ള പണി കളയിപ്പിച്ച് വീട്ടിലിരുത്താനുള്ള പുത്തിയുമായിട്ട് ഇറങ്ങിയിരിക്കുകയാണല്ലേ ? :):):)
(തമാശിച്ചതാണേ...:):))

ചിരിപ്പൂക്കള്‍ said...

hi,
idea is superb........ ithu sadharana namukku kittunna karyangal thanna...

keep it up ( pani kodukkanalla)
keep good writings......

malayalam kattakal panimudakkila..
cheers.

ശ്രീക്കുട്ടന്‍ | Sreekuttan said...

ഇതൊക്കെ എല്ലാരും ഉപയോഗിക്കുന്ന പരിപാടികൾ തന്നെ.. ലാസ്റ്റ് പാരഗ്രാഫ്...കറക്റ്റ്..

എപ്പോഴും ജോലിചെയ്തോണ്ടിരിക്കണം, ഇല്ലെങ്കിൽ ഭയങ്കര ബോറടിയാണെന്നൊക്കെ പറഞ്ഞാണു കമ്പനിയിലെ സിസ്റ്റം ഉപയോഗിക്കാതെ സ്വന്തം ലാപ്ടോപ്പ് ഉപയോഗിക്കുന്നത്.. (അഞ്ചെലി ഓൾഡ്‌ ലിപി> കീമാൻ| വരമൊഴി= ബ്ലോഗിങ്ങ്, ഓർക്കുട്ട്.. ഒക്കെ അങ്ങനെയേ പറ്റൂ..).

ഞങ്ങടെ ബോസ് ബ്ലോഗ് ഒക്കെ വായിക്കാറുണ്ടോ ആവോ? ദൈവമേ..

പി.സി. പ്രദീപ്‌ said...

ആളു കൊള്ളാമല്ലോ. ഇതൊക്കെയാ കയ്യില്‍ ഇരിപ്പ് ... അല്ലെ:)

Get This 4 Column Template Here
Get More Templates Here