Tuesday, March 10, 2009

എല്ലാ അവളുമാരോടും...അച്ചാച്ചന്റെ പ്രസ്താവന!!

ചില കാര്യങ്ങൾ ഇങ്ങനൊക്കെയാണു.നമ്മൾ വിചാരിക്കുന്നത്‌ ഒന്ന് അവസാനം നടന്ന് വരുന്നത്‌ മറ്റൊന്ന്.ഒരു പെണ്ൺ കെട്ടാൻ 2-3 വർഷമായി തെക്കുവടക്ക്‌ നടക്കയാണു.ഇതുവരെ കുറഞ്ഞപക്ഷം ഒരു 20 -25 എണ്ണത്തിനെയെങ്കിലും നേരിൽ കണ്ടുകാണും.
എന്റെ പ്രിയപെട്ട പെൺകുട്ടികളേ നിങ്ങളിൽ നാലുപേരുടെയെങ്കിലും മുക്ഖങ്ങൾ ദിവസവും ഞാൻ ഓർക്കാറുണ്ട്‌..മോളേ കുണ്ടറക്കാരി നിഷേ... നിന്നേ ആദ്യ കാഴ്ചയിൽ തന്നെ അച്ചാചനു ഇഷ്ടപെട്ടുപോയിരുന്നു!!!അമ്മയ്ക്കും ചേച്ചിക്കും നിന്നെ തരിമ്പും പിടിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണു ഞാൻ നിന്റേതാകാഞ്ഞത്‌..നിനക്ക്‌ വണ്ണം തീരെ കുറവാണു പോലും..നിനക്ക്‌ ഇങ്ങനെ ഒരു പെണ്ണിനെയല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്‌...എന്ന അവരുടെ പ്രലോഭനത്തിൽ ഞാൻ വീണു പോയി മോളെ..ഞാൻ വീണു പോയി..നി അച്ചാചനോടു ക്ഷമിക്കില്ലെ കുട്ടാ..ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ എന്റെ പതിനൊന്നാം ജന്മത്തിൽ ഞാൻ നിന്റേതു മാത്രമായിരിക്കും എന്നു ഈ അവസരത്തിൽ ഞാൻ കർത്താവായ ഈശോമിശിഹായുടെ നാമത്തിൽ സത്യപ്രതിജ്ന ചെയ്തുകൊള്ളുന്നു..ആദ്യത്തെ പത്തു ജന്മം പൂർവകാമുകി ലിസ്സിക്കു തീറെഴുതികൊടുത്തിരിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നി ഊഹിച്ചിരിക്കുമല്ലൊ..

മോളേ മുണ്ടക്ക്കയത്തുകാരി ദിവ്യേ...നിന്നെ എന്തിനാണു അച്ചാചൻ വേണ്ടാന്നു വച്ചതു???? ഹൊ!!! എന്തായിരുന്നു നിന്റെ സൗന്തര്യം??ഐശ്വര്യമുള്ള മുഖം...നല്ല അളവുകോലുകൾ..നല്ല പെരുമാറ്റം..നിന്നെ എനിക്കു മൊത്തത്തിൽ അങ്ങു പിടിച്ചുപോയിരുന്നു..അന്നേരമാണു അപ്പനൊരു ആശങ്ക."വീട്ടുകാരത്ര കൊണവല്ല!!!" ദുട്ടു കിട്ടുകേല്ലടാ മോനെ എന്നാണു ആ പറഞ്ഞതിന്റെ അർദ്ധമെന്നു എനിക്കുമനസ്സിലായെങ്കിലും ആകപ്പാടെയുള്ള ഒരേയൊരു തന്തയെ ഇതിനുംകൂടെ പിണക്കെണ്ട എന്നുകരുതി ഞാൻ നിന്നയും വേണ്ടന്നുവച്ചു കുട്ടീ...വേണ്ടന്നു വെച്ചൂ...എനിക്കൊരു പന്ത്രണ്ടാം ജന്മം ഉണ്ടെങ്കിൽ അത്‌ നിന്നോടൊപ്പം മാത്രമായിരിക്കുമെന്നു ഞാൻ ഇതിനാൽ പ്രക്യാപിച്ചുകൊള്ളുന്നു..
മോളെ മാവേലിക്കരക്കാരി സൗമ്യേ..27 വയസുള്ള നിന്റെ പതിനഞ്ചാം വയസിലേ ഫോട്ടോ അയച്ചുതന്നു അച്ചാചനെ മയക്കിയ സുന്ദരികുട്ടിയെ എനിക്കെങ്ങനെ മറക്കാൻ പറ്റും??.നിന്റെ കിളിനാദം ദാ ഇപ്പൊഴും എന്റെ ചെവിയിൽ കുളിരുകോരിയിടുന്നു..നിന്റെ വർത്തമാനകാല രൂപം കാണാനുള്ള ആക്രാന്തം അതിരുകടന്ന ഒരുദിവസം എന്റെ കൂട്ടുകാരനെ കൊണ്ടു നിയറിയാതെ നിന്റെ ഫോട്ടൊ എടിപിച്ച്‌ അവനത്‌ ഇ മെയിൽ അയച്ചുതരുന്നതും കാത്തു ഉറക്കമളച്ചിരുന്നതും നിന്റെ പടം കണ്ടു ഒരാഴ്ച എന്റെ ഉറക്കം നഷ്ടപെട്ടതും ഞാൻ എങ്ങനെ മറക്കും..നിന്റെ പ്രൊപോസൽ വേണ്ടാന്നു വയ്ക്കാൻ കേരളാ മാറ്റ്രിമോണി വഴി ഞാൻ മെസ്സേജയച്ചതും അതിനു മറുപടിയായി നിന്റെ ചേട്ടൻ അയച്ചുതന്ന ഒരുപറ്റം നല്ല തെറിക്കൂട്ടുകൾ ഇന്നലെകൂടെ കണ്ണാടീൽ എന്റെ മുഖത്തു കണ്ടതും ഞാൻ ഈ അവസരത്തിൽ സ്മരിക്കുകയാണു.അതിനുശേഷമുള്ള ഒരോ രാത്രിയും ഞാൻ മനസറിഞ്ഞു പ്രാർത്ഥിക്കുന്നത്‌ എന്നതാണന്ന് നിനക്കറിയാമൊ?? പതിമൂന്നാം ജന്മത്തിൽ എന്നെ ഒരു മൂർഗ്ഘനായി ജനിപ്പിക്കണെ ദൈവമേയെന്ന്!! അവനെ ഞാൻ കൊത്തി കൊത്തി കൊല്ലുമടീ..കർത്താവെ മൂർഗ്ഘനാക്കിയില്ലങ്കിലും അണലിയെങ്കിലുമാക്കണേ...

മോളേ ദുഫായിക്കാരി മഞ്ചൂ...നിന്നേം അച്ചാചനു നഷ്ട്ടപെട്ടുപോയല്ലോടാ..സത്യം പറഞ്ഞാൽ നിനക്കൊരു കുറവും ഉണ്ടായിരുന്നില്ല..നല്ല വീട്ടുകാർ...നല്ല പെണ്ൺ..ഒരു ബാധ്യതയുമില്ല..അപ്പൊഴാണു അളിയൻ ആ കാര്യം കണ്ടുപിടിച്ചത്‌..പെണ്ൺ ഒരു ബി എ കാരിയ..ഇത്രയും പടിപ്പുള്ള നിനക്ക്‌ ഒരു ബി എ കാരിയോ??? നോ..നോ..ഞാൻ സമ്മതിക്കേലാ..കക്ഷി വാശി പിടിച്ചു..ഓ.കെ..അളിയൻ പറഞ്ഞതല്ലെ..എല്ലാം തികഞ്ഞ ഒന്നുവരുമാരിക്കും..നിന്നെം ഉപേക്ഷിക്കാൻ എനിക്ക്‌ രണ്ടാമതൊന്നു ആലോചിക്കണ്ടി വന്നില്ല..പക്ഷെ ഇപ്പൊ തിരിച്ചാലോചിക്കുമ്പൊ മനസ്സിന്റെ മറ്റേ കോർണ്ണെറിലൊരു വേദന..സോ എന്റെ പതിനാലാം ജന്മം നിന്നോടൊപ്പം മാത്രമായിരിക്കും..

എന്റെ സൂസൻ മോളെ..നിയും ദുഫായിൽ നിന്നരുന്നല്ലൊ..അപ്പ്ന്റെം അമ്മെടെം ഒരേരു മോൾ..ആവശ്യത്തിൽ കൂടുതൽ പണം(പിന്നെന്തു വേണം) സുന്ദരി..നല്ല വിദ്യാഭ്യാസം..ഹൊ..ആലോചിക്കുമ്പോൾ തന്നെ ദേഹത്തു കുളിരുകോരിയിടുന്നതു പോലെ...പക്ഷെ എന്തു ചെയ്യാൻ?? അവൾക്കുകൂടെ തോന്നണ്ടെ????? എനിക്കു അവളുടെ കൂടെ നടക്കാനുള്ള സാറ്റസ്‌ ഇല്ല പോലും..എന്റീശോയേ..അടുത്ത പതിനാലു ജന്മം അവളെ ഏതെങ്കിലും മഷ്കുണാപ്പന്റെ കൂടെ ജീവിപ്പിക്കണേ...നി അനുഭവിക്കുവടീ..അനുഭവിക്കും..എന്റെ പതിനഞ്ചാം ജന്മത്തിൽ നിന്നെ കെട്ടുന്നതിനെ പറ്റി ഞാൻ കൂലംകക്ഷമായി ചിന്തിക്കാം..ഹിം!!!

സോ..മയ്‌ ഡിയർ ഗേൾസ്‌..എല്ലാ ബന്ധുമിത്രാദികളും കൂടെ എനിക്കു പറ്റിയ ഒരു കിടിലൻ പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്‌..എല്ലവരും പ്രതീക്ഷിക്കുന്നതുപോലെ ഒരു പെണ്ൺ..നല്ല വിദ്യാഭ്യാസം,സുന്ദരി..നല്ല വീട്ടുകാർ..നല്ല സ്വഭാവം..എല്ലം കൊണ്ടും തികഞ്ഞത്‌..പക്ഷെ ഒരു ചിന്ന പ്രോബ്സ്‌..അവളുടെ പോട്ടം തിരിച്ചും മറിച്ചും നോക്കിയട്ടും എനിക്കൊരു ഇഷ്ടോം തോന്നുന്നില്ലാ..മഹാനായ മനോജ്‌ ഗിന്നസ്‌ ഒരിക്കൽ ഒരു സ്റ്റേജ്‌ ഷോയിൽ പറഞ്ഞത്‌ സത്യമായി ഭവിക്കുന്നു എന്ന് എനിക്ക്‌ തൊന്നി പോകുന്നു.."വിവാഹം എന്നു പറയുന്നതു ഒരു ഇറുക്കമുള്ള ബനിയൻ പോലയാണു..ആദ്യം അതെടുത്തു ഇടാൻ ഭയങ്കര പാടാണു..ഇട്ടു കഴിഞ്ഞാലൊ..ഒന്നു ഊരണമെന്നു വിചാരിച്ചാ..അതൊട്ടു പറ്റുകേമില്ല..പിന്നെ ചെയ്യാവുന്ന ഒരുകാര്യമെയുള്ളൂ..അതിട്ടങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യുകാ""" ഹിം!!!

8 comments:

ഷിജു said...

ഠേ........
തേങ്ങ എന്റെ വക.
മോനേ ധൃഷ്ടുദ്യുമനാ, ഈ പോസ്റ്റ് വായിച്ച് പോയ പെങ്കൊച്ചുങ്ങളെല്ലാം തിരിച്ചുവന്നാല്‍ ചുറ്റി പോകുമല്ലോ.????
പെങ്ങളായാലും അമ്മയായാലും അപ്പനായാലും അളീയനായാലും ഏറ്റവും പെര്‍ഫക്ട് ആയ പെണ്‍കുട്ടിയെവേണമെന്നുള്ള ആഗ്രഹത്തിലായിരിക്കും കണ്ടതൊന്നും വേണ്ടാ എന്ന് പറഞ്ഞത്. അതു കൊണ്ട് വിഷമിക്കണ്ടാ എവിടെയോ ഒരു പെങ്കൊച്ച് മകനായി കാത്തിരിക്കുന്നു. ഇനി അവസാനം പറഞ്ഞതുപോലെ എല്ലാര്‍ക്കും ഇഷ്ട്പ്പെട്ട ആ കൊച്ചിനെയായിരിക്കും വിധിച്ചത്. :)
എന്തായാലും എല്ലാ ആശന്‍സകളും നേരുന്നു

ബോബനും മോളിയും said...

ധ്രിഷ്ടദ്യുംനാ .... ഇത്രയൊക്കെ സാധിക്കാത്ത ആഗ്രഹങ്ങള്‍ മനസിലുണ്ടായിരുന്നോ :-) സാരമില്ല ആരൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും പിടിച്ചുവലിച്ചാലും വിധിച്ചതേ വരൂ.. അതൊക്കെ ഈ ബ്ലോഗില്‍ തന്നെ എഴുതണം..കേട്ടോ.

ഓ.ടോ. ഇതില്‍ പറയുന്ന പെണ്‍കുട്ടികളുടെ പേരെല്ലാം സാങ്കല്‍പ്പികമെന്നു വിശ്വസിക്കട്ടെ? ഒറിജിനലാണെങ്കില്‍ അവരോടു ചെയ്യുന്ന ദ്രോഹവുമല്ലേ.. .

വിന്‍സ് said...

haha..kalakkan

അലസ്സൻ said...

ഹേയ്,ധൃഷ്ടദ്യുംനൻ
പറയാനും എഴുതാനും കുറച്ചു കൂടി പ്രയാസം കുറഞ്ഞ ഒരു പേരു^ അങ്ങ് സ്വീകരിക്കണമെന്ന് അഭിപ്രായപെട്ടുകൊള്ളൂന്നു. പെണ്ണ് കാണാനു പോയ പെൺപിള്ളാരെ എല്ലാം ഓർത്തു കൊണ്ടാണോ അങ്ങ് വാസരാന്ത്യം പള്ളിയുറക്കത്തിലേക്ക് വഴുതിവീഴാറുള്ളത്.ഇങ്ങനെ ആയാൽ അങ്ങേക്ക് പള്ളിദീനം പിടിച്ചുപോകുമേ! ഈ പള്ളി ദീനത്തിന്റെ ലക്ഷണങ്ങളായ കൈകാൽകഴപ്പ്, പെരുപ്പ്, ചുടിച്ചിൽ,വേദന, ക്ഷീണം, മുൻ‌കോപം, ദേഷ്യം, വെറുപ്പ് തുടങ്ങിയവ ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടമായോ വരാം. പേടിയ്ക്കേണ്ട. ഒരു പട്ടമഹിഷിയേ കൊണ്ടു വന്നു കഴിയുമ്പോൾ മാറുന്നതേയുള്ളു ഈ പള്ളിദീനം.ഏതായാലും മഹാത്മൻ! അങ്ങു കാണാൻ പോയ പെൺ കൊച്ചുങ്ങളുടെ പേരെല്ലാം സാങ്കൽ‌പ്പികമാണല്ലോ? ചിലപ്പോൾ ഈ പേരിൽ ഏതെങ്കിലും പെങ്കൊച്ചുങ്ങൾ ആ പ്രദേശത്തുണ്ടെങ്കിൽ അവറ് തെറ്റിധരിക്കാൻ ഇടയാകുമേ. സൂക്ഷിക്കണേ.പേരുകളും സ്ഥലനാമങ്ങളും സാങ്കൽ‌പ്പികം എന്നൊരു കുറിപ്പുകൂടെ ചേർക്കാമായിരുന്നു. ഏതായാലും അങ്ങേക്കു യോജിച്ച ഒരു പട്ടമഹിഷിയേ താമസിയാതെ കരഗതമാകട്ടെ എന്ന് ആശംസിക്കുന്നു. കിട്ടുമ്പോൾ ബ്ലോഗ് വഴി അറിയിക്കുമല്ലോ?

ധൃഷ്ടദ്യുമ്നന്‍ said...

കമന്റുകൾക്കും ഇ മെയിലുകൾക്കും നന്ദി.ഇതിൽ എഴുതിയിരിക്കുന്ന മിക്ക കാര്യങ്ങളും എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണെങ്കിലും രചനാസുഖത്തിനു വേണ്ടി അൽപം ഭാവനാസൃഷ്ടികൂടി ഉൾപെടിത്തിയിരിക്കുന്നത്‌ അത്‌ അർഹിക്കുന്ന പ്രാധാന്യത്തോട്‌ കൂടെ നിങ്ങൾ ഉൾകൊള്ളുമെല്ലൊ..അപ്പൻ, അമ്മ, പെങ്ങൾ, അളിയൻ എന്നിവരെ ഉൾപെടുത്തി ഞാൻ മെഞ്ഞെടുത്ത ഒരു നാടകം മാത്രമാണു ഇതിലെ ഭാവനയത്രയും...

Unknown said...

ധൃഷ്ടുദ്യുമനന്‍ പേര് കൊള്ളാം പക്ഷേ പോട്ടം കണ്ടിട്ട് പണ്ടത്തെ ധൃഷ്ടുദ്യുമനന്റെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അവതാരമാണെന്ന് തോന്നുന്നല്ലോ???
എന്തായാലും ഹാസ്യാല്‍മകമായി താങ്കള്‍ എഴുതിയ പോസ്റ്റ് മനസ്സിലെ വിങ്ങല്‍ പൂര്‍ണ്ണമായി വെളിച്ചത്തു കൊണ്ടുവന്നു. ഞാനൊന്നു ചോദിച്ചു കൊള്ളട്ടെ ഇത്രയും പെണ്‍പില്ലേരെ കണ്ടിട്ട് താങ്കള്‍ എന്തേ ഉറച്ച ഒരു തീരുമാനം തന്റെ അമ്മയൊടും അപ്പനോടും അളിയനോടും പെങ്ങളോടും പറയാഞ്ഞത്. ഇനിയായാലും ഏത് പെണ്ണിനെ കണ്ടാലും അവര്‍ അവരുടെ അഭിപ്രായം പറയും . പക്ഷേ അവസാന തീരുമാനം താക്ങ്കളുടേത് മാത്രമാകണം ഈ കാര്യത്തില്‍. അല്ലാതെ അമ്മ പിണങ്ങും, അളിയന്‍ സമ്മതിക്കത്തില്ല, അപ്പന്‍ വിഷമിക്കും എന്ന കാരണത്താല്‍ ഇത്രയേറെ വിവാഹങ്ങള്‍ തട്ടിക്കളഞ്ഞ താങ്കളെ ഞാന്‍ എന്താ വിളിക്കേണ്ടത്???
താങ്ക്ങ്കള്‍ ഉദ്ദേശിച്ച മഹാഭാരതത്തിലെ ധൃഷ്ടുദ്യുമനന് ഇതിനേക്കാള്‍ ധൈര്യശാലിയായിരുന്നു. ഇനിയെങ്കിലും അല്‍പ്പം ധൈര്യം കാണിക്കൂ, അല്ലെങ്കില്‍ കുറഞ്ഞപക്ഷം സ്വയം ചെറുതായി കാണിക്കാതെ അല്ലേല്‍ മലര്‍ന്നു കിടന്നു തുപ്പുന്ന രീതിയിലുള്ള ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കൂ. ഇക്കാര്യത്തില്‍ താങ്കളോട് ഞാനും സഹതപിക്കുന്നു.

ധൃഷ്ടദ്യുമ്നന്‍ said...

ജോമോനേ..കമന്റിനു നന്ദി.
താങ്കളുടെ കമന്റു വായിച്ചു മലർന്നുകിടന്ന് തുപ്പാനല്ല,ചിരിക്കനാണു തോന്നിയത്‌..കേവലം ഒരു പോസ്റ്റ്‌ വായിച്ചു ഒരാളുടെ വ്യക്തിതം പൂർണ്ണമായി കീറിമുറിച്ച്‌ വിമർശ്ശിക്കുന്ന പ്രവണത നല്ലതാണൊ സുഹൃത്തേ? ഈ പോസ്റ്റിൽ പറയുന്ന മിക്ക കാര്യങ്ങളും എന്റെ ഭാവനാ സൃഷ്ടി മാത്രമാണന്ന് ഞാൻ വക്തമാക്കിയട്ടുള്ളതാണല്ലോ..പിന്നയും എന്തിനു വാളോങ്ങുന്നു സോദരാ..

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്റെ ഒരു കൂട്ടുകാരന്റെ പരിദേവനം..
"ഡാ..വഴിയെ നടക്കുമ്പോ എന്തോരം സുന്ദരികളാ വഴി നിറയെ...
അതു വിചാരിച്ചാ ഓരൊരുത്തിമാരെ കാണാന്‍ പോണത്..
നമുക്കുള്ളത് ചെന്നു നോക്കുമ്പോ ഒരു മാതിരി വെടുങ്കുകളും"

Get This 4 Column Template Here
Get More Templates Here