എന്തെങ്കിലും ഒന്നു കുത്തികുറിക്കാം എന്ന് വെച്ചാ ഇങ്ങേരു സമ്മതിക്കേല്ല..അന്നേരം ഒരോ മീറ്റിങ്ങും പൊക്കിയെടുത്തോണ്ട് വരും..ഇന്നത്തെ മീറ്റിംഗ് ഒരുമണിക്കൂർ നീണ്ടുനിന്നു..ഒളിച്ചുവച്ചിരിക്കുന്ന മണ്ടത്തരങ്ങൾ ചോദ്യശരങ്ങളായി പടച്ചുവിടാൻ അങ്ങേരും അതിനു വല്യ യമാണ്ടൻ തിരുമണ്ടൻ മറുപടികൾ പറയാൻ ഞാനും..
"മിസ്റ്റർ. ധ്രിഷ്ടൻ..നമ്മൾക്ക് ഈ പ്രോജക്റ്റ് മറ്റതിന്റെ അടിയിലൂടെ കേറ്റി മേളിലൂടെ എടുത്തു താഴക്കുടെ ചാടിച്ചു മേൽപ്പോട്ട് എറിഞ്ഞാലൊ? വാട്ട് യു തിങ്ക്?
"ഹൊ!! ഈ ബോസിന്റെ ഒരു ചോദ്യം!!! സമ്മതിച്ചുതന്നിരിക്കുന്നു..ഒരു കവിളൻ മടൽ കിട്ടിയിരുന്നെങ്കിൽ ഇങ്ങേരുടെ താടിക്കിട്ട് ഒന്ന് ചാമ്പാരുന്നു എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും ബോസ് താങ്കൾ ഒരു പുലിയാണു എന്ന് തൊന്നിപ്പിക്കും വിധം മുഖത്തു ഭാവവത്യാസം വരുത്തി മൂന്നാലു നിമിഷം ഞാൻ ആലോചനാനിമഗ്നനായി..
"ബോസ്..നമ്മൾ അങ്ങനെ ചെയ്താൽ ദേണ്ട്..ദിവിടെ കിടക്കുന്ന ദി സംഭവം മേൽപ്പോട്ട് പോകില്ലെ? ഹൊ!! അതെങ്ങാണം മേൽപ്പോട്ട് പോയാൽ!!!
കക്ഷി അൽപനേരം എന്നെ തന്നെ നോക്കിയിരുന്നു..മണ്ടത്തരം എഴുന്നള്ളിച്ചതിനു ഇപ്പൊ വാങ്ങിച്ചുകൂട്ടും എന്ന് മനസ്സിൽ വിചാരിച്ച് ഒരു വളിച്ച പുഞ്ചിരിയുമായി അദ്യാന്റെ ആനമുഖത്തേക്കുതന്നെ ഞാൻ ദ്രിഷ്ടി പതിപിച്ചു..
"ഹെം...ധ്രിഷ്ടൻ യൂ ആർ കറക്ട്!!..അബ്സൊല്യൂറ്റിലി കറക്ട്.."തലയാട്ടികൊണ്ട് അണ്ണൻ ഉരിയാടി.വളിച്ച പുഞ്ചിരി കൂടുതൽ വിവർണ്ണമാക്കി ഞാനും തലയാട്ടി.അണ്ണൻ പറഞ്ഞത് എനിക്കും ഞാൻ പറഞ്ഞത് അണ്ണനും മനസ്സിലായിലെങ്കിലും അണ്ണന്റെ ആ ഒടുക്കത്തെ സംശയം ദൂലീകരിച്ച് കൊടുത്തതിന്റെ അഹംഭാവം ഞാൻ മുഖത്തു പ്രദശിപ്പിച്ചു..
ബോസിന്റെ കാബിനു പുറത്തിറങ്ങി നേരെ ചെന്നുപെട്ടത് ഫാത്തിമേടെ മുന്നിലാണു.ബോസിന്റെ സെക്രട്ടറി..ലോക്കൽ അറബി..ഓഫീസിൽ വരുമ്പൊ മാത്രം അവൾ മുഖം കാണിക്കും..ബാക്കി ഫുൾ ടൈം മൂടിക്കൊണ്ട നടക്കുന്നത്..ഇവളുമാരുടെ തലയുടെ പുറകുവശം പലകുറി ഞാൻ പഠനവിധേയമാക്കിയട്ടുണ്ടങ്കിലും തലഭാഗം കഴിഞ്ഞ് അൽപം ഉയരത്തിൽ മുഴച്ചുനിൽക്കുന്ന സാധനം എന്താണന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.ചില അവളുമാർ ശൂപ്പാണ്ടി തല സ്റ്റ്യെലിലും ചിലതു തലയിൽനിന്നും അൽപം മേപ്പോട്ടും ഒക്കെ വച്ചു അലങ്കരിച്ചുകാണാറുണ്ട്.ഒരുപക്ഷെ മുടി ആ സ്റ്റ്യെലിൽ കെട്ടിവെച്ചിരിക്കുന്നതുമാകാം.അതിനുള്ളിൽ എന്താണന്നറിയണമെങ്കിൽ തുണി പൊക്കി നോക്കി മനസ്സിലാക്കാനെ സാധിക്കയുളൂ.ബി എസ് എൻ എൽ ല്ലുകാരെങ്ങാണം കണ്ടാൽ അപ്പത്തന്നെ ഇവളുമാരെ കൊത്തിയെടുത്തോണ്ടു പോകും. ഇതുങ്ങടെ തലയിൽ കൊണ്ടു ഓരൊ ടവർ വച്ചാൽ പിന്നെ ഒടുക്കത്തെ റേയ്ഞ്ചാരിക്കും.അതെന്തായാലും ഇതൊക്കെ അലങ്കരിച്ചു വെച്ചു പറുദയൊക്കെ ഇട്ടോണ്ടുപോകുന്നത് കാണാൻ നല്ല ചന്തിയാ..സോറി..ചന്തമാ..
തുണി എന്നെങ്കിലും പൊക്കിനോക്കാം എന്ന ദുരാഗ്രഹത്തൊടെ പാത്തൂനു ഒരു ഗുഡ് മോർണ്ണിംഗ് വിട്ട് ഞാൻ ആപ്പീസിലേക്ക് പോയി.ഓഫീസ് എന്നു പറയുന്നതിനെക്കളും ആപ്പീസ് എന്നു പറയുന്നതാണെനിക്കിഷ്ടം. ആ പീസിനെ കാണാനല്ലെ എന്നും ഓഫീസിൽ പോകുന്നെ..അപ്പൊ ആപ്പീസ് തന്നാ ശരി..
അപ്പൊ സുലേ!!! ശേഷം അടുത്തതിൽ..
Saturday, March 14, 2009
Subscribe to:
Post Comments (Atom)
2 comments:
Enjoyed your writing!
എഴുതിത്തെളിയുന്നുണ്ട്.. !!
Post a Comment