മഴ ഒരുനുഭവമാണു.പെയ്തൊഴിയുന്ന ഓരോ മഴയ്ക്കും ഓരോ കഥ പറയാനുണ്ടാകും.വളരെക്കാലത്തിനു ശേഷമാണു നാട്ടിലെ പ്രതീതിയിൽ ഗൾഫിൽ ഒരു മഴ അനുഭവിക്കാൻ സാധിക്കുന്നത്.കറുത്തിരുണ്ടുകൂടി നിൽക്കുന്ന കാർമ്മേഘങ്ങളിൽനിന്നും പൊട്ടി പുറത്തുവരാൻ വിതുമ്പി നിൽക്കുന്ന മഴത്തുള്ളികളെ പേടിച്ച് ലക്ഷ്യസ്ഥാനെത്തെത്താൻ കുതിക്കുന്ന നാട്ടിൻപുറത്തെ ഓർമ്മകൾ അറിയാതെ മനസ്സിൽ ഓടിയെത്തുന്നു.
മഴയെ ശരിക്കും പ്രണയിച്ചിരുന്നത് കുട്ടിക്കാലത്തായിരുന്നു.നാട്ടിൻപുറത്തേയും നഗരത്തേയും ബന്ധിപ്പിച്ചിരുന്ന ഒരേയൊരു ബസ്സ് നിർത്തലാക്കിയത് ഏറ്റവും കൂടുതൽ ബാധിച്ചത് ഞങ്ങൾ രണ്ടു കൂട്ടുകാരെയായിരുന്നു.ബസ്സ് നിർത്തിയതിനു ശേഷം വീട്ടിൽനിന്നും ഏകദേശം മൂന്ന് കിലോമിറ്ററോളം നടന്നു മെയിൻ റോഡിലെത്തണം.അവിടുന്ന് ബസ്സ് കയറിവേണം സ്കൂൾ പിടിക്കാൻ.നടക്കുന്ന ദൂരമത്രയും ഞങ്ങൾ ചർച്ച ചെയ്യാത്ത കാര്യങ്ങൾ നന്നേകുറവായിരുന്നു.പഴത്തൊലിയിട്ടാൽ റ്റ്രേയിൻ പാളം തെറ്റും എന്നതുമുതൽ അപകടത്തിൽ പെട്ടുന്ന അമേരിക്കൻ കുട്ടികളെ സ്ഥിരമായി രക്ഷിക്കാൻ പോകുന്നത് സൂപ്പർ മാൻ ആണെന്നതുവരെ ഈ യാത്രകളിൽ ഞങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണു.യാത്രകളിൽ ചിലപ്പ്പ്പോഴെങ്കിലും വിളിക്കാത്ത അഥിതിയായി അവളെത്തും..മഴ..മേഘം ഇരുണ്ടുകൂടുന്നതു കാണുമ്പോഴെ പ്രദേശം ചലനാത്മകമാകും..പിന്നീട് എല്ലാത്തിനും വേഗതയാണു..പച്ചക്കറിക്കാരൻ,മീങ്കാരൻ,ചട്ടി/കലം വിൽപ്പനക്കാരൻ, ഉദ്ദോഗസ്ഥർ എല്ലാ ശ്രേണിയിൽ പെട്ടവരും ഒരു തുള്ളിപോലും ദേഹത്തുപറ്റാതെ കൂടണയാൻ ശ്രമിക്കുന്ന കാഴ്ച..
ഞങ്ങൾ കുട്ടികൾക്ക് പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല..തകർത്തടിച്ചു പെയ്യുന്നതിനു മുൻപുള്ള ആ ആദ്യതുള്ളി ദേഹത്തു വീഴാൻ കാത്തിരിക്കും..അതു ദേഹത്തു വീഴുമ്പൊ കിട്ടുന്ന തണുപ്പും,തരിപ്പും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.മഴ വീണു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാണു..അതു വീട്ടിൽ ചെന്നേ അവസാനിക്കൂ.."എവിടെയെങ്കിലും കയറി നിൽക്കാൻ വയ്യാരുന്നൊ, നിനക്ക്?" തലതോർത്തിത്തരുന്നതിനിടയിൽ അമ്മയുടെ ചോദ്യത്തിന്നു സ്ഥിരമായി ഒരു ഉത്തരം കണ്ടുവെച്ചിട്ടുണ്ടായിരുന്നു."ഇവിടെ അടുത്തെതിയപ്പൊഴ അമ്മെ മഴ പെയ്തത്."
രാവിലെ മഴയിൽ കുളിച്ചുവന്ന എന്നെ നോക്കി ബോസിനും ചോദിക്കാനുണ്ടായിരുന്നത് അതെ ചോദ്യം തന്നെയായിരുന്നു."തനിക്ക് എവിടെയെങ്കിലും കയറി നിൽക്കാൻ മേലാരുന്നൊ?" വളരെക്കാലത്തിനുശേഷം ആ സ്ഥിരം ഉത്തരം ഞാൻ ഓർമ്മയിൽ നിന്നും ചികെൻഞ്ഞെടുത്തു.
അമേരിക്കയിലുള്ള എന്റെ പ്രിയകൂട്ടുകാരനും ഇതുതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ടു..കുറഞ്ഞപക്ഷം അവന്റെ ഭാര്യേടടുത്തെങ്കിലും...അമേരിക്കയിലൊക്കെ മഴ പെയ്യാറുണ്ടോ ആവൊ???
Subscribe to:
Post Comments (Atom)
4 comments:
സുഖമുള്ള ഓര്‍മ്മകള്‍.. നനഞ്ഞു ...
വെരിഗുഡ്... അക്ഷരത്തെറ്റ്സ് എല്ലാം നന്നേ കുറഞ്ഞു :-)
."ഇവിടെ അടുത്തെതിയപ്പൊഴ അമ്മെ മഴ പെയ്തത്."
കുറെ കാത്തിരിന്നുണ്ടു...
നാട്ടിലെ മഴ ഓർമ്മയിൽ വന്നു
ചാറ്റമഴയില്‍ കുതിര്‍ന്ന കിടുങ്ങുന്ന ഓര്‍മ്മകള്‍ മധുരം .
മഴയുടെ ശീതക്കാറ്റ് ഓര്‍മ്മയില്‍ കുളിരു കോരുന്നു
Post a Comment