Saturday, May 30, 2009
ഞങ്ങള് വിവാഹിതരായി
നമ്മൾ കാത്തിരുന്ന വിവാഹം..ഇന്ന് മേയ്ലിൽ കിട്ടിയത്..ഏതായാലും ഇത്രയും മനോഹരമായി ഇതു ചെയ്ത് കലാകാരന് അഭിനന്ദനങ്ങൾ..

Wednesday, May 27, 2009
ചൂട് കഥകള്
ഒരു നാലുവർഷം മുൻപ് വരെ സൂര്യൻ വെളുപ്പിനെ അഞ്ചുമണിക്ക് ഉദിച്ചുയർന്ന് കുണ്ടിക്ക് ചൂടുപകരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..ഗൾഫിൽ പ്രത്യേകിച്ച് ബഹറിനിൽ വന്നശേഷമാണ് സൂര്യന്റെ ഈ ആത്മാർത്ഥയെ കുറിച്ചുള്ള നഗ്നസത്യം മനസ്സിലാക്കുന്നത്..ഉദിക്കുന്നതോ പോട്ടെ,ഒരു ഏഴര- എട്ടുമണിയായൽ പിന്നെ വെളിയിലോട്ടിറങ്ങണ്ട..ഉരുകിയൊലിക്കും.."സർ,ആരെ ബോധിപ്പിക്കാനാണ് താങ്കൾ ഈ കടുംകൈ ഞങ്ങളോട് ചെയ്യുന്നത്.താൻ നേരത്തെ ഉദിച്ചോണ്ട് ഇവിടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?..ഒറ്റതന്തയ്ക്ക് പിറന്നവനാണങ്കിൽ നാളെ രാവിലെ പത്തുമണിക്ക് ഉദിച്ച് കാണിക്കടാ.."ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തണമെന്ന് മനസ്സിൽ പലപ്പൊഴും കരുതിയട്ടുണ്ടെങ്കിലും അമർഷം ഉള്ളിലൊതുക്കി അനുഭവിക്കാനല്ലേ പറ്റൂ..
ഹങ്ങനെ ഒരു ദിവസം വെളുപ്പിനെ ഏഴുമണി നേരത്ത് ഞാൻ ഓഫിസിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു..ഫ്ലാറ്റിനു താഴെ കാറു കിടപ്പുണ്ടായിരുന്നെങ്കിലും നടന്ന് പോയേക്കാമെന്നുവെച്ചു..ഇനിയിപ്പൊ കാറിൽ പോകാമെന്ന് വെച്ചാലും അതിന്റെ ഉടമസ്ഥൻ സമ്മതിക്കുമ്മെന്ന് തോന്നുന്നില്ല..പാൻസിനകത്ത് ഷർട്ട് തിരുകികയറ്റി രണ്ടിഞ്ചു ഹീലുള്ള ഷൂസും കഴുത്തിലൊരു ടൈ യും അതിന്റേം പുറത്തൂടെ ഒരു കോട്ടുമിട്ട് 45 ഡിഗ്രി ചൂടിൽ നടുറോഡിലൂടെ നടക്കുമ്പൊ കിട്ടുന്ന ആ ഒരു സുഖം...ഹോ..ഓർത്തിട്ട് കുളിരുകോരുന്നു..ഓഫീസിൽ ചെന്ന് കുറച്ച് വെളിച്ചെണ്ണയും അൽപം മുളകുപൊടിയും ദേഹമാസകലം വാരിവിതറി ബോസിന്റെ ടേബിളിൽ ചെന്നിരിന്നുകൊടുത്താൽ അങ്ങേർക്ക് രാവിലേ ബ്രേക് ഫാസ്റ്റിനുള്ള വകയായി...
റോഡിലൂടെയുള്ള ഈ യാത്രയിൽ മിക്ക ആൾക്കാരും എന്നെതന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ദിക്കാൻ പോയില്ല..'പല തരത്തിലുള്ള വട്ടന്മാരെ കണ്ടിട്ടുണ്ട്..ഇങ്ങനൊരണ്ണം ആദ്യമ' എന്ന ഭാവാമായിരുന്നു അവരുടെ മുഖങ്ങൾക്ക്..റോഡിലൂടെ വെച്ചുപിടിക്കുന്ന തിരക്കിൽ ആ കാഴ്ച എന്റെ കണ്ണിൽപെട്ടു..മൂന്നാല് അറബി പയ്യന്മാർ..ടാർപ്പാളിൻ കൊണ്ട് കെട്ടിയിരിക്കുന്ന ഒരു ലൊട്ടുലൊടുക്ക് തട്ടുകടയിലിരുന്ന് അവരെന്തോ കുശുകുശുക്കയാണ്..അറബിപയ്യന്മാരെ കുറിച്ച് വക്തിപരമായി എനിക്ക് നല്ലഭിപ്രായമാണ്..തങ്കപ്പെട്ട സ്വഭാവം..നമ്മുടെ നാട്ടിലൊക്കെ ഒരു പെണ്ണിനെ പിഴപ്പിക്കാൻ എന്തൊക്കെ ബുദ്ധിമുട്ടുകളാ..ആദ്യം പെണ്ണിനെ വളയ്ക്കണം..പിന്നെ പറ്റിയ സ്ഥലം കണ്ടുപിടിക്കണം..ആരുംകാണാതെ അവളെ അവിടെ കൊണ്ടുപോണം..ഇനിയിപ്പൊ ആരെങ്കിലും പൊക്കിയാ ആകെ നാറ്റക്കേസായി..ഇവിടെ ഈവക പ്രശ്നമൊന്നുമില്ല..ഇവന്മാരൊന്ന് അറിഞ്ഞു നോക്കിയാ മതി..നിന്നനിൽപ്പിൽ ഗർഭിണിയായിക്കോളും..പിന്നെ ശാരീരികമായ ചില കൈക്രിയകളും അണ്ണന്മാരുടെ ഹോബികളിൽ പെടും..ആണുങ്ങടെടുത്ത് വല്യ പരാക്രമങ്ങൾക്കൊന്നും അണ്ണന്മാർ പോകത്തില്ലന്ന് കേട്ടിട്ടുണ്ടെങ്കിലും കോട്ടും സ്യൂട്ടുമിട്ട് പൊരിവെയിലത്തുള്ള നടപ്പുകണ്ടാൽ അറബിയല്ല ഊമകൾവരെ അവരെക്കൊണ്ട് പറ്റുന്നരീതിയിൽ രണ്ടുപറയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
തട്ടുകടയുടെ മുന്നിലെത്തിയതും നടത്തം അൽപം വേഗത്തിലാക്കി.ലവന്മാർ എന്നെ ശ്രദ്ദിക്കുന്നുണ്ടോന്ന് ഒളികണ്ണിട്ടു..ഭാഗ്യം! അവരെന്തോ കൂലംകക്ഷമായ ചർച്ചയിലാണ്...രക്ഷപെട്ട ആത്മനിർവ്വ്രിതിയിൽ മുന്നോട്ട് നടക്കുന്നതിനിടയിൽ എന്തോ സംഭവം കാലിൽ തട്ടിയതായി അനുഭവപ്പെട്ടു..ശകുനപിഴയായി വന്ന് കയറിയത് എന്താണാവോ?? കാലിലേക്ക് ഒന്ന് പാളി നോക്കി.. ഒരു ഫുട് ബോൾ..ഇതിപ്പോ എവിടുന്ന ഫുട് ബോൾ വരാൻ? ആദ്യ നോട്ടം ചെന്നത് തട്ട് കടയിലേക്കാണ്..ഇപ്പൊ നമ്മടെ അറബികുഞ്ഞുങ്ങളുടെ കൂട്ടത്തോടുള്ള നോട്ടം എന്റെ നേരെയാണ്.പെട്ടു മോനേ..ഇനി ഇവന്മാരുടെ വായിലിരിക്കുന്ന മുഴുവൻ സരസ്വതിയും കേൾക്കണമല്ലോ;ദൈവമേ..ഹൊ..അറബി പഠിക്കഞ്ഞത് എത്ര നന്നയി..അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ..പലവക ചിന്തകൾ മനസ്സില്ലൂടെ ഓടിക്കുന്നതിനിടയിൽ പന്ത് തിരിച്ചടിച്ച് കൊടുത്ത് ഇവന്മാരേ കൈയിലെടുക്കാമെന്ന ഐഡിയ തലയിൽ വന്നു..അല്ലേലും അവരിങ്ങോട്ട് വരുന്നതിലും നല്ലത് പന്ത് അങ്ങോട്ട് പോകുന്നതല്ലേ? പിന്നെ ഒട്ടും ആമാന്തിച്ചില്ല..വളരെ മൃദുവായി ഒരു ഷോട്ട്..
എങ്ങനുണ്ടടാ മോനേ അച്ചാച്ചന്റെ ഷോട്ട്?..എന്ന ചോദ്യഭാവത്തിൽ ഞാൻ പന്തിന്റെ പോക്കിനേയും കുട്ടികളുടെ മുഖത്തേക്കും ഒരേ സമയം ദ്ര്ഷ്ടീ പതിപ്പിച്ചു..എന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് പന്ത് ചെന്ന് പതിച്ചത് ഗ്ലാസുകളിൽ ഒഴിച്ച് വെച്ചിരുന്ന ചായയിൽ..ഉള്ളതുപറയാമല്ലോ ഒരു ഗ്ലാസ് മാത്രം ആ ഡെസ്കിലിരുന്നു.ബാക്കിമുഴുവൻ അതിനോടകം തറയിൽ മൃതിയടഞ്ഞിരുന്നു..
സെൽഫ് ഗോളടിച്ച താരത്തിനെ പോലെ എന്തും ഏറ്റുവാങ്ങാൻ തയാറായി നിൽക്കുന്നതിനിടയിലും കിടാങ്ങൾ എന്തൊക്കയോ കുശുകുശുക്കന്നത് എന്റെ ശ്രദ്ദയിൽപ്പെട്ടു..രാവിലേ ഇറങ്ങിയപ്പൊ എത്ര ബി ഡി (വലിക്കുന്ന ബിഡിയല്ല..ബഹറിൻ ദിനാർ എന്ന ഉദ്ദേശിച്ചത്)എടുത്തെന്ന് ആൽചിച്ചുനിൽക്കുമ്പോ കൂട്ടത്തിലെ തടിയൻ എന്റെ നേരെ വന്നു..കഴിഞ്ഞു..എല്ലാം അവസാനിച്ചു..ഇനി രണ്ടുമാസം ആശുപത്രിയിലിരുന്ന് പണിയാം..ഇത്യാതി മാരക ചിന്തകൾ മനസ്സിലൂടെ കടന്നുപോയി..
എന്തും സഹിക്കാനായി തയാറായി നിൽക്കുന്ന എന്റെ തോളിൽ തട്ടി ക്ടാവ് അറബിയിൽ എന്തോ പറഞ്ഞു..ഒന്നും മനസ്സിലായില്ല..മുഖത്തേ ഭാവം ചിരിയായതുകൊണ്ട് പ്രശ്നമൊന്നുമില്ലന്ന് മനസ്സിലായി..ഹൊ! ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ കടമുഴുവൻ പൊളിച്ചെടുക്കാമായിരുന്നു..
പറ്റിയത് എന്താണന്ന് കുട്ടിയോട് ഇങ്ങ്ലിഷിൽപറഞ്ഞ് മനസ്സിലാക്കമെന്ന് വിചാരിച്ച് ഞാൻ തുടങ്ങയതും ഉടൻ തന്നെ മറുപടിയും കിട്ടി
"റുഹ്..റുഹ്..."
പറഞ്ഞത് എന്താണന്ന് മനസ്സിലായില്ലെങ്കിലും കൂടുതൽ ഇവിടെ നിന്ന് പ്രസംഗിച്ച ചവിട്ട് കിട്ടുമെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു..പിന്നയൊരു പോക്കായിരുന്നു..ഓഫീസിലെത്തിയ നിന്നത്.

Monday, May 25, 2009
എന്റെ പൊന്നുമോള്
ഈ കഥ ഒന്ന് പ്രസിദ്ദീകരച്ചതാണ്..ചുമ്മ ഒന്ന് റീലോഡ് ചെയ്യാമെന്ന് വിചാരിച്ചു..
അവൾ സുന്ദരിയായിരുന്നു.ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്ന എന്റെ മനസ്സിലേക്ക് മുന്നറിയിപ്പൊന്നും കൂടാതെ കടന്ന് വന്ന ഒരു നിഷ്കളങ്ക.വൈകുന്നേരങ്ങളിൽ വേറെങ്ങും കറങ്ങിനടക്കാതെ വീട്ടിൽ തിരിച്ചെത്തുന്നതുതന്നെ അവളോടൊത്ത് സമയം ചിലവഴിക്കാനാരുന്നു.എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുൻപ് അവളുടെ നെറുകയിൽ ഉമ്മ കൊടുക്കുമ്പൊ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കയില്ല.
ഞങ്ങൾ ഒരിമിച്ചിരുന്നാരുന്നു പലപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്.അമ്മയുണ്ടാക്കിതരുന്ന സ്വാദുള്ള ഭക്ഷണം ഞാൻ പലപ്പോഴും അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു.ഞങ്ങൾ തമ്മിലുള്ള ഈ അടുപ്പം അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല.പ്രതേയ്കിച്ചും അവളെന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത്..ഒരുപക്ഷെ അവൾക്ക് കുക്കിംഗ് അറിയാത്തതായിരുന്നിരിക്കാം അമ്മയുടെ ദേഷ്യത്തിനു പിന്നിലുള്ള പ്രധാനകാരണം..എല്ലാരാത്രികളിലും അവളെ കെട്ടിപിടിച്ചാരുന്നു ഞാൻ ഉറങ്ങീരുന്നത്..ഞാൻ അടുത്തുള്ളപ്പോൾ അവൾ അനുഭവിച്ചിരുന്ന സുരക്ഷിതത്വം എന്നും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്.
സുന്ദരവും മനോഹരവുമായ ഞങ്ങളുടെ ജീവിതം ദൈവത്തിനു തീരെ ഇഷ്ടമായില്ലന്നു തോന്നുന്നു.ഒരുദിവസം വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ എന്തോ ദേഷ്യത്തോടെയാണു അക്കാര്യം പറഞ്ഞത്.അവൾ ഗർഭിണിയാണു പോലും.അതു കേട്ടപ്പോ എനിക്ക് എന്തു സന്തോഷമായിരുന്നെന്നൊ? അവളെ പൊക്കിയെടുത്ത് കറക്കാൻ തോന്നി.പക്ഷെ അമ്മെക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച് ഞാൻ സന്തോഷം ഉള്ളിലൊതിക്കി.ഗർഭിണിയാണെന്നറിഞ്ഞതു മുതൽ അമ്മ അവളോട് ഒട്ടും മയമില്ലാതെ പെരുമാറാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഒരിമിച്ചിരുന്ന് കഴിക്കുന്നതുപോലും അമ്മ വിലക്കി.അമ്മേ നിങ്ങൾക്കെങ്ങനെ ഇത്ര ദുഷ്ട്ത്തിയാകാൻ തോന്നി??
അവളുടെ ജീവിതം ദിവസത്തിനു ദിവസം ദുരിതപൂർണ്ണമായി മാറൂകയാണന്ന് അവൾക്ക് തന്നെ തോന്നിക്കാണും.ഒരു ദിവസം ആരോടും പറയാതെ,ഒരു പരിഭവവും കാണിക്കാതെ,പൂർണ്ണ ഗർഭിണിയായ അവൾ വീടുവിട്ടറങ്ങി.വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ വളരെ സന്തോഷത്തോടെയാണു ആക്കാര്യം അറിയിച്ചത്."നിങ്ങൾക്ക് സമാധാനമായല്ലൊ?" ഞാൻ നിയത്രണം വിട്ട് പൊട്ടിത്തെറിച്ചു!!!
ഞാൻ അവളെ നോക്കി നാടിന്റെ പലഭാഗങ്ങളിൽ അലഞ്ഞുനടന്നു.പക്ഷെ കണ്ടെത്താനായില്ല..ഒരാഴ്ചയായിട്ടും എന്റെ വിഷമം കുറയാതിരിക്കുന്നതുകണ്ട് അപ്പൻ അമ്മ അറിയാതെ ആ കടുംകൈ ചെയ്തു..
ഒരു പുതിയ പൂച്ചയെ എനിക്കുകൊണ്ടുതന്നു..അല്ലതെ ഒരു പന്ത്രണ്ട് വയസുകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ??

Saturday, May 23, 2009
"ഡാലിയാ"
വിദ്യനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല..വർഷങ്ങൾക്ക് മുൻപ് താൻ കണ്ടിരുന്ന നിറമുള്ള ഒരു സ്വപ്നം ഇതാ കണ്മുന്നിൽ..ജീവിതം അതിന്റെ അതിർവ്വരമ്പുകൾ തൊടാൻ ആർത്തിയോടെ നിൽക്കുന്ന ഈ സമയത്തും പ്രതീഷയുടെ അവസാന തിരിനാളമായി അവൾ..ഡാലിയ..ഒരു പരിശുദ്ധപ്രണയത്തിന്റെ ബാക്കി പത്രം..മുല്ലപ്പൂ പോലെ നൈർമ്മല്യമായിരുന്നു അവളുടെ ഹൃദയം..കൊച്ചു കൊച്ചു കാര്യങ്ങൾമാത്രം സംസാരിക്കാൻ ഇഷ്ടപെടുന്നവൾ..ഡാലിയയും വിദ്യനും മാത്രമായിരുന്നു അവളുടെ ലോകം..കൂട്ടുകാരിയോട് പിണങ്ങിയതു മുതൽ റ്റീച്ചർ കളിയാക്കിയതു വരെ സംസാരവിഷയമാക്കാൻ ഇഷ്ടപെട്ടവൾ..താൻ ഒന്ന് നോക്കിയില്ലങ്കിൽ..ഒരു ദിവസം ഫോൺ ചെയ്തില്ലങ്കിൽ..മിണ്ടാതെ മുഖംവീർപ്പിച്ചിരുന്ന ഡാലിയാ..താൻ മറ്റു പെൺകുട്ടികളുടെ മുഖത്തുനോക്കുന്നതു പോലും അവൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു..ഉച്ചക്ക് ഭക്ഷണം കഴിക്കാൻ താൻ വരുന്നതും കാത്ത് അവളിരിക്കും..പരസ്പരം കറികൾ വെച്ചുമാറുമ്പോഴും,കൂടുതൽ കഴിച്ചാൽ വണ്ണം വെച്ചുപോകും എന്ന് സ്നേഹത്തോടെ തന്നെ ശാസിച്ചിരുന്ന ഡാലിയാ..ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന അവളുടെ നോട്ടവും,മനസ്സിനെ പിടിച്ചു കുലുക്കുന്ന ചിരിയും ഒരുകാലത്ത് തന്റെ ഹരമായിരുന്നു..
മനസ്സിലടക്കി വെച്ചിരുന്ന സ്നേഹം ഒരിക്കൽ താൻ അവളോട് വെളിപ്പെടുത്തി.."ഡാലിയാ..നിന്നെ എനിക്ക് ഒരുപാടിഷ്ടമാണു..എന്റെ ജീവനേക്കാൾ..നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും..മരണത്തിനു മാത്രമേ എന്നെ നിന്നിൽ നിന്ന് അടർത്തിയെടുക്കാൻ പറ്റൂ.."
നിസംഗമായ ഒരു ചിരിയായിരുന്നു അവളുടെ മറുപടി..
"നീയെന്താ ഒന്നും പറയാത്തത്? നിനക്ക് എന്നെ ഇഷ്ടമല്ലേ?ഞാൻ ഇഷ്ടപെടുന്ന പോലെ നി എന്നെ ഇഷ്ടപെടുന്നില്ലേ? നീയെന്റെ ജീവനല്ലേ?" ഒരു ഉൾഭയത്തോടെ താൻ ഒരുപിടി ചോദ്യശരങ്ങൾ അവളിലേക്ക് എയ്തു
വളരെ സൗമ്യതയോടെയായിരുന്നു അവളുടെ മറുപടി..
"വിദ്യാ..ഇതാ നിങ്ങൾ ആണുങ്ങളുടെ കുഴപ്പം..അൽപമൊന്ന് സ്വാതന്ത്രിയത്തോടെ ഇടപെട്ടാൽ ഉടനേ ഇഷ്ടമായി, പ്രേമമായി..വിദ്യനെങ്കിലും കുറച്ച് വത്യസ്ഥനായിരിക്കുമെന്ന് ഞാൻ കരുതി..വിദ്യനെ ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണു കാണുന്നത്..അതിൽ കൂടുതൽ ഒരു ഫീലിങ്ങ്സുമെനിക്കില്ല...നമുക്ക് നല്ല കൂട്ടുകാരായിരിക്കാം.."
മനസ്സിലിരുട്ടു കയറിയതുപോലെ വിദ്യനനുഭവപെട്ടു..തന്റെ മനക്കോട്ടകൾ തകർന്ന് വീണിരിക്കുന്നു..താൻ ഒരു പാവം പൊട്ടി പെണ്ണെന്ന് വിചാരിച്ചവൾ തന്നെക്കാൾ ഉയർന്നതലത്തിൽ ചിന്തിച്ചിരിക്കുന്നു..അതോ താൻ വെറും പൊട്ടനായി പോയതാണോ?തനിക്കെവിടയാണു തെറ്റുപറ്റിയത്? ദുഖഭാരത്തോടെ തിരിച്ച് ക്ലാസിൽ കയറുമ്പോഴും താൻ ഒരു യാന്ത്രിക ലോകത്തായിരുന്നു..
വിദ്യൻ ഡാലിയേ ഇഷ്ടമാണന്ന് പറഞ്ഞതും,അവളതു തിരസ്കരിച്ചതും കുറച്ചു സമയത്തിനുള്ളിൽ കോളേജ് മുഴുവൻ പാട്ടായി..കൂട്ടുകാരുടെ കളിയാക്കലുകൾ തന്നെ വീണ്ടും തളർത്തി..തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നത്..സമൂഹത്തിൽ നിന്നും ഉൾവലിയാനുള്ള ഒരു ശ്രമമായിരുന്നു പിന്നീട്..എന്നിട്ടും കുത്തിനോവിക്കാനായി പലരും ബോധപൂർവ്വം ശ്രമിച്ചു..അത് തന്നിൽ ഒരു വാശിയായി പരിണമിച്ചു..അവളുടെ ഇഷ്ടം സമ്പാദിക്കാനായി പിന്നീടുള്ള ശ്രമം..പരാജമായിരുന്നു ഫലം..അവൾ തന്നോടെന്തോ വൈരാഗ്യത്തോടെ പെറുമാറുന്നപോലെ തനിക്ക് തോന്നി..തന്റെ പ്രണയിനി തന്നിൽ നിന്നും അകന്നു പോകുന്ന യാധാർത്ഥ്യം അവൻ പതിയെ പതിയെ മനസ്സിലാക്കാൻ ശ്രമിച്ചു..എന്നിട്ടും വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല..കാരണം അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനു..
വിദ്യൻ മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നു..അവനു പ്രാർത്ഥിക്കാൻ ഒരു വിഷയമേ ഉണ്ടായിരുന്നുള്ളു..ഡാലിയാ..അവളുടെ സ്നേഹം എന്നും തന്നോടൊപ്പമുണ്ടാകണം..പക്ഷേ, ദൈവങ്ങളും പ്രാർത്ഥന കേട്ടില്ല..എങ്കിലും അവൻ അൽപം പോലും അവളെ വെറുത്തില്ല..സ്നേഹിച്ചുകൊണ്ടേയിരുന്നു..എന്നെങ്കിലും അവൾ തന്റേതാകുമെന്ന പ്രതീക്ഷയിൽ..
വർഷങ്ങൾ കൊഴിഞ്ഞുപോയി..നാൽപത് വർഷങ്ങൾക്കിപ്പുറവും അവളെ ഒറ്റ നോട്ടംകൊണ്ട് താൻ മനസ്സിലാക്കി..അവളൊ? അവൾക്ക് തന്നെ മൻസ്സിലായി കാണുമോ? ജീവിത സായാഹ്ന്നത്തിന്റെ ഈ വേളയിൽ ഒരു തിരിച്ചുപോക്ക് അസാധ്യമാണന്നറിയാം..മക്കൾക്കും സമുഹത്തിനും വേണ്ടാതെ ഇനിയൊരു തിരിച്ചുപോക്കിനിടമില്ലാതെ അനാഥത്വത്തിന്റെ അസ്ഥിവാരത്തിൽ വിശ്രമിക്കുന്ന തനിക്ക് ഈ വൃദ്ധസദനത്തിൽ അവളൊരു തുണയാകുമോ? ഒരു കൂട്ടുകാരനായെട്ടെങ്കിലും..
തന്റെ മുറിയിലേക്ക് കയറുന്നതിനു മുൻപായി ആ വൃദ്ധ തന്നെ നോക്കി നിൽക്കുന്ന രൂപത്തെ തിരിഞ്ഞൊന്ന് നോക്കി..എന്നിട്ട് ഒരു നിസംഗഭാവത്തോടെ അവരുടെ മുറിയിലേക്ക് പോയി..

Thursday, May 21, 2009
ബോസ് ഐ ലവ് യു
ബുഹാ..ഹ ഹ...ആർത്തട്ടഹസിച്ചുള്ള ചിരികേട്ടാണു ഓഫിസിലേക്ക് ചെന്നത്..ഹെന്റമ്മോ!! അവിടെങ്ങും സ്ഥലമില്ലാത്തോണ്ട് ഇനി അച്ചുതാനന്തനെങ്ങാണം കേരളത്തീന്ന് പറന്ന് വന്ന് ചിരിക്കുവാണൊ? അതോ കാരാട്ട് വലിയവായിൽ കരയുന്നത് എനിക്ക് ചിരിയായിട്ട് തോന്നുന്നതോ? ഇത്ര വൃത്തികെട്ട ഒരു ചിരി ഇതിനുമുൻപ് കേട്ടിട്ടില്ലാത്തോണ്ട് ആകെ കൺഫൂഷനയി..ചിരിയുടെ ഉറവിടം കണ്ടുപിടിക്കാൻ ചെവിവട്ടം പിടിച്ചു..അതു നീണ്ടു നീണ്ട് പോയത് ബോസിന്റെ കാബിനിലേക്ക്..എന്തിനാണാവോ ഇയാളിങ്ങനെ അറുമാദിച്ചു കിടന്ന് ചിരിക്കുന്നെ??..നേരിട്ട് ചോദിച്ച ഇന്നത്തെ ദിവസം പോക്കാ..അതുകൊണ്ടു അദ്യാന്റെ സെക്രട്ടറിയോട് ചോദിക്കാമെന്ന് വെച്ചു..വരവു കണ്ടപ്പൊതന്നെ അവൾക്ക് കാര്യം മനസ്സിലായി..
.."മിസ്റ്റർ ധ്രിഷ്ട..നിങ്ങളറിഞ്ഞോ..ബോസിനു സ്വൈൻ ഫ്ലൂ ആണോന്ന് സംശയം,രാവിലേ തുടങ്ങിയതാ.."
"അതിനു അതിയാനെന്തിനാ വലിയവായിൽ ചിരിക്കുന്നെ?" എനിക്ക് സംശയം ബാക്കിയായി..
"അതു ചിരിക്കുന്നതല്ലാ..ബോസ് ചുമക്കുന്നതാ.."
ഒഹോ ആപ്പ്പ്പോ അറബികൾ ഇങ്ങനയാ ചുമക്കുന്നത് അല്ലേ?മനോഹരമായിരിക്കുന്നു..എന്തായാലും ആ വാർത്ത എന്നെ കൂടുതൽ സന്തോഷവാനാക്കി..സംഗതി സത്യമാണെങ്കിൽ ബഹറിനിലെ ആദ്യത്തെ സ്വൈൻ ഫ്ലൂ കേസാണിത്..ഇനി ഇങ്ങേരെങ്ങാണം തട്ടിപ്പോയാൽ..ഹൊ..അതാലോചിച്ചിട്ട് സന്തോഷംകൊണ്ട് എനിക്ക് ഇരിക്കാൻ മേലാ..
ബോസിനെകണ്ട് ഒരു അനുമോദനം അറിയിക്കാമെന്ന് വിചാരിച്ചു
കുരയ്ക്ക് അൽപ്പം ശമനം കിട്ടിയ സന്തോഷത്തിലാരുന്നു കക്ഷി.എങ്കിലും ശൗര്യ ഭാവത്തിനു ഒരു കുറവും കണ്ടില്ല.ഒരു മാതിരി ചൊറിയൻ തവള പാണ്ടിലോറി മറിച്ചിടാനിരിക്കുന്ന ഭാവത്തോടെ എന്നെ രൂക്ഷമായി ഒന്ന് നോക്കി..സന്തോഷം പരമാവധി ഉള്ളിലൊതിക്കി മുഖത്തൊരു ദുഖഭാവമിട്ട് ഞാൻ ചോദിച്ചു..
"ബോസ്, പനിയാണോ?"
"ഹും..ഇന്നലെ വൈകുന്നേരേം മുതൽ തുടങ്ങിയ ചുമയാ..ഇപ്പൊഴ ചെറിയ ഒരു ആശ്വാസം കിട്ടിയത്" അണ്ണൻ വിഷണ്ണനായി പറഞ്ഞു
"ബോസ്..പാത്തുമ്മ പറഞ്ഞു ഇതു സ്വൈൻ ഫ്ലൂന്റെ ആരംഭമാണന്ന്..അങ്ങനെവല്ലതും.." ഒരു അർത്ഥവിരാമമിട്ട് ഞാൻ നിന്നു..
"ഹേയ്..ഇത് അതൊന്നുമല്ല..അത് പന്നിയിൽ നിന്ന് പടരുന്ന ഒരു രോഗമല്ലേ? ഞാൻ കുറച്ച് നാളായി പന്നികളുടെ അടുത്തെങ്ങും പോകാറില്ലല്ലോ?"
"അപ്പൊ,കുറച്ചുനാളായി വീട്ടിൽ കയറിയട്ട്.." മനസ്സിലിങ്ങെനെ ആലോചിച്ച് അണ്ണനെ ഒന്ന് പേടിപ്പിക്കാനായി അൽപം എരിയും പുളിയും ചേർത്തടിച്ചുവിട്ടു..
"ബോസ്..പന്നികളിൽ നിന്ന് മാത്രമല്ല ചിലപ്പൊ മനുഷ്യരിൽ നിന്നും പടരും..പന്നിയിറച്ചിയിൽനിന്ന് വരെ വരാം.."
അത് ഏറ്റു..അണ്ണൻ അൽപനേരം ചിന്താനിമഗ്നനായി..
"ഹ ഹ ഹ ഇല്ല ധ്രിഷ്ടൻ..എന്റെ ഭാര്യ സ്ഥിരം പന്നിയിറച്ചി കഴിക്കുന്നതല്ലെ..അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? അപ്പൊ എനിക്കും കാണുകേല്ല"..തലയ്ക്കകത്ത് ഒന്നും ഇല്ലെങ്കിൽ എന്ത, എനിക്ക് നല്ലൊരു കുടവയർ ഉണ്ടല്ലൊ..എന്ന് ഭാവത്തോടെ അങ്ങേരെന്നെ ഒന്ന് നോക്കി..
"അതു ശരിയായിരിക്കും ബോസ്..പന്നികളിൽ നിന്ന് പന്നികളിലേക്ക് ഇതു പടരുന്നതായി കണ്ടുപിടിച്ചിട്ടില്ലല്ലൊ.." നാക്കിന്റെതുമ്പത്തേക്ക് ഈ ഡയലോഗ് വന്നെങ്കിലും ആത്മസംയമനം പാലിച്ചുനിന്നു..(യോഗ ചെയ്യുന്നതിന്റെ ഒരോ ഗുണങ്ങളേ..)
ഞങ്ങളുടെ സംസാരം തുടരുന്നതിനിടെ തോമസ് അവിടേക്ക് വന്നു.വെറും തോമസ് അല്ല.മിസ്റ്റർ.തോമസ്.മലയാളിയാണു.ഏകദേശം അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യും..ഇവിടുത്തെ അറിയപ്പെടുന്ന ഒരു കോടീശ്വരൻ.ഷേയ്ക്കിന്റെ അടുത്താൾ..ബോസിന്റെ അഭിപ്രായത്തിൽ മിസ്റ്റർ.തോമസ് പറഞ്ഞാലേ ഷേയ്ക്ക് പെടുക്കൂ..(അതെന്താണന്ന് മാത്രം ചോദിക്കരുത്..)കമ്പനിയുടെ പുതിയ പ്രോജക്റ്റിനേ കുറിച്ച് സംസാരിക്കാനാണു തോമസ് വന്നത്..തോമസ് അധികം ചിരിക്കാറില്ല..(കരയാറുമില്ല)..എപ്പൊഴും ഗൗരവഭാവത്തിലാണിരിക്കുന്നത്..തുടർന്ന് ഞങ്ങൾ ഒരു 20 മിനിറ്റ് കൂലംകക്ഷമായ ചർച്ചിയിലായിരുന്നു.ബോസ് പതിവുപോലെ പല വിഡ്ഡിചോദ്യങ്ങൾ എറിയുകയും തോമസ് അതിനെയെല്ലാം മുതലെടുത്ത് പ്രോജക്റ്റിന്റെ ആകമൊത്തം ചിലവുകൾ കൂട്ടിക്കൊണ്ടും ഇരുന്നു..അവസാനം ഈ ഭൂലോകത്തിലില്ലാത്ത ഒരു തുകയ്ക്ക് കരാറുറപ്പിക്കാമെന്ന് ഏറ്റു.
ഞങ്ങൾക്കിരുവർക്കും കൈ തന്ന് തിരിയുന്നതിനിടയിൽ തോമസിനെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാൻ ബോസ് മറന്നില്ല..
"മ്മിസ്റ്റർ. തോമസ്..ഷേയ്ക്കിനോട് എന്റെ അന്വേഷണങ്ങൾ അറിയിക്കാൻ മറക്കില്ലല്ലോ?"
"പിന്നെ..എന്നിട്ട് വേണം അങ്ങേരെന്നെ വെടിവെച്ചു കൊല്ലാൻ"
തോമസിന്റെ ഗൗരവത്തോടെ ഉള്ള ആത്മഗതം മലയാളത്തിലാരുന്നു..യോഗചെയ്യാറുള്ളത് ഇവിടെ എന്റെ രക്ഷക്കെത്തിയില്ല..

Monday, May 18, 2009
'സല്യൂട്ട്'
ഇൻഡ്യൻ ജനാധിപത്യത്തിനു ഒരു സല്യൂട്ട്.ഒരുപാടുപേർ ഇതിനോടകം തന്നെ പ്രതികരിച്ചതുകൊണ്ട് ഇനി ഒരു അവലോകനത്തിനു സ്കോപ്പില്ലന്നറിയാം..എങ്കിലും എഴുതാതിരിക്കാൻ കഴിയുന്നില്ല..ഈ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടു പലകയാണു..കേവലം ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം പ്രാതിനിധ്യമുള്ള പ്രാദേശിക പാർട്ടികൾ തങ്ങളുടെ ആശയങ്ങളും നിലപാടുകളുമാണു ഭൂരിപക്ഷ വർഗ്ഗത്തിന്റെ അഭിലാഷമെന്ന് വിചാരിച്ചഹങ്കരിച്ചതിന്റെ ബാക്കി പത്രമാണു ഈ തിരഞ്ഞെടുപ്പ്..ഇടതുപക്ഷമൊഴിച്ച് ഇതിലെത്ര പേർ ശക്തമായ നിലപാടുകളും ആശയങ്ങളും അനുവർത്തിക്കുന്നു എന്ന് ചോദിച്ചാൽ പലർക്കും കിട്ടിയ സീറ്റുകൾ അധികമാണന്ന് തോന്നും..അവസരവാദ രാഷ്ട്രിയത്തിനും ശകുനികൾക്കും നേർക്കുള്ള ഒരു ചോദ്യഛിന്നം തന്നെയാണു ഈ തിരഞ്ഞെടുപ്പ്..
ഫലമറിയുന്നതിനു മുൻപ് തന്നെ തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്ന് ഇടതുപക്ഷമെടുത്ത തീരുമാനം തികച്ചും അഭിനന്ദനീയം തന്നെ..ഇതുവരെ നടന്ന ഒരു ലോകസഭാ തിരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തിനു അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല..കേരളത്തിലും ബംഗാളിലും ത്രിപുരയിലും കാണുന്ന ഒരു പ്രതിഭാസം അല്ലെങ്കിൽ തന്നെ ഇൻഡ്യാ മഹാരജ്യത്ത് എന്തു മാറ്റം വരുത്താനാണു? ഇനിയിപ്പൊ മൂന്നാമ്മുന്നണി അധികാരത്തിലെത്തിയിരുന്നെങ്കിൽതന്നെ ഇടതുപക്ഷാശയങ്ങൾക്കനുസരിച്ച് എത്രനാൾ അവർക്ക് ഭരിക്കാൻ പറ്റുമായിരുന്നു..?
കേരളത്തിൽ ഈ തിരെഞ്ഞെടുപ്പിലേ മിന്നും താരങ്ങൾ മാധ്യമങ്ങൾ തന്നെയാണു..ഭരിക്കുന്നവന്റെ തോളിൽ കയറിയിരുന്ന് ചെവിതിന്നുക എന്ന മിനുമം അജണ്ട അവർ ഇത്തവണയും ഭംഗിയായി നടപ്പാക്കി..2004, 2006, 2009 തിരഞ്ഞെടുപ്പുകൾ സസൂഷ്മം നിരീക്ഷിച്ചാൽ ഭരണമുന്നണിയിലേ അനയിക്കങ്ങൾ അമിതപ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുവാൻ അവർ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരുന്നത് മനസ്സിലാക്കാൻ സാധിക്കും..ഊഹാപോഹങ്ങൾ വാർത്താകളാക്കുകയും പിന്നീടത് തെറ്റായിവരുമ്പോൾ വാർത്തകൾ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത പത്ര മുത്തശ്ശി മുതൽ ഇന്നലെ ഇറങ്ങിയ സിറാജു വരെ തന്മയത്തത്തോടെ ചെയ്യുന്നത് നമ്മുടെ കൊച്ചുകേരളത്തിലെ രാഷ്ട്രീയ ചിന്താഗതിക്ക് അഭിലഷണീയമല്ല..ലേഖകരുടെ ചോദ്യങ്ങൾക്ക് മുനവെച്ച് ഉത്തരം പറയുന്ന നേതാക്കന്മാരും ഒരു പരിധി വരെ ഇതിൽ പ്രതികളാണു..
ഈ തിരെഞ്ഞെടുപ്പ് കോൺഗ്രസ്സിന്റേതാണു...അമ്പലം പണി,കുത്തിതിരുപ്പ്,കാലഹരണപെട്ട ഉട്ടോപ്പ്യൻ ആശയങ്ങൾ മുതലായ കാര്യങ്ങളെ ജനം മൂടോടെ പിഴുതെറിഞ്ഞു..ഇനി നിങ്ങൾക്ക് സ്വതന്ത്രമായി ഭരിക്കാം..ഞങ്ങൾ പ്രതീക്ഷയിലാണു..വാനോളം..
*******************************************************************************
ഒരുപക്ഷെ കിലുക്കത്തിലെ ഇന്നസന്റിനിനു ലോട്ടറിയടിച്ച അവസ്ഥയിലാരിക്കും ഉമ്മൻ ചാണ്ടി ഇപ്പൊ.."14,15,16...അടിച്ചു മോളേ.."
രണ്ടുദിവസം കഴിഞ്ഞു ജനങ്ങളേ നോക്കി ഇന്നസന്റ് പറയുന്ന പോലെ.."ഇനി നിങ്ങൾ ഇക്ഷ..ഞാ..ഇണ്ണ..ഇട്ട..വരയ്ക്കും.."എന്ന് പറയാതിരുന്നാൽ കൊള്ളാം..
വീരനു പിണറായോടു പറയാനുള്ളത് ഇൻ ഹരി ഹർ നഗറിൽ സിദ്ദിക്ക് ജഗദീശിനോട് പറയുന്ന ഡയലോഗ് ആരിക്കും..
"ഇതിപ്പൊ നീയും വീണു വഴിയെ പോയോരേം വീഴ്ത്തി,നെഞ്ചിൽ കുപ്പിച്ചില്ലും കേറ്റിയപ്പം സമാധാനമായല്ലൊ"

Wednesday, May 13, 2009
ഐഡിയാ സ്റ്റാർ സിങ്ങർ
ഐഡിയാ സ്റ്റാർ സിങ്ങർ സീസൺ 4 ഇന്റെ വിജയിയെ ഏഷ്യാനെറ്റ് മുങ്കൂട്ടി തീരുമാനിച്ചു..ശരത്തും എം.ജി ശ്രീകുമാറും ശ്രീമണ്ടൻ നായരുടെ ഓഫീസിൽ വെച്ചെടുത്ത രഹസ്യ തീരുമാനപ്രകാരമായിരുന്നു മത്സരാർത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ മണ്ടന്മാരക്കി അൽപം പോലും പാടാൻ കഴിവില്ലാത്ത ഒരു മത്സരാർത്ഥിയെ വിജയിപ്പ്ക്കുവാൻ തീരുമാനിച്ചത്.വേണു എന്ന മത്സരാർത്ഥി തന്റെ ജോലിസ്ഥലത്തുപോലും ശരത്ത് സംഗീതം ആലപിക്കുന്നതിന്റെ വീഡിയോ ദ്രിശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാം..മലയാളത്തിലെ കുറ്റിച്ചുവരുന്ന ബ്ലോഗർ എന്ന നിലയിൽ ഞാൻ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു..വീഡിയോ കണ്ടതിനുശേഷം നിങ്ങളും പ്രതിഷേധിക്കുവിൻ..
http://www.youtube.com/watch?v=Xj3U6y2dCdM
അല്ലെങ്കില്

Monday, May 11, 2009
"കൂട്ടുകാരി"
"എടാ..ഇതൂടെകൂട്ടി നൂറുരൂപയായി...കേട്ടൊ??"..കൈയിലിരുന്ന പത്ത് രൂപ എന്റെ നേരെ നീട്ടി സുഷ ഓർമ്മപ്പെടുത്തി..ഇതൊന്നും ഈ ജന്മത്ത് കിട്ടാൻപോകുന്നില്ലന്ന് എന്നേക്കാൾ നന്നായി അവൾക്ക് അറിയാമായിരുന്നു..അവളെ പരിചയപ്പെടുന്നതുവരെ ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങൾക്ക് രണ്ട് അർത്ഥമെ മനസ്സിലുണ്ടായിരുന്നുള്ളു..പ്രണയം അല്ലെങ്കിൽ ലൈംഗീകത..അവളിലൂടെ സൗഹൃദത്തിന്റെ പുതിയൊരു ഭാവം ഞാൻ അനുഭവിച്ചു..കൊച്ചു കൊച്ചു പരദൂഷണങ്ങളും, മണ്ടത്തരങ്ങളും,സങ്കടങ്ങളും,പിണക്കങ്ങളും പങ്കുവെക്കുവാൻ അവളുമായുള്ള സൗഹ്രുദം ഒരുപാട് സഹായിച്ചിട്ടുണ്ട്..
ഒരു ദിവസം പള്ളീലച്ചൻ തന്നതാണന്ന് പറഞ്ഞ് ഒരു കൊന്ത എന്നെ ഏൽപ്പിച്ചു..എന്താഗ്രഹമുണ്ടെങ്കിലും ആ കൊന്ത കൈയിൽ വെച്ച് മൂന്ന് നേരം പത്തുദിവസം പ്രാർത്ഥിച്ചാൽ കാര്യസാധ്യമുണ്ടാകുമത്രെ..വിപ്ലവകാരിയൊന്നുമല്ലങ്കിലും മടികാരണം ഇതിലൊന്നും വല്യ താത്പര്യമില്ലാതിരുന്നതുകൊണ്ട് അവൾ പറഞ്ഞത് കാര്യമായി എടുത്തില്ല..എങ്കിലും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് അത് വാങ്ങി ഭദ്രമായി എവിടയോ വെച്ചു..
ഇതിനിടയിലെപ്പൊഴോ ഒരു പ്രണയക്കുരുക്കിൽ കക്ഷി അകപ്പെട്ടുപോയിരുന്നു..നായകൻ ഞങ്ങളുടെ ഒരു പൊതുസുഹൃത്താണു..ആദ്യം കേട്ടപ്പൊ ആശ്ചര്യമായിരുന്നു..ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ ഒരു ബന്ധം..എന്താണു നിന്നെ അവനിലേക്ക് ആകർഷിച്ചത് എന്ന എന്റെ ചോദ്യത്തിനു അവൾക്ക് വക്തമായ മറുപടിയുണ്ടായില്ല..എങ്കിലും ഒരു ദിവസം അവൾ മനസ്സുതുറന്നു..
"എടാ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം ഒരു നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്നതിനു തുല്യമാ..എവിടെയെങ്കിലും ഒരു സ്പാർക്ക് വന്ന അത് പ്രണയത്തിലേക്ക് വഴിമാറും..നി ചുമ്മ രണ്ടു ദിവസം എന്നോട് മിണ്ടാതിരുന്ന് നോക്ക്..മൂന്നംദിവസം നമ്മുടെ സൗഹൃദം മറ്റൊരു തലത്തിലാരിക്കും..നമുക്ക് അങ്ങനെ പറ്റാത്തടത്തോളം നമ്മൾ നല്ല സുഹൃത്തുക്കളാരിക്കും..." അവൾ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല..എങ്കിലും എല്ലത്തിനും തലയാട്ടി..കാരണം ഒരു സ്പാർക്ക് ഞങ്ങളിരുവരും ആഗ്രഹിച്ചിരുന്നില്ല..
സുഖമില്ലതിരുന്നതുകൊണ്ട് അന്ന് പതിവിലും നേരത്തെ ഞാൻ കോളേജിൽനിന്നും ഇറങ്ങി..പനിക്കുള്ള സിറപ്പ് കഴിച്ച് പാതിമയക്കത്തിൽ കിടക്കുമ്പൊ ഒരു ഫോൺ കോൾ..മറുതലക്കൽ വേറൊരു സുഹൃത്താണു..
"ഡാ..നമ്മടെ സുഷയും മനേഷും ഒരു ആക്സിഡന്റിൽ പെട്ടു..ഒരു ബസിനെ ഓവർ ടേക് ചെയ്യുന്നതിനിടക്ക് എതിരെ വന്ന ലോറി ഇടിക്കുവാരുന്നു..സുഷെ ലോറി അൽപം വൽച്ചോണ്ട് പോയന്ന തോന്നുന്നെ..മനേഷ് എതിർ സൈടിലാ വിണത്..അവനെ ക്രൈസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയതട്ടുണ്ട്.."
"ഡാ..അപ്പൊ സുഷെ ഏവിടാ കൊണ്ടുപോയെ?"..നല്ലതു കേൾക്കണെ ഈശ്വരാ എന്ന് മനസ്സിൽ പ്രാർത്ഥിച്ചൊണ്ട് ചോദിച്ചു..
"അവളു പോയടാ.." വിങ്ങിക്കോണ്ടായിരുന്നു അവനതു പറഞ്ഞത്..
ഹൃദയം കുത്തി വേദനിക്കുന്നത് അന്നാദ്യമായി ഞാൻ അറിഞ്ഞു...
******************************************************
ബാംഗ്ലൂറിൽ പഠിക്കാൻ പോകുന്ന സമയത്ത് തുണിവെച്ചോണ്ട് പോകാൻ ചേച്ചി ഗൾഫീന്ന് ഒരു ട്രോളീ ബാഗ് അയച്ചുതന്നിരുന്നു..അന്ന് മുതൽ അതെന്റെ സന്തത സഹചാരിയാണു..പിടിയൊക്കെ ഒടിഞ്ഞെങ്കിലും അതിനെ ഉപേക്ഷിക്കാൻ തോന്നിയില്ല..രാവിലെ അൽപം നേരത്തെ എഴുന്നേറ്റോണ്ട് ആ ബാഗ് എടുത്തുവെച്ച് പഴയ കാര്യങ്ങൾ ഒരോന്നാലോചിച്ചു..അധികം തുറക്കാറില്ലാത്ത ഒരു ഉറ ആ ബാഗിനുണ്ടായിരുന്നു..ചുമ്മ അത് തുറന്ന് നോക്കി..പഴയ സുഹൃത്തുക്കൾ തന്ന കുറേ ഗ്രീറ്റിംഗ് കാർഡുകൾക്കൊപ്പം അവൾ തന്ന ആ കൊന്തയും അക്കൂട്ടത്തിലുണ്ടായിരുന്നു..മൂന്ന് നേരം പത്തു ദിവസം പ്രാർത്ഥിച്ചാൽ അവളെ ഒന്നും കൂടെ കാണാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു...

Sunday, May 3, 2009
"അച്ച്ഛനു നല്ല അമ്മയാകാം!"
എന്തിനു ഞാൻ ജനിച്ചു? രാവിലെ കണ്ണാടിയിൽ മോന്ത കണ്ടപ്പൊ അറിയാതെ തോന്നിപോയി..രാവിലെ 7 മണിക്ക് എഴുന്നേൽക്കുന്നു..ആർക്കൊ വേണ്ടി പല്ലുതേക്കുന്നു..കുളിക്കുന്നു..അണിഞ്ഞൊരിങ്ങി ആപ്പീസിൽ പോകുന്നു..ബോസിനെ കാണിക്കാൻ ഞാൻ എന്തോ മലമറിക്കയാണന്ന് തോന്നും വിധം പണിയെടുക്കുന്നു..വൈകിട്ട് തിരികെ വന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്ന് സമയം കളയുന്നു..മണി പത്തടിക്കുമ്പൊ പോയികിടന്നുറങ്ങുന്നു..ഇതാണോ ജീവിതം? ഏയ്..ഇതാരിക്കില്ല..മൊത്തത്തിൽ ബോറടി തോന്നിതുടങ്ങിയോണ്ട് കളം അൽപം മാറ്റിചവിട്ടാമെന്ന് വെച്ചു..
അതിരാവിലെ എഴുന്നേറ്റ് നേരെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി മനോരമ ഓൺലയിൻ തുറന്ന് വച്ചു..ഇഷ്ടപെട്ട വിഭവത്തിൽ ക്ലിക് ചെയ്തു.."ആരോഗ്യം"..(ഒരിക്കലെങ്കിലും ഈ ലിങ്ക് തുറന്ന് നോക്കിയട്ടുള്ളവർക്ക് എന്താണു എനിക്ക് ഇതിലിത്ര താത്പര്യമെന്ന് മനസ്സിലാകും).അങ്ങനെ ലിങ്കായ ലിങ്കെല്ലാം തുരന്ന് തുരന്ന് എന്റെ കണ്ൺ അവസാനം പതിവില്ലാതെ മറ്റൊരു ശീർഷകത്തിൽ ഉടക്കി.."അച്ച്ഛനു നല്ല അമ്മയാകം!"
മുലയൂട്ടുന്ന പരിപാടിയൊഴികെ അമ്മമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പരിലാളനകൾ അച്ച്ഛന്മാർക്കും ചെയ്യാമത്രെ!കുഞ്ഞുങ്ങളെ ആദ്യമായി എടുക്കുമ്പോൾ പരിഭ്രമിക്കെണ്ട പോലും...(സത്യം പറഞ്ഞ ഞാൻ വിചാരിച്ചിരുന്നതു എനിക്ക് മാത്രമെ ഈ പ്രശ്നമുള്ളന്നാ)..നാലുമാസം പ്രായമായ കുഞ്ഞുങ്ങൾക്ക് അച്ച്ഛനുതന്നെ ആഹാരം കൊടുക്കാവുന്നതാണു..പെൺകുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം വളരാൻ അച്ച്ഛന്റെ സാമീപ്യം അനിവാര്യമാണന്നും ലേഖനം പറയുന്നു..ചുമതലാബോധം,കുടുംബവുമായുള്ള പങ്കുവയ്ക്കൽ മുതലായകാര്യങ്ങളാണു ആൺകുട്ടികൾക്ക് അച്ച്ഛന്മാരിൽ നിന്ന് പഠിക്കാനുള്ളത്..
എന്തായാലും മൊത്തത്തിൽ മാറാൻ തീരുമാനിച്ചു..എന്നാ പിന്നെ ഇന്നു മുതൽ മോനേം മോളെം ഞാൻ തന്നെ നോക്കിയേക്കാമെന്ന് വിചാരിച്ച് ബെഡ് റൂമിൽ ചെന്ന് നോക്കി..ശ്ശെടാ..അതിനു എനിക്ക് ഇതുവരെ പിള്ളേരൊന്നും ആയില്ലല്ലോ?..പിന്നെങ്ങനയ നോക്കുന്നെ..അപ്പൊപിന്നെ ഭാര്യേടടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചാലോ? നേരെ അടുക്കളയിലോട്ട് വിട്ടു..ശ്ശൊ..ഈ കൊച്ചുവെളുപ്പാങ്കാലത്ത് അവളിതെവിടെ പോയി? ഇനി ബാത്ത് റൂമിലാണൊ?..ഇല്ല അവിടയുമില്ല..ഓ..പറഞ്ഞപോലെ ഞാൻ കല്യാണം കഴിച്ചിട്ടില്ലല്ലൊ?? പിന്നെങ്ങനയ ഫാര്യെ കാണുന്നെ?ഇനിയിപ്പൊ കല്യാണമൊക്കെ കഴിച്ച് കൊച്ചുങ്ങളൊക്കയായിവരുമ്പൊ കുറഞ്ഞത് രണ്ടുവർഷമെടുക്കും..അതുവരെ ബോറടിയാണങ്കിലും ഈ ജീവിതമാ സുഖം..അതുകൊണ്ട് തത്കാലം ഞാൻ മാറുന്നില്ല..
അപ്പൊ സുലേ..ഞാൻ പോയി പല്ലുതേച്ച് കുളിച്ചൊരുങ്ങട്ടെ..ആപ്പീസിൽ പോകാൻ!കൊച്ചുകുട്ടികളുള്ള ഏതെങ്കിലും അച്ച്ഛന്മാർക്ക് ആ ലേഘനം വായിക്കണമെങ്കിൽ ലിങ്ക് താഴെ കൊടുക്കുന്നു..വിജ്ഞാൻപ്രദമാണു..സത്യം!!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753135&articleType=English&tabId=5&contentId=5420868&BV_ID=@@@
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=5&programId=1073753135&BV_ID=@@@&contentId=5380388&contentType=EDITORIAL&articleType=Malayalam%20News

Subscribe to:
Posts (Atom)