ഇൻഡ്യൻ ജനാധിപത്യത്തിനു ഒരു സല്യൂട്ട്.ഒരുപാടുപേർ ഇതിനോടകം തന്നെ പ്രതികരിച്ചതുകൊണ്ട് ഇനി ഒരു അവലോകനത്തിനു സ്കോപ്പില്ലന്നറിയാം..എങ്കിലും എഴുതാതിരിക്കാൻ കഴിയുന്നില്ല..ഈ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടു പലകയാണു..കേവലം ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം പ്രാതിനിധ്യമുള്ള പ്രാദേശിക പാർട്ടികൾ തങ്ങളുടെ ആശയങ്ങളും നിലപാടുകളുമാണു ഭൂരിപക്ഷ വർഗ്ഗത്തിന്റെ അഭിലാഷമെന്ന് വിചാരിച്ചഹങ്കരിച്ചതിന്റെ ബാക്കി പത്രമാണു ഈ തിരഞ്ഞെടുപ്പ്..ഇടതുപക്ഷമൊഴിച്ച് ഇതിലെത്ര പേർ ശക്തമായ നിലപാടുകളും ആശയങ്ങളും അനുവർത്തിക്കുന്നു എന്ന് ചോദിച്ചാൽ പലർക്കും കിട്ടിയ സീറ്റുകൾ അധികമാണന്ന് തോന്നും..അവസരവാദ രാഷ്ട്രിയത്തിനും ശകുനികൾക്കും നേർക്കുള്ള ഒരു ചോദ്യഛിന്നം തന്നെയാണു ഈ തിരഞ്ഞെടുപ്പ്..
ഫലമറിയുന്നതിനു മുൻപ് തന്നെ തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്ന് ഇടതുപക്ഷമെടുത്ത തീരുമാനം തികച്ചും അഭിനന്ദനീയം തന്നെ..ഇതുവരെ നടന്ന ഒരു ലോകസഭാ തിരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തിനു അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല..കേരളത്തിലും ബംഗാളിലും ത്രിപുരയിലും കാണുന്ന ഒരു പ്രതിഭാസം അല്ലെങ്കിൽ തന്നെ ഇൻഡ്യാ മഹാരജ്യത്ത് എന്തു മാറ്റം വരുത്താനാണു? ഇനിയിപ്പൊ മൂന്നാമ്മുന്നണി അധികാരത്തിലെത്തിയിരുന്നെങ്കിൽതന്നെ ഇടതുപക്ഷാശയങ്ങൾക്കനുസരിച്ച് എത്രനാൾ അവർക്ക് ഭരിക്കാൻ പറ്റുമായിരുന്നു..?
കേരളത്തിൽ ഈ തിരെഞ്ഞെടുപ്പിലേ മിന്നും താരങ്ങൾ മാധ്യമങ്ങൾ തന്നെയാണു..ഭരിക്കുന്നവന്റെ തോളിൽ കയറിയിരുന്ന് ചെവിതിന്നുക എന്ന മിനുമം അജണ്ട അവർ ഇത്തവണയും ഭംഗിയായി നടപ്പാക്കി..2004, 2006, 2009 തിരഞ്ഞെടുപ്പുകൾ സസൂഷ്മം നിരീക്ഷിച്ചാൽ ഭരണമുന്നണിയിലേ അനയിക്കങ്ങൾ അമിതപ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുവാൻ അവർ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരുന്നത് മനസ്സിലാക്കാൻ സാധിക്കും..ഊഹാപോഹങ്ങൾ വാർത്താകളാക്കുകയും പിന്നീടത് തെറ്റായിവരുമ്പോൾ വാർത്തകൾ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത പത്ര മുത്തശ്ശി മുതൽ ഇന്നലെ ഇറങ്ങിയ സിറാജു വരെ തന്മയത്തത്തോടെ ചെയ്യുന്നത് നമ്മുടെ കൊച്ചുകേരളത്തിലെ രാഷ്ട്രീയ ചിന്താഗതിക്ക് അഭിലഷണീയമല്ല..ലേഖകരുടെ ചോദ്യങ്ങൾക്ക് മുനവെച്ച് ഉത്തരം പറയുന്ന നേതാക്കന്മാരും ഒരു പരിധി വരെ ഇതിൽ പ്രതികളാണു..
ഈ തിരെഞ്ഞെടുപ്പ് കോൺഗ്രസ്സിന്റേതാണു...അമ്പലം പണി,കുത്തിതിരുപ്പ്,കാലഹരണപെട്ട ഉട്ടോപ്പ്യൻ ആശയങ്ങൾ മുതലായ കാര്യങ്ങളെ ജനം മൂടോടെ പിഴുതെറിഞ്ഞു..ഇനി നിങ്ങൾക്ക് സ്വതന്ത്രമായി ഭരിക്കാം..ഞങ്ങൾ പ്രതീക്ഷയിലാണു..വാനോളം..
*******************************************************************************
ഒരുപക്ഷെ കിലുക്കത്തിലെ ഇന്നസന്റിനിനു ലോട്ടറിയടിച്ച അവസ്ഥയിലാരിക്കും ഉമ്മൻ ചാണ്ടി ഇപ്പൊ.."14,15,16...അടിച്ചു മോളേ.."
രണ്ടുദിവസം കഴിഞ്ഞു ജനങ്ങളേ നോക്കി ഇന്നസന്റ് പറയുന്ന പോലെ.."ഇനി നിങ്ങൾ ഇക്ഷ..ഞാ..ഇണ്ണ..ഇട്ട..വരയ്ക്കും.."എന്ന് പറയാതിരുന്നാൽ കൊള്ളാം..
വീരനു പിണറായോടു പറയാനുള്ളത് ഇൻ ഹരി ഹർ നഗറിൽ സിദ്ദിക്ക് ജഗദീശിനോട് പറയുന്ന ഡയലോഗ് ആരിക്കും..
"ഇതിപ്പൊ നീയും വീണു വഴിയെ പോയോരേം വീഴ്ത്തി,നെഞ്ചിൽ കുപ്പിച്ചില്ലും കേറ്റിയപ്പം സമാധാനമായല്ലൊ"
Monday, May 18, 2009
Subscribe to:
Post Comments (Atom)
6 comments:
അണ്ണാ, കൊട് കൈ....... ആ ഇന്‍ ഹരിഹര്‍ നഗര്‍ ഡയലൊഗിനു.
തോമാസുകുട്ടീ വിട്ടോടാ....ദൃഷ്ടി സീരിയസ്സായി!
:)
എന്‍റെ സല്യൂട്ട് സമാധാനപരവും സുതാര്യവുമായി തെരഞ്ഞെടുപ്പ് സാധ്യമാക്കിയ ഭരണസംവിധാനത്തിനും ആവേശത്തോടെ അതില്‍ പങ്കുകൊണ്ട എന്‍റെ പ്രീയരാജ്യത്തിലെ ജനങ്ങള്‍ക്കും.
പോസ്റ്റിന് ധ്ര്സ്.. ഛെ ധ്രഷ്ട്.. ഛെ..ഛെ.. ധൃഷ്ട്ദ്യുംനന് (ഹൊ! രക്ഷപെട്ടു) നന്ദി :)
അവസാന ഡയലോഗങ്ങു പിടിച്ചു.
കലക്കന്‍ ..... :)
Post a Comment