Monday, May 11, 2009

"കൂട്ടുകാരി"

"എടാ..ഇതൂടെകൂട്ടി നൂറുരൂപയായി...കേട്ടൊ??"..കൈയിലിരുന്ന പത്ത്‌ രൂപ എന്റെ നേരെ നീട്ടി സുഷ ഓർമ്മപ്പെടുത്തി..ഇതൊന്നും ഈ ജന്മത്ത്‌ കിട്ടാൻപോകുന്നില്ലന്ന് എന്നേക്കാൾ നന്നായി അവൾക്ക്‌ അറിയാമായിരുന്നു..അവളെ പരിചയപ്പെടുന്നതുവരെ ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങൾക്ക്‌ രണ്ട്‌ അർത്ഥമെ മനസ്സിലുണ്ടായിരുന്നുള്ളു..പ്രണയം അല്ലെങ്കിൽ ലൈംഗീകത..അവളിലൂടെ സൗഹൃദത്തിന്റെ പുതിയൊരു ഭാവം ഞാൻ അനുഭവിച്ചു..കൊച്ചു കൊച്ചു പരദൂഷണങ്ങളും, മണ്ടത്തരങ്ങളും,സങ്കടങ്ങളും,പിണക്കങ്ങളും പങ്കുവെക്കുവാൻ അവളുമായുള്ള സൗഹ്രുദം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌..

ഒരു ദിവസം പള്ളീലച്ചൻ തന്നതാണന്ന് പറഞ്ഞ്‌ ഒരു കൊന്ത എന്നെ ഏൽപ്പിച്ചു..എന്താഗ്രഹമുണ്ടെങ്കിലും ആ കൊന്ത കൈയിൽ വെച്ച്‌ മൂന്ന് നേരം പത്തുദിവസം പ്രാർത്ഥിച്ചാൽ കാര്യസാധ്യമുണ്ടാകുമത്രെ..വിപ്ലവകാരിയൊന്നുമല്ലങ്കിലും മടികാരണം ഇതിലൊന്നും വല്യ താത്പര്യമില്ലാതിരുന്നതുകൊണ്ട്‌ അവൾ പറഞ്ഞത്‌ കാര്യമായി എടുത്തില്ല..എങ്കിലും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച്‌ അത്‌ വാങ്ങി ഭദ്രമായി എവിടയോ വെച്ചു..

ഇതിനിടയിലെപ്പൊഴോ ഒരു പ്രണയക്കുരുക്കിൽ കക്ഷി അകപ്പെട്ടുപോയിരുന്നു..നായകൻ ഞങ്ങളുടെ ഒരു പൊതുസുഹൃത്താണു..ആദ്യം കേട്ടപ്പൊ ആശ്ചര്യമായിരുന്നു..ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ ഒരു ബന്ധം..എന്താണു നിന്നെ അവനിലേക്ക്‌ ആകർഷിച്ചത്‌ എന്ന എന്റെ ചോദ്യത്തിനു അവൾക്ക്‌ വക്തമായ മറുപടിയുണ്ടായില്ല..എങ്കിലും ഒരു ദിവസം അവൾ മനസ്സുതുറന്നു..

"എടാ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം ഒരു നൂൽ പാലത്തിലൂടെ സഞ്ചരിക്കുന്നതിനു തുല്യമാ..എവിടെയെങ്കിലും ഒരു സ്പാർക്ക്‌ വന്ന അത്‌ പ്രണയത്തിലേക്ക്‌ വഴിമാറും..നി ചുമ്മ രണ്ടു ദിവസം എന്നോട്‌ മിണ്ടാതിരുന്ന് നോക്ക്‌..മൂന്നംദിവസം നമ്മുടെ സൗഹൃദം മറ്റൊരു തലത്തിലാരിക്കും..നമുക്ക്‌ അങ്ങനെ പറ്റാത്തടത്തോളം നമ്മൾ നല്ല സുഹൃത്തുക്കളാരിക്കും..." അവൾ പറഞ്ഞതൊന്നും എനിക്ക്‌ മനസ്സിലായില്ല..എങ്കിലും എല്ലത്തിനും തലയാട്ടി..കാരണം ഒരു സ്പാർക്ക്‌ ഞങ്ങളിരുവരും ആഗ്രഹിച്ചിരുന്നില്ല..

സുഖമില്ലതിരുന്നതുകൊണ്ട്‌ അന്ന് പതിവിലും നേരത്തെ ഞാൻ കോളേജിൽനിന്നും ഇറങ്ങി..പനിക്കുള്ള സിറപ്പ്‌ കഴിച്ച്‌ പാതിമയക്കത്തിൽ കിടക്കുമ്പൊ ഒരു ഫോൺ കോൾ..മറുതലക്കൽ വേറൊരു സുഹൃത്താണു..
"ഡാ..നമ്മടെ സുഷയും മനേഷും ഒരു ആക്സിഡന്റിൽ പെട്ടു..ഒരു ബസിനെ ഓവർ ടേക്‌ ചെയ്യുന്നതിനിടക്ക്‌ എതിരെ വന്ന ലോറി ഇടിക്കുവാരുന്നു..സുഷെ ലോറി അൽപം വൽച്ചോണ്ട്‌ പോയന്ന തോന്നുന്നെ..മനേഷ്‌ എതിർ സൈടിലാ വിണത്‌..അവനെ ക്രൈസ്റ്റ്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയതട്ടുണ്ട്‌.."
"ഡാ..അപ്പൊ സുഷെ ഏവിടാ കൊണ്ടുപോയെ?"..നല്ലതു കേൾക്കണെ ഈശ്വരാ എന്ന് മനസ്സിൽ പ്രാർത്ഥിച്ചൊണ്ട്‌ ചോദിച്ചു..
"അവളു പോയടാ.." വിങ്ങിക്കോണ്ടായിരുന്നു അവനതു പറഞ്ഞത്‌..
ഹൃദയം കുത്തി വേദനിക്കുന്നത്‌ അന്നാദ്യമായി ഞാൻ അറിഞ്ഞു...

******************************************************

ബാംഗ്ലൂറിൽ പഠിക്കാൻ പോകുന്ന സമയത്ത്‌ തുണിവെച്ചോണ്ട്‌ പോകാൻ ചേച്ചി ഗൾഫീന്ന് ഒരു ട്രോളീ ബാഗ്‌ അയച്ചുതന്നിരുന്നു..അന്ന് മുതൽ അതെന്റെ സന്തത സഹചാരിയാണു..പിടിയൊക്കെ ഒടിഞ്ഞെങ്കിലും അതിനെ ഉപേക്ഷിക്കാൻ തോന്നിയില്ല..രാവിലെ അൽപം നേരത്തെ എഴുന്നേറ്റോണ്ട്‌ ആ ബാഗ്‌ എടുത്തുവെച്ച്‌ പഴയ കാര്യങ്ങൾ ഒരോന്നാലോചിച്ചു..അധികം തുറക്കാറില്ലാത്ത ഒരു ഉറ ആ ബാഗിനുണ്ടായിരുന്നു..ചുമ്മ അത്‌ തുറന്ന് നോക്കി..പഴയ സുഹൃത്തുക്കൾ തന്ന കുറേ ഗ്രീറ്റിംഗ്‌ കാർഡുകൾക്കൊപ്പം അവൾ തന്ന ആ കൊന്തയും അക്കൂട്ടത്തിലുണ്ടായിരുന്നു..മൂന്ന് നേരം പത്തു ദിവസം പ്രാർത്ഥിച്ചാൽ അവളെ ഒന്നും കൂടെ കാണാൻ പറ്റുമായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു...

18 comments:

പകല്‍കിനാവന്‍ | daYdreaMer said...

നിന്റെ വക നല്ല എന്തെങ്കിലും തമാശ ആയിരിക്കുമെന്ന് കരുതി ഓടി വന്നതാ.. കണ്ണ് നനഞ്ഞു പോയല്ലോ...
:(

Unknown said...

ദൃഷ്ട്യു ,മരണം അവന്‍ വല്ലാത്തൊരു ചതിയനാ .സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന കുടുംബത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി തീര്‍ക്കും .എന്നാല്‍ നരകിച്ചു കിടന്നു ആഗ്രഹിക്കുന്നവരെ ഒട്ടു കൊണ്ട് പോവുകയും ഇല്ല അവരെ ഇട്ടു വീണ്ടും നരകിപ്പിക്കും .

വാഴക്കോടന്‍ ‍// vazhakodan said...

സുഷയുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ ഒരിറ്റു കണ്ണുനീര്‍ സമര്‍പ്പിക്കുന്നു.

പിന്നെ അവള്‍ നിനക്ക് കൊന്ത തരുമ്പോള്‍ ഒരു കാര്യം മനസ്സില്‍ പറഞ്ഞിട്ടുണ്ടാകാം ഒരിക്കലും നീ ഈ കൊന്തയുടെ അറ്റത്തു തൂങ്ങുന്ന കുരിശു ആകരുതേ എന്ന്. ചുമ്മാതല്ല സ്പാര്‍ക്ക്‌ ഉണ്ടാവാഞ്ഞത്‌.

നല്ല സുഹൃത്തുക്കളെ ഓര്‍ക്കാനുള്ള നിന്റെ നല്ല മനസ്സിന് നല്ല നമസ്കാരം!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കഥയല്ലെന്നു തന്നെ വിശ്വസിക്കുന്നൂ

പ്രയാണ്‍ said...

എഴുതിയത് കഥയല്ലെങ്കില്‍(കഥയാവണമെന്ന് മോഹം)സങ്കടത്തില്‍ ഞാനും പങ്കു ചേരുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.കഥയല്ലെങ്കിൽ സുഷയുടെയും മനേഷിന്റെയും ഓർമ്മക്കു മുൻപിൽ ഒരു പിടി കണ്ണുനീർപൂക്കൾ അർപ്പിക്കുന്നു

ധൃഷ്ടദ്യുമ്നന്‍ said...

കൂട്ടുകാരെ..
2003 ഫെബ്രുവരി 18നു ബാംഗ്ലൂരിൽ ഉണ്ടായ ഒരു ബൈക്ക്‌ ആക്സിടെന്റിലാണു ഞങ്ങൾക്ക്‌ അവളെ നഷ്ടപ്പെട്ടതു..ഇതു കഥയല്ല..സത്യമായും മനസ്സ്‌ വിങ്ങിപ്പോയ ചില അപൂർവ്വ നിമിഷങ്ങളീലൊന്നായിരുന്നു അതു..

Anil cheleri kumaran said...

പാവം. ആദരാഞ്ജലികൾ!

തോമ്മ said...

സമാനമായ ഒരു accident ഉം ഒരു ഫ്രണ്ട് ഇന്റെ മരണവും ഓര്‍മയില്‍ വന്നു..........തെല്ലു നൊമ്പരം ഉണ്ടായി വായിച്ചു തീര്‍ന്നപ്പോള്‍

വീകെ said...

ഇതു കഥയല്ലാത്തത്കൊണ്ട് വേദനിക്കുന്നു

കാപ്പിലാന്‍ said...

വിഷമം തോന്നി .

സബിതാബാല said...

ithoru kadhayalla...ente aathaavarinja oru dukhasathyam....
paathiyil vetinja nashtaswapnam....

അരുണ്‍ കായംകുളം said...

ഹൃദയം കുത്തി വേദനിക്കുന്നത്‌ അന്നാദ്യമായി ഞാന്‍ അറിഞ്ഞു.

ഒരു നിമിഷം ഞാനും വേദനിച്ചു.കഥയാകും അല്ലേ

ധൃഷ്ടദ്യുമ്നന്‍ said...

എന്റെ ദുഖത്തിൽ പങ്കുചേർന്ന എല്ലാ സന്മസുകൾക്കും നന്ദി..
സബിതാ..സുഷേ നേരത്തെ അറിയുമൊ?വിശദമായി എഴുതുമല്ലൊ..
അരുൺ, ഇതു കഥയല്ല..സംഭവിച്ചതാണു
കാന്താരികുട്ടി..മനേഷ്‌ ഇപ്പൊഴും ജീവിച്ചിരുപ്പുണ്ട്‌..

ഹന്‍ല്ലലത്ത് Hanllalath said...

നനഞ്ഞ കണ്പീലികള്ക്കിടയിലൂടെ, അവ്യക്തമായി ഞാനും കാണാറുണ്ട്
ഇടയ്ക്ക് നഷ്ടപ്പെട്ടു പോയ എന്‍റെ ഒരു കൂട്ടുകാരിയെ..
ഓര്‍മ്മകളുടെ കാര മുള്ളുകള്‍ ചിലപ്പോള്‍ വല്ലാതെ മുറിവേല്‍പ്പിക്കും മനസ്സിനെ...

ജെയിംസ് ബ്രൈറ്റ് said...

ഈ വേദനയില്‍ ഞാനും പങ്കുചേരുന്നു.

വികടശിരോമണി said...

അയ്യോ!ഞാൻ പോവുന്നേ...

പി.സി. പ്രദീപ്‌ said...

ശരിക്കും മനസ്സിനെ പിടിച്ചുലച്ചു.

Get This 4 Column Template Here
Get More Templates Here