Wednesday, May 27, 2009

ചൂട് കഥകള്‍

ഒരു നാലുവർഷം മുൻപ്‌ വരെ സൂര്യൻ വെളുപ്പിനെ അഞ്ചുമണിക്ക്‌ ഉദിച്ചുയർന്ന് കുണ്ടിക്ക്‌ ചൂടുപകരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..ഗൾഫിൽ പ്രത്യേകിച്ച്‌ ബഹറിനിൽ വന്നശേഷമാണ്‌ സൂര്യന്റെ ഈ ആത്മാർത്ഥയെ കുറിച്ചുള്ള നഗ്നസത്യം മനസ്സിലാക്കുന്നത്‌..ഉദിക്കുന്നതോ പോട്ടെ,ഒരു ഏഴര- എട്ടുമണിയായൽ പിന്നെ വെളിയിലോട്ടിറങ്ങണ്ട..ഉരുകിയൊലിക്കും.."സർ,ആരെ ബോധിപ്പിക്കാനാണ്‌ താങ്കൾ ഈ കടുംകൈ ഞങ്ങളോട്‌ ചെയ്യുന്നത്‌.താൻ നേരത്തെ ഉദിച്ചോണ്ട്‌ ഇവിടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?..ഒറ്റതന്തയ്ക്ക്‌ പിറന്നവനാണങ്കിൽ നാളെ രാവിലെ പത്തുമണിക്ക്‌ ഉദിച്ച്‌ കാണിക്കടാ.."ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തണമെന്ന് മനസ്സിൽ പലപ്പൊഴും കരുതിയട്ടുണ്ടെങ്കിലും അമർഷം ഉള്ളിലൊതുക്കി അനുഭവിക്കാനല്ലേ പറ്റൂ..

ഹങ്ങനെ ഒരു ദിവസം വെളുപ്പിനെ ഏഴുമണി നേരത്ത്‌ ഞാൻ ഓഫിസിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു..ഫ്ലാറ്റിനു താഴെ കാറു കിടപ്പുണ്ടായിരുന്നെങ്കിലും നടന്ന് പോയേക്കാമെന്നുവെച്ചു..ഇനിയിപ്പൊ കാറിൽ പോകാമെന്ന് വെച്ചാലും അതിന്റെ ഉടമസ്ഥൻ സമ്മതിക്കുമ്മെന്ന് തോന്നുന്നില്ല..പാൻസിനകത്ത്‌ ഷർട്ട്‌ തിരുകികയറ്റി രണ്ടിഞ്ചു ഹീലുള്ള ഷൂസും കഴുത്തിലൊരു ടൈ യും അതിന്റേം പുറത്തൂടെ ഒരു കോട്ടുമിട്ട്‌ 45 ഡിഗ്രി ചൂടിൽ നടുറോഡിലൂടെ നടക്കുമ്പൊ കിട്ടുന്ന ആ ഒരു സുഖം...ഹോ..ഓർത്തിട്ട്‌ കുളിരുകോരുന്നു..ഓഫീസിൽ ചെന്ന് കുറച്ച്‌ വെളിച്ചെണ്ണയും അൽപം മുളകുപൊടിയും ദേഹമാസകലം വാരിവിതറി ബോസിന്റെ ടേബിളിൽ ചെന്നിരിന്നുകൊടുത്താൽ അങ്ങേർക്ക്‌ രാവിലേ ബ്രേക്‌ ഫാസ്റ്റിനുള്ള വകയായി...


റോഡിലൂടെയുള്ള ഈ യാത്രയിൽ മിക്ക ആൾക്കാരും എന്നെതന്നെ രൂക്ഷമായി നോക്കുന്നത്‌ ഞാൻ ശ്രദ്ദിക്കാൻ പോയില്ല..'പല തരത്തിലുള്ള വട്ടന്മാരെ കണ്ടിട്ടുണ്ട്‌..ഇങ്ങനൊരണ്ണം ആദ്യമ' എന്ന ഭാവാമായിരുന്നു അവരുടെ മുഖങ്ങൾക്ക്‌..റോഡിലൂടെ വെച്ചുപിടിക്കുന്ന തിരക്കിൽ ആ കാഴ്ച എന്റെ കണ്ണിൽപെട്ടു..മൂന്നാല്‌ അറബി പയ്യന്മാർ..ടാർപ്പാളിൻ കൊണ്ട്‌ കെട്ടിയിരിക്കുന്ന ഒരു ലൊട്ടുലൊടുക്ക്‌ തട്ടുകടയിലിരുന്ന് അവരെന്തോ കുശുകുശുക്കയാണ്‌..അറബിപയ്യന്മാരെ കുറിച്ച്‌ വക്തിപരമായി എനിക്ക്‌ നല്ലഭിപ്രായമാണ്‌..തങ്കപ്പെട്ട സ്വഭാവം..നമ്മുടെ നാട്ടിലൊക്കെ ഒരു പെണ്ണിനെ പിഴപ്പിക്കാൻ എന്തൊക്കെ ബുദ്ധിമുട്ടുകളാ..ആദ്യം പെണ്ണിനെ വളയ്ക്കണം..പിന്നെ പറ്റിയ സ്ഥലം കണ്ടുപിടിക്കണം..ആരുംകാണാതെ അവളെ അവിടെ കൊണ്ടുപോണം..ഇനിയിപ്പൊ ആരെങ്കിലും പൊക്കിയാ ആകെ നാറ്റക്കേസായി..ഇവിടെ ഈവക പ്രശ്നമൊന്നുമില്ല..ഇവന്മാരൊന്ന് അറിഞ്ഞു നോക്കിയാ മതി..നിന്നനിൽപ്പിൽ ഗർഭിണിയായിക്കോളും..പിന്നെ ശാരീരികമായ ചില കൈക്രിയകളും അണ്ണന്മാരുടെ ഹോബികളിൽ പെടും..ആണുങ്ങടെടുത്ത്‌ വല്യ പരാക്രമങ്ങൾക്കൊന്നും അണ്ണന്മാർ പോകത്തില്ലന്ന് കേട്ടിട്ടുണ്ടെങ്കിലും കോട്ടും സ്യൂട്ടുമിട്ട്‌ പൊരിവെയിലത്തുള്ള നടപ്പുകണ്ടാൽ അറബിയല്ല ഊമകൾവരെ അവരെക്കൊണ്ട്‌ പറ്റുന്നരീതിയിൽ രണ്ടുപറയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

തട്ടുകടയുടെ മുന്നിലെത്തിയതും നടത്തം അൽപം വേഗത്തിലാക്കി.ലവന്മാർ എന്നെ ശ്രദ്ദിക്കുന്നുണ്ടോന്ന് ഒളികണ്ണിട്ടു..ഭാഗ്യം! അവരെന്തോ കൂലംകക്ഷമായ ചർച്ചയിലാണ്‌...രക്ഷപെട്ട ആത്മനിർവ്വ്രിതിയിൽ മുന്നോട്ട്‌ നടക്കുന്നതിനിടയിൽ എന്തോ സംഭവം കാലിൽ തട്ടിയതായി അനുഭവപ്പെട്ടു..ശകുനപിഴയായി വന്ന് കയറിയത്‌ എന്താണാവോ?? കാലിലേക്ക്‌ ഒന്ന് പാളി നോക്കി.. ഒരു ഫുട്‌ ബോൾ..ഇതിപ്പോ എവിടുന്ന ഫുട്‌ ബോൾ വരാൻ? ആദ്യ നോട്ടം ചെന്നത്‌ തട്ട്‌ കടയിലേക്കാണ്‌..ഇപ്പൊ നമ്മടെ അറബികുഞ്ഞുങ്ങളുടെ കൂട്ടത്തോടുള്ള നോട്ടം എന്റെ നേരെയാണ്‌.പെട്ടു മോനേ..ഇനി ഇവന്മാരുടെ വായിലിരിക്കുന്ന മുഴുവൻ സരസ്വതിയും കേൾക്കണമല്ലോ;ദൈവമേ..ഹൊ..അറബി പഠിക്കഞ്ഞത്‌ എത്ര നന്നയി..അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ..പലവക ചിന്തകൾ മനസ്സില്ലൂടെ ഓടിക്കുന്നതിനിടയിൽ പന്ത്‌ തിരിച്ചടിച്ച്‌ കൊടുത്ത്‌ ഇവന്മാരേ കൈയിലെടുക്കാമെന്ന ഐഡിയ തലയിൽ വന്നു..അല്ലേലും അവരിങ്ങോട്ട്‌ വരുന്നതിലും നല്ലത്‌ പന്ത്‌ അങ്ങോട്ട്‌ പോകുന്നതല്ലേ? പിന്നെ ഒട്ടും ആമാന്തിച്ചില്ല..വളരെ മൃദുവായി ഒരു ഷോട്ട്‌..

എങ്ങനുണ്ടടാ മോനേ അച്ചാച്ചന്റെ ഷോട്ട്‌?..എന്ന ചോദ്യഭാവത്തിൽ ഞാൻ പന്തിന്റെ പോക്കിനേയും കുട്ടികളുടെ മുഖത്തേക്കും ഒരേ സമയം ദ്ര്ഷ്ടീ പതിപ്പിച്ചു..എന്റെ സകല കണക്ക്‌ കൂട്ടലുകളും തെറ്റിച്ച്‌ പന്ത്‌ ചെന്ന് പതിച്ചത്‌ ഗ്ലാസുകളിൽ ഒഴിച്ച്‌ വെച്ചിരുന്ന ചായയിൽ..ഉള്ളതുപറയാമല്ലോ ഒരു ഗ്ലാസ്‌ മാത്രം ആ ഡെസ്കിലിരുന്നു.ബാക്കിമുഴുവൻ അതിനോടകം തറയിൽ മൃതിയടഞ്ഞിരുന്നു..
സെൽഫ്‌ ഗോളടിച്ച താരത്തിനെ പോലെ എന്തും ഏറ്റുവാങ്ങാൻ തയാറായി നിൽക്കുന്നതിനിടയിലും കിടാങ്ങൾ എന്തൊക്കയോ കുശുകുശുക്കന്നത്‌ എന്റെ ശ്രദ്ദയിൽപ്പെട്ടു..രാവിലേ ഇറങ്ങിയപ്പൊ എത്ര ബി ഡി (വലിക്കുന്ന ബിഡിയല്ല..ബഹറിൻ ദിനാർ എന്ന ഉദ്ദേശിച്ചത്‌)എടുത്തെന്ന് ആൽചിച്ചുനിൽക്കുമ്പോ കൂട്ടത്തിലെ തടിയൻ എന്റെ നേരെ വന്നു..കഴിഞ്ഞു..എല്ലാം അവസാനിച്ചു..ഇനി രണ്ടുമാസം ആശുപത്രിയിലിരുന്ന് പണിയാം..ഇത്യാതി മാരക ചിന്തകൾ മനസ്സിലൂടെ കടന്നുപോയി..

എന്തും സഹിക്കാനായി തയാറായി നിൽക്കുന്ന എന്റെ തോളിൽ തട്ടി ക്ടാവ്‌ അറബിയിൽ എന്തോ പറഞ്ഞു..ഒന്നും മനസ്സിലായില്ല..മുഖത്തേ ഭാവം ചിരിയായതുകൊണ്ട്‌ പ്രശ്നമൊന്നുമില്ലന്ന് മനസ്സിലായി..ഹൊ! ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കിൽ കടമുഴുവൻ പൊളിച്ചെടുക്കാമായിരുന്നു..
പറ്റിയത്‌ എന്താണന്ന് കുട്ടിയോട്‌ ഇങ്ങ്ലിഷിൽപറഞ്ഞ്‌ മനസ്സിലാക്കമെന്ന് വിചാരിച്ച്‌ ഞാൻ തുടങ്ങയതും ഉടൻ തന്നെ മറുപടിയും കിട്ടി

"റുഹ്‌..റുഹ്‌..."

പറഞ്ഞത്‌ എന്താണന്ന് മനസ്സിലായില്ലെങ്കിലും കൂടുതൽ ഇവിടെ നിന്ന് പ്രസംഗിച്ച ചവിട്ട്‌ കിട്ടുമെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു..പിന്നയൊരു പോക്കായിരുന്നു..ഓഫീസിലെത്തിയ നിന്നത്‌.

11 comments:

അരുണ്‍ കായംകുളം said...

."സര്‍,ആരെ ബോധിപ്പിക്കാനാണ്‌ താങ്കൾ ഈ കടുംകൈ ഞങ്ങളോട്‌ ചെയ്യുന്നത്‌.താൻ നേരത്തെ ഉദിച്ചോണ്ട്‌ ഇവിടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?..ഒറ്റതന്തയ്ക്ക്‌ പിറന്നവനാണങ്കിൽ നാളെ രാവിലെ പത്തുമണിക്ക്‌ ഉദിച്ച്‌ കാണിക്കടാ.."
ഹി..ഹി..
വളരെ നല്ല ആത്മഗതങ്ങള്‍, ഇത് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും

വശംവദൻ said...

നല്ല രസമായി എഴുതിയിരിക്കുന്നു.
ഒരു സംശയം. നരഭോജിയാണോ ബോസ്?
ആശംസകൾ !

ഹന്‍ല്ലലത്ത് Hanllalath said...

തല്ലു കിട്ടിയത് പറയാന്‍ നാണം കാണും

പറയണ്ട
ആരോടും പറയണ്ട... :)

ജിജ സുബ്രഹ്മണ്യൻ said...

റുഹ് റുഹ് ന്നു പറഞ്ഞാൽ സ്ഥലം വേഗം കാലിയാക്കിയില്ലെങ്കിൽ അടി വേഗം കിട്ടും ന്നാണോ അർത്ഥം.വിവരണം രസകരമാകുന്നുണ്ട് കേട്ടോ

Anil cheleri kumaran said...

ഹ ഹ ഹ.. കൊള്ളാമായിരുന്നു.

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാാ....സെല്‍ഫ്‌ ഗോളടിചവനെപ്പോലെയുള്ള ആ നില്‍പ്‌ .....ഹ ഹ ഹാ,,,,

ധൃഷ്ടദ്യുമ്നന്‍ said...

അരുണേ...ജീവിതം തന്നെ ഒരുതരം ആത്മഗതമല്ലേ...(സാഹിത്യം)..:)

വംശവദൻ..ചിലപ്പൊ എനിക്കും അങ്ങനെ തോന്നിയട്ടുണ്ട്‌..അങ്ങേരുടെ കൈയിലിരിപ്പുകൊണ്ട്‌ മിക്കവാറും ഞാൻ ഒരു നരഭോജിയാകും ;)

ഹൻലലാത്തേ..ഹി ഹി..ഇതിനേക്കാളും നല്ലത്‌ അടികിട്ടുന്നതായിരുന്നു :-)

കാന്താരിക്കുട്ടി..ആദ്യമായിട്ട ഇങ്ങോട്ട്‌...ഇല്ലേ? കമന്റിനു നന്ദി...അടുത്ത മീറ്റിൽ വരാൻ ശ്രമിക്കാം

കുമാരൻ..കമന്റിനു നന്ദി

അരീക്കോടൻ..ഇഷ്ടപ്പെട്ടതിൽ സന്തോഷം...ഇനിയും വരുമല്ലോ..

പള്ളിക്കുളം.. said...

***
രസകരം തന്നെ..
:)

ജിജ സുബ്രഹ്മണ്യൻ said...

കാന്താരി ഇവിടെ ആദ്യമല്ലാട്ടോ.ഇവിടെ ഒന്നു നോക്കിക്കേ !!

http://blogasakshi.blogspot.com/2009/05/blog-post_11.html

രഘുനാഥന്‍ said...

"സൂര്യൻ വെളുപ്പിനെ അഞ്ചുമണിക്ക്‌ ഉദിച്ചുയർന്ന് കുണ്ടിക്ക്‌ ചൂടുപകരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല"

ഹ ഹ ഹ കുണ്ടി ചൂടാക്കാന്‍ ഇത്രയും പാട്ട് പെടേണ്ടി വരുമെന്ന് സൂര്യനും പ്രതീക്ഷിച്ചു കാണില്ല!!

ധൃഷ്ടദ്യുമ്നന്‍ said...

പള്ളിക്കുളം..ഡാങ്ങ്സ്‌..ഇനിയും വരുമല്ലോ?

കാന്താരിക്കുട്ടി..എന്റെ തെറ്റ്‌..എന്റെ തെറ്റ്‌..എന്റെ തെറ്റ്‌..ക്ഷമിക്കൂൂ..ഞാൻ അതു ഓർത്തില്ല

രഘൂ...ഹ ഹ ഹ..ഈ സുര്യന്റെ ഒരു കാര്യമേ..ഹി ഹി

Get This 4 Column Template Here
Get More Templates Here