Thursday, May 21, 2009

ബോസ് ഐ ലവ് യു

ബുഹാ..ഹ ഹ...ആർത്തട്ടഹസിച്ചുള്ള ചിരികേട്ടാണു ഓഫിസിലേക്ക്‌ ചെന്നത്‌..ഹെന്റമ്മോ!! അവിടെങ്ങും സ്ഥലമില്ലാത്തോണ്ട്‌ ഇനി അച്ചുതാനന്തനെങ്ങാണം കേരളത്തീന്ന് പറന്ന് വന്ന് ചിരിക്കുവാണൊ? അതോ കാരാട്ട്‌ വലിയവായിൽ കരയുന്നത്‌ എനിക്ക്‌ ചിരിയായിട്ട്‌ തോന്നുന്നതോ? ഇത്ര വൃത്തികെട്ട ഒരു ചിരി ഇതിനുമുൻപ്‌ കേട്ടിട്ടില്ലാത്തോണ്ട്‌ ആകെ കൺഫൂഷനയി..ചിരിയുടെ ഉറവിടം കണ്ടുപിടിക്കാൻ ചെവിവട്ടം പിടിച്ചു..അതു നീണ്ടു നീണ്ട്‌ പോയത്‌ ബോസിന്റെ കാബിനിലേക്ക്‌..എന്തിനാണാവോ ഇയാളിങ്ങനെ അറുമാദിച്ചു കിടന്ന് ചിരിക്കുന്നെ??..നേരിട്ട്‌ ചോദിച്ച ഇന്നത്തെ ദിവസം പോക്കാ..അതുകൊണ്ടു അദ്യാന്റെ സെക്രട്ടറിയോട്‌ ചോദിക്കാമെന്ന് വെച്ചു..വരവു കണ്ടപ്പൊതന്നെ അവൾക്ക്‌ കാര്യം മനസ്സിലായി..

.."മിസ്റ്റർ ധ്രിഷ്ട..നിങ്ങളറിഞ്ഞോ..ബോസിനു സ്വൈൻ ഫ്ലൂ ആണോന്ന് സംശയം,രാവിലേ തുടങ്ങിയതാ.."

"അതിനു അതിയാനെന്തിനാ വലിയവായിൽ ചിരിക്കുന്നെ?" എനിക്ക്‌ സംശയം ബാക്കിയായി..

"അതു ചിരിക്കുന്നതല്ലാ..ബോസ്‌ ചുമക്കുന്നതാ.."

ഒഹോ ആപ്പ്പ്പോ അറബികൾ ഇങ്ങനയാ ചുമക്കുന്നത്‌ അല്ലേ?മനോഹരമായിരിക്കുന്നു..എന്തായാലും ആ വാർത്ത എന്നെ കൂടുതൽ സന്തോഷവാനാക്കി..സംഗതി സത്യമാണെങ്കിൽ ബഹറിനിലെ ആദ്യത്തെ സ്വൈൻ ഫ്ലൂ കേസാണിത്‌..ഇനി ഇങ്ങേരെങ്ങാണം തട്ടിപ്പോയാൽ..ഹൊ..അതാലോചിച്ചിട്ട്‌ സന്തോഷംകൊണ്ട്‌ എനിക്ക്‌ ഇരിക്കാൻ മേലാ..


ബോസിനെകണ്ട്‌ ഒരു അനുമോദനം അറിയിക്കാമെന്ന് വിചാരിച്ചു
കുരയ്ക്ക്‌ അൽപ്പം ശമനം കിട്ടിയ സന്തോഷത്തിലാരുന്നു കക്ഷി.എങ്കിലും ശൗര്യ ഭാവത്തിനു ഒരു കുറവും കണ്ടില്ല.ഒരു മാതിരി ചൊറിയൻ തവള പാണ്ടിലോറി മറിച്ചിടാനിരിക്കുന്ന ഭാവത്തോടെ എന്നെ രൂക്ഷമായി ഒന്ന് നോക്കി..സന്തോഷം പരമാവധി ഉള്ളിലൊതിക്കി മുഖത്തൊരു ദുഖഭാവമിട്ട്‌ ഞാൻ ചോദിച്ചു..

"ബോസ്‌, പനിയാണോ?"
"ഹും..ഇന്നലെ വൈകുന്നേരേം മുതൽ തുടങ്ങിയ ചുമയാ..ഇപ്പൊഴ ചെറിയ ഒരു ആശ്വാസം കിട്ടിയത്‌" അണ്ണൻ വിഷണ്ണനായി പറഞ്ഞു
"ബോസ്‌..പാത്തുമ്മ പറഞ്ഞു ഇതു സ്വൈൻ ഫ്ലൂന്റെ ആരംഭമാണന്ന്..അങ്ങനെവല്ലതും.." ഒരു അർത്ഥവിരാമമിട്ട്‌ ഞാൻ നിന്നു..

"ഹേയ്‌..ഇത്‌ അതൊന്നുമല്ല..അത്‌ പന്നിയിൽ നിന്ന് പടരുന്ന ഒരു രോഗമല്ലേ? ഞാൻ കുറച്ച്‌ നാളായി പന്നികളുടെ അടുത്തെങ്ങും പോകാറില്ലല്ലോ?"

"അപ്പൊ,കുറച്ചുനാളായി വീട്ടിൽ കയറിയട്ട്‌.." മനസ്സിലിങ്ങെനെ ആലോചിച്ച്‌ അണ്ണനെ ഒന്ന് പേടിപ്പിക്കാനായി അൽപം എരിയും പുളിയും ചേർത്തടിച്ചുവിട്ടു..
"ബോസ്‌..പന്നികളിൽ നിന്ന് മാത്രമല്ല ചിലപ്പൊ മനുഷ്യരിൽ നിന്നും പടരും..പന്നിയിറച്ചിയിൽനിന്ന് വരെ വരാം.."
അത്‌ ഏറ്റു..അണ്ണൻ അൽപനേരം ചിന്താനിമഗ്നനായി..

"ഹ ഹ ഹ ഇല്ല ധ്രിഷ്ടൻ..എന്റെ ഭാര്യ സ്ഥിരം പന്നിയിറച്ചി കഴിക്കുന്നതല്ലെ..അവൾക്ക്‌ കുഴപ്പമൊന്നും ഇല്ലല്ലോ? അപ്പൊ എനിക്കും കാണുകേല്ല"..തലയ്ക്കകത്ത്‌ ഒന്നും ഇല്ലെങ്കിൽ എന്ത, എനിക്ക്‌ നല്ലൊരു കുടവയർ ഉണ്ടല്ലൊ..എന്ന് ഭാവത്തോടെ അങ്ങേരെന്നെ ഒന്ന് നോക്കി..

"അതു ശരിയായിരിക്കും ബോസ്‌..പന്നികളിൽ നിന്ന് പന്നികളിലേക്ക്‌ ഇതു പടരുന്നതായി കണ്ടുപിടിച്ചിട്ടില്ലല്ലൊ.." നാക്കിന്റെതുമ്പത്തേക്ക്‌ ഈ ഡയലോഗ്‌ വന്നെങ്കിലും ആത്മസംയമനം പാലിച്ചുനിന്നു..(യോഗ ചെയ്യുന്നതിന്റെ ഒരോ ഗുണങ്ങളേ..)

ഞങ്ങളുടെ സംസാരം തുടരുന്നതിനിടെ തോമസ്‌ അവിടേക്ക്‌ വന്നു.വെറും തോമസ്‌ അല്ല.മിസ്റ്റർ.തോമസ്‌.മലയാളിയാണു.ഏകദേശം അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യും..ഇവിടുത്തെ അറിയപ്പെടുന്ന ഒരു കോടീശ്വരൻ.ഷേയ്ക്കിന്റെ അടുത്താൾ..ബോസിന്റെ അഭിപ്രായത്തിൽ മിസ്റ്റർ.തോമസ്‌ പറഞ്ഞാലേ ഷേയ്ക്ക്‌ പെടുക്കൂ..(അതെന്താണന്ന് മാത്രം ചോദിക്കരുത്‌..)കമ്പനിയുടെ പുതിയ പ്രോജക്റ്റിനേ കുറിച്ച്‌ സംസാരിക്കാനാണു തോമസ്‌ വന്നത്‌..തോമസ്‌ അധികം ചിരിക്കാറില്ല..(കരയാറുമില്ല)..എപ്പൊഴും ഗൗരവഭാവത്തിലാണിരിക്കുന്നത്‌..തുടർന്ന് ഞങ്ങൾ ഒരു 20 മിനിറ്റ്‌ കൂലംകക്ഷമായ ചർച്ചിയിലായിരുന്നു.ബോസ്‌ പതിവുപോലെ പല വിഡ്ഡിചോദ്യങ്ങൾ എറിയുകയും തോമസ്‌ അതിനെയെല്ലാം മുതലെടുത്ത്‌ പ്രോജക്റ്റിന്റെ ആകമൊത്തം ചിലവുകൾ കൂട്ടിക്കൊണ്ടും ഇരുന്നു..അവസാനം ഈ ഭൂലോകത്തിലില്ലാത്ത ഒരു തുകയ്ക്ക്‌ കരാറുറപ്പിക്കാമെന്ന് ഏറ്റു.

ഞങ്ങൾക്കിരുവർക്കും കൈ തന്ന് തിരിയുന്നതിനിടയിൽ തോമസിനെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാൻ ബോസ്‌ മറന്നില്ല..

"മ്മിസ്റ്റർ. തോമസ്‌..ഷേയ്ക്കിനോട്‌ എന്റെ അന്വേഷണങ്ങൾ അറിയിക്കാൻ മറക്കില്ലല്ലോ?"

"പിന്നെ..എന്നിട്ട്‌ വേണം അങ്ങേരെന്നെ വെടിവെച്ചു കൊല്ലാൻ"
തോമസിന്റെ ഗൗരവത്തോടെ ഉള്ള ആത്മഗതം മലയാളത്തിലാരുന്നു..യോഗചെയ്യാറുള്ളത്‌ ഇവിടെ എന്റെ രക്ഷക്കെത്തിയില്ല..

7 comments:

Unknown said...

hahahah athu kalakki

ഉറുമ്പ്‌ /ANT said...

അറബികൾ പന്നിയിറച്ചി തിന്നുമോ ?
ഒരു സംശയം.

ധൃഷ്ടദ്യുമ്നന്‍ said...

ഹഹ..അറബികൾ പന്നിയിറച്ചി മാത്രമല്ല..എന്തും തിന്നും..അനുഭവം കൊണ്ടു പറയുന്നതാ..:)

അരുണ്‍ കരിമുട്ടം said...

അവിടെങ്ങും സ്ഥലമില്ലാത്തോണ്ട്‌ ഇനി അച്ചുതാനന്തനെങ്ങാണം കേരളത്തീന്ന് പറന്ന് വന്ന് ചിരിക്കുവാണൊ?
ഹി..ഹി..
അത് കൊള്ളാം

ഹന്‍ല്ലലത്ത് Hanllalath said...

സത്യമാണോ അതോ വെറും ഭാവനയോ..?
എനിക്കാ പന്നിയിറച്ചിത്തീറ്റ അത്രയ്ക്കങ്ങ് വിശ്വാസം വരുന്നില്ല.. :(

ധൃഷ്ടദ്യുമ്നന്‍ said...

ഇയ്യോ..ഹൻലലാത്തേ..സീരിയസായി ഏടുത്തേക്കല്ലേ..ഇതിൽ 50% ഭാവന മാത്രമാണു..അണ്ണനു പനിയുള്ളതും, തോമസിന്റെ (യധാർത്ഥ പേരല്ല) ഡയലോഗും അവതരിപ്പിക്കാനായി ബാക്കികാര്യങ്ങൾ ഭാവനയിൽ നിന്ന് എഴുതിയതാ....

കഥയിൽ കാര്യമില്ല:)

കാപ്പിലാന്‍ said...

സത്യത്തില്‍ ഞാന്‍ കരുതിയത്‌ അച്ചുമ്മാമ്മ വന്നു എന്നാണ്

:):)

Get This 4 Column Template Here
Get More Templates Here