Sunday, May 3, 2009

"അച്ച്ഛനു നല്ല അമ്മയാകാം!"

എന്തിനു ഞാൻ ജനിച്ചു? രാവിലെ കണ്ണാടിയിൽ മോന്ത കണ്ടപ്പൊ അറിയാതെ തോന്നിപോയി..രാവിലെ 7 മണിക്ക്‌ എഴുന്നേൽക്കുന്നു..ആർക്കൊ വേണ്ടി പല്ലുതേക്കുന്നു..കുളിക്കുന്നു..അണിഞ്ഞൊരിങ്ങി ആപ്പീസിൽ പോകുന്നു..ബോസിനെ കാണിക്കാൻ ഞാൻ എന്തോ മലമറിക്കയാണന്ന് തോന്നും വിധം പണിയെടുക്കുന്നു..വൈകിട്ട്‌ തിരികെ വന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്ന് സമയം കളയുന്നു..മണി പത്തടിക്കുമ്പൊ പോയികിടന്നുറങ്ങുന്നു..ഇതാണോ ജീവിതം? ഏയ്‌..ഇതാരിക്കില്ല..മൊത്തത്തിൽ ബോറടി തോന്നിതുടങ്ങിയോണ്ട്‌ കളം അൽപം മാറ്റിചവിട്ടാമെന്ന് വെച്ചു..

അതിരാവിലെ എഴുന്നേറ്റ്‌ നേരെ കമ്പ്യൂട്ടറിന്റെ മുന്നിൽ പോയി മനോരമ ഓൺലയിൻ തുറന്ന് വച്ചു..ഇഷ്ടപെട്ട വിഭവത്തിൽ ക്ലിക്‌ ചെയ്തു.."ആരോഗ്യം"..(ഒരിക്കലെങ്കിലും ഈ ലിങ്ക്‌ തുറന്ന് നോക്കിയട്ടുള്ളവർക്ക്‌ എന്താണു എനിക്ക്‌ ഇതിലിത്ര താത്പര്യമെന്ന് മനസ്സിലാകും).അങ്ങനെ ലിങ്കായ ലിങ്കെല്ലാം തുരന്ന് തുരന്ന് എന്റെ കണ്ൺ അവസാനം പതിവില്ലാതെ മറ്റൊരു ശീർഷകത്തിൽ ഉടക്കി.."അച്ച്ഛനു നല്ല അമ്മയാകം!"

മുലയൂട്ടുന്ന പരിപാടിയൊഴികെ അമ്മമാർ കുഞ്ഞുങ്ങൾക്ക്‌ കൊടുക്കുന്ന പരിലാളനകൾ അച്ച്ഛന്മാർക്കും ചെയ്യാമത്രെ!കുഞ്ഞുങ്ങളെ ആദ്യമായി എടുക്കുമ്പോൾ പരിഭ്രമിക്കെണ്ട പോലും...(സത്യം പറഞ്ഞ ഞാൻ വിചാരിച്ചിരുന്നതു എനിക്ക്‌ മാത്രമെ ഈ പ്രശ്നമുള്ളന്നാ)..നാലുമാസം പ്രായമായ കുഞ്ഞുങ്ങൾക്ക്‌ അച്ച്ഛനുതന്നെ ആഹാരം കൊടുക്കാവുന്നതാണു..പെൺകുഞ്ഞുങ്ങൾക്ക്‌ ആത്മവിശ്വാസം വളരാൻ അച്ച്ഛന്റെ സാമീപ്യം അനിവാര്യമാണന്നും ലേഖനം പറയുന്നു..ചുമതലാബോധം,കുടുംബവുമായുള്ള പങ്കുവയ്ക്കൽ മുതലായകാര്യങ്ങളാണു ആൺകുട്ടികൾക്ക്‌ അച്ച്ഛന്മാരിൽ നിന്ന് പഠിക്കാനുള്ളത്‌..

എന്തായാലും മൊത്തത്തിൽ മാറാൻ തീരുമാനിച്ചു..എന്നാ പിന്നെ ഇന്നു മുതൽ മോനേം മോളെം ഞാൻ തന്നെ നോക്കിയേക്കാമെന്ന് വിചാരിച്ച്‌ ബെഡ്‌ റൂമിൽ ചെന്ന് നോക്കി..ശ്ശെടാ..അതിനു എനിക്ക്‌ ഇതുവരെ പിള്ളേരൊന്നും ആയില്ലല്ലോ?..പിന്നെങ്ങനയ നോക്കുന്നെ..അപ്പൊപിന്നെ ഭാര്യേടടുത്ത്‌ ചെന്ന് കാര്യം അവതരിപ്പിച്ചാലോ? നേരെ അടുക്കളയിലോട്ട്‌ വിട്ടു..ശ്ശൊ..ഈ കൊച്ചുവെളുപ്പാങ്കാലത്ത്‌ അവളിതെവിടെ പോയി? ഇനി ബാത്ത്‌ റൂമിലാണൊ?..ഇല്ല അവിടയുമില്ല..ഓ..പറഞ്ഞപോലെ ഞാൻ കല്യാണം കഴിച്ചിട്ടില്ലല്ലൊ?? പിന്നെങ്ങനയ ഫാര്യെ കാണുന്നെ?ഇനിയിപ്പൊ കല്യാണമൊക്കെ കഴിച്ച്‌ കൊച്ചുങ്ങളൊക്കയായിവരുമ്പൊ കുറഞ്ഞത്‌ രണ്ടുവർഷമെടുക്കും..അതുവരെ ബോറടിയാണങ്കിലും ഈ ജീവിതമാ സുഖം..അതുകൊണ്ട്‌ തത്കാലം ഞാൻ മാറുന്നില്ല..

അപ്പൊ സുലേ..ഞാൻ പോയി പല്ലുതേച്ച്‌ കുളിച്ചൊരുങ്ങട്ടെ..ആപ്പീസിൽ പോകാൻ!കൊച്ചുകുട്ടികളുള്ള ഏതെങ്കിലും അച്ച്ഛന്മാർക്ക്‌ ആ ലേഘനം വായിക്കണമെങ്കിൽ ലിങ്ക്‌ താഴെ കൊടുക്കുന്നു..വിജ്ഞാൻപ്രദമാണു..സത്യം!!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753135&articleType=English&tabId=5&contentId=5420868&BV_ID=@@@

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=5&programId=1073753135&BV_ID=@@@&contentId=5380388&contentType=EDITORIAL&articleType=Malayalam%20News

10 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഗെഡീ ഇത് ഞാനും കണ്ടതാ! അല്ല ഭാര്യ ഞാന്‍ കേള്‍ക്കും വിധം ഉറക്കെ വായിച്ചു തന്നതാ! ഞാനുണ്ടോ അത് ശ്രദ്ധിക്കുന്നു! ഓ! ഈ ഉറക്കം അഭിനയിക്കാനോക്കെ എന്താ ഒരു പാട്! നീയൊന്നു കെട്ടി ഒന്ന് രണ്ടു പിള്ളാരൊക്കെയാകട്ടെ! (പിള്ളാരാകാന്‍ കെട്ടണമെന്നില്ലാട്ടോ) വിവരം അറിയും! അപ്പൊ ശരീന്നാ !

ramanika said...

ഓരോ ലിങ്കും കൊടുത്തു, വേണ്ടാത്തതൊക്കെ എഴുതി ബാക്കിയുള്ളവരുടെ സമാധാനം കളയ്യാന്‍ കച്ച കെട്ടി കാലത്തേ വന്നു അല്ലെ ?
അമ്മക്ക് നല്ല അച്ഛനകാനുള്ള വല്ലതും ?
പോസ്റ്റ്‌ഉപകാരപ്രദം!

പകല്‍കിനാവന്‍ | daYdreaMer said...

ചുമ്മാതല്ല ഈ ലിങ്ക് ലൊക്കെ ക്ലിക്കിയാല്‍ മണിക്കൂറുകള്‍ എടുക്കും ഒന്ന് തുറക്കാന്‍..
ഡേയ്.. ബാബു.. (മറ്റേതു വിളിക്കാന്‍ പാട്) നിങ്ങള്‍ ഈ ബാച്ചികള്‍ ഇതിലൊക്കെ കേറി നിരങ്ങുന്നത് കാരണം ഞമ്മള്‍ ഫാമികള്‍ക്ക് ഇതൊക്കെ ഒന്ന് വായിച്ചു മനസ്സിലാക്കാന്‍ കൂടി പറ്റണില്ല..

:) :) :)

ധൃഷ്ടദ്യുമ്നന്‍ said...

വാഴക്കോടാ,പെണ്ണുകെട്ടുന്നതുവരെ നിങ്ങളെയൊക്കെ ഒന്ന് ഉപദേശിക്കാമെന്ന് വെച്ചു..ഗമന്റിനു നന്ദി :D

രമണിഗാ..കമന്റിനു നന്ദി..അമ്മയ്ക്ക്‌ അമ്മയാകാനെ പറ്റൂ..അച്ച്ഛനു എന്തുമാകാം..അതാണല്ലൊ നമ്മുടെ ശക്തി.. ;)

പകലാ..ഞങ്ങൾ ബാച്ചികളെ കുറ്റം പറഞ്ഞോണ്ടിരിക്കാതെ ഡയലപ്പ്‌ കണക്ഷൻ മാറ്റി ബ്രോഡ്‌ ബാന്റ്‌ ആക്കൂ..അപ്പൊ എല്ലാ ലിങ്കും തുരക്കും. :D

ഹന്‍ല്ലലത്ത് Hanllalath said...

:)

തോമ്മ said...

ഈ ബാച്ചിലേഴ്സിന്റെ ഓരോ പ്രോബ്ലെംസേ......!

തോമ്മ said...

ഈ ബാച്ചിലേഴ്സിന്റെ ഓരോ പ്രോബ്ലെംസേ......!

Unknown said...

ഞങ്ങള്‍ക്ക് പണി തരല്ലേ ബാബു മോനെ .

shajkumar said...

വരാുള്ളതു വഴിയില്‍ തങ്ങുമൊ?

കനല്‍ said...

ബാച്ചിയായിരുന്ന കാലത്ത് ഇതൊക്കെ വായിച്ച് പഠിച്ചിരുന്നു.ഇപ്പോ ഇതൊക്കെ വായിച്ചാ ഗുലുമാലാകുമെന്ന് കരുതി വായിക്കില്ല

Get This 4 Column Template Here
Get More Templates Here