Saturday, May 23, 2009

"ഡാലിയാ"

വിദ്യനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല..വർഷങ്ങൾക്ക്‌ മുൻപ്‌ താൻ കണ്ടിരുന്ന നിറമുള്ള ഒരു സ്വപ്നം ഇതാ കണ്മുന്നിൽ..ജീവിതം അതിന്റെ അതിർവ്വരമ്പുകൾ തൊടാൻ ആർത്തിയോടെ നിൽക്കുന്ന ഈ സമയത്തും പ്രതീഷയുടെ അവസാന തിരിനാളമായി അവൾ..ഡാലിയ..ഒരു പരിശുദ്ധപ്രണയത്തിന്റെ ബാക്കി പത്രം..മുല്ലപ്പൂ പോലെ നൈർമ്മല്യമായിരുന്നു അവളുടെ ഹൃദയം..കൊച്ചു കൊച്ചു കാര്യങ്ങൾമാത്രം സംസാരിക്കാൻ ഇഷ്ടപെടുന്നവൾ..ഡാലിയയും വിദ്യനും മാത്രമായിരുന്നു അവളുടെ ലോകം..കൂട്ടുകാരിയോട്‌ പിണങ്ങിയതു മുതൽ റ്റീച്ചർ കളിയാക്കിയതു വരെ സംസാരവിഷയമാക്കാൻ ഇഷ്ടപെട്ടവൾ..താൻ ഒന്ന് നോക്കിയില്ലങ്കിൽ..ഒരു ദിവസം ഫോൺ ചെയ്തില്ലങ്കിൽ..മിണ്ടാതെ മുഖംവീർപ്പിച്ചിരുന്ന ഡാലിയാ..താൻ മറ്റു പെൺകുട്ടികളുടെ മുഖത്തുനോക്കുന്നതു പോലും അവൾക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു..ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ താൻ വരുന്നതും കാത്ത്‌ അവളിരിക്കും..പരസ്പരം കറികൾ വെച്ചുമാറുമ്പോഴും,കൂടുതൽ കഴിച്ചാൽ വണ്ണം വെച്ചുപോകും എന്ന് സ്നേഹത്തോടെ തന്നെ ശാസിച്ചിരുന്ന ഡാലിയാ..ഹൃദയത്തിലേക്ക്‌ തുളച്ചുകയറുന്ന അവളുടെ നോട്ടവും,മനസ്സിനെ പിടിച്ചു കുലുക്കുന്ന ചിരിയും ഒരുകാലത്ത്‌ തന്റെ ഹരമായിരുന്നു..

മനസ്സിലടക്കി വെച്ചിരുന്ന സ്നേഹം ഒരിക്കൽ താൻ അവളോട്‌ വെളിപ്പെടുത്തി.."ഡാലിയാ..നിന്നെ എനിക്ക്‌ ഒരുപാടിഷ്ടമാണു..എന്റെ ജീവനേക്കാൾ..നിനക്ക്‌ വേണ്ടി ഞാൻ എന്തും ചെയ്യും..മരണത്തിനു മാത്രമേ എന്നെ നിന്നിൽ നിന്ന് അടർത്തിയെടുക്കാൻ പറ്റൂ.."

നിസംഗമായ ഒരു ചിരിയായിരുന്നു അവളുടെ മറുപടി..
"നീയെന്താ ഒന്നും പറയാത്തത്‌? നിനക്ക്‌ എന്നെ ഇഷ്ടമല്ലേ?ഞാൻ ഇഷ്ടപെടുന്ന പോലെ നി എന്നെ ഇഷ്ടപെടുന്നില്ലേ? നീയെന്റെ ജീവനല്ലേ?" ഒരു ഉൾഭയത്തോടെ താൻ ഒരുപിടി ചോദ്യശരങ്ങൾ അവളിലേക്ക്‌ എയ്തു
വളരെ സൗമ്യതയോടെയായിരുന്നു അവളുടെ മറുപടി..

"വിദ്യാ..ഇതാ നിങ്ങൾ ആണുങ്ങളുടെ കുഴപ്പം..അൽപമൊന്ന് സ്വാതന്ത്രിയത്തോടെ ഇടപെട്ടാൽ ഉടനേ ഇഷ്ടമായി, പ്രേമമായി..വിദ്യനെങ്കിലും കുറച്ച്‌ വത്യസ്ഥനായിരിക്കുമെന്ന് ഞാൻ കരുതി..വിദ്യനെ ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണു കാണുന്നത്‌..അതിൽ കൂടുതൽ ഒരു ഫീലിങ്ങ്സുമെനിക്കില്ല...നമുക്ക്‌ നല്ല കൂട്ടുകാരായിരിക്കാം.."

മനസ്സിലിരുട്ടു കയറിയതുപോലെ വിദ്യനനുഭവപെട്ടു..തന്റെ മനക്കോട്ടകൾ തകർന്ന് വീണിരിക്കുന്നു..താൻ ഒരു പാവം പൊട്ടി പെണ്ണെന്ന് വിചാരിച്ചവൾ തന്നെക്കാൾ ഉയർന്നതലത്തിൽ ചിന്തിച്ചിരിക്കുന്നു..അതോ താൻ വെറും പൊട്ടനായി പോയതാണോ?തനിക്കെവിടയാണു തെറ്റുപറ്റിയത്‌? ദുഖഭാരത്തോടെ തിരിച്ച്‌ ക്ലാസിൽ കയറുമ്പോഴും താൻ ഒരു യാന്ത്രിക ലോകത്തായിരുന്നു..

വിദ്യൻ ഡാലിയേ ഇഷ്ടമാണന്ന് പറഞ്ഞതും,അവളതു തിരസ്കരിച്ചതും കുറച്ചു സമയത്തിനുള്ളിൽ കോളേജ്‌ മുഴുവൻ പാട്ടായി..കൂട്ടുകാരുടെ കളിയാക്കലുകൾ തന്നെ വീണ്ടും തളർത്തി..തനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നത്‌..സമൂഹത്തിൽ നിന്നും ഉൾവലിയാനുള്ള ഒരു ശ്രമമായിരുന്നു പിന്നീട്‌..എന്നിട്ടും കുത്തിനോവിക്കാനായി പലരും ബോധപൂർവ്വം ശ്രമിച്ചു..അത്‌ തന്നിൽ ഒരു വാശിയായി പരിണമിച്ചു..അവളുടെ ഇഷ്ടം സമ്പാദിക്കാനായി പിന്നീടുള്ള ശ്രമം..പരാജമായിരുന്നു ഫലം..അവൾ തന്നോടെന്തോ വൈരാഗ്യത്തോടെ പെറുമാറുന്നപോലെ തനിക്ക്‌ തോന്നി..തന്റെ പ്രണയിനി തന്നിൽ നിന്നും അകന്നു പോകുന്ന യാധാർത്ഥ്യം അവൻ പതിയെ പതിയെ മനസ്സിലാക്കാൻ ശ്രമിച്ചു..എന്നിട്ടും വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല..കാരണം അവളെ അത്രയ്ക്ക്‌ ഇഷ്ടമായിരുന്നു അവനു..

വിദ്യൻ മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നു..അവനു പ്രാർത്ഥിക്കാൻ ഒരു വിഷയമേ ഉണ്ടായിരുന്നുള്ളു..ഡാലിയാ..അവളുടെ സ്നേഹം എന്നും തന്നോടൊപ്പമുണ്ടാകണം..പക്ഷേ, ദൈവങ്ങളും പ്രാർത്ഥന കേട്ടില്ല..എങ്കിലും അവൻ അൽപം പോലും അവളെ വെറുത്തില്ല..സ്നേഹിച്ചുകൊണ്ടേയിരുന്നു..എന്നെങ്കിലും അവൾ തന്റേതാകുമെന്ന പ്രതീക്ഷയിൽ..

വർഷങ്ങൾ കൊഴിഞ്ഞുപോയി..നാൽപത്‌ വർഷങ്ങൾക്കിപ്പുറവും അവളെ ഒറ്റ നോട്ടംകൊണ്ട്‌ താൻ മനസ്സിലാക്കി..അവളൊ? അവൾക്ക്‌ തന്നെ മൻസ്സിലായി കാണുമോ? ജീവിത സായാഹ്ന്നത്തിന്റെ ഈ വേളയിൽ ഒരു തിരിച്ചുപോക്ക്‌ അസാധ്യമാണന്നറിയാം..മക്കൾക്കും സമുഹത്തിനും വേണ്ടാതെ ഇനിയൊരു തിരിച്ചുപോക്കിനിടമില്ലാതെ അനാഥത്വത്തിന്റെ അസ്ഥിവാരത്തിൽ വിശ്രമിക്കുന്ന തനിക്ക്‌ ഈ വൃദ്ധസദനത്തിൽ അവളൊരു തുണയാകുമോ? ഒരു കൂട്ടുകാരനായെട്ടെങ്കിലും..


തന്റെ മുറിയിലേക്ക്‌ കയറുന്നതിനു മുൻപായി ആ വൃദ്ധ തന്നെ നോക്കി നിൽക്കുന്ന രൂപത്തെ തിരിഞ്ഞൊന്ന് നോക്കി..എന്നിട്ട്‌ ഒരു നിസംഗഭാവത്തോടെ അവരുടെ മുറിയിലേക്ക്‌ പോയി..

14 comments:

കണ്ണനുണ്ണി said...

ജീവിത സായാഹ്നതിലെന്കിലും ഡാലിയ കൂട്ടിനെതും എന്ന് പ്രതീക്ഷിക്കാം .. അല്ലെങ്കില്‍ വിധ്യന്റെ ജീവിതത്തിനു അര്‍ഥം ഇല്യാതെ ആയി പോവില്യേ

ഹന്‍ല്ലലത്ത് Hanllalath said...

നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം..!!!
അതും രണ്ടു പേരും തിരസ്കൃതര്‍...
കഥ നന്നായിട്ടുണ്ട്,...
ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി...



പരിശുദ്ദ (പരിശുദ്ധ)
സഖിക്കാവുന്നതിലപ്പുറമായിരുന്നു(സഹിക്കാവുന്നതിലപ്പുറമായിരുന്നു )
മനസ്സിലിരിട്ടു(മനസ്സിലിരുട്ടു )

...ഈ അക്ഷരത്തെറ്റുകളൊക്കെ വേഗം ഒന്ന് ശരിയാക്കിക്കെ.. :)

ധൃഷ്ടദ്യുമ്നന്‍ said...

തെറ്റുകൾ തിരിത്തിയിരിക്കുന്നു...സാാർ...
ചൂണ്ടിക്കണിച്ചത്തിനു ഡാങ്ക്സ്‌..

കഥ ഇഷ്ടപ്പെട്ടതിനും..:D

അരുണ്‍ കരിമുട്ടം said...

അണ്ണാ അടിപൊളി.
എന്നിട്ട് ഈ വൈകിയ വേളയില്‍ അവര്‍ പ്രണയ ബദ്ധരായോ?

Unknown said...

machu kalakki sorry for manglish

ധൃഷ്ടദ്യുമ്നന്‍ said...

അരുണേ..ആ ഒരു പ്രതീക്ഷയിലാണു ഞാനും... ;)

കണ്ണനുണ്ണു..വന്നതിനു നന്ദി..കമന്റിനും :D

സജീ..കാളപ്പോരു കഴിഞ്ഞില്ലേ...വന്നതിനു നന്ദി.. :)

കാപ്പിലാന്‍ said...

ദൃഷ്ടൂ :) .കഥ നന്നായി . എല്ലാം മംഗളം മനോരമ ഭവന്തൂ ആകട്ടെ .

വേണു venu said...

എന്തായിരുന്നു ആ നിസ്സംഗത.?
കഥ നന്നായി പറയാന്‍ ശ്രമിച്ചിരിക്കുന്നു.:)

ധൃഷ്ടദ്യുമ്നന്‍ said...

@..കാപ്പി..മനോരമ വരവുവെച്ചിരിക്കുന്നു..:D

@..വേണു..കഥ ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം...കമന്റിനും..:)

വാഴക്കോടന്‍ ‍// vazhakodan said...

ഗഡീ ഇത് കൊള്ളാം കേട്ടാ. ഞാന്‍ ഇന്നലെ വായിച്ചു. ഇന്ന് വന്നു വീണ്ടും നോക്കിയാല്‍ എല്ലാം മംഗളമാകും എന്ന് കരുതി പോയതാ. അപ്പൊ അതങ്ങ് മംഗളമാകട്ടെ! :)

ബിനോയ്//HariNav said...

"കോളറ കാലത്തെ പ്രണയം" ഏതാണ്ട് ഇതുപോലൊരു കഥ ഓര്‍മ്മ വന്നു. തുടരുക :)

ചിരിപ്പൂക്കള്‍ said...

ഹായ്,
കഥ നന്നായിട്ടുണ്ട്. പഴയ കോളേജ് കാലത്തേ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയപൊലെ.ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ. ആശംസകളോടെ.

Appu Adyakshari said...

തെളിഞ്ഞുവരുന്നു ശിഷ്യാ.... :-)

ധൃഷ്ടദ്യുമ്നന്‍ said...

വാഴേട്ടാ...സ്വാമിജിടെ കൈയ്യീന്ന് ഇന്നലെ മനോരമ വരവുവെച്ചു..മംഗളം കൂടെ വരുവുവെയ്ക്കാം..നാളെ മാതൃഭൂമി കൊണ്ടുവരരുത്‌...:)

ബിനോയി..ആ കഥ ഓൺലൈനിൽ ഉണ്ടോ..ലിങ്ക്‌ തരുമല്ലോ..
ചിരിപ്പൂക്കൾ..പഴയ ഓർമ്മകൾ....മരിക്കില്ലല്ലോ...;)
അപ്പൂ..ഞാൻ ഒരു പുലിയല്ലേ...ഹീ.ഹീീ...

Get This 4 Column Template Here
Get More Templates Here