Monday, May 25, 2009

എന്റെ പൊന്നുമോള്‍

ഈ കഥ ഒന്ന് പ്രസിദ്ദീകരച്ചതാണ്‌..ചുമ്മ ഒന്ന് റീലോഡ്‌ ചെയ്യാമെന്ന് വിചാരിച്ചു..


അവൾ സുന്ദരിയായിരുന്നു.ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്ന എന്റെ മനസ്സിലേക്ക്‌ മുന്നറിയിപ്പൊന്നും കൂടാതെ കടന്ന് വന്ന ഒരു നിഷ്കളങ്ക.വൈകുന്നേരങ്ങളിൽ വേറെങ്ങും കറങ്ങിനടക്കാതെ വീട്ടിൽ തിരിച്ചെത്തുന്നതുതന്നെ അവളോടൊത്ത്‌ സമയം ചിലവഴിക്കാനാരുന്നു.എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുൻപ്‌ അവളുടെ നെറുകയിൽ ഉമ്മ കൊടുക്കുമ്പൊ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കയില്ല.

ഞങ്ങൾ ഒരിമിച്ചിരുന്നാരുന്നു പലപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്‌.അമ്മയുണ്ടാക്കിതരുന്ന സ്വാദുള്ള ഭക്ഷണം ഞാൻ പലപ്പോഴും അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു.ഞങ്ങൾ തമ്മിലുള്ള ഈ അടുപ്പം അമ്മയ്ക്ക്‌ തീരെ ഇഷ്ടമായിരുന്നില്ല.പ്രതേയ്കിച്ചും അവളെന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത്‌..ഒരുപക്ഷെ അവൾക്ക്‌ കുക്കിംഗ്‌ അറിയാത്തതായിരുന്നിരിക്കാം അമ്മയുടെ ദേഷ്യത്തിനു പിന്നിലുള്ള പ്രധാനകാരണം..എല്ലാരാത്രികളിലും അവളെ കെട്ടിപിടിച്ചാരുന്നു ഞാൻ ഉറങ്ങീരുന്നത്‌..ഞാൻ അടുത്തുള്ളപ്പോൾ അവൾ അനുഭവിച്ചിരുന്ന സുരക്ഷിതത്വം എന്നും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്‌.

സുന്ദരവും മനോഹരവുമായ ഞങ്ങളുടെ ജീവിതം ദൈവത്തിനു തീരെ ഇഷ്ടമായില്ലന്നു തോന്നുന്നു.ഒരുദിവസം വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ എന്തോ ദേഷ്യത്തോടെയാണു അക്കാര്യം പറഞ്ഞത്‌.അവൾ ഗർഭിണിയാണു പോലും.അതു കേട്ടപ്പോ എനിക്ക്‌ എന്തു സന്തോഷമായിരുന്നെന്നൊ? അവളെ പൊക്കിയെടുത്ത്‌ കറക്കാൻ തോന്നി.പക്ഷെ അമ്മെക്ക്‌ ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച്‌ ഞാൻ സന്തോഷം ഉള്ളിലൊതിക്കി.ഗർഭിണിയാണെന്നറിഞ്ഞതു മുതൽ അമ്മ അവളോട്‌ ഒട്ടും മയമില്ലാതെ പെരുമാറാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഒരിമിച്ചിരുന്ന് കഴിക്കുന്നതുപോലും അമ്മ വിലക്കി.അമ്മേ നിങ്ങൾക്കെങ്ങനെ ഇത്ര ദുഷ്ട്ത്തിയാകാൻ തോന്നി??

അവളുടെ ജീവിതം ദിവസത്തിനു ദിവസം ദുരിതപൂർണ്ണമായി മാറൂകയാണന്ന് അവൾക്ക്‌ തന്നെ തോന്നിക്കാണും.ഒരു ദിവസം ആരോടും പറയാതെ,ഒരു പരിഭവവും കാണിക്കാതെ,പൂർണ്ണ ഗർഭിണിയായ അവൾ വീടുവിട്ടറങ്ങി.വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ വളരെ സന്തോഷത്തോടെയാണു ആക്കാര്യം അറിയിച്ചത്‌."നിങ്ങൾക്ക്‌ സമാധാനമായല്ലൊ?" ഞാൻ നിയത്രണം വിട്ട്‌ പൊട്ടിത്തെറിച്ചു!!!

ഞാൻ അവളെ നോക്കി നാടിന്റെ പലഭാഗങ്ങളിൽ അലഞ്ഞുനടന്നു.പക്ഷെ കണ്ടെത്താനായില്ല..ഒരാഴ്ചയായിട്ടും എന്റെ വിഷമം കുറയാതിരിക്കുന്നതുകണ്ട്‌ അപ്പൻ അമ്മ അറിയാതെ ആ കടുംകൈ ചെയ്തു..

ഒരു പുതിയ പൂച്ചയെ എനിക്കുകൊണ്ടുതന്നു..അല്ലതെ ഒരു പന്ത്രണ്ട്‌ വയസുകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ??

14 comments:

ധൃഷ്ടദ്യുമ്നന്‍ said...

പ്ലീസ്‌..തെറി വിളിക്കരുത്‌.. :(

പി.സി. പ്രദീപ്‌ said...

വിളിക്കേണ്ട തെറി പബ്ലീഷ് ചെയ്യാന്‍ പറ്റില്ലല്ലോ.
പബ്ലീഷ് ചെയ്യാന്‍ പറ്റിയ തെറി വിളിച്ചാല്‍ ഒട്ടു ഏല്‍ക്കത്തുമില്ല:)

Kiranz..!! said...

ആ ഇനി ഇങ്ങനൊക്കെപ്പറഞ്ഞ് ശിഷ്ടകാലം തള്ളി നീക്കാം :) (ഞാൻ ഓഡീ)

വികടശിരോമണി said...

ഇതിങ്ങനേ വരൂന്ന് ആദ്യേ ഊഹിച്ചു
(പറ്റിയ അബദ്ധം മറക്കാൻ അങ്ങനെ പറയുകയല്ലാതെ വഴിയില്ലല്ലോ)

ഹന്‍ല്ലലത്ത് Hanllalath said...

പൂച്ച ഗര്‍ഭം..!!
ഒന്നും പറയുന്നില്ല...

ദീപക് രാജ്|Deepak Raj said...

ആദ്യ പോസ്റ്റ്‌ കണ്ടിരുന്നില്ല. എന്തായാലും ഇപ്പോള്‍ വായിക്കാന്‍ പറ്റി.

ധൃഷ്ടദ്യുമ്നന്‍ said...

@
പ്രദീപ്‌..നോം മനസ്സിലാക്കിയിരിക്കുണൂ... :)
@
കിരൺസ്‌ : ഇനിയും 3-4 അങ്കത്തിനു ബാല്യമുണ്ടു മോനേ..ഞാൻ ദോഹയ്ക്ക്‌ വരണോ????

വികടാ..കമന്റിനു ഡേങ്ങ്സ്‌

ഹൻലലാത്തേ..ആ ഗർഭം എന്റെ തലയിൽ കെട്ടിവെയ്ക്കല്ലേ..

ദീപക്‌:ആദ്യമായിട്ടല്ലെ വരുന്നതു..കമന്റിനു നന്ദി...

Unknown said...

HAHAHAHA MONE NEE ALU KOLLALO

ചാര്‍ളി (ഓ..ചുമ്മാ ) said...

ഡാ ഡാ..മൈ..ക്കുണാപ്പാ..ആളേ കൂടുതല്‍ വടീയാക്കതെടേയ്..
ഗെറ്റ് ഔട്ടുഹൗസ്...

വാഴക്കോടന്‍ ‍// vazhakodan said...

#$#@%*&^@#$! #$@#$%$#@#

:)

ധൃഷ്ടദ്യുമ്നന്‍ said...

@
സജീ..ഡാങ്ങ്സ്‌
@
ചാർലി....സന്തോഷമായി..എനിക്ക്‌ സന്തോഷമായീ....
@
വാഴേ...@#($&*% :)

Sapna Anu B.George said...

ഇത്ര സുന്ദരമായി ഇതു വിവരിച്ചെടുത്തതിനു ഒന്നു തോളത്തു തട്ടി ആശംസിക്കട്ടെ.....

ധൃഷ്ടദ്യുമ്നന്‍ said...

സപ്ന ചേച്ചി...താങ്ക്യൂ...ആശംസകൾ ഏറ്റുവാങ്ങിയിരിക്കുന്നു... :)

സുദേവ് said...

ഇത് ഈ വഴിക്കേ അവസാനിക്കൂ എന്ന് തോന്നി. അസ്സലായി !! ആളെ വടിയാക്കും അല്ലെ !!
:@

Get This 4 Column Template Here
Get More Templates Here